അടങ്ങാത്ത ദാഹം – 2 15അടിപൊളി  

അടങ്ങാത്ത ദാഹം 2

Adangatha Dhaaham Part 2 | Author : Achuabhi

[ Previous Part ] [ www.kambi.pw ]


 

തുടരുന്നു …………………

ഉച്ചയ്ക്ക് തുടങ്ങിയ മഴ വൈകിട്ട് അഞ്ചര ആകുമ്പോഴാണ് തോരുന്നത്.
കളിയൊക്കെ കഴിഞ്ഞു കുളിച്ചിട്ടു പുറത്തേക്കിറങ്ങി ഇരിക്കുമ്പോഴാണ് രാവിലെ എഴുതി ഷിഫാനയുടെ ജനലിനരികിൽ വെച്ച പേപ്പറിന് മറുപടി കണ്ടത്.

“”ആഹ്ഹ സ്പീഡിൽ ആണല്ലോ കാര്യങ്ങൾ നീങ്ങുന്നത്.”” അജുവിന്റെ ചുണ്ടിൽ ചെറുപുഞ്ചിരി വിടർന്നു.

എന്തായിരിക്കും അവളുടെ മറുപടി.?

എന്തായാലും മോശം എഴുതില്ലെന്ന ഉറപ്പോടെ ആരും കാണാതെ ഭിത്തി സൈഡിലൂടെ നടന്നു ജനലിനരികിൽ എത്തി ആ പേപ്പർ കൈക്കലാക്കി നടന്നു.

“” ഹ്മ്മ്മ്… ഒരാളെ കണ്ടേ മതിയാകു എന്നുള്ള വാശിയൊന്നു ഇല്ലെന്നു പറഞ്ഞിട്ടാണോ എന്നെങ്കിലും കാണുംവരെ കാത്തിരിക്കാമെന്നു പറഞ്ഞത്.
മാഷ് ആള് കൊള്ളാമല്ലോ………….
ഉടനെ വല്ലതും കാണുമോ നമ്മള് തമ്മിൽ.?? “”

പലതവണ അതിരുന്നു വായിച്ച അജു ചിരിച്ചുകൊണ്ട് ഒരു പേപ്പർ എടുത്തു മറുപടി എഴുതാൻ തുടങ്ങി…….

“”ഷിഫാനയ്ക്ക് ഒരു ത്രിലോക്കെ തോന്നുന്നുണ്ടല്ലോ…. കൂടെ സംസാരിക്കാനും ഇതുപോലെ മറുപടികൾ എഴുതാനും വായിക്കാനുമൊക്കെ ഒരാളുണ്ടേൽ ഒരു രസമല്ലേ നമ്മുടെയൊക്കെ ജീവിതം. പിന്നെ, ഉള്ളത് പറയാമല്ലോ എനിക്ക് കാണാൻ വല്ലാത്ത ആഗ്രഹം തോന്നിയിട്ടുണ്ട് തന്നെ…
അത് എന്തുകൊണ്ടാണെന്നൊന്നും എനിക്കറിയില്ല.
ഉടനെ ആയാലും വൈകി ആയാലും തന്നെയൊന്നു കാണണമെങ്കിൽ ഞാൻ ഒറ്റയ്ക്ക് വിചാരിച്ചിട്ട് കാര്യം ഇല്ലല്ലോ……. ഒറ്റയ്ക്ക് ആഗ്രഹിച്ചാൽ ഒന്നും നടക്കില്ല ഒരുമിച്ച് ആഗ്രഹിച്ചാൽ ചിലപ്പോൾ നടന്നേക്കാം കെട്ടോ.
പിന്നെ എന്തൊക്കെയുണ്ട് വിശേഷം.. ??
സുഖമാണോ..?

മറുപടി സ്പീഡ് പോസ്റ്റിൽതന്നെ അയയ്ക്കാൻ മറക്കല്ലേ…. “”

അജു അവൾക്ക് മറുപടി എഴുതിയിട്ട് ആരും കാണാതെ അവിടെ കൊണ്ട് വെച്ചിട്ടു മെല്ലെ ജനലിൽ ഒന്നു തട്ടിയിട്ട് കൂടിയാണ് തിരികെ നടന്നത്….
അകത്തു ആളുണ്ടെങ്കിൽ ഉറപ്പായും ഇപ്പോൾ തന്നെ അവൾ അതെടുക്കുമെന്നു അവനു നല്ലപോലെ അറിയാമായിരുന്നു.

___________________________

പിറ്റേന്നു രാവിലെ എഴുന്നേറ്റു ഷംലത്ത്‌ കൊണ്ടുവെച്ച ചായയും കുടിച്ചിട്ട് കുളിച്ചു റെഡിയായി സ്കൂളിലേക്ക് പോകാനുള്ള തന്ത്രപാടിൽ ആയിരുന്നു അജു. ഷംലത്തിനെ പുറത്തൊന്നും കണ്ടില്ലെങ്കിലും ഇക്ക രാവിലെ തന്നെ പുറത്തുണ്ടായിരുന്നു…..
അടുക്കള ഭാഗത്തുനിന്ന അയാളോട് കുശലവും പറഞ്ഞിട്ട് ഷിഫാന എഴുതി വെച്ച മറുപടിയും എടുത്തു പോക്കറ്റിൽ ആക്കി നേരെ സ്കൂളിലേക്ക് നടന്നു.

ഇന്നലത്തെ മഴയുടെ ആയിരിക്കും അത്യാവശ്യം കോട ഇറങ്ങിയിട്ടുണ്ട്….. റബ്ബർ മരങ്ങളുടെ ഇടയിലൂടെ ഒഴുകിഇറങ്ങുന്ന കോടയും കണ്ടുകൊണ്ടു പതിയെ നടന്നു നീങ്ങുമ്പോഴാണ് വന്ന ദിവസം തന്നെ കൊണ്ടുവിട്ട ഓട്ടോക്കാരൻ അവന്റെ പിറകിൽ വന്നു ബ്രേക്ക് ഇട്ടത്.

“”ആഹ് മാഷേ …………
സ്കൂളിലേക്കാണെങ്കിൽ കയറിക്കോ ഞാൻ ആ വഴിക്കാണ്..””

“”അഹ്…. “”
അവൻ ചെറുചിരിയോടെ ഓട്ടോയിൽ കയറി.

“”ഇന്നു നേരുത്തെ ആണല്ലോ…
എങ്ങനെയുണ്ട് പിള്ളേരും സ്കൂളും നാട്ടുകാരുമൊക്കെ ഇഷ്ടമായോ.?? “”

“”ഇഷ്ട്ടമാകാതെ…. നിങ്ങളോക്കെ അടിപൊളിയല്ലേ ചേട്ടാ.
ചേട്ടൻ ഓട്ടം കഴിഞ്ഞു വരുന്ന വഴിയാണോ..?””

“”ആണ്….. രാവിലെ ബസ് സ്റ്റാൻഡ് വരെ പോകണമായിരുന്നു. ഇന്നലെ വിളിച്ചു പറഞ്ഞത്കൊണ്ട് ഞാനും നേരുത്തെ അങ്ങിറങ്ങി..””

“”ആഹ്ഹ …………””
രണ്ടുപേരും നാട്ടിലെ വിശേഷമൊക്കെ പറഞ്ഞു വേഗം തന്നെ സ്കൂളിന് പുറത്തെത്തിയിരുന്നു. അജു പോക്കെറ്റിൽ നിന്ന് പൈസ എടുത്തു കൊടുത്തെങ്കിലും അയാൾ വാങ്ങിക്കാൻ തയ്യാറായിരുന്നില്ല….

നല്ലൊരു ദിവസവും നേർന്നുകൊണ്ട് പാതിതുറന്ന ഗേറ്റിൽകൂടി അകത്തേക്ക് കയറി.
സമയം ഒമ്പതുമണി ആകുന്നതേയുള്ളു…..
അജു വരാന്തയിലൂടെ നടന്നു ഓഫീസിനു മുന്നിലുള്ള കസേരയിൽ ഇരിക്കാനായി നടക്കുമ്പോഴാണ് കുട്ടികൾക്കുള്ള ആഹാരം വയ്ക്കുന്ന ചെറിയ ഷെഡിൽ പാത്രങ്ങളുടെ അനക്കം കേൾക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *