മഞ്ജു – അഭി വലിയ കമ്പനികൾ സമയം അറിയിക്കുമ്പോൾ എങ്ങനയാ അവരോട് അത് മാറ്റി പറയുക…ഇനി എന്തായാലും അഭി പറഞ്ഞ പോലെ ചെയ്യാം .
പ്രജീഷ് – ഞാനും ഇനി എന്നും ഇവിടേ ഉണ്ടാകും..നമ്മുക്ക് നല്ല രീതിയിൽ മുൻപോട്ടു പോകണം…അഭി ഇന്ന് വേണേൽ നേരത്തെ പോയിക്കൊളു..
.
അഭി – അത് കുഴപ്പം ഇല്ല..
അനു രാത്രി ഫോൺ വിളിച്ചു
അനു – ഏട്ടാ വരുന്ന വഴിക്ക് ബൈക്ക് കേടായി..ആകെ മഴയാ..ഒന്ന് വേഗം വരാമോ…
അഭി – ഞാൻ ജോലിയിൽ ആണ്..ഞാൻ നോക്കട്ടെ…
അഭി കുറച്ചു കഴിഞ്ഞ് ആണ് കമ്പനിയിൽ നിന്നു ഇറങ്ങിയത്…
അഭി അവിടേ എത്തുമ്പോൾ ആകെ ഒന്ന് ഞെട്ടി..അവള് ആ മഴയത്ത് എവിടേയും കയറി നിൽക്കാൻ കഴിയാത്ത അവസ്ഥയിൽ മഴ മുഴുവൻ കൊണ്ട് നിൽക്കുന്നു..
അഭി എത്തി..അവള് ആകെ സങ്കടപ്പെട്ടു നിൽക്കുന്നു..പാവം അവള് അവനെ കാത്തു കുറെ നേരം ആയി അവിടേ മഴ നനഞ്ഞ് യൂണിഫോമിൽ നിൽക്കുന്നു..
അഭി വന്നു വാതിൽ തുറന്നു..നനഞ്ഞ് കുളിച്ച് അവള് വണ്ടിയിൽ കയറി..
അഭി ഒരു തുണി എടുത്ത് തല തോർത്തി കൊടുക്കാൻ വന്നപ്പോൾ അവള് തട്ടി മാറ്റി.
അനു – വേണ്ട..എത്ര പറഞ്ഞു..വേഗം വരാൻ…ഞാൻ ആകെ ഈ സ്ഥലത്ത് പേടിച്ചു നിൽക്കുക ആണ്.. എനോടു ഇപ്പൊ ഒരു സ്നേഹവും ഇല്ലല്ലോ…
അനു ഡാഷ് ബോർഡിൽ തല വെച്ച് കരയാൻ തുടങ്ങി..
അഭി ആകെ വിഷമിച്ചു വണ്ടി വേഗം വീട്ടിൽ എത്തിച്ചു…അവള് വേഗം
കുളിക്കാൻ കയറി..
അഭി അറിയുന്ന ഒരു വർക്ക്ഷോപ്പിൽ വിളിച്ചു വണ്ടി റെഡി ആക്കി വെക്കാൻ പറഞ്ഞു..
അന്ന് രാത്രി കിടക്കുമ്പോൾ അഭി അവളെ ചേർത്ത് പിടിച്ചു..അവള് തട്ടി മാറ്റി നിലത്ത് കിടന്നു..
രാത്രി അഭി ഉണർന്നു വെള്ളം കുടിക്കാൻ നോക്കിയപ്പോൾ അനു പനിച്ച് വിറക്കുന്നു…
അവൻ വേഗം അവളെ കിടക്കയിൽ കിടത്തി…അവൻ ഒരു പുതപ്പ് എടുത്ത് പുതപ്പിച്ചു .
അഭി വേഗം താഴേക്ക് ചെന്ന് അമ്മയെ അച്ഛനെയും വിളിച്ചു കൊണ്ട് വന്നു..
അമ്മയും അച്ഛനും എന്തൊക്കെയോ മരുന്ന് ഒക്കെ ഉണ്ടാക്കി കൊണ്ട് വന്നു..അവളെ ഉണർത്തി ചൂട് ചായ എല്ലാം കൊടുത്ത്..നോക്കി..
അവസാനം അമ്മയും അഭിയും ആശുപത്രിയിൽ കൊണ്ട് പോയി …അവൾക്ക് അവിടേ മരുന്നും ഗ്ലൂക്കോസും എല്ലാം കയറ്റി ..പനി ഒന്ന് കുറഞ്ഞതും വീട്ടിലേക്ക് വിട്ടു..
രാവിലെ അവളെ വീട്ടിൽ എത്തി താഴെ മുറിയിൽ കിടത്തി..അഭി അവളെ തലയിൽ തുടി ഇട്ടും…കാലിൽ കയ്യുകൾ ഒക്കെ ഇട്ടു ഇടക്ക് ഇടക്ക് ചൂട് ആക്കി..
അമ്മക്ക് ആണേൽ ഊര വേദനയും…അഭി വീട്ടിൽ ഇരുന്നു അന്ന് ജോലി ചെയ്യുന്നു..ഇടക്ക് അവളെ അടുത്ത് പോയി കിടക്കും…അവളെ കെട്ടി പിടിച്ച് നെഞ്ചില് കിടത്തി തലോടും..
കഞ്ഞി കൊടുക്കും…ഇതെല്ലാം അനു കണ്ടു അവനെ നോക്കി ഇരിക്കും…
3 ദിവസം അങ്ങനെ അഭി അവളെ പോന്നു പോലെ നോക്കി..
പനി മാറി പഴയതിലും അവള് ഓക്കേ ആയി..
അടുത്ത് ദിവസം ജോലിക്ക് പോയി തുടങ്ങി.. അഭിയും പോയി..
അന്ന് രാത്രി കിടക്കുമ്പോൾ അഭി നിലത്ത് കിടന്നു..അനു എന്തൊക്കെയോ
പറയണം എന്ന് ഉണ്ടെങ്കിലും പറ്റിയില്ല…
അടുത്ത ദിവസം രാവിലെ അഭി ഉച്ചക്ക് ഒന്നും ഉണ്ടാക്കി വെക്കേണ്ട എന്ന് അമ്മയോട് പറഞ്ഞു..
ഉച്ചക്ക് കമ്പനിയിൽ നിന്ന് കുറെ ആൾക്കാർ വീട്ടിൽ വന്നു..അപ്പോഴേക്കും അവൻ ഏൽപ്പിച്ച് സദ്യയും എത്തി..
അവരു വീട്ടിൽ എത്തിയപ്പോൾ ആണ് അവൻ്റെ പിറന്നാളിന് വന്നത് ആണ് എന്ന് അരിഞ്ഞത്..
അനു ഇത് ഒന്നും അറിയാതെ ആകെ അമ്പരന്നു നിന്നു..
എല്ലാവരും കഴിച്ചു..വൈകുന്നേരം കേക്ക് മഞ്ജു ഓർഡർ ചെയ്തു വരുത്തിച്ച് അത് മുറിക്കാൻ ആയി തയ്യാർ ആയി..
അഭി മോനെ കൊണ്ട് വന്നു അവനെ കൂട്ടി അത് മുറിക്കുന്നത് കണ്ടു അനു കണ്ണിൽ വെള്ളം നിറച്ചു നിന്നു..
മോൻ്റെ വായിൽ കൊടുത്ത്..അവൻ അതു വീണ്ടും വീണ്ടും കഴിക്കാൻ വാ കാണിച്ചു .
മഞ്ജു അവനെ എടുത്ത്
മഞ്ജു – മോൻ വാ..ഞാൻ എടുക്കാം..
മഞ്ജുവും പ്രജീഷും അവനെ കൊണ്ട് പോയി..നടന്നു..
അഭി അച്ഛനും അമ്മക്കും കേക്ക് വായിൽ വെച്ച് കൊടുത്തു…
അഭി എല്ലാവർക്കും കൊടുത്തു..അനു ഇതെല്ലാം കണ്ട് സന്തോഷിച്ചു കണ്ണിൽ വെള്ളം നിറച്ച് നിന്നു..
