അച്ചൂട്ടി – 2

ചേച്ചി നിലത്ത് കിടന്ന ഡ്രസ്സ് എനിക്ക് എടുത്തു തന്നിട്ട് പറഞ്ഞു. ഞാൻ സമയം നോക്കിയപ്പോൾ എട്ടാകുന്നു. ഞാൻ പെട്ടെന്ന് തന്നെ പോകാനൊരുങ്ങി..

“ചേച്ചി എന്നാ കതകടച്ചോ ഞാൻ പൊക്കൊളാം …”
വീട്ടിൽ നിന്നിറങ്ങാന്നേരം ഞാൻ പറഞ്ഞു .
“നീ പോടാ.ഞാൻ അവരെ നോക്കി നിന്നതാ. പിള്ളാരേക്കാൾ പേടിയുള്ള ഒരു സാധനാ അവരെ വിളിക്കാൻ പോയിരിക്കണെ…”
“അതാരാ. ?..”
“അച്ചു….”
ആ വായാടി പെണ്ണിന് പേടിയോ കൊള്ളാം. ഞാൻ മനസിൽ ഓർത്ത് ചിരിച്ചു.
“സാധാരണ ഞാനാ അവരെ വിളിക്കാൻ പോകാർ. ഇന്നിത്തിരി തലവേദനയാന്ന് നുണ പറഞ്ഞാ അവളെ വിട്ടത്..അവളാണേ രാത്രിയിലൊരില അനങ്ങിയാ പേടിക്കണവളാ.. അതാ.. ഓർത്തപ്പ ഒരു പേടി ……”
ഞാൻ ഇതൊക്കെ കേട്ട് നിൽക്കുന്നതു കണ്ട് ചേച്ചി പറഞ്ഞു ;
“നീ ഇതെന്നാ നോക്കി നിക്കുവാ. ഒന്ന് പോടാ. അവരിപ്പ വരും .. ”
“ഇനി എപ്പഴാ ചേച്ചി ഇതുപോലേ…..?…”
ഇറങ്ങാൻ നേരം ഞാൻ ഒന്നുകൂടി ചോദിച്ചു .
“ഞാൻ വിളിക്കാം …..”
“അന്ന് എന്നെ എല്ലാം പഠിപ്പിക്കുവൊ?…..”
എൻ്റെ ചുണ്ടിൽ ഒരു ചുടു ചുംബനമായിരുന്നു അതിനു മറുപടി. ഞാൻ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.

റോഡിൽ നിന്ന് കുറച്ച് അകത്തേക്ക് കയറിയ്യാണ് അശ്വനീ ചേച്ചിയുടെ വീട്. ചേച്ചിയുടെ വീട് കഴിഞ്ഞാൽ പിന്നെ അശ്വതിയുടെ വീടാണ്.പക്ഷേ ആ വീട് റോഡിനോട് ചേർന്നാണ് എന്ന വ്യത്യാസം മാത്രം…
ഞാൻ റോഡിലെക്ക് കയറി അശ്വതിയുടെ വീടിൻ്റെ മുന്നിലെത്തിയപ്പോൾ അവളുടെ അമ്മ മുറ്റത്ത് നിപ്പുണ്ട്. അവളെയും കാത്തുള്ള നിൽപ്പാകും. അതിനാ പെണ്ണിന് അത്രക്ക് പേടിയാണൊ. അവൾ ഒരു പാവമാണ്.
തൊട്ടാവാടിയാണ് എന്നൊക്ക അജി പറഞ്ഞ്കേട്ടിട്ടുണ്ട്. പക്ഷേ ഇതുവരെ ഞാൻ അവളോട് സംസാരിച്ചിട്ടില്ല. അത് കൊണ്ട് തന്നെ അശ്വതിയെ കുറച്ച്എനിക്ക് ഒന്നും അറിയ്യില്ല. ഇങ്ങനെ ഓരോന്ന് ഓർത്ത് കുറച്ചങ്ങു ചെന്നപ്പോ കാണാം. കൈയ്യിലൊരു ടോർച്ച്മായി അശ്വതി വരുന്നത്. എൻ്റെ നിഴലകലെ നിന്ന് കണ്ട അവൾ ഒന്ന് പകച്ചു നിന്നു. കൂടെയുള്ള കുട്ടികളെ രണ്ട് പേരെയും ചേർത്ത് നിർത്തി അവൾ എന്നോട് നടന്നടുത്തു. അവൾ അനാവശ്യമായി പേടിക്കുന്നത് കണ്ടപ്പോൾ ഞാൻ സ്ട്രീറ്റ് ലൈറ്റിനടിയിലേക്കവൾക്ക് എന്നെ കാണാൻ പറ്റുന്ന രീതിയിൽ നീങ്ങി നിന്നു. ഞനാണതെന്ന് മനസിലായപ്പോൾ അവളുടെ മുഖത്ത് നാണവും സന്തോഷവും അത്ഭുതവുമെല്ലാം നിറഞ്ഞ ഒരു ഭാവം മിന്നി മറഞ്ഞു… എൻ്റെയടുത്ത് എത്തിയപ്പോ എനിക്കൊരു പുഞ്ചിരി നൽകിയവൾ കടന്നു പോയി. പെട്ടെന്ന് റോഡിനരികിലെ കാട്ടിലൂടെ എന്തോ ഒന്ന് ഒറ്റ ഓട്ടം…
“അയ്യോാാാാാ……….” എന്നുറക്കെ നിലവിളിച്ചുകൊണ്ട് കൂടെയുണ്ടായിരുന്ന കുട്ടികളെയും തട്ടി മാറ്റി അശ്വതി ചാടി എൻ്റെ കൈയ്യിൽ കയറി പിടിച്ചു.എന്താണ് സംഭവിച്ചതെന്ന് മനസിലാകാൻ എനിക്കും കുറച്ച് സമയമെടുത്തു. അതുവരെ അവളെൻ്റെ കൈയ്യിൽ മുറുകെ പിടിച്ച് കണ്ണും അടച്ച് നിന്നു.
“അതൊരു പട്ടിയാ…”
ബോധം തെളിഞ്ഞ പോലേ അവൾ കണ്ണു തുറന്നെന്നേ നോക്കി.
“അതൊരു പട്ടിയാ. ….”
ഞാൻ ഒന്നു കൂടി പറഞ്ഞു. പെട്ടെന്ന് അവൾ കൈ പിൻവലിച്ച് കുട്ടികളുടെ നേരേ തിരിഞ്ഞു. നോക്കുംബോൾ ചേച്ചിയുടെ ഇളയ കുട്ടി നിലത്ത് കിടന്ന് വലിയ വായിൽ കരയുകയാണ്.
അശ്വതിയുടെ ചെയ്തി കണ്ട് രണ്ടും പേടിച്ച് കാണണം. മൂത്തവളും പതിയെ കരയ്യാൻ തുടങ്ങി.
“അയ്യോ…… പൊന്നൂ…….”
അവളോടി ചെന്ന് കുട്ടിയെ വാരിയെടുത്ത് ആശ്വസിപ്പിക്കാൻ തുടങ്ങി .
“കരയണ്ട പൊന്നൂ.. ചിറ്റ അറിയ്യാതെ ചെയ്തതല്ലെ …” പാവം ശരിക്കും പേടിച്ച് കാണണം.
“നീ എന്തിനാഡീ മാളൂ ഈ കരയുന്നെ…..”
“ചിറ്റയെന്തിനാ ഞങ്ങളെ തള്ളിയിട്ടെ. അവള് വീണു ചിറ്റേ.. ഞാനും വീണൂ….”
കൈയ്യിൽ പറ്റിയ ചെളി തൂത്ത് കൊണ്ട് മൂത്തവൾ പറഞ്ഞു .
എനിക്ക് ചിരി വന്നു. അപ്പോൾ പേടിച്ച് ഓടുന്നതിനിടയിൽ ആ പാവം പിള്ളാരെ ഈ പൊട്ടി പെണ്ണ് തട്ടിയിട്ടതാണ്.
ഒരാൾ പേടിച്ചാ ഇങ്ങനെ പരിസരം മറക്കുവോ.
“അയ്യൊ.. സോറീ…ചിറ്റ ശരിക്കും പേടിച്ചു പോയി അതാ…”

മാളു അശ്വതിയുടെ സോറിയിൽ തൃപ്തിപ്പെട്ട് കരച്ചിലൊതുക്കി. പക്ഷേ ഇളയവൾ എന്ത് ചെയ്തിട്ടും കരച്ചിൽ നിർത്തിയില്ല.അശ്വതി ദയനീയമായി എന്നെ ഒന്ന് നോക്കി. ഞാൻ മുന്നോട്ട് ചെന്ന് അശ്വതിയുടെ കൈയ്യിൽ നിന്നും ആ മൂന്ന് വയസ്കാരിയെ എടുത്തുയർത്തി.
“അയ്യെ.. പൊന്നു എന്തിനാ കരയണെ. …പേടിച്ചോ. ?.. നിൻ്റെ ഈ പേടിതൊണ്ടി ചിറ്റ അല്ലേ പേടിച്ചൊള്ളൂ… നമ്മൾ ഒക്കെ പേടിക്കുവോ…?…….”

ഞാൻ അതു പറഞ്ഞതും അശ്വതിയെന്നെ രൂക്ഷമായി ഒന്നു നോക്കി.കുട്ടിയുടെ കരച്ചിലെങ്ങനെ എങ്കിലും അടക്കി. അശ്വതിയുടെ മുന്നിലെൻ്റെ കഴിവ് തെളിക്കുണമെന്നായിരുന്നു അപ്പോഴെൻ്റെ മനസ്സിൽ.

“അയ്യേ..പിന്നെ കരയ്യാ… അപ്പൊ പൊന്നും പേടിച്ചൂല്ലേ?”

“ഞാൻ പേടിച്ചല്ല. പച്ചെ എൻ്റെ കലിടിച്ചു. വേദനയാ..”

കരച്ചിൽ അടക്കി. അവൾ പതിയെ ഏങ്ങലടിക്കാൻ തുടങ്ങി.
വീണപ്പോൾ എവിടെയെങ്കിലും കാല് തട്ടിയതാക്കും
” എവിടെയാ വേദനാ ?….”
എൻ്റെ കൈയ്യിലിരുന്ന് കൊണ്ട് തന്നെ അവൾ ഇടത് കാലിൻ്റെ മുട്ട് കാട്ടി തന്നു.
വീണപ്പൊൾ മുട്ടിൻ്റെ തൊലിയൽപം പോയിരുന്നു. ഞാൻ അശ്വതിയെ രൂക്ഷമായി തന്നെ ഒന്ന് നോക്ക്. പെണ്ണ് ഇപ്പ കരയും എന്ന മട്ടിലാണ് നിൽപ്. അത് കണ്ടപ്പോൾ എനിക്കും സങ്കടമായീ..

“സാരമില്ലാട്ടോ നമുക്കു് വീട്ടിൽ ചെന്നിട്ട് അമ്മയെ കൊണ്ട് ഇവളെ ഇടിപ്പിക്കാട്ടോ?…… “

“അമ്മയല്ല അച്ഛനാ ഇടിക്കണെ. ഞാൻ അച്ഛനോടെ പറയ്യു….”

കൊച്ചിനതൊക്കെ വലിയ തമാശയായിരുന്നു. അവൾ കരച്ചിലടക്കി ഹാപ്പിയായ് എൻ്റെ തോളിലേക്ക് ചാഞ്ഞു .
കുറച്ച് നേരം ഞങ്ങളങ്ങനെ നിന്നു. അശ്വതി നിന്ന് കണ്ണു തുടക്കുന്നതും മൂക്കു ചീറ്റുന്നുമൊക്കെ ഉണ്ടായിരുന്നു.

“എന്നാ ഇവളെയങ്ങ് എടുത്താ. എനിക്ക് പോകാരുന്നു…”
അശ്വതി അവളേ എടുക്കാനായി കൈ നീട്ടിയതും അവളെൻ്റെ കഴുത്തിലൂടെ കൈകൊളുത്തി തോളിലേക്ക് ചാഞ്ഞ് കിട്ടുന്ന് കൊഞ്ചാൻ തുടങ്ങി .
“വാ പൊന്നു…. ചേട്ടായി വീട്ടിൽ പൊക്കൊട്ടേ……”
അശ്വതി പറഞ്ഞു .
” ചിറ്റ പൊക്കൊ..ഞാൻ വന്നില്ല…….”
കുഞ്ഞി കുറുബി മറുപടി നൽകി. അശ്വതി എന്നെയൊന്ന് നോക്കി. നീ പെട്ടു എന്നായിരിക്കണം അതിൻ്റെയർത്ഥം.

” ഞാനും വരാം വീട് വരെ. അല്ലെങ്കിൽ ഇനീം എന്തേലും കണ്ട് പേടിച്ചാലോ?…..”

പറയ്യാൻ കാത്തു നിന്ന പോലെ അശ്വതി മാളുവിൻ്റെ കൈയ്യിൽ പിടിച്ച് ടോർച്ചടിച്ച് മുന്നേ നടന്നു.
” ഇത്ര പേടിയാരുന്നേ കൂട്ടിനൊരാളെ കൂട്ടാരുന്നില്ലേ?…..”

കുറച്ച് നേരത്തെ മൗനത്തിന് ശേഷം ഞാൻ ചോദിച്ചു .

“ഞാൻ പറഞ്ഞതാ. അമ്മയോട് പോകാൻ. അന്നേരം അമ്മക്ക് കഞ്ഞി വക്കണം. കറി ഇണ്ടാക്കണം. തലകുത്തി നിക്കണം എന്നൊക്കെ പറഞ്ഞ് എന്നെ വിട്ടതാ……”

Leave a Reply

Your email address will not be published. Required fields are marked *