സുമംഗല ശ്രീയുടെ മുഖത്തേക്കു തന്നെ നോക്കി ….
ആന്റി എനിക്ക് സമ്മതകുറവൊന്നുമില്ല അമ്മയോടും കൂടെ ഒന്നാലോചിച്ചു വേണ്ടപോലെ
ചെയ്യാം …..
പിന്നീട് കാര്യങ്ങൾ വേഗത്തിൽ നടന്നു
ശ്രീ അമ്മയെയും ബന്ധുക്കളെയും കൂട്ടി പെണ്ണുകാണൽ ചടങ്ങു പൂർത്തിയാക്കി ..
അഭി യും ചടങ്ങു തെറ്റിച്ചില്ല ….
രെശ്മിയുടെ അമ്മയും സഹോദരനും ഒരു വീട് വാടകക്ക് എടുത്തു
അവിടെ വച്ച് ചടങ്ങുകൾ നടത്തി ….
ചാരുവിന്റെ പരീക്ഷക്ക് ശേഷം 1 മാസം കഴിഞ്ഞു വിവാഹം
നടത്താൻ തീരുമാനവുമായി ..
ദിവസങ്ങൾ പെട്ടന്ന് നീങ്ങി ….
അവർ ഇണക്കുരുവികളായി പ്രണയ ലോലമായ മനസുകളുമായി നാല് പേരും
വരാനിരിക്കുന്ന സ്വപ്ന സുന്ദര നാളുകൾക്കായി കാത്തിരുന്നു
കൂട്ടുകാരുടെ അടുത്തും ഗുരുക്കൻ മാരുടെ അടുത്തും ശ്രീയും ചാരുവും ഒരുമിച്ചു
വിവാഹ ക്ഷണം നടത്തി …..കാത്തിരുന്ന നാൾ വന്നെത്തി ആഡംബര പൂർണമായ
വിവാഹ ചടങ്ങുകൾ തുടങ്ങി …..പൗരാണികതയും നാഗരികതയും ഒത്തുചേർന്ന
കതിർമണ്ഡപത്തിൽ ശ്രീയും അഭിയും തങ്ങളുടെ പ്രിയതമകൾക്കായി കാത്തിരുന്നു
മണവാട്ടിമാർ രണ്ടുപേരും സദസ്സിനെ വണങ്ങി ….
വിവാഹ കാര്യാ പരിപാടികൾ പുരോഗമിച്ചു …അഭി രെശ്മിയെയും ശ്രീ ചാരുവിനെയും
താലി ചാർത്തി …ശേഷം എല്ലാവരും നന്ദനത്തിൽ തിരിച്ചെത്തി …ശ്രീയുടെ വീട്ടിലേക്കു
പടിയിറങ്ങും നേരം അവൾ അഭിയെ കെട്ടിപിടിച്ചു കരഞ്ഞു …അവന്റെ കണ്ണുകളിലും
കണ്ണുനീർ കവിളിനെ തഴുകി ഭൂമിയിലലിഞ്ഞു ….
കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു …
അച്ഛന്റെയും അമ്മയുടെയും കാലിൽ തൊട്ടു വന്ദിച്ചു അവൾ പടിയിറങ്ങി ….
നിലവിളക്കുമേന്തി രശ്മി വലതുകാൽ ചവിട്ടി നന്ദനത്തിൽ പ്രവേശിച്ചു …..
വിളക്ക് പൂജാമുറിയിൽ വച്ചവൾ പുതു ജീവിതത്തിലേക്ക് അഭിക്ക്
കൂട്ടായി …….
ചാരുവും ശ്രീകാന്തും അവരുടെ ദാമ്പത്യ ജീവിതത്തിന്റെ ആദ്യ പടികയറാനുള്ള തയ്യാറെടുപ്പിലാണ്
അധികമൊന്നും ആർഭാടമില്ലെങ്കിലും ചെറുതായി അലങ്കരിച്ച ശ്രീകാന്തിന്റെ മുറിയിലേക്ക് കയ്യിൽ
പാൽ ഗ്ലാസ്സുമായി ചാരു നമ്രശിരസ്കയായി അകത്തേക്കു കയറി …അവളെ മുറിയിൽ കയറ്റി
പുഞ്ചിരിതൂകി സുലോചന വിടവാങ്ങി …കട്ടിലിൽ ചാരുവിനെയും പ്രതീക്ഷിച്ചു അവളുടെ
മണിമാരൻ അക്ഷമനായി കാത്തിരിക്കുന്നുണ്ടായിരുന്നു .അവളുടെ പാതനിസ്വനം അവനിൽ
പുതുഊർജം പകർന്നു ..എഴുന്നേറ്റുവന്നു അവൻ അവളെ അവന്റെ ജീവതത്തിലേക്കു സ്വീകരിച്ചു
ശ്രീയോടൊപ്പം അവന്റെ പട്ടുമെത്തയിൽ അവൾ ഇരുന്നു ……..
നമ്രശിരസ്സും പാൽ ഗ്ലാസ്സുമൊന്നുമില്ലാതെ രശ്മി …അഭിക്കരുകിലെത്തി അവന്റെ കൂടെ അവൾ
കിടക്കയിലിരുന്നു .അകമ്പടി സേവിക്കാൻ ആരെയുമനുവദിക്കാതെ അവൾ മുറിയിലെത്തിയത്
അഭിയേട്ട എന്താ ഒരു ആലോചന ……ഫസ്റ്റ് നൈറ്റ് എങ്ങനെ വേണെമെന്നുള്ള പ്ലാനിംഗ് ആണോ
അഭിയവളെ ആശ്ചര്യത്തോടെ നോക്കി ..ആദ്യരാത്രിയിൽ പെണ്ണിന് ഭയങ്കര നാണവും ചമ്മലുമാവുമെന്ന
അവൻ കരുതിയത് ഇതിപ്പോ താനാകെ നാണം കെട്ടുപോവുലോ ….
ഒരു നൈറ്റ് ഡ്രസ്സ് ആണ് രശ്മി ധരിച്ചത് ….അടയാഭരങ്ങളോ അണിഞ്ഞൊരുങ്ങലോ ഒന്നുമവളിലില്ല
കുളികഴിഞ്ഞു ചന്ദനം തൊട്ട് സീമന്തരേഖയിൽ സിന്ദൂരം ചാർത്തി മുല്ലപ്പൂ ചൂടി
മണവാട്ടിയുടെ എല്ലാവിധ ഭാവാധികളോടും കൂടി ചാരു ശ്രീയുടെ അടുത്തിരുന്നത് …അവൾക്കായി
കാത്തുവച്ച കറുപ്പിൽ സുവർണ്ണ മുത്തുകളാൽ അലങ്കരിച്ച ഫാൻസി സാരിയും ബ്ലൗസും അണിഞ്ഞു
അവൾ ശ്രീയുടെ കൂടെ വരാനിരിക്കുന്ന സുവർണ്ണനിമിഷങ്ങൾക്കായി കാത്തിരുന്നു …
എന്താ അഭിയേട്ട ഒരുമൂഡോഫ് ……
വാവ ഇനിയിവിടുണ്ടാവില്ലല്ലോ എന്നോർത്തപ്പോ ……എന്തോ ഒരുനഷ്ട്ടബോധം ..
ആഹ് ഇതുനല്ലകൂത്ത് …..അവൾ വിഹാഹം കഴിച്ചു പോയതല്ലേ
പിന്നെയവൾ എന്നും ഏട്ടന്റെ കൂടിവിടിരുന്ന മതിയോ ….
വാവ ഇല്ലാത്തതിന്റെ കൊഴപ്പമാണെങ്കിൽ എന്നെ വാവെന്നു വിളിച്ചോ …
നിന്നെ വാവെന്നോ ….അപ്പൊ നീയെന്റെ പെങ്ങളാവില്ലേ ….
അപ്പൊ എന്നെ എന്താ വിളിക്ക …വാവ എന്ത് ഭാഗ്യമുള്ളവളാ
ഏട്ടന്റെ വാവ അച്ഛനും അമ്മേം ശ്രീയും ചാരു …..അവന്തികയെന്നു
വിളിക്കുന്നത് ഞാൻ കേട്ടിട്ടേയില്ല …എന്നെ എല്ലാരും രശ്മി ….
