പഠിച്ചു കഴിഞ്ഞില്ലേ ഇനി പ്രണയിച്ചുടെ ?
നോക്കട്ടെ.
ചേച്ചി നല്ല ലുക്ക് ഉള്ളവനെ നോക്കിയാൽ മതി ട്ടോ.
എനിക്ക് നല്ലോണം ലുക്ക് ഒന്നും വേണമെന്നില്ല. നല്ല സ്വഭാവം ഉണ്ടായിരിക്കണം , പിന്നെ എന്നെ നന്നായി നോക്കണം.
എനിക്ക് ഇഷ്ടപെട്ടു ചേച്ചിടെ സെലെക്ഷൻ മൈൻഡ്.
ശേഷം എന്റെ ചോദ്യങ്ങൾ അഞ്ജു ചേച്ചിയുടെ നേർക്ക് ആയി.
അഞ്ജു ചേച്ചിക്ക് ലൈൻ ഒന്നുമില്ലേ ?
ഉണ്ടായിരുന്നു. ഇപ്പോ ഇല്ല.
ന്തേ ?
അവന്റെ മുഖത്തു മാത്രമേ വെളുപ്പ്ഉള്ളു ഉള്ളു മുഴുവൻ കറുപ്പാണ്.
ചേച്ചി തെളിയിച്ചു പറ.
അവൻ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾ യൂസ് ചെയ്യാറുണ്ട്. എനിക്ക് ഇങ്ങനെ ഉള്ളവരെ ഇഷ്ടമല്ല.
സാധാരണ പെണ്ണ്പിള്ളേരെ പോലെ യല്ല നിങ്ങൾ. കുറച്ചു ബുദ്ധിയൊക്കെ ഉള്ള കൂട്ടത്തിൽ പെട്ടതാ അല്ലേ. ?
പിന്നല്ലാതെ. വളർത്തി വലുതാക്കിയ മാതാപിതാക്കളെ കൾ വലുതല്ലല്ലോ ഒരു നിമിഷം കണ്ടുമുട്ടിയവന്റെ പ്രണയം.
അത് ശെരിയാ. പക്ഷെ ചില പ്രണയങൾ മാനികുക തന്നെ വേണം.
മ്മം.
നേരം വൈകുന്നതിനു മുന്പേ ഞങ്ങൾ വീടുപിടിച്ചു.
ഭാഗ്യം കൊച്ചമ്മ എഴുന്നേറ്റില്ല.
വേഗം ഞാൻ മുറ്റം അടിച്ചു വരാൻ ചൂൽ എടുത്തു.
മനു അതിഇങ്ങ് താ ഞാൻ അടിച്ചു വാരം. അനു ചേച്ചി എന്റെ കയ്യിൽ നിന്ന് ചൂൽ വാഗിച്ചു.
വേണ്ട ചേച്ചി കൊച്ചമ്മ കണ്ടാൽ കൊഴാപ്പമാ.
ഒരു കുഴപ്പം ഉണ്ടാവില്ല. നീ ഞങ്ങൾക്ക് അന്യനൊന്നും അല്ലല്ലോ. അമ്മേടെ അനുജത്തിയുടെ മോനല്ലേ.
ഒരു നിമിഷം ഞാനൊന്നു നിശ്ചലമായി നിന്നു പോയി.
ടാക്സി ഡ്രൈവർ ആയ അച്ചന്റെ മരണത്തിനു ശേഷം ഒരു ഗതിയും പരഗതിയും ഇല്ലാതെ അമ്മ അഭയം തേടിയ്തു കൊച്ചമ്മയുടെ അടുക്കലാണ്. അമ്മ ക്യാൻസർ ബാധിച്ചു മരിക്കുന്നത് വരെ ഈ വീട്ടിൽ ഒരഗതെ പോലെയായിരുന്നു ഞാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല.
കൊച്ചമ്മ വല്ലാതെ മാറിയിരിക്കുന്നു. ഒരു പക്ഷെ പണത്തിന്റെ ഹുങ്ക് ആയിരിക്കണം.
ഡാ മനു..
ആ ശബ്ദം എന്റെ ചിന്തകളെ പാതിയിൽ മുറിച്ചു കളഞ്ഞു.
നീ എന്താ ആലോചിച്ചു നിക്കുന്നെ?
ഏയ് ഒന്നുല്യാ.
എന്നാൽ നീ പോയി ടേബിൾ ഇരിക്കു.
ഡി അഞ്ജു നീ വേഗം ചായ ഉണ്ടാക്കിയെ.
വേണ്ട ചായ ഞാൻ ഉണ്ടാക്കിക്കോളാം.
നീ അവിടെ പോയി ഇരുന്നാൽ മതി അവൾ എപ്പോ ചായയും ആക്കിയിട്ടു വരും.
ഇതുവരെ ഇല്ലാത്ത സന്തോഷം എനിക്ക് ഉണ്ടായി. മനസ്തണുത്തു.
അനു ചേച്ചി അടിച്ചു വാരി കഴിഞ്ഞതിനു ശേഷം ഞങ്ങൾ ഒരുമിച്ച് ചായയും പലഹാരങ്ങളും കഴിച്ചു.
അപ്പോഴേക്കും കൊച്ചമ്മ ഉച്ചമയക്കം കഴിഞ്ഞു എഴുന്നേറ്റു.
സമയം രാത്രി 10 മണി *
ഞങ്ങൾ ആഹാരം ഒക്കെ കഴിച്ചു കിടക്കാൻ തുടങ്ങി.
ഒന്ന് ഉറക്കം കിട്ടി വന്നതേ ഉള്ളു അപ്പോഴേക്കും ആരോ വന്നു തട്ടി വിളിച്ചു.
ഡാ മനു എഴുന്നേൽക്കു ഇതു ഞാനാ അഞ്ജലി.
എന്താ അഞ്ജു ചേച്ചി ഈ പാതി രാത്രിക്ക്.
പാതി രാത്രി ഒന്നും ആയിട്ടില്ല. നീ എഴുന്നേറ്റു വന്നേ.
കണ്ണു തിരുമ്മി കൊണ്ട് ഞാൻ എഴുന്നേറ്റു.
എന്താ ചേച്ചി പറയു ?
അതൊക്കെ പറയാം നീ ഞങ്ങടെ മുകളിലെ മുറിയിലെക്ക് വാ.
ഞാൻ മുകളിലെത്തി. മുറി തുറന്നു.
ബെഡിൽ അഞ്ജു ചേച്ചിയും അനു ചേച്ചിയും ഇരിക്കുന്നുണ്ടായിരുന്നു.
അടുത്ത് ചെന്നു.
എന്താ കാര്യം പറയു.
ഇന്ന് രാത്രി നമ്മക്ക് അടിച്ചു പൊളിക്കാം. വാ നമ്മുക്ക് അന്ധാക്ഷരി കളിക്കാം ( പാട്ട് പാടി കളി ).
ഞാനില്ല എനിക്ക് നേരത്തെ എഴുന്നേൽക്കാനുള്ളതാ. അല്ലേൽ കൊച്ചമ്മ എന്നെ കൊല്ലും.
അനു സിതാര : എന്നാൽ അവൻ പോയി കിടന്നോട്ടെ. വെറുതെ ബുദ്ധിമുട്ട് ക്കണട്.
അനു ചേച്ചിയുടെ മുഖത്തെ നിരാശ ഞാൻ കണ്ടു.
എനിക്ക് വല്ലാതെയായി. ഞാൻ അവരുടെ കൂടെ ചിലവഴിക്കാൻ തീരുമാനിച്ചു.
വൈകാതെ കളി ആരംഭിച്ചു.
അഞ്ജു ചേച്ചി ആദ്യതെ പാട്ട് പാടി തുടക്കം കുറച്ചു.
അടുത്ത ഊഴം എന്റെതാണ്.
അഞ്ജു ചേച്ചി പാടി നിർത്തിയ പാട്ടിന്റെ അവസാനത്തെ അക്ഷരത്തിൽ തുടങ്ങുന്ന പാട്ട് ഞാൻ പാടി.
അങ്ങനെ അനു ചേച്ചിയുടെ ഊഴം മെത്തി.
അവളുടെ സുന്ദര നാദം കേൾക്കാൻ ഞാൻ കാതോർത്തു.
