അക്ഷയ്മിത്ര – 3 6

“”””ഒരിക്കലുമല്ല.!!””” അവൾ പറഞ്ഞതൊക്കെ 100% സത്യമായിരുന്നിട്ടുകൂടി അതൊന്നും സമ്മതിച്ചുകൊടുക്കാൻ കൂട്ടാക്കാതെ നിന്ന ഞാൻ നല്ല ബേഷായിട്ട് ഒരു കള്ളവങ്ങ് പറഞ്ഞു..

“””ഇല്ല… ഞാൻ വിശ്വസിക്കില്ല… അപ്പൂസിപ്പഴും എന്നോട് നുണയാ പറയുന്നെ.!!! അപ്പൂസിന്റെ ഈ കണ്ണുകളിൽ അപ്പൂസിനിപ്പഴും എന്നോട് ആ പഴയ ഇഷ്ടമുണ്ടെന്ന് വളരെ വെക്തമായിതന്നെ എനിക്ക് കാണാം..””” എല്ലാ റൊമാന്റിക് സീനുകളിലും പറയുന്ന ആ ഊമ്പിയ ക്ലീഷെ ഡയലോഗുംകൂടി ചേർത്ത് അവളത്രേം പറഞ്ഞ് നിർത്തിയതും..

“””അതല്ലേലും അങ്ങനെയാ..! ജീവനുതുല്യം സ്നേഹിച്ച ഒരുത്തനെ മറക്കാൻ ചില പെണ്ണുങ്ങൾക്ക്‌ മറ്റൊരു ആണ് മതി… എന്നാൽ സ്നേഹിച്ച പെണ്ണിനേ മറക്കാൻ ഞങ്ങൾ ആണുങ്ങൾ.. മരിക്കണം”” ഒരു ചെറിയ പുച്ഛത്തോടെ അതിലേറെ സ്വല്പം ഗമയോടെ ഞാൻ മനസ്സിൽ പറഞ്ഞു.. —

…… അതേസമയം എന്റെ മുഖത്തേക്കുത്തനെ കണ്ണെടുക്കാതെ നോക്കി നിന്നിരുന്ന മിത്ര അവളുടെ ഇരു കരങ്ങളും എന്റെ കവിൾ ചേർത്ത് പിടിച്ചസേഷം

“”എന്റെ ഒറ്റബുദ്ധി കാരണം ഒരിക്കൽഞാൻ അപ്പൂസിന്റെ ഈ സ്നേഹം നഷ്ട്ടപ്പെടുത്തികളഞ്ഞു, എന്നാലിനി അതുണ്ടാവില്ല.. ഒരുപാട് പരീക്ഷണങ്ങൾക്ക് സേഷം ഇപ്പോൾ ദൈവമായിട്ട് തിരികെ തന്നതാ എനിക്കെന്റെ അപ്പൂസിനെ.. ……. ഇനി ഒരിക്കലും ഞാനെന്റെ അപ്പൂസിനെ വിട്ടുകളയില്ല.. ഒരിക്കലും.. …… ഒരിക്കലും”” വളരെ സാവധാനം പറഞ്ഞുതുടങ്ങിയ മിത്ര ഒരു വിങ്ങികരച്ചിലിന് തുടക്കമിട്ടുകൊണ്ടാണ് അത്രേം കാര്യം പറഞ്ഞുനിർത്തിയത്, സേഷം അതേ വിങ്ങികരച്ചിലോടെ മിത്രയെന്നെ പൂണ്ടടക്കം ചുറ്റിപ്പിടിച്ചു.. —– അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങി..

അതേസമയം ഇതെല്ലാം കണ്ട് നിന്നിരുന്ന ആന്റി.. മിത്രയെ ദേഷ്യത്തിൽ കൂർപ്പിച്ചൊന്ന് നോക്കിയസേഷം ബാൽക്കണിയിൽനിന്നും പുറത്തേക്ക് നടന്നു ആന്റിയുടെ പിന്നാലെ ആദിയും.. ഞാനും, മിത്രയും, അഞ്ജുവും മറ്റ് രണ്ട്‌ പെൺകുട്ടികളും മാത്രം അവിടെ ബാക്കിയായി…

അപ്പഴാണ് എന്റെ പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചത്, മിത്രയെന്നെ വട്ടത്തിൽ ചുറ്റിപിടിച്ചിരുന്നതിനാൽ പോക്കറ്റിൽ നിന്നും ഫോണെടുക്കാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല — ഞാനൻ പതിയെ അവളുടെ ഇരു കയ്യിലും പിടിച്ച് എന്നിലെ അവളുടെ പിടി വിടുവിച്ചസേഷം, ഒരുസ്റ്റെപ്പ് പിന്നിലേക്ക് നിന്നുകൊണ്ട് പോക്കറ്റിൽ നിന്നും ഫോണെടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കി..

അക്കു calling…

ഞാൻ മിത്രയെ ഒന്ന് പാളി നോക്കിയ സേഷം കോൾ അറ്റൻഡ് ചെയ്തു..

ഞാൻ: “”ആം.. പറഞ്ഞൊ അക്കു.?”” കോളെടുത്തതും ഞാൻ പറഞ്ഞു.

അക്കു: “”നിങ്ങളവിടെ എത്തിയോട ഏട്ടായി.?””

ഞാൻ: “”ആം.. ഞങ്ങളിപ്പൊ ഇങ്ങോട്ട് വന്ന് കേറിയാതേയുള്ളു”” മിത്രയുടെ അടുത്തുനിന്നും മാറി ബാൽക്കണിയിലെ കൈവേലിയുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ഞാൻ പറഞ്ഞു, അതേസമയം അഞ്ജുവും മറ്റ് രണ്ട്‌ പെൺകുട്ടികളും മിത്രയുടെ അടുത്തേക്ക് ചെന്ന് എന്തൊക്കെയോ ചെറുകെ സംസാരിക്കാനും തുടങ്ങി..

അക്കു: “”നിങ്ങളിവിടുന്ന് ഇറങ്ങിയിട്ടിപ്പൊ മണിക്കൂറ് രണ്ടാവുന്നു, എന്നിട്ട് ഇപ്പഴാണൊ നിങ്ങളവിടെ എത്തിയെ.?””

ഞാൻ: “”നീ ഫോൺ വെയ്.. …. ഞാനിവിടുന്ന് ഇറങ്ങീട്ട് വിളിക്കാം”” വലിയ കാരണോത്തിയെ പോലെയുള്ള അക്കുവിന്റെ സംസാരം കേട്ട് നിൽക്കാൻപറ്റിയ മൂഡിലല്ലാതിരുന്ന ഞാൻ അത്രേം പറഞ്ഞ് പെട്ടന്നുതന്നെ ഫോൺ കട്ടാക്കി.. സേഷം തലചരിച്ച് മിത്രയെ ഒന്ന് നോക്കി.. —- നാണം കലർന്ന ഒരുതരം പുഞ്ചിരിയോടെ, വളരെ സന്തോഷത്തോടെ അഞ്ജുവിനോടും മറ്റുരണ്ട്‌ പെൺകുട്ടികളോടും എന്തൊക്കെയോ സംസാരിച്ച് നിൽക്കുകയാണ് മിത്ര, ഇടയ്ക്കിടയ്ക്ക് എന്നേയൊന്ന് പാളി നോക്കുന്നുമുണ്ട്..

സ്വൽപ്പം മുൻപ് അവളെന്നോട് പറഞ്ഞ കാര്യങ്ങൾക്ക് എനിക്കവളോട് എന്റെ തീരുമാനം എന്താണെന്ന് പറയണം എന്നുണ്ടായിരുന്നു.. എന്നാൽ.. ഇപ്പോൾ അവൾ പറഞ്ഞതിനൊക്കെ ഞാൻ എന്തെങ്കിലുമൊരു എതിര് പറഞ്ഞാൽ അവളുടെ സ്വഭാവംവച്ച് അവളിവിടെ കിടന്ന് കാറികൂവും എന്നെനിക്ക് നന്നായിട്ടറിയാം, അതുകൊണ്ടാണ് ഇത്രേംനേരം അവൾ പറഞ്ഞതിനൊന്നും ഞാൻ തീർത്തും ഒരു മറുപടിയും പറയാതെ ഒരു ഊമയെപോലെ ഒന്നും മിണ്ടാതെ നിന്നത്..

Leave a Reply

Your email address will not be published. Required fields are marked *