അമലൂട്ടനും അനുക്കുട്ടിയും – 1

വീടിന് തെക്ക് വശത്തായ് ചിതയൊരുക്കി എൻ്റെ കല്യാണിഅമ്മയെ ദഹിപ്പിച്ചു
പിന്നീടുള്ള ദിവസങ്ങൾ എന്നെ മാനസികമായ് തളർത്തി സ്കൂളിൽ നിന്നും അധ്യാപകർ എല്ലാ ദിവസവും വരും എന്നെ സമാധാനിപ്പിക്കാൻ പക്ഷെ എനിക്ക് എൻ്റെ കല്യാണിയമ്മയോളം വലുതായ് ഒന്നും ഉണ്ടായിരുന്നില്ല അതിനാൽ തന്നെ അധ്യാപകർക്ക് അമ്മയോടുള്ള എൻ്റെ സ്നേഹത്തിനു മുന്നിൽ മുട്ട് മടക്കേണ്ടി വന്നു .

അവസാനം അച്ഛൻ്റെ നിർബന്ധത്തിന് വഴങ്ങി ഞാൻ വീണ്ടും സ്കൂളിൽ പോകുവാൻ തുടങ്ങി.
പിന്നീടങ്ങോട്ട് ഞാൻ യാന്ത്രികമായാണ് പെരുമാറാൻ തുടങ്ങിയത്

ആരോടും ഒന്നും മിണ്ടാതെ എപ്പോഴും കല്യാണി അമ്മയുടെ ഓർമ്മകളിൽ മുഴുകിയിരുന്നു….

ചിത്രരചനാ മത്സരങ്ങൾ വന്നിട്ടുപോലും അതിലൊന്നും പങ്കെടുക്കാതെ ഒഴിഞ്ഞ്മാറി.
എൻ്റെ അവസ്ഥ മനസിലാക്കിയ രാധാകൃഷ്ണൻ മാഷ് അച്ഛനെ കണ്ട് എത്രയും വേഗം വേറൊരു വിവാഹം കഴിക്കുവാൻ ആവശ്യപ്പെട്ടു , അവന് വേണ്ടത് ഒരമ്മയുടെ സ്നേഹമാണ് അത് കിട്ടിയാലേ അവൻ നമ്മുടെ പഴയ അമലായ് തിരികെ വരു എന്ന് കൂടി മാഷ് കൂട്ടിച്ചേർത്തു….

പക്ഷെ അച്ഛന് അതിന് താൽപ്പര്യമില്ലായിരുന്നു…

അങ്ങനെയിരിക്കെ ഒരു ദിവസം ഞാനും അച്ഛനും വീട്ടിൽ ഇരിക്കുമ്പോൾ അച്ഛൻ്റെ ബന്ധത്തിലുള്ള ഒരു അമ്മാവൻ വീട്ടിലെത്തി അച്ഛനോട്‌ പറഞ്ഞു…
” മോനെ എത്ര കാലമെന്ന് വെച്ചാ നിങ്ങളിങ്ങനെ ഒറ്റക്ക് കഴിയുന്നത്
ദാ ഇവൻ്റ കാര്യമൊക്കെ നോക്കാൻ ഒരാള് വേണ്ടേ അത് കൊണ്ട് ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക് .
എൻ്റെ മോള് ബിന്ദുവിന് നിന്നെ വിവാഹം കഴിക്കാൻ ഇഷ്ടമാണ് , നീ ഇതിന് സമ്മധിക്കണം” ദാ ഇവനെ ഓർത്തെങ്കിലും അമ്മാവൻ എന്നെ ചൂണ്ടി പറഞ്ഞു….

പക്ഷെ അച്ഛൻ ഉറച്ച നില പാടിൽ നിന്നു
അമ്മാവന് വന്നത്പോലെ തിരികെ മടങ്ങേണ്ടി വന്നു .

അന്നു രാത്രി അച്ഛനോടൊപ്പം കിടന്നപ്പോൾ അച്ഛൻ എന്നോട് ചോദിച്ചു

“മോനേ നിനക്ക് ഞാൻ വേറെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടോ”???

ഒരമ്മയുടെ സ്നേഹം ആഗ്രഹിച്ചിരുന്ന ഞാൻ അച്ഛൻ്റെ ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ “വേണം” എന്ന് മറുപടി പറഞ്ഞു …..

അങ്ങനെ പിറ്റേ ദിവസം ഞങ്ങൾ അമ്മാവനെ ചെന്ന് കണ്ട് കല്യാണത്തിന് സമ്മതമാണെന്നറിയിച്ചു .

അടുത്ത ദിവസം രജിസ്റ്റർ ഓഫീസിൽ വെച്ച് എൻ്റെയും അമ്മാവൻ്റെയും ബിനു ചേട്ടൻ്റെയും (ബിന്ദുവിൻ്റെ സഹോദരനാണ് ബിനു ) മുന്നിൽ വെച്ച് അച്ഛൻ ബിന്ദു അമ്മയുടെ കഴുത്തിൽ താലികെട്ടി .
കല്യാണിയമ്മയുടെ മരണത്തിന് ശേഷം സന്തോഷം തോന്നിയ ഒരു നിമിഷമായിരുന്നു അത് …..

പക്ഷെ ഞാനറിഞ്ഞിരുന്നില്ല ഇനി അങ്ങോട്ടുള്ള നാളുകൾ എനിക്ക് അനുഭവിക്കേണ്ടി വരുന്നത് വലിയ തീക്താനുഭവങ്ങളായിരിക്കുമെന്ന്…….

ഇതൊരു തുടക്കം മാത്രമാണ്
കഥ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ അമലൂട്ടൻ്റെയും അനുക്കുട്ടിയുടെയും പ്രണയകഥ തുടരും…..

എല്ലാവരുടെയും അഭിപ്രായത്തിനായ് കാത്തിരിക്കുന്നു

ഒത്തിരി സ്നേഹത്തോടെ,
❤️❤️❤️❤️❤️

അരുൺ മാധവ്….

Leave a Reply

Your email address will not be published. Required fields are marked *