” നമ്മുടെ പിള്ളെരെ തല്ലില്ലാന്ന് ഞാൻ വാക്ക് തരാം .. പക്ഷേ.. നിൻ്റെ കൈയ്യിലിരിപ്പ് ഇങ്ങനെ ആണേ കെട്ട് കഴിഞ്ഞ് നീ എൻ്റെ കൈയ്യീന്ന് കുറേ വാങ്ങും.. അതിനിപ്പ ഞാൻ കള്ള് കുടിക്കണമെന്ന് ഒന്നും ഇല്ല….. “
ഞാൻ പറഞ്ഞതിൻ്റെ അർത്ഥം കുറച്ച് നേരം ഒന്ന് ആലോചിച്ച അവൾ പെട്ടെന്ന് എന്നെ തള്ളി മാറ്റി.. ചുണ്ടും കൂർപ്പിച്ച് നി്ന്നു.
” ഏയ് ഞാൻ ചുമ്മാ പറഞ്ഞതാ…. “
” എടീ അച്ചൂ…… ഒന്ന് വേഗം വാഡീ….. ‘”
പെട്ടെന്ന്… ഞങ്ങളെ തന്നെ നോക്കി നിന്ന കാവ്യയും ശ്രുതിയും അവളേ വിളിച്ചു. അവളെനിക്ക് യാത്രയും പറഞ്ഞ് നടന്നകന്നു… കുറച്ച് ചെന്നതും എന്തൊ മറന്ന പോലേ തിരിഞ്ഞ് നിന്ന് അവളെന്നോട് ഉറക്കെ വിളിച്ച് പറഞ്ഞു….
” അതേയ് .. തല്ലാനായിട്ട് ഇങ്ങട് വാട്ടോ… അപ്പോൾ അറിയ്യാം ഞാനാരാണെന്ന്……. “
അവളുടേ കണ്ണിലെ ആ തിളക്കം എനിക്ക് പുതിയൊരനുഭൂതിയേകി . കൈകൊണ്ടു ടാറ്റയും തന്നവൾ എൻ്റെ കണ്ണിൽ നിന്ന് നടന്നകന്നു….. ഞാൻ തിരിച്ചെൻ്റെ വീട്ടിലേക്കും…..
തുടരാല്ലേ ??
