യമദേവൻ ഫ്രം കാലപുരി
Yamadevan From Kaalapuri | Author : Chankyan
ഹായ് ഗുയ്‌സ്………
ഒരു ചിന്ന ഫാന്റസി കഥയുമായി ഞാൻ വന്നു കേട്ടോ?
വരുവിൻ കാണുവിൻ വായിക്കുവിൻ പോകുവിൻ
മരണത്തിന്റെ ദേവനായ യമനും പിന്നെ സാധാരണക്കാരനായ ഒരാളും…ഇവർക്കിടയിൽ സംഭവിച്ച കഥയുടെ ഒരേട് ഞാൻ ചീന്തിയെടുത്ത് തേച്ചു മിനുക്കി ഇവിടെ പോസ്റ്റ് ചെയ്യുന്നു?
ഇത് തികച്ചും എന്റെ ഭാവനയിൽ വിരിഞ്ഞതാണ്.ജീവിക്കുന്നവരോ മരിച്ചവരോ ആയിട്ടോ ഇതിന് തൂലോം തുച്ഛ ബന്ധം നിങ്ങൾ കണ്ടെത്തിയാൽ ഞാൻ കണ്ടം വഴി സ്പോട്ടിൽ ഓടുന്നതാണ്?
ബൈ ദുഫായി കഥ വായിച്ചു അഭിപ്രായം അറിയിക്കണേ
.
.
.
.
അന്നും പതിവ് പോലെ ദാസൻ മൂക്കറ്റം കുടിച്ചിട്ടായിരുന്നു വീട്ടിലേക്ക് ആടിയാടി നടന്നത്.
ഉടുത്തിരുന്ന ചെക്ക് ഷർട്ടും കൈലി മുണ്ടും ആകെ മുഷിഞ്ഞിരുന്നു.
90 ml സാധനം അരയിൽ ബോക്സിറിനോട് തിരുകി വച്ചുകൊണ്ട് അവൻ നടന്നു.
30 വയസ്സ് ഉള്ളുവെങ്കിലും കണ്ടാൽ ഒരു 40 വയസ്സ് മൂപ്പ് എങ്കിലും തോന്നിപ്പിക്കുമായിരുന്നു.
ചോരയുടെ നിറമുള്ള കണ്ണുകളും ഉറച്ച ശരീരവും കണ്ടാൽ ആർക്കായാലും ഒരു പേടി തോന്നുമായിരുന്നു.
തൊഴിൽ ലോഡിങ് ആണെങ്കിലും കിട്ടുന്നതിൽ പാതി ഇതുപോലുള്ള ദ്രാവകം വഴി ദാസന്റെ വയറ്റിലേക്ക് ചെന്നെത്തുമായിരുന്നു.
അയാൾക്ക് സ്വന്തമെന്നു പറയാൻ ഭാര്യയും മകളും പിന്നെ വീഴാറായ ഒരു ചെറ്റ പുരയും മാത്രമേ ഉണ്ടായിരുന്നു.
ഭാര്യയുടെ പേര് ശ്രീജയെന്നും മകളുടെ പേര് മാളൂട്ടി എന്നുമായിരുന്നു.
രാത്രി സഞ്ചാരത്തിന് ആളുകൾ ഭയക്കുന്ന വഴിയിലൂടെ കള്ളിന്റെ ബലത്തിൽ ഇരുളിന്റെ അന്ധകാരവും പേറിക്കൊണ്ട് അവൻ നടന്നു.
ഊടു വഴിയിലൂടെ ആടിയാടി കുറെ ദൂരം നടന്നതും അങ്ങു ദൂരെ പൊട്ടു പോലെ ഒരു വെളിച്ചം അവന്റെ കണ്മുന്നിൽ തെളിഞ്ഞു.
അത് കണ്ട ആവേശത്തിൽ മുൻപോട്ടു നടന്നു.
ഒരു പടിക്കെട്ട് ആയസപ്പെട്ടു കയറി വന്ന ദാസൻ കിതപ്പോടെ അവിടെ നിന്നു.
അരയിൽ നിന്നും
കുപ്പിയെടുത്ത് ബാക്കിയുണ്ടായിരുന്ന 90 ml വായിലേക്ക് കമഴ്ത്തിയ ശേഷം കുപ്പി ദൂരേക്ക് വലിച്ചെറിഞ്ഞു.
അത് നിലത്തു വീണുടയുന്ന ശബ്ദം അവന്റെ കാതിലെത്തി.
അത് കാര്യമാക്കാതെ ദാസൻ ആടിയാടി
മുൻപിലേക്ക് നടന്നു.
വാതിലിന് മുൻപിൽ എത്തിയതും അതിൽ കൊട്ടിക്കൊണ്ടിരിന്നു.
“എടി ശ്രീജേ കതക് തുറക്കാൻ”
ശക്തിയിൽ ദാസൻ വാതിലിൽ കൊട്ടികൊണ്ടിരുന്നു.
മറുപടി ഒന്നും കേൾക്കാതെ വന്നപ്പോൾ അവൻ വാതിൽ ആഞ്ഞു തല്ലി.
“കതക് തുറക്കെടി കഴുവേറിടെ മോളെ”
ദാസൻ അലറി.
പുറത്തു എന്തൊക്കെയോ ഒച്ചപ്പാട് കേട്ട് ഉറക്കത്തിലായിരുന്ന ശ്രീജ പൊടുന്നനെ ഞെട്ടി പിടഞ്ഞെണീറ്റു.
മകളെ ഒന്നുകൂടി പുതപ്പിച്ച ശേഷം കണ്ണു തിരുമ്മിക്കൊണ്ടു അവൾ വെളിയിലേക്കിറങ്ങി.
ഉമ്മറത്തെ ലൈറ്റ് ഓണ് ചെയ്‌ത ശേഷം ധൃതിയിൽ ലോക്ക് ഊരി വാതിൽ വലിച്ചു തുറന്നു.
വാതിൽപ്പടിയിൽ നിൽക്കുന്ന തന്റെ ഭാര്യയെ കണ്ടതും ദാസന് പുച്ഛം തോന്നി.
അവൻ ശ്രീജയെ ചൂഴ്ന്നൊന്നു നോക്കി.
“ഒരുമ്പെ..ട്ടവളെ എവി..ടെ പോയി കിടക്കുവാ..യിരു..ന്നു നീ”
90 ml അടിച്ചതോടു കൂടി നാവ് കുഴയാൻ തുടങ്ങി.
“ഉറങ്ങി പോയി ഏട്ടാ..ചെറിയ തലവേദന ഉണ്ടായിരുന്നു ”
ശ്രീജ ഭയത്തോടെ പറഞ്ഞു.
“അവൾടമ്മേടെ തലവേദന മനുഷ്യനെ മെനക്കെടുത്താൻ ”
ദാസൻ ചിറി തുടച്ചുകൊണ്ടു ഊറി വന്ന തുപ്പൽ മാറ്റികൊണ്ട് അകത്തേക്ക് കാലു വക്കാൻ തുനിഞ്ഞു.
ഇത് കണ്ടു ശ്രീജ ഭർത്താവിന്റെ കയ്യിൽ പിടിച്ചെങ്കിലും അവനത് തട്ടി മാറ്റി.
“മാറി നിക്കടി മൈരേ അവളുടെയൊരു കൊണവതികാരം…ഫ്‌തു ”
ദാസൻ നീട്ടിയങ്ങു കാർക്കിച്ചു തുപ്പി.
വർഷങ്ങളായി നടക്കുന്ന തുടർ നാടകമായതിനാൽ ശ്രീജയ്ക്ക് അതിൽ വലിയ പുതുമയൊന്നും തോന്നിയില്ല.
ആടിയാടി കളിക്കുന്ന അയാളുടെ കയ്യിൽ ബലമായി പിടിച്ചു കൊണ്ട് അവൾ അകത്തേക്ക് കൊണ്ടു വന്നു.
ഹാളിനോട് ചേർന്നുള്ള സോഫയിൽ ആയിരുന്നു ദാസന്റെ എപ്പോഴുമുള്ള ഉറക്കം.
അതിനാൽ ശ്രീജ അവനെ പിടിച്ചു വലിച്ചുകൊണ്ട് സോഫയിൽ ബലമായി കിടത്തി.
