അനു എൻ്റെ ദേവത – 7 Like

അനു – ഞങ്ങൾക്ക് മാത്രമേ ഉള്ളൂ.. എടുക്കുന്നില്ലേ?

അഭി – എനിക്ക് പിന്നെ മതീ..

അനു – അത് പറ്റില്ല…എടുക്കണം…

അഭിക്ക് അനു കുറച്ച് ഡ്രസ്സ് സെലക്ട് ചെയ്ത് കൊടുത്തു..ഉള്ളിൽ ഇടാൻ ഉള്ള ഷഡ്ഡി വരെ അവള് അവൻ്റെ കൂടെ നിന്നു വാങ്ങിച്ച് അവർ ഹോട്ടലിൽ കയറി…

ഭക്ഷണം കഴിക്കാൻ ഇരുന്നു..എല്ലാം അവൻ തന്നെ വിളമ്പി കൊടുത്തു..അച്ഛനോടും അമ്മയോടും മോനോട് എല്ലാം അവൻ ഓരോന്ന് സംസാരിച്ചു… അനുവിനേ വല്ലാതെ ഒഴിവാക്കുന്നത് പോലെ അവൾക്ക് തോന്നി…

കഴിച്ചു കഴിഞ്ഞു സമയം 9 മണി ആയി..പോവുന്ന വഴിക്ക് ബീച്ചിൽ വണ്ടി നിർത്തി…ബീച്ചിൽ അധികം ആരും ഇല്ല..അവരു എല്ലാരും അവിടേ നടന്നു മുൻപോട്ടു പോയി..അവിടേ ഇരുന്നു

അഭി ഇടക്ക് ഫോൺ വന്നപ്പോൾ കുറച്ച് അങ്ങോട്ട് മാറി ഇരുന്നു…
അനു മെല്ലെ എഴുനേറ്റു അഭിയുടെ അടുത്ത് പോയി അവൻ്റെ തോളിൽ ചാരി ഇരുന്നു… തിരമാലകൾ വന്നു പോവുന്നു…
അനു – എന്നോട് എന്താ ഇത്ര ദേഷ്യം അഭി…
അല്ലാ അഭി ഏട്ടാ…

അഭി – ഞാൻ അങ്ങനെ പറഞ്ഞോ നിന്നോട്

അനു – പിന്നെ എന്താ എന്നോട് സംസാരിക്കുന്നില്ല…ഞാൻ വണ്ടി വാങ്ങാൻ വരാത്തത് ആണോ?ലീവ് നാളെയും മറ്റന്നാൾ ആണ് കിട്ടിയത്..സോറി..

അഭി – അത് എല്ലാം എനിക്ക് അറിയാം…അതിൽ ദേഷ്യം ഒന്നും ഇല്ല…

അനു – ഞാൻ ജോലിക്ക് പോവുന്നത് ആണോ പ്രശ്നം..ഇഷ്ടം അല്ലേൽ ഞാൻ നിർത്താം…പിന്നെ എന്തേലും ജോലി കിട്ടും…

അഭി – അത് ഒന്നും അല്ല..ഞാൻ അത് വിചാരിച്ചിട്ട് ഇല്ല..ഇത്രയും കാലം നീ ആ ജോലി കൊണ്ട് അല്ലേ നോക്കിയത് എല്ലാവരെയും…നമ്മുക്ക് രണ്ടാൾക്കും ജോലി ഉള്ളത് ആണ് നല്ലത്…ഭാവിയിലേക്ക് നമ്മുക്ക് എന്തേലും വേണ്ടെ…
നിനോടു എന്തൊക്കെയോ പറയണം എന്ന് ഉണ്ട്..നീ നോക്കുമ്പോൾ എനിക്ക് എന്തോ പോലെ..പിന്നെ പറയാം എന്ന് വിചാരിച്ചു .അത്രേ ഉള്ളൂ..

അനു – സത്യം ആണോ…എങ്കിൽ ശരി..രാത്രി ആ വിഷമം ഞാൻ മാറ്റി തരാം…അല്ല പൈസ കുറെ പൊട്ടിച്ചു തീർത്തല്ലോ…വീട് വാങ്ങിച്ചു..കാർ വാങ്ങി..എല്ലാം കഴിഞ്ഞോ…
അഭി – ഇല്ല…5 ലക്ഷം ബാക്കി ഉണ്ട്..അത് ഫിക്സഡ് ആക്കി ഇട്ടു…അത് അങ്ങനെ കിടക്കട്ടെ…ഇനി ഒരു മോൾ ഒക്കെ ഉണ്ടായാൽ അവളെയും നല്ല പോലെ കെട്ടിച്ചു വിടണ്ടെ…

അനു – ആഹാ ..
കൊള്ളാലോ…മോൾ വേണം എന്ന് ആയോ….ഇപ്പൊൾ തന്നെ വേണോ?

അഭി – ഭാവിയിൽ എന്ന് അല്ലേ പറഞ്ഞുള്ളൂ…നിനക്ക് ഓക്കേ ആണേൽ നോക്കാം…

അനു – അയ്യടാ….കുറച്ച് കഴിഞ്ഞ് മതി എന്നാണ് എനിക്ക്..മോൻ 2 വയസ്സ് അല്ലേ ആയിട്ടുള്ളൂ…ഒരു 5 വയസ്സ് ആവുമ്പോൾ വേണേൽ നോക്കാം…മതിയോ..എൻ്റെ അഭി ഏട്ടന് ഇപ്പൊ വേണം എന്ന് ആണേൽ ഞാൻ റെഡി…

അഭി – ഞാൻ വെറുതെ പറഞ്ഞതാ…നമ്മള് തുടങ്ങിയിട്ട് അല്ലേ ഉള്ളൂ..സമയം ഒരുപാട് ഉണ്ടല്ലോ…

അനു – അതെ… ഡിവോഴ്സ് ആയി…മോനെ വേണ്ട എന്ന് അയാള് എഴുതി നൽകി…ചിലവിനു ഒന്നും വേണ്ട എന്ന് ഞാനും പറഞ്ഞു…ഇന്നാ അതിൻ്റെ പേപ്പർ കിട്ടിയത്…നമ്മളെ കല്യാണ സർട്ടിഫിക്കറ്റ് കിട്ടി…

അഭി – ഇനി നിനക്ക് സമാധാനം ആയല്ലോ…

അനു – അച്ഛനും അമ്മക്കും ഏട്ടൻ വിളിക്കുന്നത് ആണ് ഇഷ്ടം..പ്രായം 1 വയസിനു അടുത്ത് എനിക്ക് ആണ് കൂടുതൽ…അതാ പിന്നെ ഞാൻ അങിനെ വിളിക്കുന്നത്…

അഭി – അതാ എനിക്കും ഇഷ്ടം .പ്രായത്തിൽ ഒക്കെ എന്ത് ഇരിക്കുന്നു…എനിക്ക് നീയും അവിടേ ഇരിക്കുന്ന അച്ഛനും അമ്മയും മാത്രമേ ഉള്ളൂ…ഞാൻ ഹാപ്പി ആണ്..പിന്നെ നമ്മുടെ മോനും
അനു – എനിക്കും…..മോനോട് ഇഷ്ടകുറവു എന്തേലും മനസ്സിൽ ഉണ്ടോ..ഞാൻ ഇല്ലാത്തപ്പോൾ പോന്നു പോലെ ഏട്ടൻ നോക്കുന്നുണ്ട് എന്ന് അറിയാം..എന്നാലും ചോദിക്കാ?

അഭി – അവൻ നമ്മുടെ മോൻ ആയിട്ട് തന്നെ ആണ് കാണുന്നത്..ഒരു ദിവസം പോലും അവനെ കാണാതെ വയ്യ …നീ അത് ആലോചിച്ചു ടെൻഷൻ അടിക്കേണ്ട….എൻ്റെ മനസ്സിൽ ഒന്നും ഇല്ല..

അമ്മയും അച്ഛനും മോനും അടുത്തേക്ക് വന്നു ..

അച്ഛൻ – പോവല്ലേ …11 ആവുന്നു…മോൻ ഉറങ്ങാൻ ആയി..

അമ്മ – നിങ്ങൾക്ക് സംസാരിച്ചു മതിയായിട്ടു ഉണ്ടാവില്ല അല്ലേ..

അഭി – അങ്ങനെ ഒന്നും ഇല്ല.. ഇവിടേ ഇരുന്നാൽ സമയം പോവുന്നത് അറിയൂല..പിന്നെ ഒരു മാസം കണ്ടില്ലെലും അവള് ഇപ്പോഴും വിളിച്ചു എല്ലാം ചോദിക്കും…
പോവാം…

Leave a Reply

Your email address will not be published. Required fields are marked *