അതിരുകൾ – 2

 

സിനിമ താരം അന്നാ രാജനുമായാണ് ദീപ്തിയുടെ താരതമ്യം.

 

* * * * * * * * *

 

C. A. ക്ലാസ്സിൽ ജോയിൻ ചെയ്ത ദിവസം

മൂർത്തി വന്ന് പരിചയപ്പെട്ടപ്പോൾതന്നെ ചോദിച്ചത്

തന്റെ പേര് അന്നാ എന്നാണോ എന്നായിരുന്നു.

 

“ഐ മീൻ രാജൻ അങ്കിളിന്റെ മോൾ അന്നാ രാജൻ?”

ഇത് ചോദിച്ചപ്പോൾ ദീപ്തി എന്റെ അടുത്ത സീറ്റിൽ ഉണ്ടായിരുന്നു.

അവളുടെ കുസൃതിചിരിയിൽ ഞാൻ കരുതിയത് ഒരു ലൈൻ സാധ്യത ആണെന്നായിരുന്നു.

 

താൻ അല്ലെന്ന് തലയാട്ടി…

 

“ഐ ആം തനു, തനു എൽസ ജോർജ്!!!!

 

“നൈസ് ടു മീറ്റ് യു തനു, ഐ ആം കൃഷ്ണാമൂർത്തി…

യു ക്യാൻ കാൾ മി മൂർത്തി”

അവൻ ആത്മവിശ്വാസത്തോടെ കൈ നീട്ടി.

 

ഡിഗ്രിയും പിജിയും ബിസിഎം കോളേജിൽ പഠിച്ച എനിക്ക്

സത്യം പറഞ്ഞാൽ ആൺകുട്ടികൾ തെല്ല് പേടി ആയിരുന്നു.

 

ഞാൻ ഒന്ന് മടിച്ച് കൈ നീട്ടി…..

 

അവൻ ശക്തമായി ഒന്ന് കുലുക്കിയിട്ട്

ബാക്ക് സീറ്റിലേക്ക് പോയി.

 

ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞാണ് ദീപ്തിയുമായി ശെരിക്കൊന്നടുക്കുന്നത്..

അപ്പോഴേക്കും സൈറയും ടീമിൽ സൈൻ-ഇൻ ചെയ്തിരുന്നു..

 

“ഡി തനു, മൂർത്തി അന്ന് നിന്നെ പരിചയപ്പെടാൻ വന്നപ്പോൾ പറഞ്ഞത്

നിനക്ക് മനസിലായോ?

അന്നാ രാജൻ ആണോന്ന്?”

 

ലഞ്ച് ബ്രേക്കിന്റെ സമയത്ത് സമയത്ത് ദീപ്തി ചോദിച്ചു.

 

” ഏ…. ഇല്ല, അവനു ആളുമാറി പോയതായിരിക്കും”

 

ഫുഡ്‌ ക്യാരിയറിൽ നിന്നും ഒരു കഷ്ണം വറുത്ത മീൻ എടുത്തുകൊണ്ടു ഞാൻ പറഞ്ഞു.

 

“അതൊന്നുമല്ല,

നമ്മുടെ അങ്കമാലി ഡയറീസിലെ നായികയില്ലേ,…

നെഞ്ചോക്കെ തള്ളിനിക്കുന്ന നല്ല ബാക്ക് ഉള്ള പെണ്ണ്.,

നിന്റെ ഫ്രംന്റും ബാക്കും കണ്ട് ചെക്കൻ  ഇളകിപ്പോയി കാണും…

എനിക്കന്നെ മനസിലായിരുന്നു”

അവൾ എന്നെ തിരുത്തി.

 

“ഈശോയെ,,…

ഹി ഈസ്‌ എ ബ്ലഡി പ**€<#**”

 

ഞാൻ പെട്ടെന്ന് നാവിൽ നിന്നും പുറത്തു വന്നത് മുഴുമിപ്പിക്കാതെ നഖം കടിച്ചു കൊണ്ട് ടെൻഷനിൽ ആയി..

 

“കൂൾ ബേബി, കൂൾ……

അവൻ പറഞ്ഞതൊരു കോംപ്ലിമെന്റ് ആയിട്ടെടുക്ക്,

അല്ലേലും അവനെ കുറ്റം പറയാൻ പറ്റില്ലല്ലോ….

നിന്റെ മുന്നിൽ ചിലപ്പോൾ അന്ന തോറ്റേക്കും..”

 

തമാശപോലെ ആണ് ദീപ്തി പറഞ്ഞതെങ്കിലും, കാര്യമായി ആണ് പറഞ്ഞതെന്ന് സൈറക്കും എനിക്കും പിടികിട്ടി.

 

“ഒന്ന് പതുക്കെ പറ ദീപ്തി, ആരെങ്കിലും കേട്ടാൽ പിന്നെ അത് മതി ”

 

ഞാൻ അവളുടെ കൈയിൽ ഒരു നുള്ള്കൊടുത്തുകൊണ്ട് അടക്കം പറഞ്ഞു.

 

അതിൽപ്പിന്നെ ദീപ്തി അത് വിട്ടിരുന്നു……

 

* * * * * * * * * *

 

“എടി ദീപു നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്,

എന്നെ അങ്ങിനെ വിളിക്കെരുതെന്ന്…”

 

ദേഷ്യത്തോടെ ആണ് ഞാൻ പറയാൻ ഉദ്ദേശിച്ചതെങ്കിലും

ഏതാനും നിമിഷത്തിന് മുൻപുണ്ടായിരുന്ന മാനസികാവസ്ഥയിൽ നിന്നും

എന്റെ നാവ് പുറത്ത് വിട്ടത് ഒരുതരം കാതരമൊഴി ആയിരുന്നു.

 

“അയ്യോടി…..

എന്റെ ചക്കരക്ക് ഫീൽ ചെയ്തോ”

എന്റെ കവിളിൽ കിള്ളികൊണ്ട് ദീപ്തി എന്നെ സോപ്പിട്ടു.

 

“എടി നിങ്ങൾക്ക് ഇപ്പോൾ പോകണോ, നമുക്ക് അല്പം വൈൻ ഒക്കെ കുടിച്ച്,

കുറച്ച് പാട്ടൊക്കെ ഇട്ട്, ഒന്ന് അടിച്ച് പൊളിച്ചിട്ട് പോയാൽ പോരെ”?…..

ഞങ്ങളുടെ അടുത്തേക്ക് ഓടിവന്ന സ്മിത,

ദീപ്തിയോടും സൈറയോടുമായി തിരക്കി.

 

“അയ്യോടി മുത്തേ, ഇപ്പോൾ തന്നെ അല്പം വൈകി…

ഇനിയും താമസിച്ചാൽ ആ വാർഡൻ ഞങ്ങളെ പടിയടച്ച് പിണ്ഡം വെക്കും”…

നിനക്ക്‌ കൂട്ടിനല്ലേ തനു…

പിന്നെ ദാ അവിടെ അവന്മാർ നിന്റെ അപ്പന്റെ പോക്കറ്റ് കാലിയാക്കികൊണ്ട്

തകർപ്പൻ അടിയാ…

ആന്റപ്പൻ പറഞ്ഞു”

 

ഡ്രിങ്ക്സ് കോർണറിലേക്ക് ചൂണ്ടി, അല്പം നടന്നുകൊണ്ടാണ് ദീപ്തിയത് പറഞ്ഞത്.

 

“വാടി എന്നാൽ ഇവളുമാരെ പാക്ക് ചെയ്തേക്കാം”

 

എന്റെ കൈയിൽ പിടിച്ച് വലിച്ച് കൊണ്ട് സ്മിത പറഞ്ഞു.

 

“നീ അല്ലെ ഹോസ്റ്റ്, നീ തന്നെ ഇവരെ കൊണ്ടിവിട്”

ഞാൻ അവിടെത്തന്നെ നിന്ന് കൊണ്ട് പറഞ്ഞു.

 

ഉള്ളിലെ തിര അടങ്ങാൻ എനിക്ക് കുറച്ചുകൂടി സമയം വേണ്ടിയിരുന്നു.

 

എന്നെ, ഒരു ചോദ്യഭാവത്തിൽ നോക്കികൊണ്ട്‌ സ്മിത അവരുടെ കൂടെ നടന്നകന്നു.

 

ഒരു നിമിഷം ദേഷ്യവും സങ്കടവും എന്നെ ഭരിച്ചു…..

“ശേ……..

ഡാഡിയുടെ കളിപറയലും മറ്റും എനിക്ക് പ്രിയമാണ്….

പക്ഷെ, കേണൽ അങ്കിൾ!!!!!

പപ്പയുടെ സുഹൃത്തും അയൽക്കാരനും….,

അത്ര തന്നെ!

 

ഒന്നുരണ്ട് പ്രാവശ്യം സ്മിതയുടെ വീട്ടിൽ വന്നപ്പോൾ കണ്ടിട്ടുണ്ട്,

സംസാരിച്ചിട്ടുണ്ട്…

അയാൾ പിച്ചിയപ്പോൾ, എന്താണ്…..

എനിക്ക് എതിർക്കാൻ കഴിയാത്തത്?

 

ക്ലാസ്സ്‌മേറ്റ് ആയ ആൺകുട്ടികളെ പോലും,

ഞാൻ സ്പർശനത്തിൽ നിന്നും വിലക്കിയിരുന്നു.

 

മൂഡ് ഒന്ന് മാറ്റിപിടിക്കാൻ ഞാൻ വാഷ്‌റൂമിലേക്ക് പോയി. സ്മിതയുടെ വീട് എനിക്ക് പരിചിതം ആയിരുന്നു.

 

തിരികെ വന്ന് സ്മിതയെ അന്വേഷിച്ച് എന്റെ മിഴിയൊന്നെറിഞ്ഞു…….

ആ വലിയ ലോൺ ഏരിയയിൽ അവിടിവിടെ ചെറിയ കൂട്ടങ്ങൾ……..

 

സ്ത്രീകളുടെ കൂട്ടം, മദ്യവയസ്കാരുടെ മറ്റൊരു കൂട്ടം,

കുട്ടികൾ ഓടി നടക്കുന്നു…

അല്പം മാറി മദ്യപിക്കുന്നവരുടെ കൂട്ടം.

തമ്മിൽ വലിയ കൂട്ടം അവിടെ ആയിരുന്നു…..

 

എങ്ങനെ ആകാതെ ഇരിക്കും.. കോട്ടയം അല്ലെ!!!!!!!

 

പപ്പയുടെ അടുത്തേക്ക് പോയാൽ ആ കിളവനും കൂടെ കാണും,…

ക്ലാസ്സ്‌ ഫ്രണ്ട്‌സ് ആണെങ്കിൽ വെള്ളത്തിലും….

ശേ…

സ്മിതയുടെ കൂടെ പോയാൽ മതിയായിരുന്നു…

 

ഞാൻ നെടുവീർപ്പെട്ടു.

 

മുറ്റത്ത്‌ അല്പം മാറി ഒരു പനിനീർ ചാമ്പ ആകെ കളർബൾബുകൾ തൂക്കിയിരിക്കുന്നു….

അല്പം പ്രകാശപൂരിതം ആയിരുന്നതിനാൽ അവിടെ നിൽക്കാൻ തീരുമാനിച്ച്

മൊബൈലിൽ കുത്തികൊണ്ട് ഞാൻ അങ്ങോട്ട്‌ നീങ്ങി.

 

പെട്ടെന്ന് ഡാഡിയുടെ കാൾ വന്നു!!!!

 

ഞാൻ ചാടി എടുത്തു..

 

ഹലോ!!!!!

 

“ഡി നിന്റെ പാർട്ലി കഴിഞ്ഞോ”

ഡാഡിയുടെ സംസാരം കുഴഞ്ഞിരുന്നു.

 

“ഇല്ല ഡാഡി, ഞാൻ വൈകും..”

“ഡാഡി ക്ലബ്ബിൽ ആണോ”

ഞാൻ സംശയത്തിൽ ചോദിച്ചു.

 

“അതേടി,….”

“ഞാൻ വരണ്ടല്ലോ? നിന്നെ ഫിലിപ്പ് ഡ്രോപ് ചെയ്യില്ലേ…”

ഡാഡി ഒന്ന് കൂടി ഉറപ്പുവരുത്തി.

 

“എന്നെയൊക്കെ പപ്പാ ഡ്രോപ് ചെയ്തോളും…..

പിന്നെ കോട്ട അറിയാല്ലോ… മൂന്ന് മാക്സിമം നാല്…

അതിൽകൂടുതൽ അടിച്ചാലുണ്ടല്ലോ!!!!

ങാ!!”

ഞാൻ സ്വാ‌തന്ദ്ര്യം എടുത്തു…,.  മമ്മിയെ പോലെ!…..

 

“ആടി,….,

മോൾടെ കൈയിൽ സ്പെയർ കീ ഉണ്ടല്ലോ അല്ലെ….”

ഡാഡി ചോദ്യമെറിഞ്ഞു.

 

“ഉണ്ടെന്ന്കരുതി താമസിക്കാൻ നിക്കരുത്.. വീട്ടിൽപോ തന്തെ”

ഞാൻ ഡാഡിയെ വിരട്ടി

 

“എടീ എടീ….

ഒന്നേ ഉള്ളു എന്ന് കരുതി തലയിൽ കയറ്റി വച്ചപ്പം….

നീ ആരാടി, എൻ്റെ കെട്ടിയോളോ?”

ഡാഡി കയർത്തു