“അതിന് അവൻ എപ്പോഴാ നിന്റെ കോളേജിൽ വന്നേ?” ഉമ്മ ചോദിച്ചു.
“ഉമ്മാ ഇവൾടെ കോളേജിലെ പുതിയ ബ്ളോക് നമുക്കാ പണി.ഇന്നലെ അവിടെ പോയിരുന്നു.”
“ഇനിയിപ്പോ അങ്ങനെയൊക്കെ പറഞ്ഞാൽ മതിയല്ലോ. ആരെയോ കാണാൻ വന്നെയാ.”
“ആ തന്നെ. നിനക്ക് ഒരു നാത്തൂൻ വേണ്ടേ”
“പുന്നാര മോന് പെണ്ണ് നോക്കണ്ടെന്ന പറഞ്ഞെ”
“എടീ നീയല്ല അവൻ, എനിക്ക് അവനെ നല്ലോണം അറിയാം.” ഉമ്മ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി.
ഉമ്മാക്ക് എന്നെ വിശ്വാസം ആണ്. സ്വന്തം മകൾ റെജീനയേക്കാൽ. റെജീന എൻജിനിയറിങ് മൂന്നാം വർഷ വിദ്യാർഥിനി. കോളേജിൽ കേറിയ ആദ്യ വർഷം തന്നെ പഠിപ്പിക്കുന്ന കോളേജിലെ ലേക്ച്ചറിനെ തന്നെ വളച്ചു. റിയാസ്. എന്റെ ഭാവി അളിയൻ മാന്യൻ ആയതു കൊണ്ട് വീട്ടിൽ വന്നു പെണ്ണ് ചോദിച്ചു. രണ്ടു കുടുംബത്തിനും ചീത്ത പേര് കേൾക്കാതിരിക്കാൻ നാട്ടുകാർ ഓരോന്ന് പറഞ്ഞ് ഉണ്ടാകുന്നതിന് മുൻപ് കല്യാണ നിശ്ചയവും നടത്തി.
ഒരു ദിവസം ഉമ്മ രണ്ടിനെയും ടൗണിൽ വെച്ച് പൊക്കി. കോളേജും കട്ട് ചെയ്തു കറക്കം . ഉമ്മ ഇടക്ക് ഇടക്ക് അതും പറഞ്ഞു അവളെ കുത്തി നോവിക്കാറുണ്ട്. വെറുതെ ഒരു രസം. പത്തു നാല്പത്തി മൂന്ന് വയസ്സ് ഉണ്ടേലും ഉമ്മ കിടിലം ആണ്. അത്യാവശ്യം കമ്പ്യൂട്ടറും മൊബൈലും ഇന്റർനെറ്റും ഒക്കെ ഉപയോഗിക്കാൻ അറിയുന്ന ഒരു വീട്ടമ്മ. ഇപ്പോഴത്തെ ന്യൂ ജനറേഷൻ പിള്ളേരുടെ പല തരികിട പരിപാടികളും പൊളിച്ചടുക്കി കയ്യിൽ കൊടുക്കാറുണ്ട്. ഫോണിൽ ഗാലറി ലോക് ചെയ്തു ഇട്ടാൽ പോലും ഉമ്മ അത് തുറക്കും.
അതുകൊണ്ട് തന്നെ ഞാൻ തുണ്ട് വളരെ സൂക്ഷ്മതയോടെ ആണ് കൈകാര്യം ചെയ്യുന്നത്. ഫോണിൽ തുണ്ട് ഉണ്ടേൽ അത് നിലത്ത് വെക്കാതെ കൊണ്ട് നടക്കും വെറുതെ എന്തിനാ നാണം കെടുന്നെ.
റെജീന യുടെ ഫോൺ ബെൽ അടിക്കുന്നതും കേട്ട് അവൾ അതെടുക്കാൻ പോകുന്നേരവും ഉമ്മ കൗണ്ടർ അടിച്ചു.
“പോടി പോ നിന്റെ സാറാകും വിളിക്കുന്നെ പോയി ഹാജർ പറ.”
“ഉമ്മ പോയി മോനെ ഊട്ട് അപ്പോഴേയ്ക്കും ഞാൻ വരാം. ഇക്കാ പോകല്ലേ”
“നീ ഇന്ന് കോളേജിൽ കാണില്ലെന്ന് പറ അല്ലേൽ എന്റെ മരുമോൻ കോളേജ് മുഴുവൻ നിന്നെയും പരതി നടക്കും”
“ഡാ നീ കഴിച്ചിട്ട് പോയാൽ മതി. വാ “
ടേബിളിൽ ആവി പറക്കുന്ന ഇടിയപ്പവും മട്ടൻ സ്റ്റ്യൂവും. അപ്പോഴാണ് എനിക്ക് അത് മനസ്സിലായത്. ഇതൊക്കെ ഉണ്ടാക്കി വെച്ചിട്ടാണ് ഉമ്മ എന്റെ തലക്ക് വെള്ളം ഒഴിച്ചത് എന്നെ തീറ്റിച്ചിട്ടു വിടാൻ ആണെന്ന്.
അമ്മമാരെ കുറ്റം പറയാൻ പറ്റില്ലല്ലോ. അവർ ഓരോന്ന് ഉണ്ടാക്കി വെക്കും മക്കൾക്ക് വേണ്ടി.മക്കളോ രാവിലെ ആണെങ്കിൽ പോത്ത് പോലെ കിടന്നു ഉറങ്ങും. എഴുന്നേറ്റാൽ സമയം ഇല്ലെന്നും പറഞ്ഞ് വീട്ടിൽ നിന്ന് കഴിക്കാതെ പോകും.രാത്രി ആണേൽ കുടിച്ചു നാലുകാലിൽ വരും അല്ലേൽ പുറത്ത് നിന്ന് ഭക്ഷണവും കഴിച്ചിട്ട് വരും. പാവം അമ്മമാർ.
ഭക്ഷണവും കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് അഖിൽ അവിടെ വരുന്നത്.
“ഹാ അഖിലോ , മോൻ വാ, നീ വല്ലതും കഴിച്ചോ”
“ഇല്ലുമ്മ. റാഫി എന്തിയെ”
“ഓൻ കഴിക്കെയ, നീ വാ”
ഡൈനിംഗ് ടേബിളിൽ മട്ടനും ആയി മല്പിടുത്തം നടത്തുന്ന എന്നെ പുച്ഛിച്ച് അഖിൽ കഴിക്കാൻ തുടങ്ങി.
“ഡാ ആടിന് ജീവൻ ഉണ്ടായിരുന്നേൽ നിന്നെ ഇപ്പൊ ഇടിച്ചു മലർത്തിയെനെ.”
“നിന്റെ വയറ്റി ഭാഗ്യം സമ്മതിച്ചു. കറക്ട് ടൈമിംഗ്”
“നീ പോടാ. ഇത് എന്റെം കൂടി വീടാ”
“ആ ഉവ്വ.”
“എവിടെ റെജീന? ഓൾക്കുള്ള സമ്മാനവുമായി ആണ് വന്നേ”
“സമ്മാനമോ?”
“ബെസ്റ്റ് കണ്ണാ ബെസ്റ്റ്. നീ മറന്നോ? ഇന്നവളുടെ ബർത്ത്ഡേ ആണ്”
എനിക്ക് അപ്പോൾ ആണ് ഓർമയിൽ വന്നത്.ചുമ്മാതല്ല സ്പെഷ്യൽ ഒക്കെ വീട്ടിൽ ഉണ്ടാക്കിയെ
“അളിയാ ഞാൻ മറന്നു. ഇന്നെന്റെ കാര്യത്തിൽ തീരുമാനം ആയി.”
“തരുന്നത് വാങ്ങി വെക്ക്. ഫിക്സഡ് ഡിപ്പോസിറ്റ് ആയി ഇട്ടാൽ മതി.”
“രാവിലെ തന്നെ ഓഞ്ഞ ചളി അടിക്കതെടെ”.
“ഓള് വരുമ്പോഴും ഇതൊക്കെ കാണണം.”
“നീ കണ്ടോ”
റിയാസുമായി ഫോൺ വിളി കഴിഞ്ഞു ഹാളിലേക്ക് വരുമ്പോൾ റെജീന കാണുന്നത് മോൻ കഴിക്ക് മോൻ കഴിക്കു എന്ന് പറഞ്ഞ് അഖിലിനെ മാത്രം ഊട്ടുന്ന ഉമ്മയെയാണ്. ഭക്ഷണം ഇറങ്ങിപോകാൻ മുതുകിൽ തലോടുന്നില്ല എന്നേ ഉള്ളൂ.
“ആ ഏട്ടൻ രാവിലെ തന്നെ വന്നല്ലോ. ഉമ്മ ഇക്കാക്ക് കൂടി കൊടുക്ക്.”
