“” കബനീനാഥ്… ….””
ചതഞ്ഞരഞ്ഞ സുഹാനയുടെ വാക്കുകൾ അടിയുടെ അകമ്പടിയായി വന്നതും സല്ലു , തൊട്ടു മുന്നിൽ പ്രേതത്തെ കണ്ടതു പോലെ ഒരടി പിന്നോട്ടു വലിഞ്ഞു……
ഫോൺ തെറിച്ച് ഫ്ളോറിലൂടെ നിരങ്ങിപ്പോയി……
“”നായേ……….””
മുരൾച്ചയോടെ സുഹാന അവന്റെ നെഞ്ചും പുറവും മാന്തിപ്പൊളിച്ചു…
അവന്റെ കഴുത്തിനു മുകളിലേക്ക് അവളുടെ കൈ എത്തില്ലായിരുന്നു…
പിന്നിലേക്ക് നിരങ്ങി മാറിയ സല്ലു ഭിത്തിയിൽ തട്ടി നിന്നതും സുഹാന ഏന്തി, അവന്റെ കരണം തീർത്തൊന്നു കൊടുത്തു……
സല്ലു കുനിഞ്ഞു നിലവിളിച്ചു പോയി……
അവന്റെ നീണ്ട മുടിയിൽ പിടിച്ചു വലിച്ച് സുഹാന നിലത്തേക്ക് തള്ളിയിട്ടു……….
മേശയിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ച, സല്ലു മേശയടക്കം മറിച്ചു കൊണ്ട് നിലത്തേക്ക് വീണു…
മേശയ്ക്കു മുകളിലിരുന്ന സാധനങ്ങൾ വീണു ചിതറി…
കവിളുകളിൽ മാറി മാറി അടി വീണു കൊണ്ടിരുന്നു……
ഉള്ളിലെ ദേഷ്യം ആളിക്കത്തിയ സുഹാന , അതണയും വരെ അവനെ തല്ലിയ ശേഷം , സ്വയം തലയ്ക്കടിച്ച് അവന്റെ , അടി കൊണ്ടു തിണർത്ത നെഞ്ചിലേക്ക് വീണു മുഖമിട്ടുരുട്ടി നിലവിളിച്ചു തുടങ്ങി……
“”നിക്കതിന് ആവണില്ലല്ലോ പടച്ചോനേ……….””
അത് സത്യം തന്നെയായിരുന്നു……
അടുത്ത നിമിഷം അവൾ ചാടിയെഴുന്നേറ്റു……
മിഴികൾ നാലുപാടും പായിച്ച അവൾ കട്ടിലിനരികെ, മേശയിൽ നിന്ന് വീണു കിടക്കുന്ന തെർമോകോൾ കട്ട് ചെയ്യുന്ന നൈഫ് കണ്ടെടുത്തു……
ഒരു കുതിപ്പിന് അതവൾ കൈക്കലാക്കി……
“”അന്നെ കൊല്ലാൻ നിക്ക് വയ്യാ……….””
നിലവിളിച്ചു കൊണ്ട് അവൾ ചാടി എഴുന്നേറ്റു……
നൈഫ് അവൾ കൈത്തണ്ടയിൽ ചേർക്കാനൊരുങ്ങിയതും സല്ലു അവളുടെ പാവാടയിൽ പിടിച്ചു വലിച്ചു……
പാവാട, അവളുടെ അരയിൽ നിന്ന് ചെറുതായി ഊർന്നു…
അവളൊന്നു വേച്ചു……
നിലത്തു കൈ കുത്തി അവൻ എഴുന്നേറ്റതും അവൾ മുറിക്ക് പുറത്തേക്കോടി..
ഇടനാഴി കടന്ന് അവൾ, അവളുടെ മുറിയുടെ വാതിലടയ്ക്കും മുൻപേ , സല്ലു , ഒരു കയ്യിൽ അവളെയും എടുത്തു കൊണ്ട് മറുകയ്യാൽ, നൈഫിരുന്ന അവളുടെ കൈ കൂട്ടിപ്പിടിച്ച് , കിടക്കയിലേക്ക് വീണു പോയിരുന്നു…
സുഹാന അവനടിയിലായിരുന്നു……
അവളുടെ കൈകൾ വിരിച്ചു പിടിച്ച്, സല്ലു കിതച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നിറമിഴികളോടെ നോക്കി……
“ ന്നെ കൊന്നാ മതീ മ്മാ……….””
“”ഇയ്യെന്നെ അങ്ങനെ വിളിച്ചേക്കരുത്……””
അവൾ അവനടിയിൽ കിടന്ന് ചീറി…
അവന്റെ ശക്തിയെ ഭേദിക്കുക അവൾക്ക് സാദ്ധ്യമല്ലായിരുന്നു…….
അവൻ ഇരു കൈകളും കൂട്ടി പിടിച്ച് നൈഫ് പിടിച്ചെടുത്തു…….
“”ന്നാ ഞാൻ ചാകാം…… “
സല്ലു പിടിച്ചെടുത്ത നൈഫ് വലം കൈയ്യിലേക്ക് മാറ്റി..
ഇടതു കൈ കൊണ്ട് അവളുടെ ഇരു കരങ്ങളും കൂട്ടിപ്പിടിച്ചു..
ഇടതു കൈയ്യിലേക്ക് അവൻ വലതു കൈയ്യിലെ നൈഫിനാൽ വരയാൻ ശ്രമിച്ചതും അവൾ അവന്റെ നെഞ്ചിൽ ഒരു കടി കൊടുത്തു…
സല്ലു വേദനയാൽ പുളഞ്ഞു..
“”ന്നെ ക്കൊല്ലടാ നീ…”
അവൾ അവന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കുതറിക്കൊണ്ടിരുന്നു..
“” അതെഴുതിയത് ഞാനല്ലേ…… ഞാം ചാകാം… “
സല്ലു കരച്ചിലിനിടയിലൂടെ പറഞ്ഞു……
“ ചെറ്റത്തരം എഴുതീട്ട് മോങ്ങുന്നോ… ?”
അവൾ മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാൽ അവന്റെ ചുമലിൽ ഒന്നു കടിച്ചു……
പല്ലുകളാഴ്ന്ന് അവൻ നിലവിളിച്ചെങ്കിലും പിടി അയച്ചില്ല …
“” അതി ചെറ്റത്തരോന്നൂല്ലാ…”
“”പിന്നെ ഹദീസല്ലേ… ….
“” ന്റെ വിഷമം…, ന്റെ മനസ്സ്, അതാണുമ്മാ ഞാൻ എഴുതി വിട്ടേ… …..”
സങ്കടത്തിന്റെ അലയാൽ അവനൊന്നേങ്ങി…
“”ങ്ങള് ഞാൻ പറയണത് കേക്ക്… “”
“” നീ ഒന്നും പറയണ്ട… ന്റെ നസീബിന് ഞാനത് കണ്ടു… “
അവൾ കുതറിക്കൊണ്ടിരുന്നു……
“”ങ്ങള് ഞാൻ പറേണത് ഒന്ന് കേക്ക്.. ന്നിട്ട് ന്നെ കൊന്നോ…””
അവൻ നിലവിളിക്കിടയിൽ പറഞ്ഞു……
“” അന്നെ ഞാനെന്തിനാ കൊല്ലണേ… ഇയ്യമ്മാതിരി വൃത്തികെട്ടത് എഴുതിക്കോ… ചാവേണ്ടത് ഞാനാ……”…”
അവളും വിട്ടു കൊടുത്തില്ല…
“” ഇതിങ്ങള് കേട്ടില്ലേൽ പിന്നെ ഒരിക്കലും……. “
സല്ലു പൂർത്തിയാക്കാതെ നിർത്തി…
സുഹാന ഒരു നിമിഷം അവന്റെ പിടിയിൽ നിശ്ചലയായി..
അവൾക്ക് ഒരപകടത്തിന്റെ ചൂരടിച്ചു…
