ക്ലാര ദി ക്വീൻ- 1

Related Posts


നന്നായി കഥകൾ എഴുതാൻ അറിയാവുന്ന ആളൊന്നും അല്ല ഞാൻ.. എന്നാലും മനസ്സിൽ വന്ന ഒരു തീം ഒന്ന് ട്രൈ ചെയ്യണം തോന്നി… തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണേ..

വേനൽ ആയിട്ടു കൂടി തുടർച്ചയായ മൂന്നാം ദിവസവും മഴ ശക്തിയായി പെയ്തു കൊണ്ടിരിക്കുകയായിരുന്നു.കഠിനമായ വേനൽ ചൂടിൽ നിന്നും കുറച്ചെങ്കിലും ആശ്വാസം കിട്ടിയ സന്തോഷത്തിൽ ആയിരുന്നു എല്ലാവരും.
പക്ഷെ രണ്ടു പേരുടെ മുഖത്ത് മാത്രം സന്തോഷം ആയിരുന്നില്ല മറിച്ചു വന്നേക്കാവുന്ന അല്ലെങ്കിൽ സംഭവിച്ചേകാവുന്ന കാര്യങ്ങളെ ഓർത്തുള്ള ഭീതി ആയിരുന്നു.അവർ രണ്ടു പേരും കൈകൾ കോർത്തു എന്തു വന്നാലും നേരിടും എന്നാ ദൃഡാനിശ്ചയം എടുത്തു ആ മഴ അങ്ങനെ നോക്കി ഇരുന്നു.

നന്നായി പെയ്യുന്ന മഴയുടെ തണുപ്പ് ആസ്വദിച്ചും ഇന്നലത്തെ ബര്ത്ഡേ സെലിബ്രേഷന്റെ ക്ഷീണത്തിലും മൂടി പുതച് കിടന്നുറങ്ങുകയായിരുന്നു സിദ്ധു.

“ഡാ സിദ്ധുവേ… മണി 12:30 കഴിഞ്ഞു വന്നു ബ്രേക്ഫാസ്റ് കഴിക്കുന്നുണ്ടോ നീ.. അതോ ഞാൻ വന്നു വെള്ളൊഴിച്ചാൽ മാത്രേ എന്റെ പൊന്നു മോൻ എഴുന്നേറ്റ് വരു എന്നുണ്ടോ”

“അവൻ ഉറങ്ങിക്കോട്ടെടി.. ഇന്നലെ സെലിബ്രേഷൻസ് ഒക്കെ കഴിഞ്ഞു ലേറ്റ് ആയിട്ടല്ലേ കിടന്നത് ക്ഷീണം കാണും ”

“നിങ്ങളാണ് മനുഷ്യ ചെക്കനെ ഇങ്ങനെ എല്ലാത്തിനും വളം വച്ചു കൊടുക്കുന്നത്..അവന്റെ ബര്ത്ഡേ ഒന്നും അല്ലായിരുന്നല്ലോ.. പിന്നെന്തിനാ അവനു ഇത്ര ക്ഷീണം”

“എടി അവനല്ലേ എല്ലാം ഓടി നടന്നു ചെയ്തത്..അവന്റെ ഒരേയൊരു ബെസ്റ്റ് ഫ്രണ്ട് അല്ലെ ജിത്തു ”

“ഓ പിന്നെ… അച്ഛനും മോനും പാതിരക്കു ഞാൻ അറിയാതെ വന്നു കിടന്നപ്പഴേ എനിക്ക് ഡൌട്ട് അടിച്ചു.. നിങ്ങൾ ഇന്നലെ ബിയർ അടിച്ചില്ലേ മനുഷ്യ.. സത്യം പറഞ്ഞോ ”

“എന്റെ പൊന്നു ലച്ചു നീ അറിയാതെ ഞൻ കുടിക്കോ “

“അയ്യടാ സോപ്പ് ഇടാൻ ഒന്നും നോക്കണ്ട മനുഷ്യ നിങ്ങൾ.. സ്മെല് അടിക്കുന്നോണ്ടല്ലേ ഇത് വരെ ഇല്ലാത്ത ഞാൻ എഴുന്നേൽക്കുന്നതിന് മുന്നേ എഴുന്നേറ്റുള്ള കുളി”

“എന്റെ ദൈവമേ ഒരു നല്ല ശീലം തുടങ്ങിയത് ഇത്ര വല്യ തെറ്റായോ”

“നിങ്ങൾക് രണ്ടു പേർക്കും നിങ്ങൾടെ റൂമിൽ പോയി വഴക്കിട്ടൂടെ.. രാവിലെ തന്നെ എന്തിനാ എന്റെ ഉറക്ക് കളയുന്നെ..ചെറിയ പിള്ളേരെ പോലെ..നല്ല ഒരു സ്വപ്നം കണ്ട് വരുവായിരുന്നു.. അത് പോയി കിട്ടി ”
ഉറക്കം തടസ്സപ്പെട്ട സിദ്ധു എഴുന്നേറ്യിരുന്നു പറഞ്ഞു.

ഇത് കേട്ട് സിദ്ധുവിന്റെ അമ്മ ഒന്ന് ആക്കി പറഞ്ഞു

“എന്താ എന്റെ പൊന്നു മോൻ പറഞ്ഞെ.. രാവിലെയോ.. ആ കുന്ത്രാണ്ടം എടുത്തു സമയം ഒന്ന് നോക്കിയേ ”

ഫോൺ എടുത്തു സമയം നോക്കിയ സിദ്ധു ചമ്മി..

“വാട്ട്‌..!
12:45???!”

ഇത് കേട്ടു ചിരിച്ചു കൊണ്ടും തന്റെ ഭാര്യയെ എങ്ങനെയും തണുപ്പിക്കണം എന്നതു കൊണ്ട് ടോപ്പിക്ക് മാറ്റാൻ ആയി സിദ്ധുന്റെ അച്ഛൻ പറഞ്ഞു

“ഡാ അതിന്റെ ഇടയിൽ നീ നമുക്ക് ഇട്ട് ഒന്ന് താങ്ങി ഇല്ലെടാ കള്ള.. നീ എന്തോന്നാ പറഞ്ഞെ പിള്ളേരെ പോലെയെന്നോ..
അതിനർത്ഥം നമുക്ക് വയസ്സായി എന്നല്ലെടി ഇവൻ പറഞ്ഞെ ”

“ശരിയാണല്ലോ..ആർക്കാടാ വയസ്സയെ.. ആർക്കാടാ വയസ്സായെ ”

എന്നും പറഞ്ഞു കൊണ്ട് അച്ഛനും അമ്മയും സിദ്ധുവിന്റെ ബെഡിൽ കയറി അവനെ ഇക്കിളിയാക്കിക്കൊണ്ടിരുന്നു.

“അയ്യോ എന്നെ കൊല്ലുന്നേ.. നാട്ടുകാരെ ഓടി വായോ”

സിദ്ധു ഇക്കിളി എടുത്ത് വിളിച്ചു കൂവി.

ആരും കണ്ടാൽ അസൂയപ്പെട്ടു പോവുന്ന ഒരു കൊച്ചു ഫാമിലി ആയിരുന്നു സിദ്ധുവിന്റെ.അച്ഛനും അമ്മയും പിന്നെ സിദ്ധുവും അടങ്ങുന്ന ഒരു കൊച്ചു ഫാമിലി.

സിദ്ധുവിനെ കുറിച്ച് പറഞ്ഞില്ലാലോ.19 വയസ്സായ ഒരു കൊച്ചു മിടുക്കൻ.അമേരിക്കയിൽ ആണ് സിദ്ധുവും ഫാമിലിയും സെറ്റൽഡ്.അവിടെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പഠിച്ചോണ്ടിരിക്കുവാണ്‌ സിദ്ധു ഇപ്പൊ.അച്ഛനും അമ്മയും രണ്ടു പേരും വർക്ക്‌ ചെയുന്നത് കൊണ്ട് ചെറുപ്പം മുതലേ പൈസയ്ക്കോ തന്റെ ആവിശ്യങ്ങൾക്കോ ഒരു കുറവും ഇല്ലാതെ ആണ് സിദ്ധു വളർന്നത്. നാട്ടിലും സിദ്ധുവിന്റെ അച്ഛൻ അതായത് വിഷ്ണുവിന് ഒരു കമ്പനി ഉണ്ട്. അത് നോക്കി നടത്തുന്നത് സിദ്ധുവിന്റെ അപ്പൂപ്പൻ ആണ്. പക്ഷെ സിദ്ധു ഇതുവരെ അപ്പൂപ്പനേം അമ്മൂമ്മയേം നേരിട്ടു കണ്ടിട്ടില്ല ട്ടോ.ഓർമ്മ വച്ച കാലം തൊട്ടേ സിദ്ധു അമേരിക്കയിൽ ആണ്. പക്ഷെ അവർ തമ്മിലുള്ള ബന്ധത്തിന് അതൊന്നും ഒരു പ്രശ്നം അല്ലായിരുന്നു. അവർ തമ്മിലുള്ള വീഡിയോ കാൾ
ചെയ്യാത്ത ദിവസങ്ങൾ ഇല്ലായിരുന്നു സിദ്ധുവിന് ഭയങ്കര ഇഷ്ടാണ് അവന്റെ അപ്പൂപ്പനേം അമ്മൂമ്മയേം.
എല്ലാം ഉണ്ടെങ്കിലും ഒന്നിനും ഒരു കുറവും ഇല്ലെങ്കിലും എന്തോ ഒന്ന് സിദ്ധുവിന് തന്റെ ലൈഫിൽ നിന്ന് മിസ്സിംഗ്‌ ആയിരുന്നു. അമേരിക്കൻ ലൈഫ്‌സ്‌റ്റൈലിനോടും ഭക്ഷണത്തോടും ഒക്കെ സിദ്ധുവിന് മടുപ്പ് തോന്നി തുടങ്ങിയിരുന്നു. അപ്പൂപ്പൻ നാട്ടിലെ ഫോട്ടോസ് ഒക്കെ സിദ്ധുവിന് അയച്ചു കൊടുക്കും. അതൊക്കെ കണ്ട് സിദ്ധു എപ്പഴും ചിന്തിക്കുന്ന ഒറ്റ കാര്യേ ഉള്ളു. ഇത്ര നല്ല ഒരു നാട് വിട്ടിട്ട് ന്തിനാ അച്ഛനും അമ്മേം ഇവിടെ സെറ്റൽഡ് ആയതെന്ന്. ഇനി ഇപ്പൊ നാട്ടിൽ പോവാൻ പറഞ്ഞാലോ അമ്മ കടിച്ചു കീറാൻ വരും സിദ്ധുവിനെ.
നാട്ടിലേക്കു പോവാൻ പറ്റാത്ത എന്തോ പ്രശ്നം തന്റെ അച്ഛനും അമ്മക്കും ഉണ്ട് എന്ന് സിദ്ധുവിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവൻ ഒരിക്കലും അവരെ അതിനെ വേണ്ടി നിർബന്ധിച്ചില്ല.

അതുപോലെ തന്നെ അമ്മയുടെ റിലേറ്റീവ്സ് ആയിട്ട് സംസാരിച്ച ഓർമ്മ പോലും സിദ്ധുവിന് ഇല്ല. അതിനെ പറ്റി ചോതിച്ചു ചെന്നാൽ എന്ധെലും ഒക്കെ പറഞ്ഞു അമ്മ തടി തപ്പും. അച്ഛൻ പറഞ്ഞു വച്ച ഒരു കഥ മാത്രേ സിദ്ധുവിന് അവന്റെ അമ്മയുടെ ബന്ധുക്കൾ ആയുള്ള അറിവ്.

——————————-

സിദ്ധുവിന്റെ പോയിന്റ് ഓഫ് വ്യൂൽ നിന്നാണ് ട്ടോ പറയാൻ പോവുന്നത്.

ഇക്കിളി സഹിക്ക വയ്യാതെ ഞാൻ എഴുന്നേറ്റു ഓടി ബാത്‌റൂമിൽ കേറി ഡോർ അടച്ചു. ചിരിച്ചു ചിരിച്ചു വയർ വേദന വന്നിരുന്നു എനിക്ക്.
പിറകെ ഓടി വന്ന അമ്മയ്ക്ക് ഞാൻ പിടികൊടുത്തില്ല.

“ഇറങ്ങിവാടാ കള്ള നീ ”

എന്റെ ഓട്ടം കണ്ടു ചിരിച്ചോണ്ടായിരുന്നു അമ്മ പറഞ്ഞത്.

“വേണ്ട മോളേ… ഇനി ചിരിച്ച എന്റെ കുടൽ മാല പുറത്തു വരും”

ഇത് കേട്ട് ചിരിച്ചു അടക്കിപിടിച്ചു അമ്മ പറഞ്ഞു.
“മോളെന്നോ.. അമ്മെന്ന് വിളിക്കെടാ പട്ടി ”

“എന്റെ പൊന്നമ്മ ഒരു 10 മിനിറ്റ്.. ഞാനിപ്പോ ഫ്രഷ് ആയിട്ട് കഴിക്കാൻ വന്നേക്കാം ”

“വന്നാൽ നിനക്ക് കൊള്ളാം.. അല്ലെങ്കിൽ ഞാൻ തന്നെ നിന്റെ കൊടൽ മാല പൊറത്തെടുക്കും ”

“വേണ്ടായേ ഞാൻ വന്നേക്കമേ ”

Leave a Reply

Your email address will not be published. Required fields are marked *