ഞാൻ എന്റെ ബൈക്കിലേറി അമ്മുവിനെ കാണാൻ പുറപ്പെട്ടു. കണ്ട ഓർമ്മകളിലൂടെ ഞാൻ സഞ്ചിരിച്ചു. അതേ ഞാൻ പോവുന്ന വഴികൾ എല്ലാം ശരിയാണ്.ഞാൻ എന്ത് പറഞ്ഞ് അവരെ പരിചയപ്പെടും എന്നൊരു ആശങ്കയെ എന്റെ മനസ്സിലുള്ളു. എന്തായാലും വേണ്ടില്ല അവരെ ഒന്ന് കണ്ടാൽ മതി. അവസാനമായി ഒന്ന് കണ്ണ് നിറച്ച് കാണാൻ കഴിഞ്ഞാൽ മാത്രം മതി. അത്രെയും മതി എനിക്ക്.
ഞാൻ അവരുടെ വീടിന് അടുത്ത് എത്താറായി. എന്റെ നെഞ്ചിടിപ്പ് കൂടി കൊണ്ടിരുന്നു. ഞാൻ ആകാംഷയിൽ പോയി കൊണ്ടിരുന്നു. ഒടുവിൽ ഞാൻ ആ വീട്ടിലേക്ക് എത്തി. അതേ ഞാൻ കണ്ട അതേ വീട് തന്നെ. ഒരു മാറ്റവും ഇല്ല അത് പോലെ തന്നെ. എന്നിൽ സന്തോഷം നിറയുവാൻ തുടങ്ങി. ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഞാൻ അവിടെ കണ്ടത് വേറെ ആരെയൊക്കെ ആയിരുന്നു. ഞാൻ അച്ഛന്റെയും അമ്മയുടെയും എല്ലാം പേര് പറഞ്ഞപ്പോൾ അവർക്ക് അറിയില്ല എന്ന് പറഞ്ഞു. അവരിവിടെ വർഷങ്ങളായി
താമസ്സിക്കുന്നവരാണെന്നും ഈ പേരിൽ ഇവിടെ ആരും ഇല്ലെന്നും പറഞ്ഞു.
എനിക്ക് ആ സത്യം ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. അപ്പോൾ ഞാൻ കണ്ടത് എല്ലാം എന്തായിരുന്നു. എനിക്ക് അപ്പോൾ ഭ്രാന്താണോ. ഞാൻ കരയുവാൻ തുടങ്ങി. എന്നെ അവർ ശ്രെദ്ധിക്കുന്നു എന്ന് തോന്നിയ ഞാൻ അവിടെ നിന്നും. സോറി സ്ഥലം മാറി പോയി എന്ന് പറഞ്ഞു കൊണ്ട് അവിടെന്ന് പോയി. ഞാൻ കണ്ട പാടവും അമ്പലവും നാട്ട് വഴികളും എല്ലാം അവിടെയുണ്ട് പക്ഷേ അവർ മാത്രമില്ല. അവരിത് എവിടെ.ഇവരെ എവിടെ തിരയണം എന്ന് എനിക്ക് അറിയില്ല. എന്നാലും എനിക്ക് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയണം. എനിക്ക് എന്റെ അമ്മുവിനെ വേണം.അമ്മുവിനെ കാണണം എന്ന ചിന്ത മാത്രം.
പണ്ട് ഗുളിക കഴിക്കാതിരുന്നപ്പോൾ എനിക്ക് അമ്മുവിനെ കാണാൻ കഴിഞ്ഞിരുന്നു. അങ്ങനെയെങ്കിലും അമ്മുവിനെ കാണാൻ പറ്റിയിരുന്നെങ്കിൽ. ഞാൻ എന്റെ ഗുളിക കഴിക്കൽ അവസാനിപ്പിച്ചു. എന്റെ അമ്മുവിനെ കാണാനായി.
ഏതാനും ദിവസങ്ങൾക്ക് ശേഷം ഞാൻ അമ്മുവിനെ കണ്ടു.
“ഉണ്ണിയേട്ടാ…..”എന്ന് വിളിച്ച് ചിരിച്ചുകൊണ്ട് നിൽക്കുന്ന എന്റെ അമ്മുവിനെ.
അമ്മുവിനെ കണ്ടതും ഞാൻ ഓടി പോയി അവളെ കെട്ടിപിടിച്ചു. അമ്മുവിനെ കാണാതിരുന്നതല്ല ഞാൻ ഏറെ മിസ്സ് ചെയ്തിരുന്നത് “ഉണ്ണിയേട്ടാ…” എന്നാ വിളിയായിരുന്നു ഞാൻ ഏറെ മിസ്സ് ചെയ്തത്.
“എന്റെ അമ്മു നീ എവിടെയായിരുന്നു. ഞാൻ നിന്നെ എവിടെയൊക്കെ തിരഞ്ഞു എന്ന് അറിയോ. നി എവിടെ ആയിരുന്നു ”
“ഞാൻ ഒരുത്തിലേക്കും പോയിട്ടില്ല. ഉണ്ണിയേട്ടൻ അല്ലെ എന്നെ വിട്ട് പോയത്. വാ ഉണ്ണിയേട്ടാ എന്റെ അടുത്തേക്ക്. എനിക്ക് ഉണ്ണിയേട്ടൻ ഇല്ലാതെ കഴിയാൻ പറ്റുന്നില്ല ഉണ്ണിയേട്ടാ.എന്റെ അടുത്തേക്ക് വാ ഉണ്ണിയേട്ടാ…”
“ഞാൻ എവിടെ എന്ന് വെച്ചാ വരാ. നിന്നെ എവിടെയാ തിരയാ.പറ അമ്മു ”
“ഉണ്ണിയേട്ടൻ എന്നെ തിരയേണ്ടിടത്തല്ല തിരയുന്നേ. തിരയേണ്ടിയിടത്ത് തിരയ്. അപ്പോൾ എന്നെ കാണാം ”
“അത് എവിടെ എന്ന് പറ “
“സമയം ആവുമ്പോൾ ഉണ്ണിയേട്ടൻ അത് അറിയും. എന്നെ തേടി വരും. അത് കണ്ടെത്ത് ഉണ്ണിയേട്ടാ. ഇപ്പോൾ ഞാൻ പോവുന്നു. ഉണ്ണിയേട്ടന് എന്നെ വേണ്ടപ്പോൾ ഞാൻ വരാം ”
ഇതും പറഞ്ഞ് അമ്മു പോയി. അമ്മു വീണ്ടും പോയപ്പോൾ എനിക്ക് വിഷമമായി. തിരിച്ച് വരില്ല എന്നല്ലല്ലോ പറഞ്ഞേ വരാം എന്നല്ലേ. അപ്പോൾ അവൾ വരും.
ദിവസങ്ങൾ കടന്ന് പോയി. ഞാൻ തിരിച്ചു പോവാനുള്ള വഴികൾ നോക്കി. എനിക്ക് അത് എങ്ങനെ കണ്ടെത്തും എന്ന് ഒരു പിടിയും കിട്ടിയിരുന്നില്ല. അമ്മുവിനെ കാണുമ്പോൾ ഞാൻ അവിടേക്ക് പോവാനുള്ള മാർഗ്ഗം ആരാഞ്ഞു കൊണ്ടിരുന്നു.
“സമയം ആയിട്ടില്ല. സമയം ആവുമ്പോൾ ഉണ്ണിയേട്ടൻ തന്നെ മാർഗ്ഗം കണ്ടെത്തും ”
ഇതായിരുന്നു അമ്മുവിന്റെ മറുപടി.
ഞാൻ എന്നെങ്കിലും കണ്ടെത്തും എന്നാ ശുഭ പ്രതീക്ഷയോടെ കാത്തിരുന്നു.
ഒരിക്കൽ ഞാൻ വീടും പറമ്പും വൃത്തിയാക്കുകയായിരുന്നു. എന്നോടൊപ്പം വീട്ടുക്കാർ എല്ലാവരും ഉണ്ടായിരുന്നു.
