ജീവിതമാകുന്ന നൗക – 1 Like

കൂട്ടുകാരെ ഞാൻ ആദ്യമായിട്ടാണ് കഥ എഴുതുന്നത്. ഒരു ലവ് ആക്ഷൻ തീമിൽ ഉള്ള കഥയാണ് ഉദ്ദേശിക്കുന്നത്. ആദ്യമായി എഴുതുന്നത് കൊണ്ട് ഒത്തിരി തെറ്റ് കുറ്റങ്ങൾ കാണും ക്ഷമിക്കണം. ഒത്തിരി അക്ഷര തെറ്റുകൾ ഉണ്ടാകാനും സാദ്യതയുണ്ട്.

ഇതിലെ നായകൻ ശിവ കഥയിലെ സാഹചര്യം മൂലം അർജ്ജുൻ എന്ന പെരുമാറ്റിയാണ് ജീവിക്കുന്നത്. അത് പോലെ തന്നെ ശിവയുടെ ഉറ്റ ചങ്ങാതി നിതിൻ രാഹുൽ എന്ന പേരിലും. അതു കൊണ്ട് പേരുകൾ രണ്ടാണെകിലും ആള് ഒന്നാണ് എന്ന് മനസ്സിലാക്കണം. പിന്നെ ഇതിലെ പല കഥാപാത്രങ്ങൾ പല രാജ്യങ്ങളിൽ നിന്നും സ്ഥലങ്ങളിൽ നിന്നുമുള്ളവരാണ് അവർ പല ഭാഷയിൽ സംസാരിക്കുന്നതായി സങ്കല്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ആദ്യ കുറെ അദ്ധ്യായങ്ങളിൽ എന്തായാലും കമ്പി ഇല്ല. അഭിപ്രായങ്ങൾ കമന്റ്ലൂടെ അറിയിക്കണം. ഇഷ്ടപെട്ടാൽ ലൈക് അടിക്കാനും മറക്കേണ്ട.

ഹിമാലയൻ സാനുക്കളിൽ ഏതോ പാതയിലൂടെ അവൻ പായുകയാണ്. ലക്ഷ്യങ്ങൾ ഒന്നും തന്നെ ഇല്ല .ആരെയും അഭിമുഖരിക്കാൻ പറ്റാതെ ഉള്ള ഒരു ഒളിച്ചോട്ടം. ആ യാത്ര തുടങ്ങിയിട്ട് ഇപ്പോൾ എട്ട് മാസത്തോളം ആയി ഇന്ത്യയിൽ പല സ്ഥലങ്ങളിലുടെ പല ഗ്രാമങ്ങളിലൂടെ… പല സംസ്ഥാനങ്ങളും കടന്ന്….

ദൂരെ ഒരു നീല തടാകം, സോ മോറിറി തടാകം (Tso-moriri lake). അവൻ ബൈക്ക് ഒതുക്കി ആ നീല തടാകത്തിനൻ്റെ അടുത്തുള്ള ഒരു വലിയ പാറയുടെ മുകളിൽ കയറി ഇരുന്നു. വീണ്ടും ചിന്തയിൽ മുഴുങ്ങി. “എനിക്ക് എന്താണ് സംഭവിക്കുന്നത് സങ്കടം ആണോ? സങ്കടം ഒക്കെ ഒത്തിരി കരഞ്ഞു തീർത്തതാണെല്ലോ. ഒറ്റപ്പെടൽ അതാണ് എനിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പെട്ടെന്ന് സ്നേഹിക്കുന്ന എല്ലാവരും ജീവതത്തിൽ നിന്ന് ഒരുമിച്ച് ഇല്ലാതാകുമ്പോൾ ഉള്ള ഒറ്റപ്പെടൽ. ഇത് ഇനിയും ഇങ്ങനെ തുടർന്നാൽ എൻ്റെ മരണം ഉറപ്പാണ്. ഇപ്പോൾ തന്നെ ഒരു കോലമായി. ഇനി ഇങ്ങനെ തുടരാൻ സാധിക്കില്ല… ഈ ഒറ്റപ്പെടൽ നിന്ന് എനിക്ക് ഒരു മോചനം വേണം.”
പെട്ടെന്ന് അവൻ്റെ കണ്ണുകൾ ഒന്ന് വിടർന്നു. “ഒരേ ഒരു വഴിയേ ഉള്ളു … ഒരു പരീക്ഷണം… വീണ്ടും കലാലയ ജീവിതത്തിലേക്ക് തിരിച്ചു പോകണം. ഐ.ഐ.എം ഇൽ എം.ബി.എ പഠിച്ചത് പോലെയല്ല മറിച്ച ബാംഗ്ലൂരിൽ എഞ്ചിനീയറിംഗ് പഠിച്ചത് പോലെ. നിറയെ കൂട്ടുകാരുമായി…അടിച്ചു പൊളിച്ചൊരു കലാലയ ജീവിതം… എല്ലാം മറക്കാൻ സാധിച്ചില്ലെങ്കിലും ഒരു ആശ്വാസമാകും. മാത്രമല്ല ഒരു പുതിയ ജീവിതം കെട്ടിപ്പെടുത്താൻ സാധിക്കുമായിരിക്കും. തനിക്ക് ഇനിയും ജീവിക്കണം എല്ലാം മറക്കാൻ ശ്രമിക്കണം ഈ ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടണം ബാക്കി ഒക്കെ വരുന്നിടത്തു വെച്ച് നേരിടാം.”

അവൻ ബൈക്കിൽ കയറി അടുത്തുള്ള ലേ(Leh) ടൗൺ ലക്ഷ്യമാക്കി യാത്ര തുടർന്ന്. ടൗണിൽ തന്നെ ഉള്ള ഒരു ലോഡ്ജിൽ റൂം എടുത്തു. എന്നിട്ട് തൊട്ടടുത്തുള്ള പബ്ലിക് ഫോൺ ബൂത്തിൽ ചെന്ന് മനസ്സിൽ കുറിച്ചു വെച്ചിട്ടുള്ള ആ നമ്പറിലേക്ക് അവൻ ഡയൽ ചെയ്തു. വിളിക്കാൻ പോകുന്ന ആളെ കുറിച്ച് ഓർത്തപ്പോൾ മനസ്സിൽ സങ്കടവും ദേഷ്യവും എല്ലാം തികട്ടി തികട്ടി വരുന്നുണ്ട്. അപ്പുറത്തു ഫോൺ എടുത്തതും എല്ലാം നിയന്ത്രിച്ചു കൊണ്ട് അവൻ പറഞ്ഞു “ഹലോ വിശ്വൻ, ഇത് ഞാൻ ആണ് ശിവ ” മുംബൈ: പ്രിത്വി ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന ബിസിനസ്സ് സാമ്രാജ്യത്തിൻ്റെ അംബര ചുംബിയായ ഹെഡ് ഓഫീസിൻ്റെ ടോപ് ഫ്ലോറിൽ വിശ്വനാഥൻ എന്ന വ്യക്തിയുടെ ഒരു ഓഫീസ് റൂം. ഇന്ത്യൻ ഇൻടെലിജൻസ് വിഭാഗങ്ങളുടെ കിരീടം വെക്കാത്ത രാജാവ്. ടൈഗർ എന്ന പേരിലാണ് വിശ്വനാഥനെ ഇൻറലിജൻസ് വിഭാഗങ്ങളുടെ ഇടയിലും ശത്രുക്കളുടെയും ഇടയിൽ അറിയപ്പെട്ടിരുന്നത്. എന്നാലും വളരെ കുറച്ചു പേർക്ക് മാത്രമേ ടൈഗർ ആരാണ് എന്ന് അറിയുമായിരുന്നുള്ളൂ. ചിലർ ടൈഗർ എന്നത് ഒരു ഊതി പെരുപ്പിച്ച ഒരു കഥ മാത്രമാണ് എന്നാണ് വിശ്വസിച്ചിരുന്നത്. വിശ്വനാഥനാണ് പൃത്വി ഗ്രൂപ്പ് ഓഫ് കമ്പനീസിനൻ്റെ പിന്നിലെ യഥാർത്ഥ ബുദ്ധിയും ശക്തിയും. പുറത്തു പേരോ അധികാര സ്ഥാനമോ സൂചിപ്പിക്കുന്ന ഒരു ബോർഡ് പോലും ഇല്ല. അങ്ങനെ ഒരു ഓഫീസോ വിശ്വൻ എന്ന ഒരു വ്യക്തി ഉണ്ടെന്ന് തന്നെ ആ ഓഫീസിലെ പലർക്കും തന്നെ അറിയില്ല. കാരണം പ്രത്വി ഗ്രൂപ്പ് ഓഫ കമ്പനീസ് ലോകത്തിനു മുൻപിലെ മുഖം ചെയർമാൻ അരൂപ് ബാനർജി എന്ന കൊൽക്കത്തകാരൻ ആണ്. പൃത്വി ഗ്രൂപ്പ് ഏതൊരു മൾട്ടി നാഷണൽ കമ്പനി പോലെ തന്നെ പല രാജ്യയങ്ങളിൽ പല മേഘലകളിലായി പല തരത്തിൽ ഉള്ള ബിസിനെസ്സ് ചെയുന്നു .
2008 മുബൈ തീവ്രാദ അക്രമം ഉണ്ടായപ്പോൾ അന്നത്തെ മിലിറ്ററി ഇൻ്റെലിജൻസ് ഡയറക്ടർ ജനറൽ കരൺവീർ സിംഗ് ബ്ലാക്ക് ഫണ്ട് ഉപയോഗിച്ചു തുടങ്ങിയതാണ് പ്രത്വി ഗ്രൂപ്പ്. ആ ജോലി ഏല്പിച്ചത് മിലിറ്ററി ഇൻ്റെലിജൻസിൽ തന്നെ തനിക്ക് ഏറ്റവും വിശ്വാസം ഉള്ള മേജർ വിശ്വനാഥൻ. വിശ്വനാഥനൻ്റെ കഴിവ് മൂലം പൃത്വി ഗ്രൂപ്പ് ബിസിനസ്സ് മേഖലയിൽ പടർന്നു പന്തലിച്ചു. രാജ്യത്തിന് വേണ്ടി കൗണ്ടർ ഇൻ്റെലിജൻസ് ഓപ്പറേഷനുകൾ. ശത്രു രാജ്യങ്ങളിൽ അട്ടിമറികൾ, കൊലപാതകങ്ങൾ എല്ലാം വിശ്വനാഥൻ്റെ നേതൃത്വത്തിലുള്ള ടീം ആണ് നടത്തുന്നത്. ഗവണ്മെനൻ്റെ ഇൻ്റെലിജൻസ് വിഭാഗങ്ങൾക്കുള്ള യാതൊരു ചുവപ്പു നാട ഇല്ല. ഗവണ്മെനൻ്റെ നിയന്ത്രണങ്ങൾ ഒന്നുമില്ല. എല്ലാത്തിനും ഉപരി രാഷ്ട്രീയ നേതൃത്വത്തിൻ്റെ ശല്യം ഇല്ല. ബിസിനസ്സ് സാമ്രാജ്യത്തിൽ നിന്നുള്ള വരുമാനം ഉള്ളത് കൊണ്ട് ഫണ്ടിങ്ങിനും യാതൊരു കുറവുമില്ല. പ്രത്വി ഗ്രൂപ്പ് കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാർക്കും ആ കമ്പനിയുടെ യഥാർത്ഥ ലക്‌ഷ്യം എന്താണ് എന്ന് അറിഞ്ഞു കൂടാ. അവരെ സംബന്ധിച്ചിടത്തോളം പല മേഖലകളിലും പല രാജ്യങ്ങളിലും പടർന്നു പന്തലിച്ചു കിടക്കുന്ന രാജ്യത്തെ തന്നെ ഒരു വലിയ ബിസിനസ്സ് സാമ്രാജ്യം. എന്നാൽ ആ ബിസിനസ്സ് സാമ്രാജ്യത്തിനൻ്റെ ഉള്ളിൽ തന്നെ ആണ് പൃത്വി ഗ്രൂപ്പിൻ്റെ യഥാർത്ഥ ലക്ഷ്യങ്ങൾക്കായി ഒളിഞ്ഞു പ്രവർത്തിക്കുന്ന ത്രിശൂൽ എന്ന ഇൻ്റെലിജൻസ് വിഭാഗം. അതിനായി പ്രവർത്തിക്കുന്ന കുറച്ചു പേർക്ക് മാത്രമേ ആ രഹസ്യം അറിയൂ. ജീവ എന്ന റിസേർച്ച ഡയറക്ടർ (ത്രിശൂൽ ഇൻ്റെലിജൻസ് സാമ്രാജ്യത്തിലെ സൗത്ത് ഇന്ത്യ ഓപ്പറേഷനുകളുടെ തലവൻ വിശ്വനാഥനൻ്റെ ഓഫീസ് റൂമിലേക്ക് കയറി വന്നു. “ഇരിക്കു ജീവാ, എന്താണ് കാര്യം?”

ജീവ: “ശിവ, അവൻ നമ്മൾ കൊടുത്തിരുന്ന നമ്പറിലിക്കെ വിളിച്ചിരുന്നു. ലേ(leh) ടൗണിലെ ഒരു ഫോൺ ബൂത്തിൽ നിന്നാണ് വിളിച്ചത്. ഞാൻ സംസാരിച്ചിരുന്നു. ആദ്യം ചോദിച്ചത് അഞ്ജലിയെ പറ്റിയാണ്. അറിയില്ല എന്നാണ് ഞാൻ പറഞ്ഞത്. പിന്നെ അവനു തുടർന്ന് പഠിക്കാൻ പോകുന്നു എന്നാണ് പറഞ്ഞത്. കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്. ബാംഗ്ലൂർ വേണ്ട കൊച്ചി മതി എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. പുതിയ ഐഡൻ്റെറ്റി സ്വീകരിക്കാൻ ആള് മടി കാണിച്ചെങ്കിലും കാര്യങ്ങൾ പറഞ്ഞപ്പോൾ സമ്മതിച്ചു. പക്ഷേ കുറച്ചു കണ്ടീഷൻ വെച്ചിട്ടുണ്ട്. അവൻ്റെ സുരക്ഷയുടെ കാര്യങ്ങളിൽ മാത്രം ഉപദേശിക്കും പക്ഷേ തീരുമാനം എടുക്കാനുള്ള സ്വാതത്ര്യം അവനു മാത്രം. പിന്നെ പേർസണൽ ലൈഫിൽ ഒരു തരത്തിലും ഇടപെടരുത്. പിന്നെ കൊല്ലത്തിൽ രണ്ട് പ്രാവിശ്യം അവന് അഞ്ജലിയെ കാണണം. പുതിയ ഐഡി കാർഡ്, കാൾ എൻക്രിപ്ഷനുള്ള ഫോൺ, സർട്ടിഫിക്കറ്റ്കൾ വരെ എല്ലാം റെഡി ആക്കിയിട്ടുണ്ട്. എല്ലാം അറേഞ്ച് ചെയ്ത് നാട്ടിൽ സേഫ് ഡിപോസിറ്റ് ബോക്സിൽ നിക്ഷേപിച്ചിട്ടുണ്ട്. പുതിയ ഐഡൻ്റെറ്റിറ്റിയിൽ 5 ബാങ്ക് അക്കൗണ്ടിൽ ആയി പണവും നിക്ഷേപിച്ചിട്ടുണ്ട്. അവൻ കൊച്ചിയിൽ എത്തിയിട്ടില്ല. എത്തിയാൽ ഉടനെ സേഫ് ഡിപോസിറ്റ് ബോക്സ് നിന്ന് സാധനങ്ങൾ കളക്ട ചെയ്യുമായിരിക്കും.” “അവൻ്റെ പുതിയ ഐഡൻ്റെറ്റി?” “പേര് : അർജുൻ ദേവ , അച്ഛൻ ശങ്കർ ദേവ, ബിസിനസ്സ്, അമ്മ സാവിത്രി മേനോൻ അമേരിക്കയിൽ ജോലി. രണ്ട് പേരും അമേരിക്കയിൽ ഉള്ള നമ്മുടെ റിയൽ അസെറ്റ്സ് ആണ്. ഒരുവിധം ഉള്ള സ്‌ക്രൂട്ടിനി വന്നാൽ തിരിച്ചറിയില്ല എന്നുറപ്പുണ്ട്. ലോക്കൽ ഗാർഡിയൻ നമ്മുടെ ആളായിരിക്കും ജേക്കബ് വർഗീസ് എന്ന റിട്ടയേർഡ് ആർമിക്കാരൻ. ഇപ്പോൾ ഇടുക്കിയിൽ ഏല കൃഷി. നമ്മുടെ മിലിറ്ററി ഇന്റലിജൻസിലെ നിന്ന് ഈ അടുത്ത കാലത്ത് റിട്ടയർ ചെയ്‌ത ആളാണ്. ഇപ്പോൾ തൃശൂലിനായി കൻസൽറ്റൻറ്റ് ആയി പ്രവർത്തിച്ചു വരുന്നു. ജേക്കബ് സാറിനോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സർ അസൈൻമെൻ്റെ എറ്റെടുത്തോളാം എന്ന് സമ്മതിച്ചിട്ടുണ്ട്. പിന്നെ സ്കൂൾ മുതൽ എൻഞ്ചിനീറിങ് വരെ ഉള്ള സെർട്ടിഫിക്കറ്റുകൾ യൂണിവേഴ്സിറ്റി മാർക്‌ലിസ്റ്റുകൾ എല്ലാം വെരിഫിക്കേഷൻ ഡാറ്റ അടക്കം റെഡി ആക്കിയിട്ടുണ്ട്”
“ഏതു കോളേജിൽ ഏതു കോഴ്‌സിനാണ് ആണ് അവൻ ജോയിൻ ചെയ്യാൻ പോകുന്നത് എന്ന് പറഞ്ഞോ?”

Leave a Reply

Your email address will not be published. Required fields are marked *