“ഏയ് അച്ചായൻ വേഗം വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. മറ്റേ കാര്യം അറിഞ്ഞാട്ടുണ്ടേൽ പണി പാളും….”
“ഏത് കാര്യം…?”
“അത് നീ അറിയണ്ട കാര്യമല്ല, ഇപ്പോ ഞാൻ പോട്ടെ, വിളിക്കാം ഞാൻ….”
“എടാ നിക്ക് വിസടെ കാര്യം….”
“അത് ഞാൻ ഏറ്റു എന്ന് പറഞ്ഞതല്ലേ പിന്നെന്താ….”
“ഹ്മ്മ് ലവ് യു കുട്ടു….”
“പിന്നെ അവിടെ പോയ നമ്മളെ ഒക്കെ മറക്കോ…?”
“പിന്നെ എന്റെ കുട്ടുനെ മറക്കാനോ…. രാത്രി വിളിക്കണേ….”
“ഹ്മ്മ് ബൈ ലവ് യു….”
അവളുടെ ചുണ്ടിൽ ചേർത്തൊരു ഉമ്മ കൊടുത്ത് ഞാൻ അവളുടെ വീട്ടിൽ നിന്നിറങ്ങി. സമയം ഉച്ച കഴിഞ്ഞു. പുറത്തെ എന്റെ ബ്ലാക്ക് എന്റെവോർ എടുത്ത് ഞാൻ വീട്ടിലേക്ക് തിരിച്ചു.കഴിഞ്ഞ ആഴ്ച്ച മുഴുവനും കുറച്ചു ബിസി ആയിരുന്നു. അച്ചായൻ അറിയാതെ നടത്തുന്ന കുറച്ചു സൈഡ് ബിസിനസ്സുകൾ ഉണ്ട്. ക
ള്ളും കഞ്ചാവും ഒന്നും അല്ല. കുറച്ചു പൈസടെ ഇടപാടുകൾ.കള്ള പണം എടപ്പാടുകൾ അച്ചായന് അറിയാം. ഇത് കള്ള നോട്ട് ഇടപാട്. അച്ചായന് വലം കൈ ഞാൻ എന്ന പോലെ എനിക്ക് വലം കൈ ഒരാൾ ഉണ്ടായിരുന്നു. വിഷ്ണു. എന്റെ ഒരേയൊരു ബെസ്റ്റ് ഫ്രണ്ട്. അവനായിരുന്നു എന്റെ എല്ലാ ഇടപാടുകളുടെയും ആണികല്ല്.
അതുപോലെ ബിസിനസ്സിൽ ഇടക്ക് ഒക്കെ ഉണ്ടാവുന്ന ഉരസലുകളിൽ ചേർത്ത് നിക്കാൻ ഒരു ചെറിയ ഗുണ്ട സെറ്റപ്പ് ഒക്കെ ഞങ്ങൾക്ക് ഉണ്ടായിരുന്നു.
എല്ലാം മാനേജ് ചെയ്ത് പൊന്നത് ഞാൻ ആയിരുന്നു. കഴിഞ്ഞ ആഴ്ച്ച 10 കൊടിയോളം രൂപേടെ നോട്ടുകൾ കടത്തി. ഒരു രണ്ട് ബാക്കി ഉണ്ട്. ഇതെല്ലാം അച്ചായൻ അറിഞ്ഞാ എല്ലാം തീരും കർത്താവെ.
ഓരോന്ന് ഓർത്ത് ഞാൻ വീട്ടിൽ എത്തി.അച്ചായന്റെ മാളിക. പുറത്ത് അച്ചായന്റെ ഡ്രൈവർ ജോസേട്ടൻ അച്ചായന്റെ ഇ ക്ലാസ് ബെൻസ് തുടച്ച് ഇടുന്നുണ്ടായിരുന്നു.
“ജോസേട്ടോ എന്തായ്….”
“അഹ്… നീ വന്നോ, അച്ചായൻ നിന്നെ അന്വേഷിക്കുന്നുണ്ടായി…”
“അഹ് എന്നെ വിളിച്ചിരുന്നു. എന്താ പരിപാടി….?”
“മലപ്പുറത്ത് ഏതോ സ്ഥലത്തിന്റെ കാര്യത്തിന് പോണമെന്ന് പറഞ്ഞു. ദേ ഇറങ്ങാൻ നിക്കാണ്….”
“ഹ്മ്മ്….മിയടെ കോളേജ് അഡ്മിഷൻ ഓക്കേ ആയില്ലേ….?”
“അഹ് മോനെ, അച്ചായൻ വിചാരിച്ചാൽ നടക്കാത്ത കാര്യമുണ്ടോ….”
“അതെ…. ഞാൻ ചെല്ലട്ടെ….”
ഞാൻ അകത്തേക്ക് ചെന്നു.സ്വീകരണ മുറി കഴിഞ്ഞുള്ള ഹാളിൽ അച്ചായന്റെ അപ്പന്റെ വലിയ ഒരു ഫോട്ടോക്ക് മുന്നിൽ നിന്ന് അച്ചായൻ പ്രാത്ഥിക്കുകയായിരുന്നു.
“അഹ് നീ എവിടെയായിരുന്നാടാ, ഞാൻ കരുതി തോട്ടത്തിൽ ആയിരിക്കുന്ന്….”
“ഏയ് ഫ്രണ്ട്സ് ആയിട്ട് ചെറിയ ഒരു കറക്കം. മലപ്പുറത് ഏത് പ്രോപ്പർട്ടിയാ….?”
“അഹ് അത് ഒരു പഴയ ഫാക്ടറിയാ. നല്ല മണ്ണാ അവിടുത്തെ. മൊത്തത്തിൽ ഒന്ന് ഓടിച്ച് എടുക്കണം….”
“ഹ്മ്മ് മനസിലായി മനസിലായി….”
“എന്താടാ അതിൽ ഒരു ആക്കല്….?
“ആ പഴയ അന്നാമ്മ ഇപ്പൊ മലപ്പുറത് ആണല്ലേ….?”
“ടാ ടാ പയ്യെ പറ ലിസി കേട്ടാൽ മാനം പോവും….”
“എന്താ ഞാൻ കേൾക്കാൻ പാടില്ലാത്തത്….”ആ സമയം അവിടേക്ക് വന്ന ലിസ്സി ചോദിച്ചു.
“ഏയ് ഒന്നുല്ലടി, ഇവൻ രണ്ട് ദിവസം ആയിട്ട് എവിടെ ആയിരുന്നു എന്ന് ചോദിക്കായിരുന്നു….”
“മ്മ് മ്മ് ശെരി ഇന്നാ ബാഗ് മറക്കണ്ട പോവാൻ നോക്ക്….”ലിസ്സി കൈയിലെ ബാഗ് കൊടുത്തുകൊണ്ട് പറഞ്ഞു.
“എടാ ഞാൻ നാളെ രാത്രിയെ വരുള്ളൂ. മത്തായിച്ചൻ കണക്ക് കൊണ്ട് വരും. നീ എല്ലാം നോക്കിക്കോളണം കേട്ടോ….”
“പിന്നെ അത് ഞാൻ അല്ലെ നോക്കുന്നെ, പ്രതേകം പറയണോ….?”
“അഹ് പിന്നെ വീട്ടിൽ കാണണം. ആരുമില്ലാത്തതാ….”
“അല്ല ആനീ ചേച്ചി എവിടെ….?”
“അവള് വീട്ടിൽ പോയടാ, അവിടെ പള്ളിൽ നൊവേന ആണ്…..”ലിസ്സി പറഞ്ഞു.
“അഹ് ബെന്നിടെ മരണം അവൾക്ക് ഇപ്പോഴും ഒരു ഷോക്ക് ആണ്. എന്തായാലും ഞാൻ ഇറങ്ങാ.ജോ നീ കറങ്ങാൻ ഒന്നും പോണ്ട വീട്ടിൽ കാണണേ….”
