അച്ചൂട്ടി – 4 1

” ഹ ! നീയാ ഷർട്ട് പിന്നേം എടുത്തിട്ടോ … അതിങ്ങ് താ .. ഞാനതൊന്ന് വിരിച്ചിടാം… “

കയറി ചെന്നതേ ചേച്ചിയെൻ്റെ ഷർട്ട് ഊരി വാങ്ങി അടുത്തുള്ള അയയിൽ വിരിച്ചിട്ടു. ചേച്ചി നന്നായ് അഭിനയിക്കുന്നുണ്ട്.
ഞാനപ്പോഴും അശ്വതിയെവിടെ എന്ന് നോക്കി കൊണ്ടിരിക്കയായിരുന്നു.

” അമ്മേ ആ തോർത്തെന്ത്യേ.. “

” അതാ പെണ്ണിൻ്റെ മുറീലാ…. “

” മുത്തേ.. ചായ എടുക്കട്ടെ ഡാ “

തോർത്തെടുക്കാൻ മുറീലേക്ക് കയറാന്നേരം ചേച്ചി എന്നോട് ചോദിച്ചു …
വേണ്ടാ …. ഞാൻ പറഞ്ഞു. ഈ രാത്രിയിൽ എന്തു ചായ. ചേച്ചി തോർത്തുമായീ വന്നതിന് പുറകെ തലയും ചൊറിഞ്ഞു എന്താ സംഭവം എന്നറിയ്യൻ അശ്വതിയും ഇറങ്ങി വന്നൂ….ഷർട്ട് ഇടാതേ രാത്രി വീടിൻ്റെ നടുക്ക് നിക്കുന്ന എന്നെ കണ്ട് അവളാദ്യമൊന്ന് അമ്പരന്നൂ… പിന്നെ സന്തോഷം.. അത്ഭുതം .. അങ്ങനെ പല ഭാവങ്ങളും അവളുടെ മുഖത്ത് മിന്നി മറഞ്ഞു… എൻ്റെ കൈയ്യിൽ തോർത്തും തന്ന് തിരിഞ്ഞ ചേച്ചിയോട് എന്താ എനിക്കെന്നവൾ ചോദിച്ചപ്പോൾ അമ്മയൊട് പറഞ്ഞത് തന്നെ അവളോടും ചേച്ചിപറഞ്ഞു. അശ്വതി എന്നെ ദയനീയമായിയൊന്നു നോക്കി … ഞാൻ അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു..

” ഇനി ഇവൻ വല്ല കള്ളും കുടിച്ചിട്ടുണ്ടാരുന്നോ ഡി ?…. “

ഇടുത്തീ പോലെയാണ് അമ്മ എവിടെ നിന്നോ ആ സംശയവുമായീ വന്നത്. അശ്വതിയുടെ മുഖത്തുണ്ടായ ആ ഭാവമാറ്റം കണ്ട് ഞാനൊന്ന് പേടിചു..

” പിന്നെ. ഇവൻ കല് തെറ്റി വീണതാ…. അല്ലാതേ ഇവൻ കുടിക്കുവൊന്നുമില്ല… “

ചേച്ചിയെന്നെ സപ്പോർട്ട് ചെയ്തു .

” ഇപ്പഴത്തേ പിള്ളാരുടേ കാര്യമല്ലേ … കുടിക്കാതിരിന്നാ അവനവന് കൊള്ളാം ..”

ആരോടെന്നില്ലാതെ ഒരു വേതാന്തവും തട്ടി വിട്ട് തള്ള അകത്തേക്ക് കയറി പോയീ.. ഡ്രസ്സ് മാറാനെന്നും പറഞ്ഞ് ചേച്ചിയും . ഇപ്പോൾ മുറിയിൽ ഞാനും അശ്വതിയും മാത്രം. നല്ലൊരു പുഞ്ചിരിയ്യോടെ അവളെയൊന്ന് നോക്കിയ ഞാൻ കണ്ടത് കണ്ണൊക്കെ ചുവന്ന്… ചുണ്ടൊക്കെ കൂർപ്പിച്ച് രൗദ്ര ഭാവത്തിൽ നിക്കുന്ന അശ്വതിയെയാണ്. എന്നേയൊന്ന് ക്രൂരമായ് നോക്കിയവൾ മുറിയിലേക്ക് കയറി പോകാൻ ഒരുങ്ങിയതും ഞാനവളുടെ കൈയ്യിൽ കയറി പ്പിടിച്ചുവളെ അവിടേ നിർത്തി..

” അശ്വതി… “

ഞാൻ അവളെയൊന്ന് വിളിച്ചത് മാത്രമേ ഓർമ്മയുള്ളൂ..

” മിണ്ടണ്ട … കള്ളുകുടിച്ച് കണ്ട കുളത്തിലും ചാടി നടന്നൊ… ഇനി എന്നോട് മിണ്ടണ്ട …… “

അതും പറഞ്ഞവൾ കൈ ബലമായീ വിടുവിച്ച് അകത്തേക്ക് കയറിപോയീ…എൻ്റെ നെഞ്ചിലൊരു ഇടിവാൾ മിന്നിയ അവസ്ഥയായിരുന്നു എനിക്കപ്പോ… ഞാനൊരു കുടിയനായാണ് അവൾ കരുതിയിരിക്കുന്നത് എന്ന ചിന്ത എന്നെ അസ്വസ്ഥനാക്കീ … പിന്നെ എനിക്ക് അവിടെ നിക്കാൻ തോന്നിയില്ല.

” ചേച്ചി ഞാനിറങ്ങുവാ …. “

ഞാനതു പറഞ്ഞതും ചേച്ചി മുറിയിൽ നിന്നിറങ്ങി വന്നു.

” സമയം ഒത്തിരിയായ് .. ഡ്രസ്സ് ഞാൻ മനുൻ്റെ അടുത്തുന്ന് മാറിട്ട് പൊക്കൊളാം …”

ചേച്ചിയുടെ സമ്മതം കാക്കാതെ തോർത്ത് അവരേയേൽപ്പിച്ച് ഞാൻ ഷർട്ട് എടുത്തിട്ടു… വീട്ടിലേക്ക് നടന്നു. സത്യത്തിലെനിക്ക് വലിയ വിഷമം തോന്നി . അശ്വതിയുടേ മുന്നിൽ ഞാൻ ഒന്നും അല്ലാതേയായ് എന്ന തോന്നൽ എൻ്റെ ഉറക്കം കെടുത്തി …

ച്ഛേ !! ഒന്നും വേണ്ടായിരുന്നൂവെന്ന് തോന്നുന്നൂ.. ഈ പ്രേമവും കോപ്പും ഒന്നും .. ഇനി ഇതിൻ്റെ പിറകെ നടന്ന് സമയം കളയാൻ വയ്യ. ഇന്നത്തെ സംഭവത്തിനൊരു വിശദീകരണവുമായീ ചെന്നാൽ അവൾ എന്നെ മൈൻ്റ് കൂടി ചെയ്യില്ലെന്ന് ഉറപ്പ് . ഇനി ഈ പ്രശ്നത്തിൻ്റെ പേരിൽ അവളോട് മാപ്പ് ചോദിക്കാനോ പിറകെ നടക്കാനോ ഞാനില്ല എന്ന വലിയൊരു തീരുമാനവുമായിട്ടാണ് അന്ന് ഞാൻ ഉറങ്ങാൻ കിടന്നത്…….

പക്ഷേ… ഈ പ്രണയത്തിനൊരു കുഴപ്പമുണ്ട്. നമ്മൾ എടുക്കുന്ന തീരുമാനങ്ങളിൽ ഒന്നും നമുക്ക് ഉറച്ച് നിക്കാൻ പറ്റില്ല. അതിപ്പം ഗുണം ആണെങ്കിലും ദോഷമാണെങ്കിലും …..

രാവിലെ താമസിച്ച് എഴുന്നേറ്റത് കൊണ്ട് വൈകീട്ട് കൃത്യം 4:മണിക്ക് തന്നെ ഞാൻ അജീടേ ബൈക്കും എടുത്ത് അശ്വതി കോളേജിൽ നിന്നും വന്ന് ബസ്സിറങ്ങുന്നിടത്ത് നിലയുറപ്പിച്ചു. മെയിൻ റോഡിൽ നിന്ന് കുറച്ചകത്തേക്കുള്ള വഴി നടന്നാലെ അശ്വതിയുടെ വീടെത്തു.. ആ വഴി ഒരുപാട് തിരക്കില്ലാത്തത് കൊണ്ട് അവളോട് എന്തും സംസാരിക്കാമല്ലോ !
ഞാൻ വന്നതും അവളും കൂട്ടുകാരും വന്നതുമൊന്നിച്ചായിരുന്നൂ…
യൂണീഫോമിൽ അവരേ കാണാൻ നല്ല ഭംഗി തോന്നി..

Leave a Reply

Your email address will not be published. Required fields are marked *