അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും – 2 Like

ഓട്ടോയിൽ കയറി അവർ …സുലോചന ടീച്ചറിന്റെ വീട്ടിലെത്തി ….
മനോഹരമായ വീട് ….മുറ്റം മുഴുവൻ ടൈൽ പാകി …..ഇരുവശങ്ങളിലും …നിറയെ ചെടികൾ ..
ചിലതൊക്കെ പൂവിട്ടിട്ടുണ്ട് …..പല നിറത്തിലുള്ള റോസാപ്പൂക്കൾ ….
ഏതെക്കെയോ തരം ചെടികൾ …..അവൾക്ക് അതിന്റെ ഒന്നും പേരുകൾ കിട്ടിയില്ല ….
സിറ്റ് ഔട്ടിൽ തൂക്കിയിട്ടിരുന്ന മണിയിൽ തൂങ്ങിക്കിടക്കുന്ന ചുവന്ന നിറത്തിലുള്ള കയർ
അവൾ അതിൽ പിടിച്ചു വലിച്ചു …..ണിം ണിം …..മണി മുഴക്കം കേട്ട് സുലോചന
വാതിൽ തുറന്നു …..

വാ വാ …..ചാരുകുട്ടി നല്ല സുന്ദരിയായിരിക്കുന്നല്ലോ …..
താങ്ക്സ് ആന്റി ……

എന്താ ടീച്ചറെ കുടിക്കാൻ …..
വെയിലത്തുന്നു വന്നതല്ലേ ….തണുത്തതെന്തെങ്കിലുമാവാം അല്ലെ …
ചാരുമോളെ ഇരിക്കൂ …..

അവർക്കു കുടിക്കാൻ ജ്യൂസ് ഉണ്ടാക്കാൻ സുലോചന അടുക്കളയിലേക്കു പോയി …
പുറകെ സുമംഗലയും,ചാരുവും …

ശ്രീകുട്ടനെവിടെ ടീച്ചറെ ……

അവൻ ഇപ്പൊ വരും ….

അപ്പോ ശ്രീയേട്ടനിവിടില്ല ….ഒന്നുകാണാൻ മനസ്സ് പിടച്ചിരിക്കാണ്
വീട്ടിലിരുന്നുടെ ……എവിടെപോയാണാവോ …

ഈ ഡ്രസ്സ് എടുക്കുമ്പോ എനിക്ക് തീരെ ഇഷ്ടമായില്ല ശ്രീമോൻ സെലക്ട്
ചെയ്തതാ എന്തായാലും നന്നായി ചേരുന്നുണ്ട് ചാരുന് ..

അവൾ ആശ്ചര്യ മടക്കാനാവാതെ സുലോചനയുടെ മുഖത്തേക്കു നോക്കി
വെറുതെ തോന്നിയതാണ് തനിക്ക് ഇതിപ്പോൾ സത്യമായിരിക്കുന്നു …..ശ്രീയേട്ടന്റെ സെലെക്ഷൻ
ഇതുതന്നെ ധരിക്കാൻ തോന്നിയതിൽ അവൾക്കു അഭിമാനം തോന്നി …
ഓരോന്ന് പറഞ്ഞു അവർ അടുക്കളയിൽ തന്നെ സമയം ചിലവഴിച്ചു …..
പുറത്തൊരു ബൈക്കിന്റെ ശബ്ദം ചാരുവിന്റെ കാതുകളിൽ ഒഴുകിയെത്തി …

ശ്രീമോന …..വാതിൽ തുറക്കാൻ സുലോചന മുന്നിലേക്ക് പോയി ….
ഞാൻ തുറന്നോളാം എന്ന് പറയണമവൾക്കു ….ഒന്ന് കാണാൻ …..
നല്ല വീടല്ലേ മോളെ ……..
മറുപടി ഒന്നും വന്നില്ല ……

ശ്രീയേട്ടനെ കാണാൻ കണ്ണുകഴച്ചിരുന്ന അവളുടെ മനോമുകുരത്തിൽ അവന്റെ
രൂപവും ശബ്ദവും മാത്രമാണുണ്ടായിരുന്നത് …..ചുറ്റും നടക്കുന്നതൊന്നും അവൾ
അറിഞ്ഞില്ല …..വേറൊരു ശബ്ദവും അവളിൽ മുഴങ്ങിയില്ല …
ശ്രീയേട്ടൻ ആ ഒരു വ്യക്തിയിലേക്ക് അവൾ ചുരുങ്ങിക്കൂടി ….
മറ്റൊന്നും അവൾക്കപ്പോൾ ഉണ്ടായിരുന്നില്ല …..

നീ എന്താ സ്വപ്നം കാണുകയാണോ ……
ചാരു ……കുറച്ചു കനത്തിലാണ് സുമംഗല അവളെ വിളിച്ചത് ….

എന്താ ‘അമ്മ ….

നീ ഈ ലോകത്തൊന്നുമല്ലേ ….

താനേതു ലോകത്തായിരുനെന്നു അമ്മയോട് പറയാൻ പറ്റില്ലലോ ….
അവൾ ഒന്നും പറയാനാവാതെ നിന്നുരുകി ….

മകളിലെ മാറ്റം സുമംഗല തിരിച്ചറിഞ്ഞു …..
അവൾക്കു എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് …..
കണ്ണുകളിലെ തിളക്കവും കവിളുകളിലെ തുടിപ്പും
ആകെ അവളുടെ പ്രസന്നത വർധിച്ചിട്ടുണ്ട് ….
പതിവിലും കൂടിയുള്ള അവളുടെ ഒരുക്കവും ….
ഡ്രെസ്സിന്റെ കാര്യം പറഞ്ഞപ്പോൾ അവൾക്കുണ്ടായ …..ആശ്ചര്യ ഭാവം സുമംഗല കണ്ടതാണ്
ഏലാം കൂട്ടിവായിക്കുമ്പോൾ …..അതെ അവൾ ശ്രീയെ പ്രണയിക്കുന്നു ….
തെറ്റുപറയാൻ പറ്റില്ല ഏതൊരു പെണ്ണിനും ഇഷ്ടം തോന്നുന്ന പ്രകൃതമാണ് ശ്രീക്ക്
കാണാൻ സുന്ദരൻ …..നല്ല ശരീരം ..വിദ്യാഭ്യാസം ….ജോലി ….എല്ലാവരോടും
ചിരിച്ചു കൊണ്ടുള്ള അവന്റെ സംസാരം …ഭവ്യത …
ഇതിലേക്കാളുപരി അവളുടെ പ്രായം
എന്തിനോടും ഇഷ്ടവും അനുരാഗവും തോന്നുന്ന പ്രായം ….
പ്രസരിപ്പ് കൂടുന്ന പ്രായം …മനസ്സ് നിയന്ത്രണങ്ങൾക്കു മപ്പുറം സഞ്ചരിക്കുന്ന പ്രായം
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിക്കുന്ന പ്രായം ….
ഏതൊരു പെണ്ണിന്റെയും സുവർണ്ണ കാലം, മോഹങ്ങൾ ചിറകുമുളക്കുന്ന കാലം ……
അവൾക്കങ്ങനെ ഒരു മോഹമുണ്ടെങ്കിൽ നടത്തികൊടുകാം …പക്ഷെ ഇപ്പോൾ
ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട …..കൂടുതൽ നിയന്ത്രണവും വേണ്ട ….അവൾ പഠിക്കേണ്ട
പ്രായം കൂടിയാണിത് ….അവളുടെ ഭാവിയെ നിർണ്ണയിക്കുന്ന കാലം കൂടിയാണിത് …
പതുക്കെ അവളെ പറഞ്ഞു മനസിലാക്കാം ….അവളുടെ മനസ്സറിയാം…

ടീച്ചറെ ….സുലോചന ടീച്ചറുടെ വാക്കുകളാണ് സുമംഗലയെ …അവളുടെ ചിന്തകളിൽ നിന്നും
ഉണർത്തിയത് …

Leave a Reply

Your email address will not be published. Required fields are marked *