അനാഥനെന്ന അനശ്വരമായ ആനന്ദം – 2

Related Posts


നിങ്ങളോരോരുത്തരുടെയും പ്രോത്സാഹനം ഒന്ന് കൊണ്ട് മാത്രമാണ് .
അനാഥനെന്ന അനശ്വരമായ ആനന്ദം ബാക്കി ഭാഗം എഴുതുന്നത്. തുടക്കക്കാരനെന്ന നിലയിൽ പല പോരായ്മകളും ഉണ്ടെന്നറിയാം .എങ്കിലും നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായും എന്നെ കമൻ്റ് കൊണ്ടും ലൈക്ക് കൊണ്ടും അറിയിക്കണം… എഴുത്തുകാരുടെ കഷ്ടപാടിനെ വിലക്കുറച്ച് കാണരുത്. ഒന്നോ മൂന്നോ വരിയിൽ കമൻ്റ് രേഖപ്പെടുത്താൻ അൽപസമയം മാത്രം വിനിയോഗിച്ചാൽ പോരെ അത് പോലെ ലൈക്കും… തുടക്കമിൽ ഒടുക്കമില്ല……… ഈ ഭാഗം ചിലപ്പോൾ പല ആളുകൾക്കും ഇഷ്ട പെടാൻ സാധിക്കില്ല… എന്തെന്നാൽ നിങ്ങളുടെ ചിന്തകൾക്കും മേലെ ആയിരിക്കുമെന്നതിനാൽ…അഭിപ്രായമനുസരിച്ച് മാറ്റുന്നതായിരിക്കും .. പരസ്പര ബന്ധമില്ലാത്ത പല കാര്യങ്ങളും നിങ്ങൾ കാണും … കഥയെ കഥയായ് മാത്രം കാണുക…… ചില പേരുകൾ നിങ്ങളുടെ സമ്മതമില്ലാതെ എടുത്തിട്ടുണ്ട് അത്രയ്ക്കും ഇഷ്ടമായത് കൊണ്ടാണ് ക്ഷമിക്കുക……… MJ…………..തുടരുന്നു
” പെട്ടന്ന് തന്നെ ഒരു വണ്ടിയുടെ മുരൾച്ചയും ഞാനിങ്ങനെ വായുവിലൂടെ പറന്ന് പോകുന്നതും അവസാനം അവ്യക്തമായ് ആരുടെയൊക്കെയോ… നിലവിളികളും…. മറ്റും കേൾക്കുകയുണ്ടായി ….. ” അതേസമയം തന്നെ പഴയ പല ഓർമ്മകളും എന്നിൽ വന്ന് നിറയുകയും ചെയ്തു.
എല്ലാം ഒരു സിനിമ പോലെ അതിൽ അച്ചൻ്റെ മുഖവും ചെറിയമ്മയുടെ മുഖവുമടക്കം എല്ലാവരും ഉണ്ടായിരുന്നു..
ഒരു വേള മരണത്തെയാണോ മുന്നിൽ കാണുന്നത്.
അപ്പോൾ ഞാൻ കണ്ട സ്വപ്നങ്ങൾ, എല്ലാം ഈ ഞാനടക്കം ഓർമ്മയാകുകയാണോ….
ശരീരം ശക്തിയായ് എന്തിലോ ഇടിക്കുന്നതും മാത്രം ഓർമ്മയുണ്ട്. പിന്നെയെല്ലാം അന്ധകാരം മാത്രം…കൂറ്റാ കൂരിരുട്ട്….
അതേ സമയം കേരള കർണ്ണാടക ബോർഡറിൽ
സർ. നിങ്ങൾ പറഞ്ഞത് പോലെ തന്നെ നമ്മുടെ പിള്ളേര് ആ കാര്യം ഭംഗിയായ് നിർവഹിച്ചിട്ടുണ്ട്.
” ആളെ കൊന്നിട്ടില്ലാല്ലോ ? ചെറിയ ആക്സിഡൻ്റ് മാത്രമല്ലേ..? ഇതിൻ്റെ പുറകിൽ നമ്മളാണെന്ന് ആരും അറിയാൻ പാടില്ല! പ്രത്യേകിച്ചു എൻ്റെ മകൾ ”
അറിയാം സർ നമ്മുടെ പിള്ളേര് കൈകാര്യം ചെയ്തോളും ബാക്കിയൊക്കെ! സാറിൻ്റെ മകളുടെ ചുറ്റും നമ്മുടെ ആളുകൾ തന്നെയാണുള്ളത് .
” അത് കൊണ്ടാണ് കണ്ണാ നിന്നെ ഞാൻ ഇടംവലം കൊണ്ട് നടക്കുന്നത്. നിന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് ചേട്ടാന്ന് വിളിക്കാൻ ”
സാറെ അത് പിന്നെ..?
” ദേ വീണ്ടും സാറ് ഇനി അങ്ങനെ വിളിച്ചാൽ ”
ഇല്ല സർ.. ശ്ം സോറി ചേട്ടാ..
” അതാണ് … ചേട്ടാ ന്ന് വിളിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ രുദ്രേ ട്ടാന്ന് നീട്ടി വിളിച്ചോ …
അപ്പോ കാര്യങ്ങൾ പറഞ്ഞ പോലെ…… ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.
അത് പോലെ അവനെന്ത് ചെയ്യുന്നു ?
എവിടെ പോകുന്നുവെന്നും
അവൻ്റെ കുടുംബത്തിൽ ആരൊക്കെയുണ്ടെന്നുമടക്കം
മുഴുവൻ കാര്യങ്ങളും നിരീക്ഷിക്കുകയും അറിഞ്ഞിരിക്കുകയും വേണം….
എത്ര ധൈര്യത്തോടെയാണ് എൻ്റെ മകൾ എന്നെയും ധിക്കരിച്ചും കൊണ്ട് അവനെയും അന്വേഷിച്ച് കോളേജ് കട്ട് ചെയ്ത് പോയത്… അതും അവളേക്കാൾ ഒരു വയസ്സിന് ഇളപ്പമുള്ളതിനെ …. ഓർക്കുന്തോറും രക്തം ചൂട് പിടിക്കുന്നു…
ഇതിനൊരു തീരുമാനം അധികം വൈകാതെ കാണണമെന്ന് ഒരു വിടലച്ചിരിയോടെ കണ്ണനോട് പറയുകയും ചെയ്തു !
ഇതേ സമയം തന്നെ വടകരയിലെ ഹോസ്പിറ്റലിൽ
ഡോക്ടർ നന്ദ കൃഷ്ണ കുമാറിൻ്റെ നേത്യതത്തിലുള്ളവർ ആശങ്കയിലാണ്…
അവിടെ കാര്യമായ് എന്തോ പ്രശ്നത്തെ എങ്ങനെ സോൾവ് ചെയ്യുമെന്ന ആശങ്കയിലാണ്…
നമുക്കും അറിയണം’ എന്താണ് പ്രശ്നമെന്ന് ….
ഡോക്ടർ …നമുക്ക് എത്രയും പെട്ടന്ന് തന്നെ പേഷ്യൻ്റിനെ മറ്റൊരു ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതായിരിക്കും നല്ലത് അതും അത്രയും റെയർ ഗ്രൂപ്പായ രക്തം കിട്ടാൻ വളരെ പ്രയാസമുള്ളതിനാൽ… അതും OH ഗ്രൂപ്പ് !
നിങ്ങൾ പറയുന്നതൊക്കെ ശരിയാണ് … നമ്മുടെ സംസ്ഥാനത്ത് തന്നെ വളരെ വിരളമായ ആളുകളിൽ മാത്രമേ OH ഗ്രൂപ്പ് രക്തം കിട്ടുകയുള്ളൂ .. എന്നിട്ടും നിങ്ങൾ തന്നെ പറയുമ്പോൾ ….
ഇതിനൊക്കെ പരിഹാരമുണ്ടാകാൻ നമ്മുടെ ആരോഗ്യ മന്ത്രിക്ക് മാത്രമേ സാധിക്കൂ….
ഈ സമയം നമ്മൾ പ്രാധാന്യം പേഷ്യൻ്റിനാണ് കൊടുക്കേണ്ടത് .
അത് കൊണ്ട് ഇമ്മീഡിയറ്റായ് ആരോഗ്യ മന്ത്രിയുടെ ഓഫീസുമായ് ബന്ധപെടുക ഉടനെ ..
ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം….
ABO ബ്ലഡ് ഗ്രൂപ്പ് സങ്കേതത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നായ ‘എച്ച്’ (ഒ) ആന്റിജൻ ഇല്ലാത്ത ഒരു അപൂർവ്വ രക്തഗ്രൂപ്പാണ് ബോംബെ ഗ്രൂപ്പ്. ഒ ഘടകത്തെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു രാസാഗ്നി (Enzyme) യുടെ അഭാവമാണ് ഈ രക്തഗ്രൂപ്പിനു കാരണമാകുന്നത്. ABO ഗ്രൂപ്പുകളെ നിർണയിക്കാനുള്ള രക്തപരിശോധനകളിൽ ഇത്തരക്കാരുടെ രക്തം ‘ഓ’ ഗ്രൂപ്പായി കാണിക്കുന്നതിനാൽ Oh എന്ന് ഇവരുടെ ഗ്രൂപ്പിനെ പൊതുവേ രേഖപ്പെടുത്തുന്നു.
1952ൽ മുംബൈയിൽ ഡോ. ഭെൻഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി
തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലും അതിനോടു ചേർന്ന കർണ്ണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബെ ഓ പോസിറ്റീവ് രക്തം ഉള്ളവരെ കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാലാണ് ഈ രക്തഗ്രൂപ്പിന് ബോംബെ ഗ്രൂപ്പ് എന്ന പേരു വരാൻ കാരണം. ബോംബെ രക്തഗ്രൂപ്പിൽപ്പെടുന്നവർക്ക് മറ്റു ഏബിഓ ഗ്രൂപ്പുകളിൽ പെട്ടവരുടെ രക്തം സ്വീകരിക്കാനോ അവർക്ക് തിരിച്ച് രക്തം നൽകാനോ കഴിയുകയില്ല. അവർക്ക് ബോംബെ ഗ്രൂപ്പ് തന്നെ വേണം.
ഇന്ത്യയിൽ വളരെ വിരളമായാണ് ഇപ്പോഴും ഒ എച്ച് ഗ്രൂപ്പ് എന്ന ബോംബെ ഗ്രൂപ്പ് രക്തമുള്ളത്.
ആരെ വിളിച്ചാലാണ് കാര്യങ്ങൾ ശരിയാവുക എന്ന ചിന്തയിൽ ആരെ വിളിക്കുമെന്ന കൺഫ്യൂഷനിൽ നിൽക്കുമ്പോളാണ്…
ഇന്നലെ തൻ്റെ ബ്ലോഗിൽ കമൻ്റ് ചെയ്ത സൈക്കോ ശങ്കറിനെ ഓർമ്മ വന്നത്…
തൻ്റെ സുഹൃത്തും അതിലുപരി ബാല്യകാല ചങ്ങാതിയുമായ SIFBBGC ( സങ്കൽപ്പ് ഇന്ത്യാ ഫൗണ്ടേഷൻ ബോംബെ ബ്ലഡ് ഗ്രൂപ്പ് കമ്യൂണിറ്റി ) ഇപ്പോൾ അവിടെ ഓഫീസ് ബോയ് ആയി വർക്ക് ചെയ്യുന്ന നീരാവി ശങ്കറെ ഫോൺ ചെയ്തു …
പ്രതീക്ഷയുടെ നുറുങ്ങു വെട്ടം തെളിയുമെന്ന ശുഭ പ്രതീക്ഷയിൽ ..
” ഹലോ…..”
: ടാ….. നീരാവി നീ ഇങ്ങോട്ടൊന്നും പറയാൻ നിൽക്കരുത്..
”അതെന്താട എന്തെങ്കിലും പറഞ്ഞാൽ..
ടാ മൈ….. വളരെ അർജൻ്റായത് കൊണ്ടാണ് ഞാൻ തന്നെ വിളിച്ചത്…
” ടാ ഡോക്ടറെ അധികം വിളച്ചിലെടുത്താൽ .. മൈ….. കു……. പൂ…. മോനെ അറിയാലൊ എന്നെ….
പഴയ കാര്യങ്ങളൊക്കെ എനിക്കിപ്പോഴും നല്ല ഓർമ്മയാ…
അല്ല അതിനിപ്പോഴും കുറവൊന്നുമില്ലാല്ലോ……
ഇന്നാളു എൻ്റെ പെങ്ങളെ നിൻ്റെനിയത്തി ഗായത്രിയെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു നിൻ്റെ ലീലാവിലാസങ്ങളൊക്കെ .
പേരിലു മാത്രം ഡോക്ടർ അലങ്കാരമുള്ള ഭഗീരതിമ്മയുടെ ഇളള കുട്ടിയെ കുറിച്ചും പുളിവാറു കൊണ്ട് അടി മേടിക്കുന്ന പേടിത്തൂറിയായ നന്ദൻ്റെ ചരിത്രവും എനിക്ക് അറിയാലോ… ” ന്നും പറഞ്ഞ് ചിരിക്കാൻ തുടങ്ങി ….
( എൻ്റമ്മേ ഈ കുരിപ്പിനെ കൊണ്ട് തോറ്റല്ലോ… അവക്ക് വെച്ചിട്ടുണ്ട് ഞാൻ….കുട്ടി പിശാശ്….)
: ടാ തമാശ വിട് സീരിയസ് ആക് … നമ്മുടെ കുശലം പറച്ചിൽ പിന്നെയും ആകാലോ ! …
നിനക്ക് മാത്രമേ എന്നെയിപ്പോൾ സഹായിക്കാൻ പറ്റൂ … എൻ്റെ ഹോസ്പിറ്റലിൽ………………………………….. OH …….. വേണം ….
” നീ പറഞ്ഞതല്ലേ കുറച്ച് റിസ്ക്കാണ് … ആളൊക്കെയുണ്ട്…
ത്രിശ്ശൂര് ഒരു ‘ രാജണ്ണനുണ്ട് നമ്മുടെ കേരളത്തിലെ മെയിൻ ബ്ലഡ് ഡൊണേറ്റർ അയാളാണ് ..
അതല്ല നമ്മുടെ വിഷയം .. ”
: നിൻ്റെ പേടി എനിക്കറിയാം ആളെ മാത്രം ഏർപ്പാട് ചെയ്ത് തന്നാൽ മതി ബാക്കിയക്കെ ഞങ്ങൾ നോക്കും … 165 കി.മി ദൂരമല്ലെ …
അതൊക്കെ മറികടക്കാൻ ഇവിടെ പുലിക്കുട്ടികളുണ്ട്… അധികം സമയമില്ല.. ഞാൻ പിന്നെ വിളിക്കാംന്നും പറഞ്ഞു ഫോണ് കട്ട് ചെയ്തു…. ഇല്ലെങ്കിൽ മറ്റ് പലതും വിളിച്ചു കൂകുമെന്ന ഭയത്താൽ……
ഇതേ സമയം സൈക്കോ ശങ്കറിന് അവനോട് അധികം സംസാരിക്കാൻ പറ്റാത്തതിലുള്ള അമർശം തൻ്റെ മണിവത്തൂരിൻ്റെ ഡയറിയിൽ എഴുതുന്ന
തിരക്കിലായിരുന്നു….
എങ്കിൽ പോലും തന്നോട് പറഞ്ഞ കാര്യങ്ങൾ തെല്ലിട പോലും കളയാതെ എല്ലാ കാര്യങ്ങളും പെർഫെക്ഷനോടെ ചെയ്യുകയും രാജണ്ണനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുവാനും മറന്നില്ല..
ശേഷം തൻ്റെ സ്നേഹനിധിയുടെ അടുക്കലോട്ട് ദൈവത്തെയും സുതുതി പാടി കൊണ്ട് തൻ്റെ എല്ലാമെല്ലാമായ ലക്ഷ്മി അമ്മയുടെ ചാരത്തേക്ക് .
ബുള്ളറ്റിൽ കയറിക്കൊണ്ട് പാർവതീശ്രയത്തിലേക്ക് നൂറെ നൂറ്റിപ്പത്തിൽ പൊടിപടലങ്ങൾ പാറിച്ചു കൊണ്ട് യാത്രയായ്…..
ഹോ സമാധാനമായി സിസ്റ്ററേ എന്തായി കാര്യങ്ങളൊക്കെ എല്ലാം ശരിയായോ ….
ഇല്ല സർ ലൈൻ കിട്ടുന്നില്ല….
” ഞാൻ നോക്കിക്കോളാം നിങ്ങളുടനെ സ്റ്റേഷനിൽ വിളിച്ച് ട്രാഫിക്കിൻ്റെ സിറ്റുവേഷൻ അറിയിക്കൂ 6 മണിക്കൂറാണ് പേഷ്യൻ്റിനെ പരമാവധി രക്ഷിക്കാൻ നമ്മുടെ മുമ്പിലുള്ള സമയം…
നമ്മുടെ ടെലഫോൺ ബുക്കിൽ നമ്മുടെ സ്റ്റേഷനിലെ ‘ Cl ഹരിദാസ് ഭീമിൻ്റെ പേരുണ്ട് ആളോട് പറഞ്ഞാലും മതിയാകും….
ആരോഗ്യ മന്ത്രിയുടെ ഓഫീസ്:
ഓക്കേയാണ് പരമാവധി ബ്ലോക്കിൻ്റെ സമയമാണിപ്പോൾ… ആദ്യം നമുക്ക് ജനങ്ങളോട് കാര്യങ്ങളുടെ സീരിയസ്നസ് സോഷ്യൽ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും FM ലൂടെയും അറിയിക്കുന്നതോടൊപ്പം അവരുടെ സപ്പോർട്ടും നമുക്ക് വേണമെന്ന് ഹരിതകുമാരി യുടെ വാക്കുകൾ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയാണ് സിറ്റി പോലീസ് കമ്മീഷ്ണർ ‘ മിലൻ ജോൺ I PS …..
അങ്ങനെ മരണത്തിൽ നിന്നും പുതിയൊരു ജീവനെ രക്ഷിച്ചതിലുള്ള ആഹ്ലാദ തിമിർപ്പിലാണ് എല്ലാവരുമപ്പോൾ..
ഇതിനൊക്കൊ ആരാണ് കാരണം…
നമ്മൾ തന്നെയാണ്… ആരിലും കാണാത്ത ഒരിക്കലും വറ്റാത്ത ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൻ്റെ സ്വകാര്യ അഹങ്കാരം … അതാടൊ നമ്മൾ മലയാളികൾ….. ജാതിമതവുമൊക്കെ പറഞ്ഞ് പരസ്പരം പോരടിക്കുവെങ്കിലും ഒരാപത്ത് വന്നാൽ മനുഷ്യരെ മനുഷ്യനായ് കാണുന്നവൻ … പരസ്പരം സഹായിക്കുന്നവർ …അതിലൊന്ന് മാത്രമാണ് ഇപ്പോ ഇവിടെ നമ്മൾ കണ്ടതും….
ഡോക്ടർ ഒരു സംശയം ആരാണീ പേഷ്യൻ്റ് ഇത്ര മാത്രം റിസ്കെടുത്ത് രക്ഷിക്കാൻ …
ഹ ഹ ഹ അതൊക്കെ സിസ്റ്റർ പതുക്കെ അറിഞ്ഞോളും…
ഇപ്പോൾ റൗൺസിൻ്റെ സമയമല്ലേ …
എന്നാൽ ചെല്ലു…ന്നും പറഞ്ഞ് ഡോക്ടർ നന്ദ കൃഷ്ണ കുമാർ തൻ്റെ ക്യാബിനിലേക്കു നടന്നു…
പല രഹസ്യങ്ങളും മറച് വെച്ച് …. മറ്റൊരു പേഷ്യൻ്റിനേയും തേടി……….
രണ്ടാഴ്ച്ചകൾക്ക് ശേഷം……
ഹാ മതിയൻ്റെ ചെറിയമ്മേ മതി വയറു നിറഞ്ഞു…
” അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ് ”
നിൻ്റെ കോലം കണ്ടോ.. മെലിഞ്ഞുണങ്ങിയിട്ടാ ഉള്ളത്….
മതിയായിട്ടാ….ചെറിയമ്മേ വയറു നിറഞ്ഞു.
”നന്ദൂട്ടാ…… നിനക്കെന്നോട് ഇപ്പാഴും ദേഷ്യമുണ്ടോ ….
ഞാനെന്തിനാ ദേഷ്യ പെടുന്നത്…
”നീയിങ്ങനെ കിടക്കുന്നതിന് കാരണക്കാരൻ ഞങ്ങളാണെല്ലോന്ന് ഓർക്കുമ്പോഴും നെഞ്ചിനുള്ളിൽ നിന്നും ഒരാന്തലാ ഇപ്പോഴും…
ചെറിയമ്മേ അതൊക്കെ കഴിഞ്ഞിട്ടിപ്പോൾ രണ്ടാഴ്ച്ച ആയില്ലെ …
”നന്ദൂട്ടാ അന്ന് നടന്നത് വെറുമൊരു ആക്സിഡൻ്റല്ലാന്ന് എൻ്റെ മനസ്സ് എന്നോട് തന്നെ പറയുന്നു …
ചെറിയമ്മയ്ക്ക് വെറുതെ തോന്നുന്നതാ …
സത്യമതല്ലെങ്കിൽ കൂടിയും കാരണം ആ ലോറിയിലുള്ളവൻ്റെ മുഖം എൻ്റെ മനസ്സിൽ നിന്നും മായുന്നില്ല…
എന്തൊക്കെയോ പരസ്പരം കോർത്തിണക്കിയ പോലെ തോന്നുന്നു….
ഇനിയും എന്തൊക്കെയോ എൻ്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നുവെന്ന് മനസ്സിൽ നിന്നും ആരോ വിളിച്ചു പറയുന്നു….
അതോടൊപ്പം തന്നെ ഹാളിൽ നിന്നും ” അമ്മേ ദേ നന്ദൂട്ടൻ്റെ അച്ചൻ വന്നിരിക്കുന്നൂ ന്നും ” പറഞ്ഞ് അനു ഞാൻ കിടക്കുന്ന റൂമിലേക്ക് വന്നു ….
ആ സമയത്ത് എനിക്കുണ്ടായ ദേഷ്യത്തിന് കൈയും കണക്കുമില്ല…
അത് മനസ്സിലാക്കിയ ചെറിയമ്മ കഞ്ഞി യുടെ പാത്രം മേശയിൽ വെച്ച് കൊണ്ട് എഴുന്നേറ്റ് ഹാളിലേക്ക് പോവുകയും ചെയ്തു ..
പോകുന്ന പോക്കിൽ അനുവിന്നോട് എൻ്റെ അടുത്തിരിക്കാനും പറഞ്ഞിട്ടാണ് പോയത്…
അത് കേൾക്കലും എൻ്റെ ദേശ്യമൊക്കെ ഒരു നിമിഷം കൊണ്ട് ആവിയായി പോയപോലെ…
അവളെ നോക്കുന്ന ഓരോ നിമിഷവും എന്നെ തന്നെ ഞാൻ സ്വയം മറക്കുന്നു ..
ഇപ്പോൾ എൻ്റെ മനസ്സിൽ ശരീരത്തിലുണ്ടായ വേദനയില്ല മനസ്സിലുണ്ടായ മുറിവുകളുമില്ല
ശരിക്കും ഒരു മായിക ലോകത്തിലുള്ള സന്തോഷം..
ആ കരിമഷി കണ്ണുകളിലേക്ക് നോക്കുമ്പോൾ അവളറിയാതെ ആ കണ്ണുകളെ ചുംബിക്കുവാൻ കൊതിയാകുന്നു…
ആ ചുവന്ന് തുടുത്ത കവിളുകളിൽ …
അവളുടെ നയന മനോഹരമായ ചുണ്ട് കളിൽ നിന്ന്.
തേൻ കുടിക്കുന്ന വണ്ടായി മാറണം.
അവളുടെ ചെവികളിലുള്ള ചെറിയ കമ്മലുകളായ് ഇക്കിളിയിടുവാനും.. .
അവളുടെ കഴുത്തിലുള്ള സ്വർണ്ണ ചെയിനുപോലെ ചുറ്റി പിണഞ്ഞു കിടക്കുവാനും കൊതിയാകുന്നു .. .
പെട്ടന്ന് തന്നെ ഹാളിൽ നിന്നും അച്ഛൻ്റെയും ചെറിയമ്മയുടെയും സൗണ്ട് ക്രമാതീതമായ് ഉയരാൻ തുടങ്ങി…
ഇനിയും ഞാനിവിട ഇരുന്നാൽ ശരിയാകില്ലാന്ന് തോന്നിയത് കൊണ്ട് അനുവിനോട് മെല്ലെ പിടിച്ചു സഹായിക്കാൻ പറഞ്ഞു…
എന്താന്നറിയില്ല .. ഇപ്പോൾ എന്നോട് കുറച്ച് സംസാരിക്കാനൊക്കെ തുടങ്ങിയിട്ടുണ്ട് …. എങ്കിലും അധികമായിട്ട് ഞാനങ്ങോട്ട് സംസാരിക്കാറുമില്ലാതിരുന്നു…
എന്ത് കൊണ്ടാണന്ന് അറിയില്ല.’ അവളെ കാണുമ്പോൾ ദേഹം മുഴുവനും നിർവചിക്കാനാകാത്ത ഉണർവും അവളുടെ ശരീരവുമായ് ഇഴകിച്ചേർന്ന് അവളുടെ മാറിൽ തല ചായ്ച്ച് കിടക്കാൻ അതിയായ ആഗ്രഹവും ഉണ്ട് പക്ഷെങ്കിൽ അവള് പറഞ്ഞ ഡയലോഗ് ഇന്നുമൻ്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നു……
ഞാൻ ഒരു പ്രശ്നവുമുണ്ടാക്കില്ലാന്ന് തോന്നിയത് കാരണമായിരിക്കാം …
അനുവെന്നെ പിടിച്ചു പൊന്തിച്ചപ്പോൾ .
അവളിൽ നിന്നും വന്ന മുല്ല പൂവിൻ്റെ വാസന ഞാനറിയാതെ ആസ്വദിച്ചു…
എന്നിട്ടുമെനിക്ക് മതിയായില്ല…
ഞാനറിയാതെ തന്നെ എൻ്റെ അധരങ്ങൾ അനുവിൻ്റെ കവിളുകളിൽ സ്പർശിച്ചു….
ഒരു വേള എൻ്റെ ആക്രാന്തമായിരിക്കും എന്നെ കൊണ്ട് ചെയ്യിച്ചത്…
പെട്ടന്ന് തന്നെ എന്നെ പിടിച്ച കൈകൾ തന്നെ നിലത്തേക്ക് തള്ളിയിട്ട ശേഷം അവളങ്ങ് ഹാളിലേക്ക് നടന്ന് പോയ്…
എന്തോ അവളുടെ തള്ളലിലുള്ള ശക്തിയാണോ അതോ ബാലൻസിങ്ങിലുള്ള പ്രശ്നമാണോന്നറിയല്ല…
ഞാൻ വീഴുന്നതോടൊപ്പം തന്നെ എൻ്റെ തല മേശയുടെ സൈഡിൽ മെല്ലെ ഇടിക്കുകയും ചെയ്തിരുന്നു…
ഞാൻ മെല്ലെ മേശയിലും ചുമരിലും ബലം കൊടുത്ത് പതുക്കെ എണീറ്റു നിന്നു….
തലയിൽ ചെറിയ രീതിയിൽ വേദനയെടുക്കുന്നതോടൊപ്പം എന്തോ ഒലിക്കുന്ന പോലൊരു ഫീലിംഗ് ..
ഞാനാദ്യം വിചാരിച്ചത് മേശയുടെ മുകളിലുള്ള ഗ്ലാസിൽ നിന്നും മറിഞ്ഞ വെള്ളമാണെന്നാണ്…
എങ്കിലും സംശയം കാരണം തപ്പി നോക്കിയപ്പോളാണ് വെള്ളത്തിന് പകരം രക്തം കണ്ടത് …
അതോടൊപ്പം തന്നെ ഞാനറിയാതെ എൻ്റെ അധരങ്ങളിൽ പുഞ്ചിരി വീണു…
ഞാൻ റൂമിൽ നിന്നും പുറത്ത് വരാത്ത കാരണമാണോ എന്തോ…
അനുവുണ്ട് എന്നെയും നോക്കി പോയ പോലെ തിരിച്ചു വരുന്നു…
അവളെക്കണ്ടതും എന്തോ ഒരു ജാജ്യത എന്നെ അവളുടെ മുഖത്ത് നോക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു….
എന്തോ പന്തികേട് കണ്ടതും അവളന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ണാടിയുടെ സൈഡിൽ നിന്നും ഞാൻ കാണുന്നുമുണ്ട്….
പെട്ടന്ന് തന്നെ എൻ്റെ തലയിൽ നിന്നും രക്തം വരുന്നത് കണ്ടതും അനു കൂക്കിയിടാനായി വായ തുറക്കുന്നത് കണ്ടതും അവളുടെ വായടക്കം പൂട്ടി കെട്ടിപ്പിടിച്ചു…
എന്നിട്ടും അവളടങ്ങാതെ കുതറി തെറിച്ച് കളിക്കാൻ തുടങ്ങി….
അവളുടെ ചെവിയിൽ മെല്ലെ…
ശബ്ദമുണ്ടാക്കി ചെറിയമ്മയെ അറിയിക്കേണ്ടെന്നും അറിയിച്ചാൽ നീയാണെന്നെ തള്ളിയിട്ടതെന്നും പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞപ്പോൾ അവളൊന്നടങ്ങി…
ആ ഒരു നിമിഷത്തിൽ തന്നെ അനു വിൻ്റെ കഴുത്തിൽ ചെറിയൊരു ഉമ്മയും കൊടുക്കലും ഒരേ സമയം ആയിരുന്നു…
അവളൊന്നു കുറുകിയോ ? തോന്നിയതായിരിക്കാം …..
അനുവിനെന്തങ്കിലും പറയുന്നതിന് മുമ്പേ മുത്തശ്ശൻ എന്നെയും അന്വേഷിച്ച് ഞാൻ കിടക്കുന്ന റൂമിലേക്ക് വന്നിരുന്നു….
ഇല്ലെങ്കിൽ എൻ്റെ അവസ്ഥ വളരെ പരിതാപകരമായിരിക്കുമെന്നത് അവളുടെ തുറിച്ചു നോട്ടത്തിൽ നിന്നും എനിക്ക് മനസ്സിലായി….
അപ്പോഴാണ് മുത്തശ്ശൻ എൻ്റെ തലയിൽ നിന്നും രക്തം വരുന്നത് കാണുന്നതും
നന്ദൂട്ടാ മോനെ നിൻ്റെ തലയിൽ നിന്നും ചോര വരുന്നുണ്ടെന്നും പറഞ്ഞ് മുത്തശ്ശന് ബേജാറാകാൻ തുടങ്ങി ….
മുത്തശ്ശ… നേരെത്തെ തല മാന്തിയപ്പോൾ വന്ന ചോരയാന്നൊക്കെ പറഞ്ഞ് ഒരു
വിധം സമാധാനിപ്പിച്ചു….. ഇടം കണ്ണ് കൊണ്ട് അനുവിനെ നോക്കാനും മറന്നില്ല..
ഞാൻ നോക്കുന്നത് കണ്ടതിനാൽ കൈമടക്കി തലയിൽ അടിക്കുന്നത് പോലെ കാണിച്ചിട്ട് എൻ്റെ വലം കൈ അവളുടെ ഇടം കൈയ്യിനാൽ പിടിച്ച് മെല്ലെ ഹാളിലേക്ക് നടന്നു….
ഹാളിലേക്ക് കടന്നിട്ടില്ല അപ്പോഴേക്കും….
ആഹാ എന്താ രസം ഇപ്പോ കാണാൻ…. തലയിലൊരു കെട്ട് , കഴുത്തിലൊരു ബൈൻ്റ്റ് ഇടം കൈയ്യിലും വലത് കാലിലും പ്ലാസ്റ്ററ് ഇതായിരുന്നു ഞാനും ആഗ്രഹിച്ചത്…
ഇനിയും മിണ്ടാതിരിക്കുന്നതിൽ അർത്ഥമില്ലാത്തതിനാൽ … ഞാനും സംസാരിക്കാൻ തുടങ്ങി ….
” ആണോ ഞാനറിഞ്ഞില്ലായിരുന്നു’ അല്ല ആരും പറഞ്ഞില്ലായിരുന്നു”
നിന്നോടാരാണ് പറഞ്ഞത് അശ്യന്തേ ഇങ്ങട്ടേക്ക് വരാൻ…
”എങ്ങോട്ട് വരാൻ..
ഈ വീട്ടിലേക്ക് വരാൻ..
”അതിന് നമ്മൾ തമ്മിലെന്ത് ബന്ധമാണുള്ളത്..
ഞാനെങ്ങോട്ട് പോകുന്നു ,എവിടെ പോകുന്നുന്നെക്കെ അന്വേഷിക്കാൻ നിങ്ങളാരാണ്…
ടാ….. തർക്കുത്തരം പറയുന്നോ…. നിനക്കോർമ്മയില്ലേ പഴയ കാര്യങ്ങളൊക്കെ…
”എന്ത് കാര്യങ്ങൾ….
എല്ലാം മറന്ന് പോയോ
”എന്താണതിന് മറയ്ക്കാനായി ഉള്ളത്…
”നിങ്ങളെന്തിനാണിപ്പോൾ ഇവിടേക്ക് വന്നത്.
ഒരു അമ്മേ നേം പെങ്ങളേം തിരച്ചറിവില്ലാത്തവൻ വന്നിട്ടുണ്ടെന്ന് അറിഞ്ഞു ..അപ്പോൾ അവനെ കാണാതിരിക്കുന്നതെങ്ങനെ ?
” അതിന് നിങ്ങളെന്തിനാണ് ഇങ്ങോട്ട് വന്നത്. .. കണ്ണാടി നോക്കി സ്വയം പറഞ്ഞാൽ പോരെ ….അത് ശരിയാ … ഇപ്പോഴാണ് ശരിക്കും ഞാനും കാണുന്നത്… എന്നാലും നിങ്ങളാണ് ആ വ്യക്തിയെന്ന് ആരുമെന്നോട് പറഞ്ഞില്ലായിരുന്നു……
ടാ സൂക്ഷിച്ച് സംസാരിച്ചോ ഞാൻ നിൻ്റെ അച്ഛനാണ് അശ്യന്തേ ….
” എന്ത് സൂക്ഷിക്കാൻ… ആരുടെ അച്ഛൻ ‘? നമ്മൾ തമ്മിൽ എന്ത് ബന്ധമാണുള്ളത് …
പെട്ടന്ന് തന്നെ തലയിൽ നിന്നും വേദന വരുവാൻ തുടങ്ങി .. അറിയാതെ വീഴാൻ പോയ എന്നെ ആരോ പെട്ടന്ന് താങ്ങുകയും ചെയ്തു ..
നന്ദൂട്ടാ … ഇനി മതി തലയിൽ നിന്ന് വല്ലാതെ ചോര വരുന്നുണ്ട് …
‘ അനൂ എന്താ നീ പറഞ്ഞത് ചോരയോ.. :
അപ്പോൾ തന്നെ ഞാൻ കണ്ണ് കൊണ്ട് അനുവിനോട് പറയരുതെന്ന് വളരെ പതുക്കെ പറഞ്ഞു….
ആര് കേൾക്കാൻ ആരോട് പറയാൻ…..
അമ്മേ നന്ദൂട്ടൻ്റെ തലയിൽ നിന്നും ചോരയിണ്ട് വരുന്നു… അതും പറഞ്ഞ് ചെറിയമ്മയെയും അച്ചനെയും നോക്കാതെ എൻ്റെ കൈയ്യും പിടിച്ച് അകത്തേക്ക് എൻ്റെ റൂമിലേക്ക് നടക്കാൻ തുടങ്ങി..
” ടീ നിൽക്കവിടെ എന്നും പറഞ്ഞ് .. എൻ്റെ അച്ചൻ അനുവിൻ്റെ കൈയ്യിൽ
പിടിച്ചു…
അതോടെ അനുവിൻ്റെ മട്ടും ഭാവവും മാറാൻ തുടങ്ങി ….
ടോ …എന്നെ ഡീ ന്നൊക്കെ വിളിക്കാനും കൈയിൽ കയറി പിടിക്കാനുമൊക്കെ വേറെ ആളുണ്ട് ….
ഒരു പ്രാവശ്യം ഞാൻ ക്ഷമിക്കും ഇനിയും ഇത് പോലെ സംഭവിച്ചാൽ ചെരുപ്പ് കൊണ്ടായിരിക്കും പ്രതികരിക്കുക എന്നും കൂടി പറഞ്ഞ് ഒളി കണ്ണാലെ എന്നെ നോക്കി….
അതോടൊപ്പം അച്ചൻ്റെ കൈ താനെ അനുവിൽ നിന്നും പിടി വിടുകയും ചെയ്തിട്ടുണ്ടായിരുന്നു….
ഒരു വേള എനിക്കൊരു ഗ്രീൻ സിഗ്നലാണോ അത് ..
അല്ലെങ്കിൽ ഇനിയും ഞാനിടങ്ങാറാക്കിയാൽ എന്നെ ചെരിപ്പ് കൊണ്ട് അടിക്കുമെന്നുള്ള ധ്യനിയും അടങ്ങിയിട്ട് പറയുന്നതാണോന്നും കൂടി ശങ്കിച്ചു……
അമ്മേ അയാളോട് ഇവിടെ നിന്ന് പോകാൻ പറയമ്മേ…
വളരെ ശാന്തതയോടും എന്നാൽ ദ്യഡതയോട്. കൂടിയുമാണ് അനു അപ്പോൾ സംസാരിച്ചത്….
ഇതേപോലെ ആദ്യമായിട്ടാണ് വീട്ടിൽ വരുന്ന ഒരാളോട് അനു സംസാരിക്കുന്നത് അതിൻ്റെ ഒരു അമ്പരപ്പ് ചെറിയമ്മയിൽ നിന്നും ഉണ്ടാക്ന്നത് ഞങ്ങൾ വളരെ വ്യക്തമായ് കേട്ടു…..
‘ മോളേ എന്തായിത് എന്ന് ചോദിക്കുമ്പോഴേക്കും അമ്മ ഇതിലിടപെടരുതെന്ന് അനു പറയലും കഴിഞ്ഞിരുന്നു..
അപ്പോയേക്കും ടാ.. അശ്യന്തേ നീയിതൊക്കെ ഓർത്തു വെച്ചോ ..ഒരിക്കൽ നിന്നെ ഞാൻ എൻ്റെ കാലിനടിയിൽ കിടത്തും അത് പോലെ ദേ ഇവളെയും ന്ന് പറഞ്ഞ് അനുവിനെ ചൂണ്ടി കാണിച്ചു ….
” ദേ… ഉള്ള കാര്യം പറഞ്ഞേക്കാം….
വെറുതെ എന്നേ കൊണ്ട് കടും കൈയ്യൊന്നും ചെയ്യിപ്പിക്കരുത്…
അത് പോലെ ദേ ഇവളില്ലെ…
അനുവിൻ്റെ ഒരു രോമത്തിൽ പോലും സ്പർശിക്കാൻ നിങ്ങളെ കൊണ്ട് സാധിക്കില്ല.. കാരണം അനു ആനന്ദിൻ്റെയാണ് .. ആനന്ദിൻ്റെ മാത്രം …
അത് കൊണ്ട് തന്നെ ഇവളുടെ നേർക്കുള്ള നിങ്ങളുടെ ‘ കുരച്ച് ചാട്ടമില്ലെ അതങ്ങ് നിർത്തിക്കളഞ്ഞോ…..
ഇല്ലെങ്കിൽ ഭാസ്കര കൈമളിൻ്റെ ‘ജീവിതം ഒരോർമ്മ മാത്രമാകും കൂട്ടത്തിൽ നിങ്ങളുടെ ഭാര്യയുടെ അന്ത്യവും…
” ഇതും കൂടെ നിങ്ങൾ കേട്ടോ ….എൻ്റെ പേര് ആനന്ദ് എന്നാണ് പുത്തോല തറവാട്ടിൽ പരേതയായ ശ്രീഭദ്രയിൽ പിറന്ന ഒരേ ഒരു മകൻ .
അവൻ്റെ അച്ഛനൊരു ആണും പെണ്ണും കെട്ട വർഗത്തിലുള്ളവനാണെന്നു മനസ്സിലാക്കിയതു കൊണ്ടും അശ്യന്ത് എന്ന പേര് ഞാൻ പല ഉദ്യോഗസ്ഥരയും കണ്ട് കൊണ്ട് കുറച്ചധികം പൈസ ചിലവാക്കിക്കൊണ്ട് ഞാൻ ജനിച്ചതിന് ശേഷം എൻ്റെ അമ്മയും ചെറിയമ്മയും കൂടെ വിളിക്കുന്ന ആനന്ദെന്ന പേര് ഞാനങ്ങ് സ്വീകരിച്ചു..
‘ നന്ദൂട്ടാ ഇനി മതിയാക്ക് ചോര വല്ലാതെ വരുന്നുണ്ട്…..
സാരമില്ല അനുവേ ……കുറച്ച് ചോരയൊക്കെ വരട്ടെ ഇത്രകാലം ഞാൻ
അനുഭവിച്ചതിൽ നിന്ന് കുറച്ചെങ്കിലും ആശ്വാസം കിട്ടണമെങ്കിൽ എനിക്ക് പറയാനുള്ളത് പറയട്ടെ ഇല്ലെങ്കിൽ അതൊരു വിങ്ങലായി മാറും.. ”
അത് പോലെ എനിക്ക് സംഭവിച്ച ആക്സിഡൻ്റ് പോലെ ഇനിയും മറ്റ് വല്ലതും സംഭവിച്ചാൽ ‘നിങ്ങളെയും നിങ്ങളുടെ ഭാര്യയെയും ഉടലോടെ പച്ചയ്ക്ക് കത്തിക്കും ..
” നീയെന്തൊക്കെയാ ടാ നന്ദൂട്ടാ വിളിച്ച് പറയുന്നതെന്ന ചോദ്യവും ചോദിച്ച് ചെറിയമ്മ എൻ്റെടുത്തേക്ക് വന്നു …..
”മോനേ… നീയെന്താ പറയുന്നതെന്ന വല്ല ബോധവും ഉണ്ടോ ? അത് നിൻ്റെ അച്ച നാടാ…..
കുറച്ച് മുന്നേ ചെറിയമ്മ എന്നോട് ഒരു സംശയം പറഞ്ഞിരുന്നില്ലേ …..
അതിനുള്ള ഉത്തരമാണ് ഞാൻ ഇപ്പോൾ പറഞ്ഞത്….
അതെ അച്ചനായിരുന്നു… എനിക്കാക്സിഡൻ്റ് ഉണ്ടാകുന്ന മുന്നേ വരെ …. ഇനിയാരുമല്ല.. ഞങ്ങൾ തമ്മിൽ യാതൊരു വിധ ബന്ധവുമില്ല…
ചെറിയമ്മയും കൂടെ അയാളെ എൻ്റെച്ചനായി പ്രതിഷ്ഠിക്കാൻ ശ്രമിച്ചാൽ ആനന്ദ് എന്നുള്ളവൻ ഇവിടെ നിന്നും പടിയിറങ്ങും. ഈ നിമിഷം മുതൽ ഇനിയുള്ള തീരുമാനം നിങ്ങളുടേത്….
ഞാനിവിടം വിട്ട് പോകരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ
നന്ദൂട്ടനെന്ന് വിളിച്ചത് ആത്മാർത്ഥമായിട്ടെങ്കിൽ
ഇത് വരെ സ്നേഹിച്ചതും പരിചരിച്ചതും സത്യമാണെങ്കിൽ
ഈ നിമിഷം ഇയാളോട് ഇവിടുന്ന് പോകാൻ പറയണം… ഇപ്പോൾ തന്നെ…!
രണ്ടായാലും ‘എനിക്ക് ‘സ്വീകാര്യം !
ചെറിയമ്മ മറ്റൊന്നു ആലോചിക്കാതെ
ഭാസ്ക്കരാ.. ഈ നിമിഷം മുതൽ ഈ വീട്ടിൽ നിന്നും ഇറങ്ങണം… ഇനി ഇവനെയും ഞങ്ങളെയും അന്യേഷിച്ച് ഈ പടി കയറാൻ പാടില്ലാന്ന് പറയലും ഞാൻ പോയിട്ട് ചെറിയമ്മയെ ഉമ്മ വെച്ചതും ഓൺ ദ സ്പോട്ടിലായിരുന്നു…..
പെട്ടന്ന് തന്നെ അയാൾ ഞങ്ങളുടെ ഇടയിൽ കയറി സംസാരിക്കാൻ തുടങ്ങി …
നിന്നോടാരാണ് പറഞ്ഞത് … ഞാനാണന്ന് .?ഞാൻ പോലും അറിയാത്ത കാര്യം അനാവശ്യമായ് എൻ്റെ തലയിൽ കെട്ടി വെയ്ക്കാനുള്ള നിൻ്റെ സാമർത്ഥിയമില്ലേ .അതൊരിക്കലും നന്നല്ല…അത് പറയുമ്പോൾ അയാളറിയാതെ വിക്കുന്നുണ്ടായിരുന്നു…
ഇനിയും എൻ്റെ വായ കൊണ്ട് തന്നെ നിങ്ങൾക്ക് കേൾക്കേണമോ…
എന്നെയന്ന് ലോറി ഇടിച്ച് തെറുപ്പിക്കുമ്പോൾ ഞാൻ കണ്ടിരുന്നു .അതിനകത്തുള്ള വ്യക്തിയെ അതും നിങ്ങൾക്ക് പ്രിയങ്കരനായ നിങ്ങളുടെ വിശ്വസ്തനായ വിശ്വസ്തരിൽ ഒരാൾ…
അത് പോലെ ഞാനിവിടെ നിൽക്കുന്ന ഓരോ നിമിഷവും മറ്റൊരാൾക്ക് തീരാ അസ്വസ്ഥതയും പകയും കൂടി കൊണ്ടേയിരിക്കും ….
അയാളെ ഇപ്പോൾ ഞാൻ കാട്ടികൊടുക്കില്ല പക്ഷെ അയാളറിയാതെ തന്നെ അയാളുടെ മരണം അയാളെയും തേടിവരും….
അതിനുള്ള സമയം അടുത്തെത്തിയിരിക്കുകയാണ്……
പിന്നെ ഇപ്പോൾ നിങ്ങളിവിട വരാൻ കാരണം എന്താണെന്നും എനിക്കറിയാം …. അതൊന്നും നടപ്പിലാക്കാനും ഞാൻ സമ്മതിക്കില്ല… എന്ത് കൊണ്ടെന്നാൽ ഇതൻ്റെ കുടുംബമാണ്….
” ചെന്ന് പറഞ്ഞോളൂ അയാളോട്….. നിങ്ങളെ ഇങ്ങോട്ടയച്ച ആളോട് ഞാനെന്ന മരം തകർക്കണമെങ്കിൽ നീയെന്നല്ല ആര് വിജാരിച്ചാലും സാധ്യമല്ലാന്നും കൂടി ..
ഇത്രയൊക്കെ പറയലും നിലത്തേക്ക് വീഴലും ഒരുമിച്ചായിരുന്നു….
കണ്ണ് തുറക്കുമ്പോൾ ‘കാണുന്നത് എന്നെ തന്നെ നോക്കി നിശബ്ദമായി കരയുന്ന ചെറിയമ്മയായിരുന്നു…
കൂടാതെ മറ്റൊരു സൈഡിൽ നിന്ന് എന്നെയും പറ്റിച്ചേർന്നിരിക്കുന്ന അനുവിനെയുമാണ്…..
ഞാനെഴുന്നേറ്റന്ന് കണ്ടതും എണീറ്റു പോകാൻ നോക്കിയ അനുവിനെ അവിടെ തന്നെ കുത്തി ഇരുപ്പിച്ചു…..
” ന്നാ അനുവേ നീ കുറച്ച് നേരം കൂടി ഇവിടെയിരി ഞാൻ ഷോപ്പിലേക്കെല്ലാം ഒന്ന് പോയി വരട്ടേന്നും പറഞ്ഞ് ചെറിയമ്മ പുറത്തേക്ക് പോയ്….
‘നന്ദൂട്ടാ ഞാനൊരു കാര്യം ചോദിക്കട്ടെ..? സത്യം പറയുവോ ?
അനുവേ.. അതിന് മുഖവുര ആവശ്യമുണ്ടോ നിനക്ക് ചോദിക്കാലൊ .! ആദ്യം ചോദ്യം കേൾക്കട്ടെ എന്നിട്ടല്ലെ സത്യം പറയണമോ വേണ്ടയോന്ന് തീരുമാനിക്കാം…
‘അപ്പോ നന്ദൂട്ടാ നിനക്ക് ആക്സിഡൻ്റ് പറ്റാൻ ഭാസ്കരേട്ടനാണന്ന് നിനക്കെങ്ങനെ അറിയാം …
അത് ഞാൻ വെറുതേ പറഞ്ഞതല്ലേ അനുവേ ..
അത് സാധാ ആക്സിഡൻ്റ് തന്നെയാ…. പിന്നെ അയാൾ എന്നെയും തേടി വരരുതെന്ന് എനിക്കാഗ്രഹം ഉള്ളത് കൊണ്ടും….. ഞാനങ്ങനെ പറഞ്ഞന്നേ ഉള്ളൂ ….
എട ദുഷ്ടാ… ഇത്രയ്ക്കും വേണ്ടായിരുന്നു….
പെട്ടന്ന് തന്നെ കോളിംഗിൻ്റെ ബെല്ലടിയികയും ചെയ്തു … അതാരാണെന്ന് നോക്കാൻ വേണ്ടി അനു പുറത്തേക്ക് നടന്നു….
അപ്പോഴും ഞാനവളോട് സംസാരിച്ചതിനെ പറ്റി ചിന്തിക്കുകയായിരുന്നു… അതോടൊപ്പം തന്നെ ആരോ ഒരാൾ വന്ന് എന്നെ കെട്ടി പിടിച്ച് കരയാൻ തുടങ്ങി ……….
തുടരും ഈ ഭാഗം നിങ്ങൾക്ക് എത്രത്തോളം ഇഷ്ടപ്പെടുമെന്ന് അറിയല്ല…. തീർച്ചയായും അഭിപ്രായങ്ങൾ അറിയിക്കുക …. സസ്നേഹം MJ

Leave a Reply

Your email address will not be published. Required fields are marked *