കാതങ്ങളകലെനിന്നും വിളി കേട്ടപോലെ
ഞാൻ തലകുലുക്കി കണ്ണ് തുറന്നു.
“നിനക്കിതെന്താ അപസ്മാരം പിടിച്ചോ”…
ആകെ ടെൻഷനിൽ സ്മിത തിരക്കി…
എന്റെ കൈയിൽ അവൾ മുറുക്കെ പിടിച്ചിരിക്കുന്നു.
ഞാൻ ചുറ്റും നോക്കി നിന്ന് കിതച്ചു…
അങ്കിളും പപ്പയും എന്നെ മറികടന്ന് മുന്നിലേക്ക് പോയിരുന്നു .
ഞാൻ സ്മിതയുടെ കൈയിൽ തൂങ്ങിപോയി.
“എന്ത് പറ്റിയെടി” എന്റെ വെപ്രാളം കണ്ട് സ്മിത ഉദ്വേഗത്തോടെ ചോദിച്ചു.
“ഒന്നുമില്ലെടി… നീ യാത്ര അയക്കാൻ ഉള്ളവരെ അയച്ചിട്ട് വാ ഞാൻ നമ്മുടെ ഗാങ്ങിന്റെ കൂടെ കാണും… നീ വന്നിട്ട് ഒരുമിച്ച് കഴിക്കാം.”…
എന്നിലെ മാറ്റം അവളെ അറിയിക്കാതിരിക്കാൻ തിരക്കിട്ടു പറഞ്ഞിട്ട് അവളെ വിട്ട് കൂട്ടുകാർ നിക്കുന്നടിത്തേക്ക് വേഗം നടന്നു….
ഓടി എന്ന് പറയുന്നതായിരിക്കും അതിലും നല്ലത്.
തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത്,,
ആപ്പിൾ തലയിൽ വീണ ഐൻസ്റ്റിനെപ്പോലെ സ്മിത ചിന്തനിഗ്ദ്ധയായിരുന്നു.
ദീപ്തിയും സൈറയും എന്തോ കഴിച്ചെന്നു വരുത്തി കൈ കഴുകി വരുമ്പോൾ ആണ് ഞാൻ അങ്ങോട്ട് ചെന്നത്.
“അന്നാ രാജൻ കഴിച്ചില്ലായോ”
ദീപ്തി കളിയായി എന്നെ നോക്കി ചോദിച്ചു.
“അന്നാ രാജനോ” ഒന്നുമാലോചിക്കാതെ ഞാൻ മറുചോദ്യം എറിഞ്ഞപ്പോൾ തന്നെ ഞാൻ നാവ് കടിച്ചു.
സിനിമ താരം അന്നാ രാജനുമായാണ് ദീപ്തിയുടെ താരതമ്യം.
* * * * * * * * *
C. A. ക്ലാസ്സിൽ ജോയിൻ ചെയ്ത ദിവസം
മൂർത്തി വന്ന് പരിചയപ്പെട്ടപ്പോൾതന്നെ ചോദിച്ചത്
തന്റെ പേര് അന്നാ എന്നാണോ എന്നായിരുന്നു.
“ഐ മീൻ രാജൻ അങ്കിളിന്റെ മോൾ അന്നാ രാജൻ?”
ഇത് ചോദിച്ചപ്പോൾ ദീപ്തി എന്റെ അടുത്ത സീറ്റിൽ ഉണ്ടായിരുന്നു.
അവളുടെ കുസൃതിചിരിയിൽ ഞാൻ കരുതിയത് ഒരു ലൈൻ സാധ്യത ആണെന്നായിരുന്നു.
താൻ അല്ലെന്ന് തലയാട്ടി…
“ഐ ആം തനു, തനു എൽസ ജോർജ്!!!!
“നൈസ് ടു മീറ്റ് യു തനു, ഐ ആം കൃഷ്ണാമൂർത്തി…
യു ക്യാൻ കാൾ മി മൂർത്തി”
അവൻ ആത്മവിശ്വാസത്തോടെ കൈ നീട്ടി.
ഡിഗ്രിയും പിജിയും ബിസിഎം കോളേജിൽ പഠിച്ച എനിക്ക്
സത്യം പറഞ്ഞാൽ ആൺകുട്ടികൾ തെല്ല് പേടി ആയിരുന്നു.
ഞാൻ ഒന്ന് മടിച്ച് കൈ നീട്ടി…..
അവൻ ശക്തമായി ഒന്ന് കുലുക്കിയിട്ട്
ബാക്ക് സീറ്റിലേക്ക് പോയി.
ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞാണ് ദീപ്തിയുമായി ശെരിക്കൊന്നടുക്കുന്നത്..
അപ്പോഴേക്കും സൈറയും ടീമിൽ സൈൻ-ഇൻ ചെയ്തിരുന്നു..
“ഡി തനു, മൂർത്തി അന്ന് നിന്നെ പരിചയപ്പെടാൻ വന്നപ്പോൾ പറഞ്ഞത്
നിനക്ക് മനസിലായോ?
അന്നാ രാജൻ ആണോന്ന്?”
ലഞ്ച് ബ്രേക്കിന്റെ സമയത്ത് സമയത്ത് ദീപ്തി ചോദിച്ചു.
” ഏ…. ഇല്ല, അവനു ആളുമാറി പോയതായിരിക്കും”
ഫുഡ് ക്യാരിയറിൽ നിന്നും ഒരു കഷ്ണം വറുത്ത മീൻ എടുത്തുകൊണ്ടു ഞാൻ പറഞ്ഞു.
“അതൊന്നുമല്ല,
നമ്മുടെ അങ്കമാലി ഡയറീസിലെ നായികയില്ലേ,…
നെഞ്ചോക്കെ തള്ളിനിക്കുന്ന നല്ല ബാക്ക് ഉള്ള പെണ്ണ്.,
നിന്റെ ഫ്രംന്റും ബാക്കും കണ്ട് ചെക്കൻ ഇളകിപ്പോയി കാണും…
എനിക്കന്നെ മനസിലായിരുന്നു”
അവൾ എന്നെ തിരുത്തി.
“ഈശോയെ,,…
ഹി ഈസ് എ ബ്ലഡി പ**€<#**”
ഞാൻ പെട്ടെന്ന് നാവിൽ നിന്നും പുറത്തു വന്നത് മുഴുമിപ്പിക്കാതെ നഖം കടിച്ചു കൊണ്ട് ടെൻഷനിൽ ആയി..
“കൂൾ ബേബി, കൂൾ……
അവൻ പറഞ്ഞതൊരു കോംപ്ലിമെന്റ് ആയിട്ടെടുക്ക്,
അല്ലേലും അവനെ കുറ്റം പറയാൻ പറ്റില്ലല്ലോ….
നിന്റെ മുന്നിൽ ചിലപ്പോൾ അന്ന തോറ്റേക്കും..”
തമാശപോലെ ആണ് ദീപ്തി പറഞ്ഞതെങ്കിലും, കാര്യമായി ആണ് പറഞ്ഞതെന്ന് സൈറക്കും എനിക്കും പിടികിട്ടി.
“ഒന്ന് പതുക്കെ പറ ദീപ്തി, ആരെങ്കിലും കേട്ടാൽ പിന്നെ അത് മതി ”
ഞാൻ അവളുടെ കൈയിൽ ഒരു നുള്ള്കൊടുത്തുകൊണ്ട് അടക്കം പറഞ്ഞു.
അതിൽപ്പിന്നെ ദീപ്തി അത് വിട്ടിരുന്നു……
* * * * * * * * * *
“എടി ദീപു നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്,
