അമൃതകിരണം – 5 10അടിപൊളി 

കിരൺ: ഹ്മ്മ്…

അമ്മു: ഡോ, താൻ ഇത് ഇനി ആരോടും പറയാൻ നിൽക്കണ്ട കെട്ടോ.

കിരൺ: അവനോട് പറയാൻ വയ്യേ നിനക്ക്, നല്ല treatment എടുക്കാൻ.

അമ്മു: ഹ്മ്മ്… ചെയ്യണം.

അമ്മു സങ്കടത്തിൽ മുങ്ങിയ ഒരു ചിരി ചിരിച്ചു കിരൺ നെ നോക്കി.

ധന്യ: അമ്മു, നീ ചേട്ടൻ ആയിട്ട് സംസാരിച്ചു ഇരിക്ക്, ഞാൻ ഇപ്പോൾ വരാം.

അമ്മു: ഞാൻ വരണോ?

ധന്യ: വേണ്ട ഡാ, അനു ഉണ്ടല്ലോ.

അമ്മു: ഓക്കേ. ഞാൻ വരണം എങ്കിൽ വിളിക്കണേ.

ധന്യ: ആഹ് ഓക്കേ.

ധന്യ എഴുനേറ്റ് അനു ൻ്റെ ഫ്ലാറ്റ് ലേക്ക് നടന്നു.

അമ്മു: ഡോ…

കിരൺ: എന്താടോ… തൻ്റെ കണ്ണ് നനഞ്ഞല്ലോ.

അമ്മു: (നനഞ്ഞ കണ്ണുകളോടെ അവൾ അവനെ നോക്കി ചിരിച്ചു) ധന്യ ക്കു എന്നല്ല ആർക്കും അറിയില്ല ഈ കാര്യം, അനു നും എൻ്റെയും അവൻ്റെയും parents നു ഒന്നും അറിയില്ല. പക്ഷെ എനിക്ക് എന്തോ നിന്നോട് പറയാൻ തോന്നി ഇപ്പോൾ. അതുകൊണ്ട് പറയുകയാ.

കിരൺ: അമ്മു… എന്താടോ?

അമ്മു: ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവില്ലടോ. കുറെ ടെസ്റ്റ് ഒക്കെ നടത്തിയതാ. ഇത് ജനറ്റിക് ഡിഫെക്ട് ആണ് അവനു, so its non-solvable.

കിരൺ: പിന്നെ നീ ചെക്ക് അപ്പ് നു പോവുന്നത് എന്തിനാ?

അമ്മു: അതിനു ഞാൻ ചെക്ക് അപ്പ് നു പോകുന്നു എന്ന് നിന്നോട് ആരാ പറഞ്ഞത്?

കിരൺ: ഇപ്പോൾ പിന്നെ ധന്യ പറഞ്ഞത്?

അമ്മു: ഞാൻ ചെക്ക് അപ്പ് എന്നൊക്കെ പറഞ്ഞു പോകും, എന്നിട്ട് എവിടെ എങ്കിലും ഒക്കെ ഒന്ന് കറങ്ങി തിരിച്ചു വരും.

കിരൺ: അമ്മു…

അവൻ അമ്മു ൻ്റെ വലതു കൈ യിൽ തൻ്റെ ഇടതു കൈകൊണ്ട് പിടിച്ചു, അമ്മു ൻ്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീര് താഴേക്കു വീണു അത് കിരൺ ൻ്റെ ഇടതു കൈത്തണ്ടയിൽ വന്നു പതിച്ചു. അമ്മു തൻ്റെ ഇടതു കൈ കൊണ്ട് അത് തുടച്ചു എന്നിട്ട് അവളുടെ കൈയിൽ പിടിച്ചിരിക്കുന്ന അവൻ്റെ കൈവിരലുകൾക്ക് മേലെ അവൾ അവളുടെ ഇടതു കൈ വച്ചു കൊണ്ട് അവൻ്റെ കണ്ണുകളിലേക്ക് നോക്കി.

നിറഞ്ഞു തുളുമ്പിയ അമ്മു ൻ്റെ കണ്ണുകൾ കിരൺ ൻ്റെ കണ്ണുകളിൽ ആഴ്ന്നു നിന്നു.

കിരൺ: അമ്മു… നീ കരയാതെ… നീ ഇത്രേ ഉള്ളോ?

അമ്മു: എല്ലാവരുടെയും ഉള്ളു ഇങ്ങനെ ഒക്കെ അല്ലെ ഡോ. പുറത്തു കാണുന്നത് എല്ലാം ആണോ റിയാലിറ്റി?

കിരൺ: നീ കരയാതെ. റിയാലിറ്റി accept ചെയ്യൂ, എന്നിട്ട് എപ്പോഴും കാണാറുള്ള അമ്മു ആയിട്ട് ജീവിക്ക്.

അമ്മു: ഞാൻ അങ്ങനെ തന്നെ അല്ലെ എപ്പോഴും. എന്തോ നിന്നോട് ഷെയർ ചെയ്യാൻ തോന്നി. അതുകൊണ്ട് പറഞ്ഞതാ. സോറി നിൻ്റെ മൂഡ് ഉം കളഞ്ഞു ഞാൻ.

കിരൺ: പോടീ പെണ്ണെ… നീ ധൈര്യം ആയിട്ട് ഇരിക്ക്.

അമ്മു അവൻ്റെ കൈ വിടീച്ചു അവളുടെ കണ്ണുകൾ തുടച്ചു.

കിരൺ: നീ പോയി മുഖം കഴുകി വാ.

അമ്മു: ഹ്മ്മ്…

അമ്മു എഴുനേറ്റു

അമ്മു: ഡോ… ഇത് അറിയാവുന്നത് ഈ ലോകത്തിൽ എനിക്കും ജിമ്മിക്കും നിനക്കും മാത്രം ആണ്.

കിരൺ: നീ പേടിക്കേണ്ട. നീ സന്തോഷം ആയിട്ട് ഇരിക്ക്.

അമ്മു അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വാഷ് റൂമിലേക്ക് നടന്നു.

പെട്ടന്ന് ഡോർ തുറന്നു ധന്യയും അനു ഉം വന്നു, കൈയിൽ എന്തൊക്കെയോ പാത്രങ്ങൾ ഒക്കെ ആയി.

അനു: ചേട്ടന് ഈ ന്യൂസ് കേട്ടു ബോർ അടിക്കില്ലേ?

ധന്യ: ഉവ്വ… അമ്മു എവിടെ?

കിരൺ: അവൾ വാഷ് റൂമിൽ…

അവർ രണ്ടു പേരും കൂടി കിച്ചൻ ലേക്ക് പോയി. പിന്നാലെ വാഷ് റൂമിൽ നിന്ന് ഇറങ്ങി വന്ന അമ്മുവും, കിരൺ നെ നോക്കി ചിരിച്ചു കൊണ്ട് കിച്ചൻ ലേക്ക് നടന്നു…

കിരൺ ൻ്റെ കണ്ണുകൾ TV ൽ ആയിരുന്നെങ്കിലും, മനസ്സിൽ നിറയെ അമ്മു ൻ്റെ നിറഞ്ഞു തുളുമ്പി നിൽക്കുന്ന കണ്ണുകൾ ആയിരുന്നു. പാവം… മനസിലെ സ്വന്തം സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി, പുറമെ ചിരിച്ചു കൊണ്ട് ബോൾഡ്നെസ്സ് കാണിക്കുന്ന സുന്ദരിയായ അമ്മു… ആർക്കും മനസിലാവില്ല അവളുടെ ഉള്ളിൽ എന്തെങ്കിലും സങ്കടങ്ങൾ ഉണ്ടെന്നു. അമ്മു എന്തുകൊണ്ട് ആണ് എന്നോട് ഇത് ഷെയർ ചെയ്തത്? എന്തോ കിരൺ നു ആ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല.

അപ്പോഴേക്കും മൂന്നു പേരും കൂടി ടേബിൾ റെഡി ആക്കിയിരുന്നു. കുശലം പറഞ്ഞു ചിരിച്ചും കളിച്ചും നാല് പേരും ഡിന്നർ കഴിച്ചു. അനു ൻ്റെ മുഖം കൂടുതൽ ചുവന്നിരുന്നു, കിരൺ നു തിന്നിയതാണോ അതോ എന്ന് അവനു മനസിലായില്ല. എന്തോ ഒരു പ്രത്യേക തുടിപ്പ് അനു ൻ്റെമുഖത്തു അവനു ഫീൽ ചെയ്തു.

2 Comments

Add a Comment
  1. മീനു എന്തായി എഴുതി കഴിഞ്ഞല്ലെ

  2. മീനു അടുത്ത part വരട്ടെ… കട്ട വെയ്റ്റിംഗ്… 🌹❤️

Leave a Reply

Your email address will not be published. Required fields are marked *