” എന്നാലും എന്റെ സ്റ്റെല്ലേ… ഇത്രയും വലിയ ഒരു അബദ്ധം..നിനക്കിനി പറ്റാൻ ഇല്ല..!! ”
ഞാൻ അപ്പോഴും ചിരിച്ചു കൊണ്ടിരുന്നു.
” ആൽബി അതുവരെ പ്രാക്ടീസ് ചെയ്തതും പഠിച്ചതും എല്ലാം മറന്നു ആകെ പെട്ട അവസ്ഥയിലായി പോയി ഞാൻ.. പിന്നെ ഒരു വിധം മീറ്റിംഗ് ഒക്കെ അറ്റൻഡ് ചെയ്ത്.. എങ്ങനെയോ തീർത്തു എന്ന് തന്നെ പറയാം..!!
പുറത്തിറങ്ങി ഞാൻ നേരെ കഫറ്റീരിയിലെക്ക് പോയി..!!
” രക്ഷപെട്ടോടി അല്ലേ..?? ”
ഞാൻ ആക്കി ചിരിച്ചു കൊണ്ടിരുന്നു
” ആം..അങ്ങനെം പറയാം..!! അവിടെ ചെന്ന് ഒരു ചായയൊക്കെ കുടിച്ച് റസ്റ്റ് എടുക്കുന്ന സമയത്ത് ഈ പുള്ളി കഫെറ്റീരിയിലെക്ക് വരുന്നു ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.. എന്റെ ടേബിളിൽ തന്നെ തിരിഞ്ഞിരുന്നു..!! ”
” ആള് നിന്നേം മൈൻഡ് ചെയ്തിട്ടുണ്ടാവില്ല
അല്ലേ..?? ”
” അങ്ങനെ ആരുന്നേൽ കുഴപ്പമില്ലായിരുന്നു..!! ഞാൻ അവിടുന്ന് എഴുന്നേറ്റ് പോകാൻ തുടങ്ങിയതും പുള്ളി നേരെ എന്റെ അടുത്തേക്ക് വന്നു… എന്നിട്ട് എന്നോട് സോറി പറഞ്ഞു ”
എന്തോ അതിശയം സംഭവിച്ച മുഖഭാവം ആയിരുന്നു സ്റ്റെല്ലക്ക് അത് പറയുമ്പോൾ.
” ഞാൻ പറഞ്ഞു.. കുഴപ്പമില്ല എനിക്കറിയില്ലായിരുന്നു സാർ ആണ് ക്ലൈന്റ് എന്നൊന്നൂം..!! ഞാൻ മിസ് ബീഹെവ് ചെയ്തിട്ടുണ്ടെങ്കിൽ സോറി എന്നൊക്കെ പറഞ്ഞ് ഞാനും ഊരാൻ നോക്കി…! ”
” ഒക്കേ.. പ്രശ്നം കഴിഞ്ഞില്ലേ.. എവെരിതിംഗ് ഈസ് റിസോൾവ്ഡ് ”
ഞാൻ മുന്നിൽ ഇരുന്ന് ബിസ്കറ്റ് എദുത്ത് കഴിച്ച് കൈ കൊണ്ട് ആംഗ്യം കാണിച്ചു.
” കഴിഞിട്ടില്ല…!! ഞാൻ പോകാൻ തുടങ്ങുന്നതിനു മുന്നേ പുള്ളി മലയാളത്തിൽ എന്നോട് സ്‌മോക്ക് സോൺ എവിടെയാണെന്ന് അറിയില്ലായിരുന്നു അടുത്ത പ്രാവശ്യം വരുമ്പോൾ അവിടെ നിന്ന് വലിച്ചോളാം എന്ന്… !! ”
“വാട്ട്..ദ ഫക്ക്… !!!!!! സീരിയസ്‌ലി ??? ”
അത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ട്വസ്റ്റ് ആയിരുന്നു.
” യെസ്.. അയാൾക്ക് ഞാൻ അന്നേരം പറഞ്ഞതല്ലാം മനസിലായിരുന്നു..!!
എന്റെ ആൽബി ഞാനാകെ ചമ്മി ഇല്ലാണ്ട് ആയ അവസ്ഥയിലായി.. പിന്നെ ഞാൻ ഒരു ചമ്മിയ ചിരിയും ചിരിച്ച് അവിടെ തന്നെ ഇരുന്നു..! പുള്ളിക്കാരൻ എന്നോട് അവിടെ ഇരുന്നോട്ടെ എന്ന് പെർമിഷൻ ചോദിച്ചു.. എനിക്ക് ഓപ്പോസിറ്റ് ഇരുന്നു ”
അവളുടെ കണ്ണിൽ മിന്നി മറയുന്ന ഭാവങ്ങൾ എനിക്ക് മനസിലായില്ല.
” ആൾക്ക് വിടാൻ ഭാവം ഇല്ലാലോ..?? ”
ഞാൻ ചെറിയ ചിരിയോടെ ചോദിച്ചു.
” ഹീ വാസ് സച്ച് എ ജന്റിൽമാൻ..!! പുള്ളി ചെറുതായിട്ട് പരിചയപ്പെടുത്തുകയും ചെയ്തു…!! ശിവാനന്ദ് ചന്ദ്രഗൗഡ ആള് ഒരു പ്രൊപ്പർ കന്നടിക തന്നെയാണ്.. പക്ഷേ നാല് സൗത്ത് ഇന്ത്യൻ ലാംഗ്വേജും ഇംഗ്ലീഷും ഹിന്ദിയും നന്നായിട്ട് ആയിട്ട് സംസാരിക്കും…ജസ്റ്റ് ഒരു അഞ്ച് മിനിറ്റ് സംസാരിച്ച് പുള്ളി എന്നോട് ബൈ പറഞ്ഞു .. ഞാനെന്റെ വഴിക്കും പോന്നു ”
സ്റ്റോറി മുഴുവൻ പറഞ്ഞു കഴിഞ്ഞു അവൾ രണ്ടു കൈ കൊണ്ടും മുഖം താങ്ങി നിന്നു.
” അങ്ങനെ ജോലി പോകണ്ട കേസ്.. പുള്ളിക്കാരൻ ഒരു മാന്യൻ ആയത് കാരണം രക്ഷപ്പെട്ടല്ലെ..?? ഇനി എങ്കിലും ആളും തരവും
നോക്കി സംസാരിച്ച് പഠിക്ക്..!! ”
” ഞാനും വിചാരിച്ച് എല്ലാം തീരുമാനമായി എന്ന്..!! ”
അതും പറഞ്ഞ് അവൾ എഴുനേറ്റ് അകത്തെക്ക് പോയി.
അവൾ പോയ പുറകെ ഞാൻ പുറം
കാഴ്ച്ചകളിലേക്ക് ശ്രെദ്ധ തിരിച്ചു.. സ്റ്റെല്ല പറഞ്ഞ കണക്കിന് ആളോട് എനിക്കും ചെറിയ റെസ്‌പെക്ട് ഒക്കെ തോന്നി.
പുരുഷന്റെ ഈഗോ വലുത് ആണ്.. എത്ര വലിയ കാര്യം ആണ് ആള് ഒരു തമാശ ആയി കണ്ട് ഒഴുവാക്കിയത്..
അവൾ പറഞ്ഞ പോലെ സച്ച് എ ജന്റിൽമാൻ..!!!
