അഞ്ചാമൂഴക്കാരന്റെ ആറാംദിനം

“ഞാൻ പറയാം..”

ഏങ്ങലടിച്ച് കണ്ണീരോടെ അവൾ പറഞ്ഞ് തുടങ്ങി..

“പ്രേമിച്ച് ഒളിച്ചോടിയ മിശ്രവിവാഹിതരായ അച്ചനമ്മമാരുടെ ഏക മകൾ. അച്ചൻ ഒരപകടത്തിൽ പെട്ട് മരിച്ചിട്ട് അഞ്ച് വർഷം കഴിഞ്ഞു. ബന്ധുക്കളായി ആരുമില്ല.പലയിടത്തും വീട്ടുവേല ചെയ്ത് കുടുംബം പുലർത്തുന്ന അമ്മക്ക് ഹൃദ്രോഗം. അടിയന്തിര ശസ്ത്രക്രീയക്ക് എൺപതിനായിരം രൂപ വേണം. മറ്റൊരു വഴിയുമില്ലാതെ വന്നപ്പോൾ അമ്മയുടെ ജീവൻ രക്ഷിക്കാൻ- അതിനായി മാത്രം അയൽപക്കത്തെ ഈ തൊഴിലുകാരി ചേച്ചി ഉപദേശിച്ച മാർഗം.

തുക പറഞ്ഞ് ഉറപ്പിച്ച് ഇടപാടുകാർ അവരിലൂടെ അവരുടെ ബന്ധങ്ങളിലൂടെ, അവർ നൽകിയ ഫോണിലൂടെ… ..

മറ്റന്നാൾ ആശുപത്രിയിൽ പണമടയ്ക്കണം ഇന്നലെയും മിനിയാന്നുമായി നാലുപേർ… അഞ്ചാമനായ ഞാൻ കൊടുത്തതും കൂടി ആകെ അൻപതിനായിരം..!

മുപ്പതിനും പിന്നെ ആശുപത്രി ചിലവുകൾക്കും കൂടി ഇതേവഴിയുള്ളു…!!

അതിനായി മാത്രം..!

താമസം ഇരുപത്തിയഞ്ച് കിലോമീറ്റർ മാറി മലയാളികൾ ധാരാളമായി തങ്ങുന്ന ദിക്കിൽ ചേരിപ്രദേശത്തെ വാടകവീട്ടിൽ.

പേര് അഞ്ചു എന്നല്ല അനുപമ എന്നാണ്!

ഒന്നാം ക്ളാസോടെ ജീവശാസ്ത്രബിരുദം കരസ്ഥമാക്കിയിട്ട് തുടർപഠിനത്തിന് മാർഗമില്ലാതെ നിൽക്കുന്ന സമയത്താണ് അമ്മയുടെ ഈ അസുഖം..

രണ്ടും മൂന്നും മാസം കൂടുമ്പോൾ വരാറുള്ളത് പോലെ പതിനഞ്ച് ദിവസത്തെ വർക്കുമായി നാലു ദിവസം മുൻപ് ഈ മഹാ നഗരത്തിൽ വന്ന എന്റെ അക്കൌണ്ടിൽ ഇനിയിപ്പോൾ ഒരു അറുപത് കാണുമായിരിക്കും..

വർക്ക് തീരുന്നതിന് മുൻപേ പണം കുറേക്കൂടി അക്കൌണ്ടിലെത്തും.

ഞാൻ കണക്കുകൂട്ടി….

അടുത്ത് ചെന്ന് ഞാൻ കവിളുകളിൽ ചേർത്ത് പിടിച്ച് ശരീരത്തിൽ സ്പർശിക്കാതെ നെറ്റിയിൽ മൃദുവായി ചുണ്ടമർത്തി….. വാത്സല്യത്തോടെ…!!

പേടിച്ചരണ്ട മാൻപേടയുടെ വിറയലും ചൂടും ഞാൻ എന്റെ കൈകളിലറിഞ്ഞു…

നീറ്റൽ കരളിലും..!
“ആ ബാഗെടുത്ത് നീ വാ.. ആ പൊതി നിനക്കിനി വേണ്ട..ഇവിടെ ഉപേക്ഷിച്ചേര് …”

മുറി തുറന്ന് പുറത്തിറങ്ങിയ എന്റെ പിന്നാലെ അമ്പരന്ന് ഇറങ്ങിയ അവളോട് തിരിഞ്ഞ് നോക്കാതെ…

“ആ ചേച്ചിയെ വിളിച്ചു പറ ആശുപത്രിയിൽ പണമടച്ചു.ഇനിയാരെയും കണ്ടുപിടിക്കണ്ടായെന്ന്.

.ആ ഫോൺ ഓഫ് ചെയ്ത് വച്ച് പിന്നീട് തിരികെ കൊടുത്തേര്..”

അവളുടെ ബാഗിലെ അൻപതിൽ നിന്ന് നാൽപതും കൂടി വാങ്ങി ആശുപത്രിയിൽ പണമടച്ചശേഷം വരാന്തയിലൂടെ എന്റെ ഒപ്പം പുറത്തറങ്ങി വന്ന അവളെ തോളിൽ ചേർത്ത് പിടിച്ച് ഇടനാഴിയിലൂടെ നടന്നുകൊണ്ട് ഞാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“കഴിഞ്ഞ രണ്ടു ദിവസങ്ങൾ നിന്റെ ജീവിതത്തിൽ ഇല്ലായിരുന്നു… അങ്ങു മറന്നുകള… ഓർത്തെടുക്കാൻ പറ്റാത്ത ഏതോ ഒരു ദു:സ്വപ്നം അത്ര തന്നെ..! നിനക്ക് യാതൊന്നും സംഭവിച്ചിട്ടില്ല…!”

ഞാൻ അൽപം ബലത്തിൽ ഒന്ന് കുലുക്കി ചേർത്തുപിടിച്ചു:

“പിന്നെ…മറ്റന്നാൾ വരാൻ പറ്റിയെന്ന് വരില്ല തിരികെ പോകുന്നേന് മുൻപ് തീർച്ചയായും വരും..ഇടക്ക് ഒക്കെവിളിക്കണം..ഇതു കടമായിട്ടാ ഞാൻ തന്നത് നിനക്ക് ഒരു നല്ലജോലി കിട്ടിയിട്ട് തിരികെ തരണം ….

കണ്ണീരിൽ മുങ്ങി നിൽക്കുന്ന അവളുടെ കവിളിൽ ഒന്ന് മൃദുവായി തട്ടിയിട്ട് ഞാൻ നിറഞ്ഞ,സംതൃപ്തമായ മനസ്സോടെ നടന്നകന്നു….

പല ന്യായങ്ങളും സ്വയം പറഞ്ഞ് ന്യായീകരിച്ച് ചെയ്തുകൊണ്ടിരുന്ന വലിയ തെറ്റിനെ മനസ്സിലാക്കി തിരുത്തിയിട്ടു തന്നെ..!!..

Leave a Reply

Your email address will not be published. Required fields are marked *