അക്ഷയ്മിത്ര – 3 6

ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു.. ആ സമയം മിത്രയും, അഞ്ജുവും, മറ്റ് രണ്ട്‌ പെൺകുട്ടികളും മുഖത്തെ ചിരിയെല്ലാം മാറ്റി സ്വൽപ്പം ഭയവും ദയനീയവും കലർന്ന ഭാവത്തോടെ എന്റെ മുഖത്തേക്ക് നോക്കി..

“””ഞാനെന്നാ ഇറങ്ങട്ടെ അഞ്ജു..? വന്നിട്ടിപ്പൊ സമയം കുറേയായില്ലേ.? ഇപ്പൊ വീട്ടീന്നും വിളിച്ചു..”” അവരുടെ അടുത്തേക്ക് നടന്നുചെന്ന ഞാൻ മിത്രയുടെ മുഖത്തുനിന്നും നോട്ടംമാറ്റി അഞ്ജുവിനോടത് പറഞ്ഞതും, ഒരു അമ്പരപ്പോടെ അഞ്ജു മിത്രയുടെ മുഖത്തേക്ക് നോക്കി.. “അതെന്നോടെന്തിനാ പറയുന്നെ.???”” എന്ന ഭാവത്തോടെ.. — അതേസമയം എന്റെ മുഖത്തേക്കുതന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു മിത്ര, പക്ഷെ ഞാൻ മിത്രയുടെ മുഖത്തേക്ക് നോക്കാൻ പോയില്ല..

“”എന്നാ ശെരി.. ഞാ ഇറങ്ങട്ടെ”” വീണ്ടും അഞ്ജുവിനെ നോക്കി അത്രേം പറഞ്ഞ സേഷം ഞാനവിടുന്ന് പുറത്തേക്ക് പോകാൻ തിരിഞ്ഞതും.. പെട്ടന്നെന്റെ വലത് കയ്യിൽ ഒരു പിടുത്തംവീണു.. തിരിഞ്ഞ് നോക്കാതെതന്നെ എന്റെ കയ്യിൽ പിടിച്ചത് ആരാണെന്ന് മനാസ്സിലാക്കിയ ഞാൻ അതേ നിൽപ്പുതന്നെ നിന്നു.. – എന്നാൽ.. എന്റെ കയ്യിൽനിന്നും പിടിവിടാതെ എന്റെ മുന്നിലേക്ക്‌ കയറിനിന്ന മിത്ര..

“”എന്താ അപ്പൂസെ..? ഞാൻ ചോദിച്ചതിനൊന്നും ഒരുമറുപടിയും താരതെ നീ നിന്റെപാട്ടിനങ്ങ് പോവണൊ.?”” എന്റെ കയ്യിലെ പിടിവിടാതെ ഒരു ദയനീയ ഭാവത്തിൽ മിത്രയെന്നോട് ചോദിച്ചു.. —

അവളുടെ ആ ചോദ്യത്തിന് അവളുടെ മുഖത്തേക്ക് തലയുയർത്തി നോക്കിയ ഞാൻ..

“”എനിക്കിപ്പൊ മിത്രയോട് ഒന്നും സംസാരിക്കാനില്ല.. അഥവാ ഞാൻ എന്തെങ്കിലും സംസാരിച്ച് തുടങ്ങിയാൽ അത് ഉൾക്കൊള്ളാൻ പറ്റിയൊരു നിലയിലുമല്ല മിത്രയിപ്പോൾ.. അതുകൊണ്ട് ഞാനിപ്പൊ പോകുന്നു.. വീട്ടിലെല്ലാവരും എന്നെ തിരക്കിയിരിക്കുവ””” ചുണ്ടിൽ ഒരു ചെറുചിരി വരുത്തി അത്രേം പറഞ്ഞ് മിത്രയുടെ കൈകളിൽ നിന്നും പിടിവിടുവിച്ച ഞാൻ വീണ്ടും അവിടുന്ന് നടന്നകലാൻ തുടങ്ങിയതും അവൾ വീണ്ടുമെന്റെ കയ്യിൽ കയറിപ്പിടിച്ചു.. ഞാൻ തലചരിച്ച് അവളുടെ മുഖത്തേക്ക് നോക്കി.

“”അപ്പൂസ് പൊക്കോ.. പോകണ്ടാന്ന് ഞാൻ പറയില്ല.. പക്ഷെ., അപ്പൂസൊന്നോർത്തൊ ………. ഈ ജന്മം ഞാനൊരു പുരുഷന്റെകൂടെ അവന്റെ പാതിയായി ജീവിക്കണമെന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ടെങ്കിൽ ആ പുരുഷൻ അതെന്റെ അപ്പൂസായിരിക്കും”” അത്രേംനേരം മുഖത്തുണ്ടായിരുന്ന ആ ദയനീയ ഭാവമെല്ലാം മാറി ഒരുതരം വാശിയോടെ അവളത് പറഞ്ഞപ്പോൾ.. ആശിച്ചതെന്തും നേടിയെടുക്കാൻ ഏതറ്റംവരെയും പോകാൻ മടിക്കാത്ത ആ പഴയ മിത്രേയാണ്‌ ഞാപ്പോൾ അവിടെ കണ്ടത്… , അവളുടെ വാശി എന്താണ് എങ്ങനെയാണെന്ന് എനിക്ക് നന്നായിട്ടറിയാം.. ആ നിമിഷം.. അവൾ പറഞ്ഞത് കേട്ട് എന്നിലുണ്ടായ ഞെട്ടൽ ഞാനെന്റെ മുഖത്ത് കാണിക്കാതെ അവളുടെ മുഖത്തേക്കുതന്നെ നോക്കി നിന്നു..

എന്നാൽ., പിന്നീട് സംഭവിച്ചത് ഞാനൊട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവമായിരുന്നു..

ഒരു കുറുകലോടെ എന്റെ മാറിലേക്ക് ചാഞ്ഞ മിത്ര എന്റെ ഇടുപ്പിലൂടെ വട്ടംചുറ്റി പിടിച്ചസേഷം

“”നീയെന്നോട് ഒന്നും മിണ്ടാതെ ഇവിടുന്ന് തിരികെ പോകാൻ തൊടങ്ങിയപ്പൊ സങ്കടോം ദേഷ്യോം എല്ലാം ഒരുമിച്ച് വന്നങ്ങ് പറഞ്ഞുപോയത അപ്പൂസെ..”” ഒരു കുറുകലോടെ അത്രേം പറഞ്ഞ് നിർത്തി എന്റെ മാറിൽ നിന്നും തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കിയ മിത്ര..

“”ഞാനിപ്പൊ ഇങ്ങനെ പറഞ്ഞൂന്നുവെച്ച് ദേഷ്യംകേറി നീയെന്നെ വേണ്ടാന്നൊന്നും പറഞ്ഞേക്കല്ലെ അപ്പൂസെ… എനിക്കത് സയിക്കാനുള്ള ത്രാണിയൊന്നുവില്ല”” ചുണ്ട് കൂർപ്പിച്ച് ഒരു കൊച്ചുകുട്ടിയുടെ ഭാവത്തിൽ അവളിപ്പോൾ പറഞ്ഞതുകേട്ട് അഞ്ജുവും മറ്റ് രണ്ട്‌ പെൺകുട്ടികളും വാപൊത്തി ചിരിക്കാൻ തുടങ്ങി,, അവരുടെ ആ അടക്കിപ്പിടിച്ച ചിരി കേട്ട് മിത്ര തിരിഞ്ഞ് അവരെയൊന്ന് നോക്കി, അപ്പോൾത്തന്നെ സുച്ചിട്ടതുപോലെ അവരുടെ ചിരിയും നിന്നു..

മിത്ര വീണ്ടും എന്റെ മുഖത്തേക്ക് നോക്കി..

“”ഇനിയെന്റെ അപ്പൂസ് വീട്ടിപൊക്കൊ.. ഇനി ഈ വീട്ടിൽ നിൽക്കാൻ എനിക്ക് ഒരു പേടിയുമില്ല.. ഞാൻ കാത്തിരുന്നോളാം.. എന്റെ അപ്പൂസിന് വേണ്ടി… എത്രനാൾ വേണമെങ്കിലും.”” ഒരുതരം ആത്മവിശ്വാസത്തോടെ, ഒരു കുസൃതിച്ചിരിയോടെ അത്രേം പറഞ്ഞ് നിർത്തിയ മിത്ര എന്റെ ചുണ്ടിലേക്കവളുടെ ചുണ്ടുകൾ ചേർത്ത് അമർത്തിയൊന്ന് ചുംബിച്ചസേഷം പതിയെ പിന്നിലേക്ക് അകന്നുമാറി..

Leave a Reply

Your email address will not be published. Required fields are marked *