അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും – 2 Like

സുമംഗല ഉമ്മറത്തേക്ക് ചെന്നു ……

എപ്പോഴെത്തി ആന്റി …..അവന്റെ സ്നേഹാന്വേഷണം ….

കുറച്ചു നേരയൊള്ളു മോനെ …..

എവിടെ ചാരു …..

അവൾ അടുക്കളയിൽ ഉണ്ട് മോനെ ……

എവിടെ ചാരു ….അവൾ തളർന്നുപോയി അടുക്കളയിൽ നിന്ന് അവൾ ശ്രീയുടെ
സംസാരം കേട്ടുകൊണ്ടിരിക്കായിരുന്നു …തന്നെ അന്വേഷിച്ചിരിക്കുന്നു ശ്രീയേട്ടൻ ..
അങ്ങോട്ടുചെല്ലാൻ അവളുടെ മനസ്സ് തുടിച്ചു ….
കാലുകളെ ഒന്നനക്കാൻ അവൾക്കു കഴിഞ്ഞില്ല തന്റെ ചലന ശേഷി നഷ്ടപ്പെട്ടെന്ന് പോലും
അവൾക്കാനിമിഷം തോന്നിപോയി …..

സുലോചന അടുക്കളയിൽ വന്നു നാല് ഗ്ലാസ്സുകൾ എടുത്തു ഉണ്ടാക്കി വച്ച ആപ്പിൾ ജ്യൂസ്
അതിലേക്കു പകർന്നു ….ഗ്ലാസ്സുകൾ ട്രെയിൽ വച്ച് അവർ ചാരുവിനെ വിളിച്ചു ….

വാ മോളെ അപ്പുറത്തേക്ക് പോകാം ….
പാണ്ടിമേളം കൊട്ടുകയായിരുന്നു അവളുടെ മനസ്സിൽ
ആകാംഷയും ..നാണവും ….എന്തിനെന്നില്ലാത്ത പേടിയും ….
ആത്യമായി അവൾ ഇങ്ങനൊരു വികാരത്തിന് അടിമപ്പെടുന്നത് ….

സുലോചനക് പുറകെ ചേതനയറ്റവളെ പോലെ അവൾ നടന്നു
ഈ സംഭവിക്കുന്നത് സ്വപ്നമാണോ അതോ യാഥാർഥ്യമോ ….
അവൾക്ക് ഒന്നും മനസ്സിലാകുന്നില്ല ….

ഹലോ ചാരു …..എന്താ അടുക്കളയിൽ തന്നെ നിന്നത്
വീടൊക്കെ ഒന്ന് കാണായിരുന്നില്ലേ ….ശ്രീയേട്ടന്റെ ആദ്യ വാക്കുകൾ ….

എന്ത് പറയണം …..എങ്ങിനെ പറയണം ….ഹോ വല്ലാത്തൊരവസ്ഥ തന്നെയിതു ….

അവൾ ഒന്നും പറഞ്ഞില്ല അവനെ നോക്കിയൊന്നു പുഞ്ചിരിച്ചു …

അവൾക്കു അവളോട് തന്നെ വെറുപ്പും പുച്ഛവും തോന്നി …
ശ്രീയേട്ടൻ തന്നോട് സംസാരിച്ചിട്ടും താൻ തിരിച്ചൊന്നും പറഞ്ഞില്ല
എന്ത് തോന്നിക്കാണും ശ്രീയേട്ടന് …..
താനൊരു അഹങ്കാരിയാണെന്നു തോന്നിയിട്ടുണ്ടാവോ …..
മുള്ളുകുത്തിയിറങ്ങുന്ന വേദന അവളുടെ മനസ്സിൽ അനുഭവപെട്ടു …

എന്ത് പറ്റി ചാരുമോളെ …തല വേദന ഉണ്ടോ ….സുലോചന അവളോട് തിരക്കി

അഹ് ആന്റി ചെറുതായിട്ട് …അവൾ കള്ളം പറഞ്ഞു ..

മോനെ നീ ആ ഭാം ഇങ്ങെടുത്തേ ….വെയില് കൊണ്ടോണ്ടാവും ….
സാരലാന്റി അത്രക്കൊന്നുല്ല …..ശ്രീയേട്ടനെ ബുദ്ധിമുട്ടിക്കാൻ അവളുടെ മനസ്സനുവദിച്ചില്ല …

ഭാം പുരട്ടിയാമതി പെട്ടന്ന് മാറിക്കോളും …ശ്രീയുടെ സ്‌നേഹനിർഭരമായ ഇടപെടൽ
അവളുടെ സർവശക്തിയും ചോർന്നുപോയപോലെ …ശ്രീയേട്ടൻ പറഞ്ഞാൽ പിന്നെ അനുസരിക്കാതിരിക്കുന്നതെങ്ങനെ ….അവൾ മറുത്തൊന്നും പറഞ്ഞില്ല

ശ്രീ ആകെത്തേക്ക് പോയി ഭാമുമായി തിരിച്ചെത്തി …സുലോചന അവളുടെ നെറ്റിയിൽ
കുറച്ചു ഭാമിട്ടു തടവി ….ഇവിടിരിക്കു മോളെ …..ജ്യൂസ് കുടിക്ക് തലവേദന ഇപ്പോ പോകും ….
കിടക്കണോ മോൾക്ക് ….സുലോചന വീണ്ടും …..
വേണ്ടാന്റ്റി അത്രക്കൊന്നുല്ല ….

അവൾ തണുത്ത ജ്യൂസ് പതുക്കെ കുടിച്ചു ….ജ്യൂസ് ഇന്റെ തണുപ്പ് അവളിലും
അൽപ്പം തണുപ്പു പകർന്നു …..
താൻ വാ വീടൊക്കെ ഒന്ന് കാണാം ….സ്നേഹപൂർവ്വം ശ്രീ അവളെ സ്വാഗതം ചെയ്തു
ചെല്ല് മോളെ പോയി വീടൊക്കെ ഒന്ന് കാണ് സുമംഗലയും അനുമതി നൽകി
അവൾ യന്ധ്രികമായി അവന്റെ കൂടെ വീട്ടിനകത്തേക്ക് പ്രവേശിച്ചു …..താഴെ രണ്ടുമുറികൾ
അടുക്കള വർക്ക് ഏരിയ …ഡൈനിങ്ങ് ഹാൾ ലിവിങ് റൂം പൂജാമുറിയും ….
റൂമുകൾ രണ്ടും അറ്റാച്ഡ് ബാത്റൂമോട് കൂടിയവ ….എല്ലാം അവൾ അവന്റെ കൂടെനടന്നു
നോക്കി കണ്ടു ….നിലവിളക്കും കയ്യിലേന്തി വലുതുകാലെടുത്തു വച്ച് ശ്രീയേട്ടന്റെ പെണ്ണായി
ഈ വീട്ടിൽ കഴിയാനുള്ള ഭാഗ്യം തനിക്കുണ്ടാവുമോ …..അവൾ മനസ്സിൽ ചോദിച്ചു ….

ഇത്മ്മയുടെ റൂമാണ് ….ശ്രീയുടെ വിവരണം അവളെ ചിന്തയിൽ നിന്നുമുണർത്തി …
നല്ല അടുക്കും ചിട്ടയും ഉള്ള മുറി ….തന്റെ മുറിയെ കുറിച്ചോർത്തു അവൾക്കു പുച്ഛം തോന്നി
ഷോ കേസ് നിറയെ പുസ്തകങ്ങൾ …..മനോഹരമായി വിരിച്ചിട്ട ബെഡ്ഷീറ്റും അടുത്തടുത്തായി
വച്ചിരിക്കുന്ന രണ്ടു തലയിണകളും …മടക്കി വച്ചിരിക്കുന്ന പൂക്കളുള്ള പുതപ്പും ….
കണ്ണാടി ഉള്ള അലമാരയും …..ഡ്രസിങ് ടേബിളും …..മേശയുടെ പുറത്തു ബാഗും കുറെ പേപ്പറുകളും
അതവരുടെ ഔദ്യോഗിക കാര്യങ്ങൾക്കായുള്ള ഇടമാണെന്നു മനസിലായി ….

Leave a Reply

Your email address will not be published. Required fields are marked *