അത്ഭുതകരമായ പേടി സ്വപ്നം – 2

Related Posts


എനിക്ക് അമ്മു എന്നാ കഥാപാത്രത്തെ ഏറെ ഇഷ്ടമായി. അവളെ അങ്ങനെ ഉപേക്ഷിക്കാൻ തോന്നുന്നില്ല.അവളെ കുറിച്ച് വീണ്ടും എഴുതുവാൻ തോന്നി. ഒറ്റ പാർട്ടിൽ തീർന്ന ഒരു കഥയായിരുന്നു ഇത്. മുഴുവനും എഴുതി അവസാനിപ്പിച്ചതാണീ കഥ.എന്നാലും ഞാൻ വീണ്ടും ഇതിന്റെ തുടർച്ച എന്നോണം കുറച്ചുകൂടി ഭാഗം എഴുതുന്നു.

.

ഇനി കഥയിലേക്ക് മടങ്ങി വരാം.

.

പഴയ ജീവിതത്തിലേക്ക് ഞാൻ തിരിച്ച് വന്നെങ്കിലും. ഞാൻ കണ്ട കാഴ്ചകളിൽ നിന്ന് മുക്തനായിട്ടില്ല. അതിനെ സ്വപ്നം എന്ന് പറയുവാൻ എനിക്ക് കഴിയുമായിരുന്നില്ല. ഞാൻ അവിടെ ശരിക്കും ജീവിച്ചത് പോലെ. അതാണ് എന്റെ യഥാർത്ഥ ജീവിതം ഇതാണ് സ്വപ്നം എന്നതു പോലെ.

എന്നെ അമ്മുവും ആ നാടും വീടും നാട്ടാരും വീട്ടാരും പാടവും കുളവും എല്ലാം എന്റെ മനസ്സിൽ നിന്ന് പോവുന്നില്ല. പ്രതേകിച്ച് അമ്മു. അവൾ ഇപ്പോഴും എന്റെ കൂടെ ഉള്ളത് പോലെ.

“ഞാൻ എവിടെയും പോയിട്ടില്ല ഉണ്ണിയേട്ടാ. ഉണ്ണിയേട്ടനാണ് എന്നെ വിട്ട് പോയത്. എന്റെ അടുത്തേക്ക് വാ…”

കണ്ടില്ലേ അമ്മു എന്നോടൊപ്പം തന്നെയുണ്ട്. എനിക്ക് എന്തോ ഭ്രാന്ത് പിടിച്ച പോലെ. ഞാൻ വല്ല സൈക്കാര്ടിസിറ്റിനെയും കണ്ടാലോ എന്ന് ആലോചിക്കുകയാ.
“ഉണ്ണിയേട്ടാ…. ഉണ്ണിയേട്ടാ…..”

എവിടേക്ക് നോക്കിയാലും അവിടെയെല്ലാം എന്നെ നോക്കി പുഞ്ചിരിച്ച് ഉണ്ണിയേട്ടാ എന്ന് വിളിക്കുന്ന അമ്മുവിന്റെ മുഖം.

“എന്റെ അമ്മു ഒന്ന് പോയി തരോ. നീ കാരണം എനിക്ക് ഭ്രാന്ത് പിടിക്കിണ്ട്. ഒന്ന് പോയി താ…. പ്ലീസ്…..”

ഞാൻ അവളെ നോക്കി കൈ കൂപ്പി.

“എന്താ ഉണ്ണിയേട്ടാ… ഇങ്ങനെ പറയുന്നേ. ഞാൻ ഉണ്ണിയേട്ടന് ഒരു ശല്യമല്ല. ഞാൻ ഉണ്ണിയേട്ടനെ തിരിച്ച് വിളിക്കാൻ വന്നതല്ലേ. എന്റെ അടുത്തേക്ക് വാ… ഉണ്ണിയേട്ടാ…”

” നീ ഒന്ന് പോയെ നീ ഇവിടെ ഇല്ല. എല്ലാം എന്റെ തോന്നല്ല. ഒന്ന് പോയി തരോ ”

“ഉണ്ണിയേട്ടാ…..”

അമ്മു കരയുവാൻ തുടങ്ങി.

“എന്താ വിഷ്ണു നീ ഒറ്റക്ക് ഇരുന്ന് പറയുന്നത്. കുറേ നാളായി ഞാൻ നിന്നെ ഇങ്ങനെ കാണുന്നു. എന്താ മോനെ നിനക്ക് പ്രശ്നം അമ്മയോട് പറ ”

അമ്മ എന്റെ അവസ്ഥ കണ്ട് കരയുവാൻ തുടങ്ങി. എന്റെ മാനസിക അവസ്ഥയിൽ എല്ലാവരും ഭയത്തിലായിരുന്നു.

ഒടുവിൽ ഞാൻ ഒരു സൈക്കാർട്ടിസ്റ്റിനെ കണ്ടു. കോമയിൽ ആയതിന്റെ ഷോക്കാണ് ഇത് എന്ന് ഡോക്ടർ പറഞ്ഞത്. അതുകൊണ്ടാണ് ഇല്ലാത്ത കാഴ്ചകൾ ഞാൻ കാണുന്നത് എന്ന് ഡോക്ടർ പറഞ്ഞു.

ഡോക്ടർ എനിക്ക് കുറച്ച് ഗുളികളും ട്രീറ്റ്‌ മെന്റും പറഞ്ഞു തന്നു.അത്‌ ഫലം കണ്ടു.ഇപ്പോൾ എനിക്ക് അമ്മുവിനെ കാണാൻ കഴിയുന്നില്ല.

ഞാൻ ഇപ്പോൾ ഒരു ചെറുതാണേലും ഒരു ജോലിക്ക് പോവാൻ തുടങ്ങി. എന്നാലും അമ്മുവിന്റെ ഓർമ്മകൾ എന്നിലുണ്ട്. ആൾ കൂട്ടത്തിൽ ഞാൻ അമ്മുവിനെ
തിരയാൻ തുടങ്ങി. ഒരിക്കലും അമ്മുവിനെ ഞാൻ കണ്ടില്ല.

ഈ ജീവിതം എനിക്ക് സംതൃപ്തി നൽകുന്നില്ല. അമ്മുവിന്റെ അടുത്താണ് എനിക്ക് സന്തോഷം കിട്ടുക എന്ന പോലെ. വാസ്തവം അതാണ്. ഞാൻ ആ ജീവിതമാണ് ഇഷ്ടപെടുന്നത്. ഈ ജീവിതം എന്നെ മടുപ്പിക്കുന്നു.

അകലെ നിന്നെങ്കിലും അമ്മുവിനെ ഒന്ന് കാണാൻ തോന്നുന്നു. ഒരു ഫോട്ടോയെങ്കിലും കിട്ടിയാൽ മതിയായിരുന്നു. അതെങ്കിലും നോക്കി ഇരിക്കാൻ തോന്നുന്നു.

ഫോട്ടോ എന്ന് പറഞ്ഞപ്പോളാണ് ഞാൻ ഫേസ്ബുക്കിനെ പറ്റി ആലോചിക്കുന്നത്. ഞാൻ അമ്മുവിന്റെ പേര് അതിൽ സെർച്ച്‌ ചെയ്യാൻ തുടങ്ങി. അമ്മു, സാന്ദ്ര, സാന്ദ്ര വിഷ്ണു,സാന്ദ്ര അമ്മു അങ്ങനെ പല പേരിലും തിരഞ്ഞു. അമ്മുവിനെ മാത്രം അതിൽ കണ്ടില്ല ആ പേരിലുള്ള പലരെയും കണ്ടെങ്കിലും അമ്മുവിനെ മാത്രം കണ്ടില്ല. തോറ്റ് കൊടുക്കാൻ ഞാൻ തയാറായിരുന്നില്ല. എന്റെ അവിടത്തെ പേരും ഞാൻ തിരയാൻ തുടങ്ങി അവിടെയും എനിക്ക് നിരാശ മാത്രമായിരുന്നു ഫലം.

ചിലപ്പോൾ അവർക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട് കാണില്ല. ഞാൻ ഒരിക്കലും അത്‌ ശ്രെദ്ധിച്ചിരുന്നില്ല. ഫേസ്ബുക്ക് ഇല്ലെങ്കിൽ എന്താ എനിക്ക് അവരുടെ അഡ്രസ്സ് അറിയാമല്ലോ. അവിടേക്ക് അന്വേഷിച്ച് പോവാം. ഞാൻ തീരുമാനിച്ചു.

ഞാൻ എന്റെ ബൈക്കിലേറി അമ്മുവിനെ കാണാൻ പുറപ്പെട്ടു. കണ്ട ഓർമ്മകളിലൂടെ ഞാൻ സഞ്ചിരിച്ചു. അതേ ഞാൻ പോവുന്ന വഴികൾ എല്ലാം ശരിയാണ്.ഞാൻ എന്ത് പറഞ്ഞ് അവരെ പരിചയപ്പെടും എന്നൊരു ആശങ്കയെ എന്റെ മനസ്സിലുള്ളു. എന്തായാലും വേണ്ടില്ല അവരെ ഒന്ന് കണ്ടാൽ മതി. അവസാനമായി ഒന്ന് കണ്ണ് നിറച്ച് കാണാൻ കഴിഞ്ഞാൽ മാത്രം മതി. അത്രെയും മതി എനിക്ക്.

ഞാൻ അവരുടെ വീടിന് അടുത്ത് എത്താറായി. എന്റെ നെഞ്ചിടിപ്പ് കൂടി കൊണ്ടിരുന്നു. ഞാൻ ആകാംഷയിൽ പോയി കൊണ്ടിരുന്നു. ഒടുവിൽ ഞാൻ ആ വീട്ടിലേക്ക് എത്തി. അതേ ഞാൻ കണ്ട അതേ വീട് തന്നെ. ഒരു മാറ്റവും ഇല്ല അത്‌ പോലെ തന്നെ. എന്നിൽ സന്തോഷം നിറയുവാൻ തുടങ്ങി. ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഞാൻ അവിടെ കണ്ടത് വേറെ ആരെയൊക്കെ ആയിരുന്നു. ഞാൻ അച്ഛന്റെയും അമ്മയുടെയും എല്ലാം പേര് പറഞ്ഞപ്പോൾ അവർക്ക് അറിയില്ല എന്ന് പറഞ്ഞു. അവരിവിടെ വർഷങ്ങളായി
താമസ്സിക്കുന്നവരാണെന്നും ഈ പേരിൽ ഇവിടെ ആരും ഇല്ലെന്നും പറഞ്ഞു.

എനിക്ക് ആ സത്യം ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. അപ്പോൾ ഞാൻ കണ്ടത് എല്ലാം എന്തായിരുന്നു. എനിക്ക് അപ്പോൾ ഭ്രാന്താണോ. ഞാൻ കരയുവാൻ തുടങ്ങി. എന്നെ അവർ ശ്രെദ്ധിക്കുന്നു എന്ന് തോന്നിയ ഞാൻ അവിടെ നിന്നും. സോറി സ്ഥലം മാറി പോയി എന്ന് പറഞ്ഞു കൊണ്ട് അവിടെന്ന് പോയി. ഞാൻ കണ്ട പാടവും അമ്പലവും നാട്ട് വഴികളും എല്ലാം അവിടെയുണ്ട് പക്ഷേ അവർ മാത്രമില്ല. അവരിത് എവിടെ.ഇവരെ എവിടെ തിരയണം എന്ന് എനിക്ക് അറിയില്ല. എന്നാലും എനിക്ക് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയണം. എനിക്ക് എന്റെ അമ്മുവിനെ വേണം.അമ്മുവിനെ കാണണം എന്ന ചിന്ത മാത്രം.

പണ്ട് ഗുളിക കഴിക്കാതിരുന്നപ്പോൾ എനിക്ക് അമ്മുവിനെ കാണാൻ കഴിഞ്ഞിരുന്നു. അങ്ങനെയെങ്കിലും അമ്മുവിനെ കാണാൻ പറ്റിയിരുന്നെങ്കിൽ. ഞാൻ എന്റെ ഗുളിക കഴിക്കൽ അവസാനിപ്പിച്ചു. എന്റെ അമ്മുവിനെ കാണാനായി.

ഏതാനും ദിവസങ്ങൾക്ക് ശേഷം ഞാൻ അമ്മുവിനെ കണ്ടു.

“ഉണ്ണിയേട്ടാ…..”എന്ന് വിളിച്ച് ചിരിച്ചുകൊണ്ട് നിൽക്കുന്ന എന്റെ അമ്മുവിനെ.

അമ്മുവിനെ കണ്ടതും ഞാൻ ഓടി പോയി അവളെ കെട്ടിപിടിച്ചു. അമ്മുവിനെ കാണാതിരുന്നതല്ല ഞാൻ ഏറെ മിസ്സ്‌ ചെയ്തിരുന്നത് “ഉണ്ണിയേട്ടാ…” എന്നാ വിളിയായിരുന്നു ഞാൻ ഏറെ മിസ്സ്‌ ചെയ്തത്.

“എന്റെ അമ്മു നീ എവിടെയായിരുന്നു. ഞാൻ നിന്നെ എവിടെയൊക്കെ തിരഞ്ഞു എന്ന് അറിയോ. നി എവിടെ ആയിരുന്നു ”

Leave a Reply

Your email address will not be published. Required fields are marked *