അച്ചായത്തി ഫ്രം ബാംഗ്ലൂർ – 1 131

” എൻറെ ആൽബി ഞാൻ ഇതുപോലെ അടുത്തൊന്നും ചമ്മിയിട്ടില്ല ”

” എന്ന പറ്റിയെ കാര്യം പറ ?? ”

” ഞാൻ ഇന്ന് രാവിലെ ഒരു കെട്ടും കെട്ടി പോയതല്ലെ.. നേരത്തെ തന്നെ ഓഫിസിൽ എത്തുകെം ചെയ്ത്.. !! ”

” എന്നിട്ട്.. ”
ഞാൻ ആകാംഷയോടെ കഥ കേട്ട് കൊണ്ടിരുന്നു.

” ആം.. എന്നിട്ട്… നിനക്ക് ആദ്യമേ അറിയാമല്ലോ എനിക്ക് സിഗരറ്റ് വലിക്കുന്നത് ഭയങ്കര ദേഷ്യമുള്ള കാര്യമാണെന്ന് ഞാൻ ഓഫീസിൽ വന്ന് കയറിയതും ഒരുത്തൻ ഞങ്ങളുടെ സ്മോക് സോണിന്റെ അപ്പുറത്ത് നിന്നും വിട്ടു മാറി ഫ്രണ്ട് ഓഫീസിന്റെ മുന്നിൽ നിന്നായി സിഗരറ്റ് വലിക്കുന്നു…!! ”
അവൾ മുന്നിൽ ഇരുന്ന ചായ കപ്പിൽ നിന്നും ഒരു സിപ്പെടുത്തു.. പിന്നെ വീണ്ടും തുടർന്നു…

” എനിക്കത് തീരെ ഇഷ്ടപ്പെട്ടില്ല. കണ്ടാൽ കുറച്ചു പ്രായം ഒക്കെ തോന്നിക്കും ഒരു 40-42 വയസ്സ് കാണും പുള്ളി ഒരു കന്നടിക ആന്ന് തോന്നുന്നു… ഞാൻ അവനോട് അടുത്ത് ചെന്ന് ഇംഗ്ലീഷിൽ ചോദിച്ചു.. എന്തിനാ ഇവിടെ നിന്ന് സിഗരറ്റ് വലിക്കുന്നത് എന്ന് ?? ”

” എന്നിട്ട് പുള്ളി എന്ത് പറഞ്ഞു ”

” ഇവിടെ നിന്ന് വലിക്കരുത്.. എന്നും എഴുതി വച്ചിട്ടില്ലാലോന്ന് ”

” ആഹാ.. കൊള്ളാലോ ആൾ..!! ”
ഞാൻ അവളെ ആക്കാൻ എന്ന പോലെ പുരികം ഞൊടിച്ചു കൊണ്ട് പറഞ്ഞു.

” അപ്പ ഞാൻ ചോദിച്ചു.. അവിടെ സ്‌മോക്ക് സോൺ ഉണ്ടല്ലോ പിന്നെന്തിനാ.. ഇവിടെ നിക്കുന്നെന്ന്..?? അന്നേരം ആൾ എന്നോട് പറയാ ഈ ഓഫീസിലെ കാര്യങ്ങളൊന്നും പുള്ളിക്ക് അറിയില്ല..ആദ്യമായിട്ട് ആണ് ഇവിടെ വരുന്നത് എന്നൊക്കെ.. ”
അവൾ കണ്മുന്നിൽ കാണുന്നത് പോലെ കഥ പറയാൻ തുടങ്ങി.

” അത് ശരിയായിക്കൂടെ..?? എന്തായാലും നീ ദേഷ്യം പിടിച്ചു ഒന്നും ഇല്ലാലോ ?? ”
എന്റെ ചോദ്യത്തിന് അവൾ ചിരിച്ചു.

” നീ ഇത് കേൾക്ക്.. !! അന്നേരം ഞാൻ ചോദിച്ചു ഇവിടെ സ്മോക്സോൺ ഉണ്ടെന്ന് അവിടെ വ്യക്തമായി എഴുതി വച്ചിട്ടുണ്ട്..!! അതും അല്ലെങ്കിൽ.. കുറച്ചെങ്കിലും ബോധമുണ്ടെങ്കിൽ കൃത്യം ഫ്രണ്ട് ഓഫിസിനു മുന്നിൽ നിന്ന് ആരെങ്കിലും ഇത് പോലെ പെരുമാറുമോ.. എന്ന്.”
ഇത് പറയുമ്പോൾ അവളുടെ ശ്വാസഗതി കൂടുന്നത് പോലെ എനിക്ക് തോന്നി.

” ദൈവമെ.. !! എന്നിട്ട്.. എന്തായി ? ”

” അന്നെരം അയാൾ വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് ചവിട്ടി കെടുത്തി.. എന്നിട്ട് പോക്കറ്റിൽ നിന്നും വേറെ ഒരെണ്ണം എടുത്ത് എന്റെ മുന്നിൽ നിന്ന് വീണ്ടും കത്തിച്ചു… അതും അവിടെ തന്നെ നിന്നോണ്ട്. എനിക്ക് നല്ലോണം അങ്ങ് ചൊറിഞ്ഞു കയറി ഞാൻ പച്ച മലയാളത്തിൽ രണ്ടെണ്ണം അങ്ങ് പറഞ്ഞു..!! അത് കേട്ടപ്പോ ആൾ മെല്ലെ എന്നെ നോക്കി ചിരിച്ച് സിഗരറ്റ് ചവിട്ടി കിടത്തി അപ്പുറത്തേക്ക് മാറിപ്പോയി.. ”
അവൾ ഒരു ദീർഘ നിശ്വാസം വലിച്ച് വിട്ടു.

” നീ അവിടുത്തെ എംപ്ലോയീ അല്ലേ.. മുതലാളി ഒന്നും അല്ലാലോ..?? എന്തിനാ ഇത്രക്ക് സീൻ ആക്കാൻ പോയെ.. പുള്ളിക്ക് നിന്റെ മലയാളം മനസിലായോ..?? ”
ഞാൻ കുറച്ച് ദേഷ്യം പിടിച്ച് ചോദിച്ചു.

അതിന് മറുപടി ആയി അവൾ ഒന്ന് ചിരിച്ചു.

” സംഭവം ശരിയാ.. കുറച്ചു കയ്യിന്ന് പോയി..!! ”

” എന്നിട്ട് ഇനി എന്താണാവോ…?? ”

” രാവിലെ തന്നെ എല്ലാം കൂടി എനിക്ക് അങ്ങ് കേറി പ്രോന്ത് പിടിച്ച്…പിന്നെ ഒരു വിധം ഒന്ന് സെറ്റ് ആയി..!! ഞാൻ പിന്നെ അവിടുന്ന് നേരെ പോയി ടീമിനെ എല്ലാം സെറ്റ് ആക്കി ഒരു കോഫി ഒക്കെ കുടിച്ച് റെഡിയായി വന്നപ്പോഴേക്കും ഞങ്ങൾക്ക് കേറേണ്ട സമയമായി… സോ എന്റെ എൻറെ മൈൻഡ് കുറച്ചു ടെൻഷനിൽ ആയിരുന്നു.. ഞാൻ പ്രസന്റേഷൻ ഹാളിൽ വന്നപ്പോൾ ആൾ അതാ അവിടെ ക്ലൈന്റ് സീറ്റിൽ ഇരിക്കുന്നു..!!!

” എന്താ…????? ”

” യെസ്.. ഹീ വാസ് തെ ഫക്കിംഗ് ക്ലൈന്റ് ഐ വാസ് വൈറ്റിംഗ് ഫോർ..”
സ്റ്റെല്ല അത് പറഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചു.

” ഇതിപ്പോ സിനിമയിലെ പോലെ ട്വസ്റ്റ് ആയല്ലോ… എന്നിട്ട് എന്നിട്ട്.. ?? ”

“എന്നിട്ട് എന്താ ആൾ എന്നെ കണ്ടതും ഒരു ചിരി ചിരിച്ചു…!! എനിക്ക് പിന്നീട് എന്റെ കോൺഫിഡൻസ് മൊത്തം ചോർന്നുപോയ അവസ്ഥയിലായിരുന്നു. പക്ഷേ പുള്ളിക്കാരൻ അതിനുശേഷം എന്നെ അറിയുകയില്ല എന്ന രീതിയിലാണ് പെരുമാറിയത്.. സത്യം പറയാലോ ഹീ വാസ് ടൂ പ്രഫഷണൽ..!! ”

Leave a Reply

Your email address will not be published. Required fields are marked *