അവൻ അമ്മയെ കെട്ടിപിടിച്ചു …..
ന്റെ വാവ എപ്പോളാ വര …..
കാത്തിരിപ്പിന്റെ നാളുകൾ ……
അമ്മയുടെ വയർ വീർത്തു വരുന്നത് കൗതുകത്തോടെയും സന്തോഷത്തോടെയും
അവൻ നോക്കിനിന്നു …..ദിനങ്ങൾ പൊഴിഞ്ഞു
സുമംഗല പൂർണ ഗർഭിണിയായി ….
അമ്മ…….. പെണ്ണുവാവ ആയിരിക്കും അല്ലെ
അവൾ പുഞ്ചിരിച്ചു ….മോന് പെണ്ണുവാവയാണോ വേണ്ടേ ….
മ് അവൻ മൂളി ….
പേരുവരെ ഞാൻ കണ്ടുപിടിച്ചിട്ടുണ്ട് …..
ആണോ ….ന്ത പേര് …
അവന്തിക ….കൊള്ളാമോ
അവന്തിക ..നല്ല പേര് ….
അഭിലാഷും അവന്തികയും …..
അതിനു പെൺകുഞ്ഞു തന്നാവണമെന്നില്ലല്ലോ അബികുട്ട ….
ആവും നിക്കൊരപ്പ ‘അമ്മ നോക്കിക്കോ …..
അവന്റെ ആ ഉറപ്പ് സത്യമായി സുമംഗല പെൺകുഞ്ഞിന് ജന്മം നൽകി
ജനിച്ചപ്പോളെ അവൾ സുന്ദരിയായിരുന്നു …..;മൂന്നേകാൽ കിലോ തൂക്കവും
നല്ല മുടിയും ഉള്ള തക്കുടു വാവ ….
അവന്തിക ജനിച്ചപ്പോഴേക്കും അവനു 13 വയസു പൂർത്തിയായിരുന്നു
അവന്റെ ഇഷ്ടപ്രകാരം അവന്തിക എന്ന് പേരുനല്കിയെങ്കിലും
രാജശേഖരൻ അവളെ ചാരു എന്ന് വിളിച്ചു ….
അബിക്ക് അവൾ വാവയായിരുന്നു …
വീട്ടിലാരും അവളെ അവന്തികയെന്നു വിളിക്കാറില്ല ചേട്ടന്റെ വാവയും
അച്ഛന്റെ ചാരുവും …
‘അമ്മ അവളെ മോളെന്നും ചാരുന്നും വാവെന്നും വിളിച്ചു ….
അല്ലേലും അമ്മമാർ അങ്ങനാ ……
ചാരു വളർന്നു ……ഇപ്പോഴും അവൾ പഴയ കുസൃതിക്കുടുക്ക തന്നെ
വളർന്നു വലിയ പെണ്ണായെന്ന കാര്യം അവൾക്കോ മറ്റുള്ളവർക്കോ
തോന്നിയില്ല …..ടീവി കാണുമ്പോൾ അവൾ ചേട്ടന്റെ മാറിൽ ചേർന്ന് കിടക്കും
ചേട്ടനോടൊപ്പം ഉറങ്ങും ……
ഒരുതരത്തിലുമുള്ള അകലവും അവർതമ്മിലില്ല പ്രായപൂർത്തിയായ
യുവാവും യുവതിയുമാണെന്നുള്ള ഭാവം അവർതമ്മിലില്ല ….
നല്ലൊരു ചേട്ടൻ അതാണ് അഭിലാഷ് അവൾക്കെന്നും
ഇപ്പോഴും തന്റെ കുഞ്ഞനുജത്തി അതാണ് അവന് അവളും …..
+2 കഴിഞ്ഞതിന്റെ റ്റ്റിസൾട്ട് വന്നു ഉയർന്ന മാർക്കോടെ അവന്തിക പാസ്സായി എല്ലാ വിഷയങ്ങൾക്കും A +
അടുത്ത ബന്ധുക്കൾക്കും കൂട്ടുകാർക്കും അവരുടെ വീട്ടിൽ ഒരു പാർട്ടി ഉണ്ടായിരുന്നു
എല്ലാവരും അവളെ ആശംസിച്ചു
ന്ത ഭാവി പരിപാടി പലരുടെയും ആകാംഷ നിറഞ്ഞ ചോദ്യങ്ങൾ …
ഒന്നും ഇതുവരെ തീരുമാനിച്ചില്ല ….ചോദ്യങ്ങൾക്കു അവൾ ഭവ്യതയോടെ മറുപടി നൽകി
പാർട്ടി പുരോഗമിക്കുന്നതിന്റെ ഇടക്കാന് അവന്തികയുടെ അമ്മയുടെ സ്കൂളിൽ
പഠിപ്പിക്കുന്ന സുലോചന ടീച്ചർ വന്നെത്തിയത് ….
സോറി ടീച്ചറെ ….കുറച്ചു ലേറ്റ് ആയിപോയി
എവിടെ ചാരുമോള് ……
മോളെ ….സുമംഗല അവളെ അടുത്തേക്ക് വിളിച്ചു ….
കൺഗ്രാജുലേഷൻ ……ഇനിയും ഇതുപോലെ ഉയർന്ന മാർക്കുകൾ വാങ്ങണം …
ഇതെന്റെ വക ….
താങ്ക്യൂ ടീച്ചറെ …..
അവൾ നന്ദി അറിയിച്ചു …..
എവിടെ ശ്രീക്കുട്ടൻ …..ടീച്ചറെ ..
കൂടെവന്നായിരുന്നു ഇവിടെവിടെലും കാണും …
ശ്രീ …..സുലോചന ടീച്ചർ അവനെ പരതി കണ്ടെത്തി അടുത്തേക്ക് വിളിച്ചു
ഇതാരാണാവോ …..ശ്രീക്കുട്ടൻ ….അവന്തിക ആ ചെറുപ്പക്കാരനെ നോക്കി
ഹലോ ചാരു …കൺഗ്രാറ്സ് …
താങ്ക്സ് അവൾ ഔപചാരികത കൈവെടിഞ്ഞില്ല ….
ആ മോളെ ഇത് ശ്രീക്കുട്ടൻ …ടീച്ചറുടെ മോനാ ….
‘അമ്മ അവൾക്കു പരിചയപ്പെടുത്തി ..
ശ്രീക്കുട്ടൻ ന്ന് വിളിപേര് ശരിക്കും ശ്രീകാന്ത് എന്ന
സുലോചന ടീച്ചറുടെ തിരുത്തൽ …
എന്തായാലും ആള് കൊള്ളാം കാണാനൊരു ആനച്ചന്ദം
ജിമ്മിലൊക്കെ പോയി ഉരുട്ടിക്കേറ്റി വച്ച മസിലും
ആവശ്യത്തിന് പൊക്കവും വെളുത്ത നിറവും ….
മുഖശ്രീയും ഉണ്ട് …..ഞാനെന്തിനാ കണ്ട ചെക്കന്മാരെ നോക്കണേ …..
അവൾ അറിയാതെ മനസ്സിൽ പറഞ്ഞു
മനസ്സുകൊണ്ട് പറഞ്ഞെങ്കിലും അവളുടെ 17 ന്റെ പ്രായം അവളെ അതിൽ നിന്നും
പിന്തിരിപ്പിച്ചില്ല ….
അവൾ ഇടയ്ക്കിടെ അവനെ ഒളികണ്ണിട്ടു നോക്കി …
അവനും അവളെ നോക്കുന്നുണ്ടായിരുന്നു …..
അവൻ നോക്കുമ്പോൾ അവൾ മിഴികൾ വേറെ എങ്ങോട്ടേക്കെങ്കിലും പായിക്കും
പാർട്ടി അവസാനിച്ചു എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു
അവസാനമായി അവൾ ശ്രീകാന്തിനെ ഒന്നുകൂടി കണ്ടു …..
അവനും ടീച്ചറും അവർക്കരികിലേക്കു വന്നുയാത്രാനുമതി തേടി
ഞങ്ങളിറങ്ങട്ടെ ടീച്ചറെ …….
