അക്ഷയ്മിത്ര – 3 6

അങ്ങനെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും സ്വയം മനസ്സിൽ ചോദിച്ചുകൊണ്ട് ഞാനങ്ങനെ ആന്റിയുടെ മുഖത്തേക്കുതന്നെ നോക്കി നിൽക്കുമ്പഴും ഒരുതരം ഊമ്പിയ ദേഷ്യത്തോടെ മിത്രയേതന്നെ നോക്കി നിൽക്കുകയിരുന്നു ആന്റി.. സത്യത്തിൽ ആന്റിയുടെ ആ നോട്ടം എനിയ്ക്ക് അത്രയ്ക്കങ്ങ് ഇഷ്ട്ടപെടുന്നുണ്ടായിരുന്നില്ല..
“”ഉംമ്മ്ച്”” മിത്രയിൽനിന്നും ആന്റിയുടെ ശ്രെദ്ധ തിരിക്കുക എന്ന ഉദ്ദേശത്തോടെതന്നെ ഞാൻ സ്വൽപ്പം ഉച്ചത്തിലൊന്ന് ചുമച്ചു.. ‘എന്തായാലും ആ സംഭവം ഏറ്റു…

എന്റെ ചുമകേട്ട് മിത്രയിൽ നിന്നും നോട്ടം മാറ്റിയ ആന്റി പെട്ടന്ന് എന്റെ മുഖത്തേക്ക് നോക്കി …… എന്നാൽ ഇത്രനേരം മിത്രയെ നോക്കിയ ആ ദേഷ്യത്തോടെയുള്ള നോട്ടമായിരുന്നില്ല ആന്റിയുടെത്, പകരം ഒന്നുമറിയാത്ത പാവത്തെപോലെ ഒരുതരം ദയനീയഭാവത്തോടെയുള്ള നോട്ടമായിരുന്നു ആന്റിയുടെ മുഖത്ത് നിറഞ്ഞ് നിന്നിരുന്നത്.. ^‘അതൊരുപക്ഷെ ചില മിനിറ്റുകൾക്ക് മുൻപ് ഇവിടെ അരങ്ങേരിയ എന്റെ ‘mass kaaa wapp’ പ്രകടനം നേരിട്ട് കണ്ടതിന്റെയാവാം^ എന്തായാലും അധികാനേരം ആന്റിയ്ക്ക് എന്റെ മുഖത്തേക്ക് നോക്കി നിൽക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല, ….. ആന്റിയുടെ മുഖം നിലത്തേക്ക് കുനിച്ചു..

അതേസമയം ഞാൻ, എന്റെ മാറിൽ പറ്റിചേർന്ന് നിൽക്കുന്ന മിത്രയെ ഒന്ന് നോക്കിയസേഷം എന്റെ രണ്ട് കയ്യും പതിയെ മുകളിലേക്കുയർത്തി മിത്രയുടെ ഇരു തോളിലും പിടിച്ചു—– എന്റെ മാറിൽ ഒരു പൂച്ചക്കുട്ടിയേപോലെ പറ്റിച്ചേർന്ന് നിന്നുകൊണ്ട് ഏങ്ങലടിക്കുന്ന മിത്രയുടെ കരച്ചിലിപ്പോൾ ഏറക്കുറേ കുറഞ്ഞിട്ടുണ്ട്, അതൊരുപക്ഷെ ഞാനവളെ വീണ്ടും എന്നിൽനിന്നും പിടിച്ച് മാറ്റാൻ ശ്രെമിക്കാഞ്ഞതുകൊണ്ടാവാം… —-

എന്നാലിപ്പോൾ, എന്റെ കൈകൾ അവളുടെ തോളിലമർന്ന ആ നിമിഷം, എന്റെ മാറിൽനിന്നും പതിയെ തലയുയർത്തിയ മിത്ര ചുവന്നുകലങ്ങിയ കണ്ണുകളോടെ എന്റെ മുഖത്തേക്ക്‌ നോക്കി..

കരഞ്ഞുകലങ്ങിയ അവളുടെ കണ്ണുകളും, ആപ്പിള് പോലെ ചുവന്നുതുടുത്ത മുഖവും, കണ്ണുനീർ ഒലിച്ചിറങ്ങി ഉണങ്ങിവരണ്ട ഇരു കവിളുകളും, മൂക്ക് വലിച്ച് കേറ്റികൊണ്ടുള്ള അവളുടെ ഏങ്ങലടിയുമെല്ലാം കണ്ട് ആ ഒരു നിമിഷം എന്റെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർന്നെങ്കിലും സ്വല്പം പ്രെയാസപ്പെട്ടുതന്നെ ആ പുഞ്ചിരി ഞാൻ ചുണ്ടിലൊളിപ്പിച്ചു..

“”എന്നേക്കൂടെ കൊണ്ടൊവോ അപ്പൂസെ..?? ……………… …………“”” ഇമവെട്ടാതെ എന്റെ കണ്ണുകളിലേക്കുതന്നെ നോക്കി നിന്നിരുന്ന മിത്ര, പതിഞ്ഞ ശബ്ദത്തിൽ ഒരു കൊച്ചുകുട്ടി ചോദിക്കുമ്പോലെ വളരെ ദയനീയമായി വീണ്ടും എന്നോട് ചോദിച്ചു..

എന്നാൽ മിത്രയുടെ ആ ചോദ്യത്തിന്.! എന്തുത്തരം കൊടുക്കണമെന്ന് എനിക്കിപ്പഴും അറിയില്ലായിരുന്നു.. അവളുടെ ആ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ ഞാനവളുടെ കണ്ണുകളിലേക്കുതന്നെ നോക്കി നിന്നു.. അതേസമയം എന്റെ ഭഗത്ത് നിന്ന് മറുപടിയൊന്നും ഇല്ലാന്ന് കണ്ടപ്പോൾ അവൾ വീണ്ടും എന്നോട് ആ ചോദ്യം ആവർത്തിച്ച് ചോദിച്ചു, ഒപ്പം പ്രതീക്ഷ നഷ്ടപ്പെട്ടതുപോലെ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങി..

ഒരുവിധം കരച്ചിൽ നിർത്തിയ മിത്ര വീണ്ടും കരയുമെന്ന് മനസ്സിലാക്കിയ ഞാൻ..

“”ഇതിന് ഞാൻ എന്ത് മറുപടിയാണ് മീനു പറയേണ്ടത്”” ഒരു പൊട്ടിക്കരച്ചിൽ ഒഴിവാക്കാൻ വേണ്ടി അത്രേം നേരം ഒന്നും മിണ്ടാതെ നിന്നിരുന്ന ഞാൻ അവളുടെ നിറഞ്ഞ് തുളുമ്പിയ കണ്ണുകളിൽ നോക്കി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു..

അതേസമയം ‘മീനു’ എന്ന പേര് എന്റെ നാവിൽ നിന്നും പുറത്തേക്ക് വന്നതും അവളുടെ കണ്ണുകൾ താമരപോലെ വിടർന്നു, അവളുടെ മുഖം കൂടുതൽ ചുവന്നുതുടുത്തു, സന്തോഷവും സങ്കടവും ആ മുഖത്ത് മിന്നിമറഞ്ഞു..

എന്നാൽ ആ സമയം ഒരു അബദ്ധം പറ്റിയതുപോലെ പതറിപോയി നിൽക്കുകയായിരുന്നു ഞാൻ.. ‘കാരണം., വർഷങ്ങൾക്ക് മുൻപ്… ഞങ്ങൾ പ്രണയിച്ച് നടന്നിരുന്ന സമയത്ത്… എനിക്കവളോട് സ്നേഹം കൂടുമ്പഴും, അവളെന്നോട് പിണങ്ങി നടക്കുമ്പഴും മാത്രമാണ് ഞാനവളെ ‘മീനു’ എന്ന് വിളിച്ചിരുന്നത്.. ഒരു ഈണത്തിൽ ഞാനവളെ ‘മീനുുുുുുു” എന്ന് വിളിക്കുന്നത്‌ അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു അവൾക്ക്,. ചില സമയങ്ങളിൽ ആ പേര് വിളിച്ച് ഞാനവളുടെ പിറകേ നടക്കാൻ വേണ്ടി അറിഞ്ഞുകൊണ്ട് അവളെന്നോട് പിണങ്ങുമായിരുന്നു.. എന്റെ വായിൽ നിന്നും ‘മീനുുുുുുു” എന്ന വിളി കേൾക്കാൻ വേണ്ടി.. —– ഇന്നിപ്പൊ വർഷങ്ങൾക്ക്‌ സേഷം ഞാൻ ആ പേര് വിളിച്ചതിന്റെ സന്തോഷത്തിലാണ് പെണ്ണെന്റെ മുന്നിൽ നിൽക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *