ഭാഗ്യദേവത – 10

കമ്പികഥ – ഭാഗ്യദേവത – 10

നാളിതുവരെ എന്റെ ജീവിതത്തിൽ സ്വന്തമായി ഞാൻ തീരുമാനങ്ങൾ എടുത്തിട്ടില്ല…. അത് ശീലവുമില്ല. പക്ഷെ അന്ന് മുതൽ, ഇനി എന്ത് ചെയ്യണമെന്ന് ഞാൻ തന്നെ തീരുമാനിച്ചു…. അതിന്റെ ഭാഗമായി ഉടനെ തന്നെ ബാംഗ്ലൂർ ഉള്ള എന്റെ സുഹൃത്തു, ബബിതയെ കോണ്ടാക്ട് ചെയ്തു എത്രയും പെട്ടെന്ന് ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചു.. ദൈവാനുഗ്രഹം കൊണ്ട് ഒന്നൊന്നര മാസം കൊണ്ട് ജോലി ശരിയായി. ഞാൻ പഠിച്ച B-Tech മേഖല തന്നെ ആയതു കൊണ്ട് എനിക്കും ഒരുപാട് ബുദ്ധിമുട്ടേണ്ടിവന്നില്ല…….

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചേച്ചി… നീ… ഈ വീട്ടിൽ നിന്ന് ഇറങ്ങിയതിന്റെ മൂന്നാമത് നാൾ ഞാൻ Delhi ക്ക് പോയതാണ്… കമ്പനി ആവശ്യാർത്ഥമെന്ന് കള്ളം പറഞ്ഞിട്ടായാലും, ഞാൻ ഇവിടെ നിന്നും താത്കാലികമായി ഒരു ഒളിച്ചോട്ടം നടത്തി. കാരണം, നീ ഇല്ലാത്ത ഈ വീട്ടിലെ,…. നിന്റെ ഗന്ധം തങ്ങി നിൽക്കുന്ന ഈ അന്തരീക്ഷത്തിൽ…. ഇവിടെത്തെ ഓരോ പൊരുളിനെയും കാണുമ്പോൾ,…. ഒരു നിമിഷം പോലും ഇവിടെ നിൽക്കാൻ കഴിയില്ലായിരുന്നു എനിക്ക്… വിരഹത്തിന്റെയും നഷ്ടപ്പെടലിന്റെയും ദുഃഖം,….. അത് എത്ര ഭീകരമാണെന്നു നിനക്കറിയില്ല രേഷ്മ….

ദുഃഖം അടക്കാനാവാതെ വന്ന സന്ദർഭങ്ങളിൽ ആളൊഴിഞ്ഞ ഇരുളിന്റെ മറവിലിരുന്ന് ഹൃദയം പൊട്ടുമാറുച്ചത്തിൽ വാവിട്ട് കരഞ്ഞിട്ടുണ്ട് ഞാൻ…… പച്ചവെള്ളം പോലും കുടിക്കാത്ത ദിവസങ്ങളുണ്ട്…
നഷ്ടപ്പെട്ടതിനെ ഓർത്ത് ദുഃഖിക്കരുത്, ജീവിതത്തിൽ എന്തെങ്കിലും നേടാൻ വേണ്ടി പരിശ്രമിക്കൂ എന്ന് പറഞ്ഞു എന്റെ കൂട്ടുകാർ എന്നെ ആശ്വസിപ്പിക്കുമായിരുന്നു…. ആ ഒരു ആഘാതത്തിൽ നിന്നും മുക്തനാവാൻ ഞാൻ മാസങ്ങളെടുത്തു….. അതിന് ശേഷമാണ് ഞാൻ ഈ വീട്ടിലേക്കു തിരിച്ചുവന്നത്.

സൽക്കാര വിരുന്നു ചടങ്ങായി, അഞ്ചാമത്തെ ദിവസം അവനോടൊപ്പം നീ ഈ വീടിന്റെ പടികൾ കയറി വരുമെന്ന് എനിക്കറിയാമായിരുന്നു. അത്തരമൊരു സീൻ കണ്ടു നിൽക്കാനുള്ള മനക്കരുത്ത് ഈ ചെറിയ മനസ്സിന് ഇല്ലായിരുന്നു.

ഓർത്തോർത്ത് ഭ്രാന്ത് പിടിക്കുമെന്ന അവസ്ഥ വന്നപ്പോൾ…. ഈ ശരീരത്തോടും, ജീവിതത്തോടും തന്നെ അടങ്ങാത്ത പക തോന്നി തുടങ്ങിയ നിമിഷങ്ങളിൽ…. എന്റെ മുന്നിൽ മറ്റൊരു വഴികൂടെ തെളിഞ്ഞു. പക്ഷെ, അത് ഒരു ഭീരുത്വം ആണെന്ന് തോന്നിയത് കൊണ്ടോ, ഏതോ അദൃശ്യ ശക്തി എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചതുകൊണ്ടോ മാത്രം പിന്മാറിയതാണ് ഞാൻ…….. നിന്നെ ഫേസ് ചെയ്യാനും എല്ലാറ്റിലുമുപരി അവന്റെ കൂടെ നിന്നെ കാണാനുള്ള കെൽപ്പും വിശാലമനസ്കതയൊന്നും എന്റെ ഈ കൊച്ചു ഹൃദയത്തിന് ഇല്ലായിരുന്നു രേഷ്മ…… എന്ന് കരുതി ഞാൻ വെറുമൊരു സ്വാർത്ഥനാണെന്ന് കരുതരുത്… പക്ഷെ ഇവിടെ ഞാൻ നിന്റെ കാര്യത്തിൽ ഇത്തിരി സ്വാർത്ഥനായി പോയി. അതിൽ സംഭവിച്ച ഒരു തോൽവിയാണ്, എന്നെ ഇവിടെ നിന്ന് ഒളിച്ചോടാൻ പ്രേരിപ്പിച്ചത്…. നീ തന്നെ പറ, അല്ലാതെ ഞാൻ എന്ത് ചെയ്യണമായിരുന്നു…… ഞാനും ഒരു സാധാരണയിൽ സാധാരണപ്പെട്ട മനുഷ്യനാണ്. എനിക്കത് താങ്ങാവുന്നതിലും അധികമായിരുന്നു…
ആരെയും കുറ്റം പറയാനൊക്കില്ലല്ലോ,… എല്ലാവരുടെയും ലക്ഷ്യം നിന്റെ ഭാവി ആയിരുന്നല്ലോ…

“അച്ഛന് സുഖമില്ലാത്ത വിവരം നിന്നെ അറിയിക്കേണ്ടന്ന് അമ്മതന്നെയാണ് എന്നോട്, പറഞ്ഞത്….. കാരണം നീ ഇവിടെ നിന്ന് അപ്രത്യക്ഷനായത് എന്തിനാണെന്ന് അമ്മയല്ലാത്ത വേറൊരു വ്യക്തിക്കും ആജ്ഞാതമായ കാര്യമായിരുന്നു. സൗകര്യപൂർവം ഈ വിഷയം മറന്നോട്ടെ എന്ന് കരുതി തന്നെ ചെയ്തതാണ്……. അത്രകണ്ട് ആ അമ്മ സ്നേഹിക്കുന്നുണ്ട് നിന്നെ”…..

അന്ന് ഡൽഹിയിൽ പോയപ്പോൾ തങ്ങിയിരുന്നത് “ബബിത” യുടെ കസിൻ
“അശ്വിൻ” തോമസിന്റെ ഫ്ലാറ്റിലായിരുന്ന. എപ്പോഴോ മനസിന്റെ വിഷമം മറക്കാൻ രണ്ടു ലാർജ് കഴിച്ചപ്പോൾ താളം തെറ്റിയ മനസ്സ് തുറന്നു പോയതാണ്. ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത എനിക്ക് അത്രയും കഴിച്ചത് താങ്ങുന്നതിലും അപ്പുറമായിരുന്നു.
അതിന്റെ പുറത്ത് ഞാൻ പോലുമറിയാതെ എന്റെ മനസ്സ് തുറന്നു പോയി. അതും അവനോടു മാത്രം…
ബബിയോട് ഈ വിവരം പറഞ്ഞത് അവനായിരിക്കും. തീർച്ച…
“മെറിറ്റ” എന്ന കഥാപാത്രം ഈ ട്രാജഡിയുടെ വെറും ഒരു “മാറ” മാത്രമായിരുന്നു….. അവളിൽ ഞാൻ “നിന്നെ”കണ്ട് ആശ്വസിച്ചിരുന്നു.
എനിക്കവളെ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ… ?

നിന്റെ ഭർത്താവ് എന്ന് പറയുന്ന “കോന്ത”ന് നിന്റെ സൗന്ദര്യവും, നിന്റെ ശരീരവും മാത്രമായിരുന്നു ലക്ഷ്യം എന്നകാര്യം അറിയാൻ ഞാനും വൈകിപ്പോയി… ഞാൻ പറഞ്ഞു.

അങ്ങനെ ആയിരുന്നെങ്കിൽ കൂടി ഞാൻ അങ്ങേരുടെ കൂടെ തന്നെ സഹിച്ചു ജീവിതം അഡ്ജസ്റ്റ് ചെയ്തേനെ അതൂ….. എന്റെ ഭർത്താവായ ശേഷം അദ്ദേഹത്തിന് കൊടുക്കേണ്ട സ്ഥാനമാനങ്ങൾ ഞാൻ തീർത്തും അദ്ദേഹത്തിന് കൊടുത്തിരുന്നു.
അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്… ഞാൻ ചോദിച്ചു.

അങ്ങേർക്കു സ്വന്തം താല്പര്യങ്ങളെ കാൾ, മറ്റുള്ളവരുടെ മുൻപിൽ തന്റെ ഭാര്യയെ പ്രദർശിപ്പിക്കുന്നതിലാണ് താല്പര്യകൂടുതൽ ആകെ ഒരു തവണയാണ് ഞാൻ അദ്ദേഹത്തിന്റെ കൂടെ സിംഗപ്പൂരിലേക്ക് പോയത്‌. അതും “ഹണി മൂൺ” ട്രിപ്പ്‌ എന്ന പ്രഹസനതിന്റെ പേരിൽ വെറും മൂന്നു മാസത്തേ വിസിറ്റിംഗ് വിസയിൽ, പക്ഷെ മാസം മുപ്പത് ദിവസം തികയുന്നതിന് മുൻപ് ഞാൻ തിരിച്ചെത്തി എന്ന് വേണം പറയാൻ…….. അവിടെ തങ്ങിയ ആ കുറഞ്ഞ നാൾ കൊണ്ട് ഞാൻ പുള്ളിയുടെ സ്വഭാവശുദ്ധിയും, ലക്ഷ്യബോധവും,
വ്യക്തി നിലവാരവും എല്ലാം മനസ്സിലാക്കി.

അയാൾ നമ്മൾ വിചാരിച്ച പോലുള്ള ആളേയല്ല. അതൂ…… !! ഒരുതരം ആണും പെണ്ണും കെട്ട പിമ്പ്….. പണവും, പ്രശസ്തിയും, ബിസിനസ്സും മാത്രം തലയ്ക്കു പിടിച്ച ഒരുതരം ബിസിനസ് പൊളിറ്റിക്കൽ പിമ്പ് എന്ന് വേണം പറയാൻ

തഞ്ചം കിട്ടിയിരുന്നെങ്കിൽ അയാൾ എന്നെ ആർക്കെങ്കിലും കാഴ്ചവച്ചു, അയാളുടെ ബിസ്സിനസ്സ് ഡെവലപ്പ് ചെയ്തേനെ… ലക്ഷ്യവും, അതൊക്കെ തന്നെ ആയിരുന്നെന്നു. പിന്നീട് ഞാൻ അയാളുടെ ഒരു സ്ത്രീ സുഹൃത്തിൽ നിന്നും ഈ വിവരം അറിഞ്ഞു…

നല്ല കാലത്തിന്, അന്ന് അച്ഛന് അറ്റാക്ക് വന്നിട്ട് സീരിയസ് കണ്ടിഷൻ ആണെന്ന് ഇവിടെ നിന്നും ഫോൺ വന്നു…. ആ സന്ദർഭം ഞാൻ തക്ക സമയത്ത് മുതലെടുത്തു….. അതിന്റെ പേരിൽ, അച്ഛനെ കാണണം എന്ന് പറഞ്ഞു ഞാൻ വാശി പിടിച്ചു കരഞ്ഞു ബഹളമുണ്ടാക്കി

… എന്നെ പെട്ടെന്ന് തന്നെ ഫ്ലൈറ്റ് കയറ്റി വിട്ടില്ലങ്കിൽ ഞാൻ ഈ ഫ്ലാറ്റിൽ തന്നെ കെട്ടിത്തൂങ്ങി ചത്തു കളയുമെന്ന് ഭീഷണി മുഴക്കി,
ആ ഒരൊറ്റ കാരണത്താൽ പെട്ടെന്ന് തന്നെ, പിറ്റേ ദിവസം കാലത്തുള്ള ഫ്‌ളൈറ്റിന് എന്നെ നാട്ടിലോട്ട് കയറ്റി വിട്ടു…. അതു കൊണ്ട്, മാത്രം ഒരു തലനാരിഴക്ക് ഞാൻ രക്ഷപെട്ടു. അല്ലങ്കിൽ അന്ന് “തീർത്തേനെ” ഞാൻ എന്റെ ജീവിതം.

ചേച്ചി പ്ലീസ് ഇങ്ങനെ കൊടിയ വാക്കുകളൊന്നും പറയരുത്…. ഞാൻ അവളുടെ വായപൊത്തി…
വീണ്ടും നിറമിഴികളോടെ അവൾ തുടർന്നു….

മറ്റാർക്കും അറിയാത്ത “ഒന്ന് കൂടിയുണ്ട്.”
എന്റെ “കന്യകത്വം” അത് പോലും അയാൾ മറ്റാർക്കോ, വേണ്ടി വില പറഞ്ഞു ഉറപ്പിച്ചു വച്ചതായിരുന്നു എന്ന സത്യം, ആയിടക്കായിരുന്നു ഞാൻ അറിഞ്ഞത് , അതായത് ഏതോ ഒരു വമ്പൻ ബിസ്‌നസ് കസ്റ്റമർനു വേണ്ടി. അതും ഞാൻ അറിഞ്ഞത് അവളിൽ…….. ആ സ്ത്രീസുഹൃത്തിൽ നിന്നു തന്നെ ആയിരുന്നു. ആ പാവവും അതുപോലെ തന്നെ കെണിക്കപ്പെട്ട അയാളുടെ മറ്റൊരു ഇരയായിരുന്നു.

കല്യാണം കഴിഞ്ഞതു മുതൽ വെറും ആറു ദിവസമാണ് എന്റൊപ്പം നാട്ടിലെ ആ വീട്ടിൽ അയാൾ ഉണ്ടായിരുന്നത്. അത്രയും ദിവസം എന്നെ അയാളുടെ അമ്മയുടെ കൂടെയാണ് ഉറങ്ങാൻ കിടത്തിയത്. അതിന്റെ ഗുട്ടൻസ് എനിക്ക് അന്ന് മനസിലായില്ല…. മാത്രമല്ല, അതിന് എനിക്ക് മനസിലാവാത്ത ചില കാര്യകാരണങ്ങളും പറഞ്ഞു ബോധ്യപ്പെടുത്തി…..
പുതുമോടിയിൽ ആയതു കൊണ്ട് തർക്കിച്ചു സംസാരിക്കാനോ, ചോദ്യം ചെയ്യുവാനോ, ഞാൻ ധൈര്യപ്പെടില്ലന്ന് അങ്ങേർക്കു നല്ല ബോധ്യമുണ്ടായിരുന്നു.
ഏഴാമത്തെ ദിവസം പുള്ളി എന്നെ അവിടെ വിട്ടിട്ടു സിങ്കപ്പൂർക്ക്‌ പറന്നു.

അയാൾക്ക്‌ വേണ്ടത് എന്നെ ആയിരുന്നില്ല. അങ്ങിനെ ആയിരുന്നെങ്കിൽ എന്നെക്കാളും, പതിന്മടങ്ങ് മിടുക്കും, സൗന്ദര്യവും ഉള്ള എത്രയോ യുവതികൾ അയാളെ ചുറ്റിപറ്റി സ്വന്തം ഓഫീസിലും, സ്വന്തം കസ്റ്റഡിയിലുമായി അവിടെ തന്നെ ഉണ്ട്… പക്ഷെ അതൊന്നു മായിരുന്നില്ല അയാളുടെ ലക്ഷ്യം എന്നത് ഞാൻ മനസിലാക്കി.
നിത്യവും പാർട്ടി, ക്ലബ്‌, ഫാമിലി റെസ്റ്ററെന്റ്, എന്നൊക്കെ പറഞ്ഞു എന്നെയും കൂട്ടി പല സ്ഥലങ്ങളും സന്ദർശിക്കുക. കറങ്ങി നടക്കുക പതിവായിരുന്നു.
വെറുതെയെങ്കിലും, പല പല വൻകിട ബിസിനസ്കാരുടെ ഫ്ലാറ്റുകളിൽ സന്ദർശിക്കുക, എനിക്ക് മനസിലാവാത്ത, ചില കോടു ഭാഷകളിൽ അവരോട് സംഭാഷണങ്ങൾ നടത്തുക…….

അതൊക്കെ എന്നെക്കാണിച്ച് വില പറയുന്ന, വൻ ഇടപാടുകാരായിരുന്നു, എന്ന് ഇത്തിരി വൈകിയാണ് എനിക്ക് മനസിലായത് ….. പിന്നെ പിന്നെ അത് പതുക്കെ ബിയർ പബ്, ഡാൻസ് ബാർ, ആഡംബര പാർട്ടികൾ, ക്യാബ്‌റ ബാറുകൾ, എന്നൊക്കെയുള്ള സെറ്റപ്പിലേക്ക് മാറി. പണം കൊടുത്താൽ കിട്ടാത്തതായി ഒന്നുമില്ല, ആ രാജ്യത്ത്.

അന്നൊക്കെ, പലതരത്തിലുള്ള “സെക്സി” ഡ്രെസ്സുകൾ ഉടുക്കാൻ എന്നെ നിർബന്ധിക്കുന്ന പതിവ് തുടങ്ങി… അതിനും ഞാൻ വഴങ്ങിയില്ല…
ഇതിന്റെ പുറകിൽ, ചില നിഗൂഢ ലക്ഷ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം ഞാൻ പെട്ടെന്ന് തന്നെ മണത്തറിഞ്ഞു… എന്നെ വലയിൽ പെടുത്താൻ അയാൾ പല പുതിയ തന്ത്രങ്ങൾ പ്രയോഗിച്ചു നോക്കി. അപ്പോൾ മറ്റു പല മാനസിക, ശാരീരിക പ്രശ്നങ്ങൾ കാണിച്ചു ഞാനും അയാളിൽ നിന്നും വഴുതി മാറി നിൽക്കും..
പക്ഷെ പിന്നീട് അതിലും അയാൾക്ക്‌ സംശയം തോന്നി, എന്നെ രഹസ്യമായും നിരീക്ഷിക്കാൻ തുടങ്ങി. അവസാനം ഞാൻ പിടിക്കപ്പെടു മെന്നായപ്പോൾ സഹികെട്ടു, അറ്റകൈക്ക്‌,….. സ്വകാര്യമായി ഞാൻ ഒരു ഭീഷണി മുഴക്കി…

എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ ഞാൻ അവിടെത്തെ പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കുമെന്നും, അവിടെ നടക്കുന്ന തോന്യവാസങ്ങൾ അവിടെത്തെ മലയാളി സംഘടനയുടെ പ്രസിഡണ്ടിനെ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും, നിങ്ങൾ അവരുടെ നിരീക്ഷണതിലാണെന്നും.. മറ്റും….
ഇത്രയും ആയപ്പോൾ തന്നെ പുള്ളി, നൈസായി കളം ഒഴിഞ്ഞു. തക്ക സമയത്ത് തന്നെ വീട്ടിൽ നിന്ന് ഫോൺ വിളിയും വന്നു. അതോടെ ഞാൻ നാട്ടിലെത്തി.
കഴിഞ്ഞ മാസം ഞാൻ ഒരു ന്യൂസ്‌ കൂടി അറിഞ്ഞു.
എന്താ ചേച്ചി, വല്ല കുഴപ്പവും ?
മം…!! ബിസിനസ് ആവശ്യാർത്ഥം ഏതോ വൻകിട പണമിടപാട് കാരുമായി സാമ്പത്തിക തിരിമറി നടത്തി, അവരുമായി ഉടക്കി പിരിഞ്ഞു ഒരു കൊലപാതകശ്രമത്തിൽ കൂട്ട്പ്രതിയായി സംശയിക്കപ്പെട്ടു, കുടുങ്ങി കിടക്കുവാ പുള്ളി… ആള്, ഇപ്പൊൾ പോലീസിന്റെ നിരീക്ഷണത്തിലാണ്…. ഇപ്പൊ ഈ അടുത്ത കാലത്തൊന്നും നാട്ടിലേക്ക് വരാൻ പറ്റാത്ത അവസ്ഥയിലും……
അതും, ഞാൻ അറിഞ്ഞത് നാട്ടിലെ പുള്ളിയുടെ ബന്ധുവിൽ നിന്നാണ്.

ആള്, ശരിക്കും പഠിച്ച കള്ളനും ക്രിമിനൽ ബുദ്ധിയുള്ളവനുമാണല്ലോ അല്ലേ ചേച്ചി…. ? പുള്ളീടെ അച്ഛനമ്മക്കൊന്നും അറിയില്ലേ ഈ വിവരം..
എല്ലാവർക്കും അറിയാം. ഇവറ്റകളൊക്കെ ഒരേ ചങ്ങലയിലുള്ള കണ്ണികളല്ലേ…. ? അപ്പൊ അത്രയും പ്രതീക്ഷിച്ചാൽ മതി.
പിന്നെ എങ്ങനെ ഡിവോഴ്സ് കിട്ടി ചേച്ചി… ?
നാട്ടിലെത്തിയതിന്റെ പിറ്റേന്ന് തന്നെ നല്ലൊരു വക്കീലിനെ കണ്ട് കേസ് ഫയൽ ചെയ്യിച്ചു…
അതിനു, ഞാനും അൽപ്പം “തരികിട” യാവേണ്ടി വന്നു. എന്റെ സ്വയരക്ഷക്ക് വേണ്ടിയല്ലേ… ! കേസ് കൊടുത്തപ്പോൾ കാര്യങ്ങൾ ഇത്തിരി പൊടിപ്പും തൊങ്ങലും കൂട്ടി അവതരിപ്പിച്ചു… കേസിന്റെ സ്വഭാവം വച്ച് ഇങ്ങേര് സെക്ഷ്വൽ ആക്ടിവിറ്റീസ്ൽ ബലഹീനനാണെന്നും, സെക്ഷ്വൽ ഹരാസ്മെന്റ് ഇങ്ങേരുടെ പ്രധാന വിനോദമാണെന്നും ചില പ്രത്യേക സാഹചര്യത്തിൽ പുള്ളി “സാഡിസ്റ്റ് ” ആവാറുണ്ട്, എന്നെ പലപ്പോഴും പീഡിപ്പിച്ചു കൊല്ലാൻ ശമിച്ചതായും… വച്ചു കേസ് നടത്തി,…

ബാക്കിയുള്ളതൊക്കെ വക്കീൽ കൂട്ടി ചേർത്തു എഴുതി ഉണ്ടാക്കി…… മൂന്നു മാസം കേസ് നടത്തി, ഇവിടെ തന്നെ അകത്തായി പോകുമെന്ന് സംശയം തോന്നിയ പുള്ളി അധികം പ്രശ്നങ്ങൾക്കും, പിടിവാശിക്കൊന്നും നിന്നില്ല.
പെട്ടെന്ന് തന്നെ വന്നു കേസ് ഒതുക്കി തീർത്തു, ഒത്തുതീർപ്പാക്കാനുള്ള സ്പെഷ്യൽ “കോർട്ട് ഓർഡർ” വാങ്ങി, കേസ് തീർത്തു,…… ചോദിച്ച നഷ്ടപരിഹാര “തുക” അഞ്ചുപൈസ കുറയാതെ തന്ന്, പെട്ടെന്ന് തന്നെ രായ്ക്ക് രാമാനം സ്ഥലം വിട്ടു….. ഇല്ലങ്കിൽ അങ്ങേരുടെ ബിസിനസ് പോലും കുളം തോണ്ടി പോകുമെന്ന് മനസിലാക്കിയ ആ കുറുക്ക് ബുദ്ധിമാൻ പെട്ടെന്ന് തന്നെ തിരിച്ചു പോയി.

അതിനു ശേഷം ഇതു വരെ ഞാൻ ബാംഗ്ലൂർ തന്നെ ഹോസ്റ്റലിൽ താമസിച്ചു കൊണ്ട്, ജോലി ചെയ്തു ജീവിച്ചു. അയാൾ എനിക്ക് തന്ന നഷ്ട്ടപരിഹാര തുകയിൽ നിന്നും ഒരു രൂപ പോലും തൊടാതെ ബാങ്കിൽ ഫിക്സിഡ് ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട് …… എനിക്കാ പണത്തിലെ നയാപൈസ വേണ്ട… സമയമാകുമ്പോൾ അത് ഞാൻ ഏതെങ്കിലും അനാഥാലയത്തിന് എഴുതി കൊടുക്കും…… എന്നെ പോലുള്ള ഏതെങ്കിലും അനാഥ ജന്മങ്ങൾക്ക് അത് സഹായകമാവട്ടെ…..

ഹോ, എന്റെ പൊന്നെ….. ഈയൊരു കുറഞ്ഞ കാലയളവിൽ നീ എന്തൊക്കെ അനുഭവിച്ചു….. ???
ഇത്രയും കേട്ടപ്പോൾ ഞാൻ, എഴുന്നേറ്റിരുന്നു അവൾക്ക് നേരെ രണ്ടു കൈകളും കൂപ്പി കണ്ണീരോടെ അവളുടെ മുന്നിൽ “തൊഴുകൈയ്യോടെ” നിന്നു.. എന്റെ “ദേവീ.. നമിക്കുന്നു…. നിന്നെ ഞാൻ”.
അവളുടെ കൈക്കുമ്പിളിൽ എന്റെ മുഖം ചേർത്തു വച്ച് കുറെ നേരം ഞാൻ പൊട്ടിക്കരഞ്ഞു.
“മാപ്പ്, ചേച്ചി… മാപ്പ്… എന്നോട് ക്ഷമിക്കണം… സ്വപ്നത്തിൽ പോലും ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല… മാപ്പ്………………..

പുറത്ത് കാക്ക കരയുന്ന ശബ്ദം കേട്ടപ്പോളാണ് ഞാൻ ക്ലോക്കിലേക്ക് ശ്രദ്ധിച്ചത്…. താഴെ അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം കേട്ടു തുടങ്ങി……
O my god…. സമയം 4:40 കഴിഞ്ഞു… അമ്മ അടുക്കളയിലെത്തി. ഞാൻ പെട്ടെന്ന് അടുക്കളയിലോട്ട് ചെല്ലട്ടെ …. ഇന്ന് അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടു പോകേണ്ടതല്ലേ….. !!!
അതും പറഞ്ഞു അവൾ പുതച്ച് കിടന്നിരുന്ന ആ ബെഡ് ഷീറ്റ്, അതേപടി ദേഹത്തു കഴുത്തോളം ചുറ്റി പുതച്ച്, കട്ടിലിൽ നിന്ന് എഴുന്നേറ്റു ബാത്റൂമിലേക്ക് പോയി.
രണ്ടുമൂന്നു മിനിറ്റ് കൊണ്ട്, അവൾ ഒരു നൈറ്റി എടുത്തണിഞ്ഞിട്ട് പുറത്തേക്കു വന്നു.

ഞാൻ പെട്ടെന്ന് തന്നെ വസ്ത്രമണിഞ്ഞു എന്റെ റൂമിലേക്ക്‌ പോകാനൊരുങ്ങി.
“ഞാൻ പെട്ടെന്ന് അടുക്കളയിലോട്ട് ചെല്ലട്ടെ”…. ! അവൾ പറഞ്ഞു
റൂമിൽ നിന്നും പോകാനൊരുങ്ങിയ അവൾ, പെട്ടെന്ന് തിരിഞ്ഞ് നിന്ന്…. എന്റെ കൈക്ക് പിടിച്ചു. നിറഞ്ഞ കണ്ണുകൾ ദയനീയമായി എന്നെ ഒന്ന് നോക്കീട്ടു… പറഞ്ഞു.
“ഇവിടെ നടന്നതൊന്നും ദയവു ചെയ്തു വീണ്ടും ഓർക്കരുത്. “അതൂ”…… !!!
“നാം തമ്മിൽ കണ്ടിട്ടില്ല”….. !
“നാം തമ്മിൽ ഒന്നും സംസാരിച്ചിട്ടില്ല”…… !
“ഇവിടെ ഒന്നും നടന്നിട്ടില്ല”…… !
“നമുക്ക് രണ്ടുപേർക്കും ഒന്നുമറിയുകയുമില്ല”…… !
“നാം രണ്ടും ആ പഴയ “അതുലും രേഷ്മയും” മാത്രമാണ് ”
“എല്ലാം മനസ്സിൽ നിന്നും മായ്ച്ചു കളയുക”…!
നീ കുറെ കഴിഞ്ഞു ഇറങ്ങിയാമതി….. അവൾ തുറന്ന വാതിൽ പതുക്കെ ചാരിവച്ച് ഇറങ്ങിപ്പോയി.

അൽപ്പം കഴിഞ്ഞു ഞാൻ എന്റെ റൂമിലോട്ടു പോയി…. അന്ന് അതിനു ശേഷം, ഞാൻ അധികം നേരം ഉറങ്ങിയില്ല …. കിടന്നിട്ടാണെങ്കിൽ ഉറക്കവും വന്നില്ല….. എല്ലാം ഓർത്തോർത്ത് വീണ്ടും സങ്കടകടലായി എന്റെ മനസ്സ്…. കുറെ നേരം തനിച്ചിരുന്നു പലതും ഓർത്തു വിങ്ങി വിതുമ്പി…….

എനിക്ക് ഇങ്ങനെ എന്റെ സങ്കടം കരഞ്ഞു തീർക്കാണെങ്കിലും സാധിച്ചു. ആ പാവത്തിന് അതിനുള്ള സ്വാതന്ത്ര്യം പോലും ഇല്ലല്ലോ, എന്നോർക്കുമ്പോൾ എന്റെ നെഞ്ചു തകരുകയാണ്.
കൃത്യം 6 :30 തന്നെ എഴുന്നേറ്റു….. അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ പോകാനുള്ളതിനാൽ അര-മുക്കാൽമണിക്കൂർ കൊണ്ട് ഞാൻ കുളിച്ചു റെഡിയായി……
ഒരു വശം തളർന്ന അച്ഛനെ പൊക്കിയെടുക്കൻ സഹായത്തിനു നമ്മുടെ കടയിലെ സുരേട്ടൻ നേരത്തെ എത്തിയിരുന്നു
ട്രീറ്റ്മെന്റ് ഫയലുകൾ എടുത്തു വച്ചു….
അച്ഛനെ നല്ല മുണ്ടും ഷർട്ടും ഉടുപ്പിച്ചു.
ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ ഞാൻ ഡയ്‌നിങ് ഹാളിൽ വന്നു. ചേച്ചിയെ അവിടെ എങ്ങും കണ്ടില്ല……..
ഒട്ടും വിശപ്പില്ലാഞ്ഞിട്ടും ഒരു “അര ദോശ” കഴിച്ചുവെന്ന് വരുത്തി, ഞാൻ എഴുന്നേറ്റു കൈ കഴുകി…… എന്നും ഞാൻ പ്രാതൽ കഴിക്കുമ്പോൾ എനിക്കുള്ള ഒരു ഗ്ലാസ് പാലുമായ് വരുന്ന, ചേച്ചിയെ ഇന്ന് കണ്ടില്ല….. എന്താണാവോ അടുക്കളയിൽ ഇത്ര തിരക്കുള്ള ജോലി…. ?അടുക്കളയിലോട്ട് പോയി ഞാൻ അമ്മയോട് ചോദിച്ചു…..
“അമ്മേ ചേച്ചി എന്തിയെ”…… ? ?
ആ,,…. ഞാൻ കണ്ടില്ല,,, കുറച്ചു നേരം മുൻപ് ഇവിടുണ്ടായിരുന്നുല്ലോ….!!
ഞാൻ അവിടെയൊക്കെ തിരഞ്ഞു….! അവളെ കണ്ടില്ല…… എങ്ങോട്ടാ പോയേ…. ?.
ഞാൻ വീട്ടിന്റെ പുറക് വശത്തു ഒന്ന് പോയി നോക്കി…. തിരികെ വന്ന് ചോദിച്ചു…..
വന്നില്ലേ അമ്മേ അവള്.. ?
അവൾ അവിടെങാനും കാണും…..
പുറക് വശത്തെ വാതിൽക്കൽ നിന്നു ഞാൻ ചേച്ചിയെ നീട്ടി വിളിച്ചു…..
ചേച്ചി…. ചേച്ചി….!!! ആ പറമ്പിലത്രയും എന്റെ കണ്ണുകൾ അവളെ പരതി…..
കൃത്യം 7:30 യ്ക്ക് ടാക്സി വന്നു.
എന്നാലും ഇവളിത് എങ്ങോട്ട് പോയി…. ഒന്ന് പറയാതെ.
അപ്പോഴാണ്‌ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത്….. തൊഴുത്തിലെ നന്ദിനിയുടെ കിടാവിനെ കെട്ടിയ മരക്കുറ്റിയിൽ, ആ കയറുമില്ല കിടാവുമില്ല….. ഇത്തിരി മുൻപോട്ട് നോക്കിയപ്പോൾ ചേച്ചിയുടെ ഊരിയിട്ട ഒരുജോഡി ഹവായ് ചെരുപ്പുകളും ഞാൻ അവിടെ കണ്ടു……..
അകാരണമായ ഒരു ഭയം എന്റെ മനസ്സിൽ നാമ്പിട്ടു…..
പെട്ടെന്ന് എന്റെ പുറകിൽ നിന്ന്… അടുക്കള വാതിൽക്കൽ നിന്നു കൊണ്ട് ഞങ്ങളുടെ സുരേട്ടന്റെ ഉറക്കെയുള്ള വിളിയുടെ ശബ്ദം ഞാൻ കേട്ടത്…
“അതുകുഞ്ഞേ” ഒന്ന് വേഗം ഓടി വായോ… !!!
ഞാൻ ഞെട്ടിത്തിരിഞ്ഞ് അങ്ങോട്ട്‌ ഓടി ……..

തുടരും……….

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.