അത്ഭുതകരമായ പേടി സ്വപ്നം – 2 1

“വിഷ്ണു… വിഷ്ണു… അയ്യോ മോന്റെ കാലിൽ നിന്ന് ചോര വരുന്നു ”

അമ്മ കിടന്ന് കരഞ്ഞ് ബഹളം വെക്കാൻ തുടങ്ങി. ഞാൻ അപ്പോഴാണ് എന്റെ കാലിലെ മുറിവ് ശ്രെദ്ധിക്കുന്നത്. അത്യാവശ്യം നല്ല രീതിയിൽ തന്നെ അത്‌ മുറിഞ്ഞിരുന്നു. എന്തോ കുപ്പി ചില്ല് കൊണ്ടതാണ്. കാലിൽ നിന്ന് ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. മറ്റൊരു കാര്യവും ഞാൻ ശ്രെദ്ധിച്ചു എനിക്ക് വേദന അനുഭവപ്പെടുന്നില്ല. ഏതാണ്ട് നമ്മൾ സ്വപ്നത്തിലെ പോലെ. സ്വപ്നത്തിൽ നമ്മുക്ക് മുറിവ് പറ്റിയാൽ വേദന എടുക്കില്ലല്ലോ. അത്‌ പോലെ ആയിരുന്നു എനിക്ക്. അപ്പോൾ എന്ന് വെച്ചാൽ ഞാൻ ഇപ്പോൾ നിൽക്കുന്നത് സ്വപ്നത്തിലാണോ.
എനിക്ക് അതിശയമായി. ഞാൻ ആശ്ചര്യപെട്ട് നിൽക്കുമ്പോൾ അതാ എന്നെ നോക്കി പുഞ്ചിരിക്കുന്ന അമ്മുവിനെയാണ് കാണുന്നത്.

“ഇനിയെങ്കിലും മനസ്സിലായിലെ ഉണ്ണിയേട്ടാ. ഉണ്ണിയേട്ടൻ ഇപ്പോൾ നിൽക്കുന്നത് സ്വപ്നത്തിലാണ്. ഉണരൂ ഉണ്ണിയേട്ടാ… ഉണര്….”

ഞാൻ അത്‌ ഒന്നുംകൂടി ഉറപ്പാക്കാൻ എന്നെ പിച്ചി നോക്കി. അതിശയം എനിക്ക് വേദനയില്ല. അതേ ഇത് സ്വപ്നം തന്നെ. ഞാൻ അമ്മുവിനെ നോക്കി.

“അതേ ഉണ്ണിയേട്ടാ… ഇതാ സ്വപ്നം. ഇനി സ്വപ്നത്തിൽ നിന്ന് ഉണർന്ന് എന്റെ അടുത്തേക്ക് വായോ. ഞാൻ അവിടെ ഉണ്ണിയേട്ടനായി കാത്തിരിക്കും വേഗം വരണേ….”

അമ്മു അതും പറഞ്ഞ് എന്റെ കണ്മുൻപിൽ നിന്ന് മാഞ്ഞു പോയി. ഒടുവിൽ അമ്മുവിലേക്ക് എത്താനുള്ള വഴി ഞാൻ കണ്ടെത്തി. ഞാൻ സന്തോഷം കൊണ്ട് തുളി ചാടി. ഞാൻ അവിടെ നിന്നും ഇറങ്ങി ഓടി.

അമ്മുവിലേക്ക് എത്താനായി ഞാൻ ഓടി. ഓടി ഓടി ഞാൻ ഒരു മല മുകളിൽ എത്തി. സ്വപ്നത്തിൽ നിന്ന് ഉണരാനുള്ള വഴി സ്വപ്നത്തിൽ ഞാൻ മരിക്കുക എന്നതായിരുന്നു. ഞാൻ മലയിൽ നിന്ന് ചാടി ചാവുവാൻ ഒരുങ്ങി. മരിക്കാൻ എനിക്ക് ഭയം ഇല്ലായിരുന്നു. ഞാൻ മരിക്കുന്നതിൽ സന്തോഷവാൻ ആയിരുന്നു. എന്റെ അമ്മുവിനെ കാണാൻ പറ്റും. സ്വപ്നമല്ലേ മലയിൽ നിന്ന് ചാടിയാൽ വേദന എടുക്കില്ല. ഞാൻ മലയുടെ മുകളിൽ നിന്ന് ചാടി. കണ്ണുകൾ അടച്ച് കൈകൾ വിരിച്ച് ചാടി. ഞാൻ താഴേക്ക് പതിച്ചു കൊണ്ടിരുന്നു.

കുറച്ച് നേരത്തിന് ശേഷം ഞാൻ കണ്ണ് തുറന്നു. ഞാൻ അപ്പോൾ കാർ ഓടിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്റെ അരികിൽ അമ്മു ഇരിക്കുന്നു. അതേ ഞാൻ തിരിച്ച് വന്നിരിക്കുന്നു. എവിടെന്ന് ഞാൻ പോയോ അവിടെ ആ സമയത്ത് തന്നെ ഞാൻ എത്തിപ്പെട്ടിരിക്കുന്നു. എനിക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി. പെട്ടെന്ന് ഇത് റോഡാണ് ഞാൻ കാർ ഓടിക്കുകയാണ് എന്നാ ബോധം വന്നു. അപകടം സംഭവിക്കാതെ ഇരിക്കാൻ ഞാൻ കാർ ഒതുക്കി നിർത്തി. അമ്മു എന്തിനാ കാർ നിർത്തിയത് എന്നറിയാനായി എന്നെ നോക്കി.
“അമ്മു… എന്റെ അമ്മു….”

ഞാൻ അമ്മുവിനെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി. അമ്മു ഒന്നും മനസ്സിലാവാതെ അവിടെ ഇരുന്നു.

“അമ്മു… ഞാൻ നിന്നെ ഒരുപാട് മിസ്സ്‌ ചെയ്തു. നിന്നെ വിട്ട് പോയതിന് സോറി അമ്മു….”

ഞാൻ അമ്മുവിനെ കെട്ടിപിടിച് കരഞ്ഞു കൊണ്ടിരുന്നു.

“ഈ ഉണ്ണിയേട്ടൻ എന്തിനാ കരയുന്നേ… ആര് ആരെ വിട്ട് പോയിന്ന് പറഞ്ഞാ കരയുന്നേ ”

അമ്മുവിന് എന്റെ പ്രവർത്തികൾ കണ്ട് പേടിയായി. ഞാൻ അല്ലേ സ്വപ്നം കണ്ടത് അമ്മുവല്ലല്ലോ. അതിനാൽ എന്ത് സംഭവിച്ചു എന്ന് അവൾക്ക് അറിയില്ലല്ലോ.

“അമ്മു നീ ഒന്ന് എന്നെ നുള്ളിയെ ”

അവസാനമായി സംശയം മാറ്റാനായി ഞാൻ അമ്മുവിന് നേരേ കൈ നീട്ടി.

“ഹാ….”ഞാൻ വേദന കൊണ്ട് അലറി.

അമ്മു എന്റെ കൈ നുള്ളി പറിച്ചു. ഇത് സ്വപ്നമല്ല യഥാർഥ്യമാണ് എന്ന് അറിഞ്ഞപ്പോൾ എനിക്ക് സന്തോഷമായി. എന്നാൽ അമ്മു നുള്ളിയതിന്റെ വേദന അത്‌ ഭയങ്കരമായി പോയി. ഞാൻ എന്റെ കൈ ഉഴിയാൻ തുടങ്ങി.

“നീ എന്ത് നുള്ളാ നുള്ളിയത് എന്റെ കൈയിന്റെ തോല് പറിച്ചെടുക്കാ നുള്ളാൻ പറഞ്ഞാൽ ചെയ്യാ ”

“ഹാ… കണക്ക് ആയി പോയി വേദനിച്ചെങ്കിൽ. ഓരോ പിച്ചും പേയും പറഞ്ഞ് ഓരോന്ന് കാട്ടി കൂട്ടി എന്നെ പേടിപ്പിച്ചിട്ടല്ലേ. നന്നായുള്ളൂ. ശരിക്കും അടിക്കാ
വേണ്ടേ ”

Leave a Reply

Your email address will not be published. Required fields are marked *