അമൃത

Hi ഞാൻ അമൃത. എന്റെ വീട് ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ആണ്. എന്റെ വീട്ടിൽ അച്ഛനും അമ്മയും അനിയനും ആണുള്ളത്. അച്ഛൻ ഓട്ടോ ഡ്രൈവർ ആണ്.അമ്മ അടുത്തൊരു ഫാക്ടറി yil ജോലി ചെയ്യുന്നു. അനിയൻ ആറാം ക്ലാസിൽ പഠിക്കുന്നു. ഞാൻ ഡിഗ്രി കഴിഞ്ഞു PG ചെയ്യാൻ വേണ്ടി നിൽക്കുന്നു. Pg ക്ക് എറണാകുളത്ത് അഡ്മിഷൻ നോക്കിയെങ്കിലും കിട്ടിയത് പത്തനംതിട്ട ജില്ലയിൽ ആണ്.

അങ്ങനെ അഡ്മിഷൻ ന് വേണ്ടി ഞാനും അച്ഛനും പത്തനംതിട്ടയിലെ ക്ക് പോയി. അവിടെ അഡ്മിഷ നും ഹോസ്റ്റൽ കാര്യങ്ങളും എല്ലാം ശരിയാക്കി ഞങ്ങൽ വീട്ടിലേക്ക് തിരിച്ചു വന്നു. രണ്ടു ദിവസം കഴിഞ്ഞ്. നൈൻ പത്തനംതിട്ട യിലേക്ക് പോകാൻ റെഡി ആയി. ആദ്യമായി വീട്ടിൽ നിന്നും മാറി നിൽക്കുന്നതിന്റെ ഒരു വിഷമം എനിക്ക് ഉണ്ടായിരുന്നു. പിന്നെ പഠിക്കാൻ വേണ്ടി ആണല്ലോ എന്നോർത്ത് അതൊക്കെ അങ്ങ് സഹിച്ചു. അങ്ങനെ ഞാനും അച്ഛനും പത്തനതിട്ട യിൽ എത്തി. ഹോസ്റ്റലിൽ എന്നെ ആക്കി അച്ഛൻ തിരികെ പോയി. ആകെ വിഷമം തോന്നിയ നിമിഷം.

റൂമിൽ എത്തിയപ്പോൾ അവിടെ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. ഒരാള് അശ്വതി. കൊല്ലം ജില്ലയിലെ കൊട്ടിയം എന്ന സ്ഥലത്ത് നിന്നും വരുന്നു.മറ്റെയാൾ ധന്യ. മാവേലിക്കരയിൽ നിന്നും വരുന്നു. അങ്ങനെ അവരുമായി ചങ്ങാത്തം കൂടി.. അവർ എന്റെ ക്ലാസ്സിൽ അല്ലാരുന്ന് വേറെ ഡിപ്പാർട്ട്മെന്റ് ആയിരുന്നു. പിറ്റെ ദിവസം രാവിലെ കോളേജിൽ പോകാൻ നേരം ഒരുമിച്ച് ഇറങ്ങി. കോളേജിൽ എത്തിയപ്പോൾ അവിടെ ഒടുക്കത്തെ റാഗിംഗ്. സെക്കന്റ് ഇയർ സ്റ്റുഡൻസ് ഉം തേർഡ് ഇയർ സ്റ്റുഡന്റ്സ് ഉണ്ടായിരുന്നു.

ഞങ്ങളെ സെക്കൻഡ് ഇയർ ലേ ചേട്ടന്മാർ അടുത്ത് വിളിച്ച് പേരൊക്കെ ചോദിച്ചു. എന്നിട്ട് അശ്വതി yodu ദോശ ചുടാൻ പറഞ്ഞു. അശ്വതി അത് ചെയ്തു. ധന്യ yodu ഹരി ശ്രീ മുഴുവൻ എഴുതാൻ പറഞ്ഞു. ധന്യ യും ചെയ്തു. അടുത്തത് എന്റെ ഊഴം ആയിരുന്നു. എന്നോട് ഡാൻസ് കളിക്കാൻ പറഞ്ഞു. ഞാൻ yanth ചെയ്യണം എന്ന് അറിയാതെ നിൽക്കുമ്പോൾ ആയിരുന്നു അവരുടെ കൂട്ടത്തിലെ ഒരാള് അവരോട് പറഞ്ഞു. വേണ്ടഡാ അ കുട്ടിയെ വിട്ടേക്ക് എന്ന്.

കൂടെ ഉണ്ടായിരുന്നവർ എന്നെയും അ ചേട്ടനെയും നോക്കി ആക്കി ഒന്ന് ചിരിച്ചിട്ട് എന്നോട് പോയ്ക്കൊളാൻ പറഞ്ഞു. പോകാൻ നേരം തിരിഞ്ഞു നോക്കി ആ ചേട്ടനോട് ചുണ്ടുകൾ കൊണ്ട് thank you ennu ആംഗ്യം കാണിച്ചു. ആ ചേട്ടൻ ഒന്ന് ചിരിച്ചു കാണിച്ചു. അശ്വതിയും ധന്യയും അവരുടെ ക്ലാസ്സിലേക്ക് പോയി. ഞാൻ എന്റെ ക്ലാസ്സിലേക്ക് പോയി. അവിടെയും എനിക്ക് രണ്ടു കൂട്ടുകാരെ കിട്ടി. ഒരാള് ഫാത്തിമ,ഒരാള് മറിയം.

അന്നത്തെ ക്ലാസ്സ് കഴിഞ്ഞു തിരികെ റൂമിൽ വന്നപ്പോൾ കൂടെ ഉളളവർ അവിടെ ഉണ്ടായിരുന്നു. അവരുടെ ക്ലാസ്സ് കഴിഞ്ഞത് കാരണം നേരത്തെ വന്നതാണെന്ന് പറഞ്ഞു. വൈകിട്ട് ഞങ്ങൽ ഓരോന്ന് സംസാരിച്ചു ഇരുന്നപ്പോൾ
അശ്വതി: നീ എന്തായാലും റാഗിംഗ് il നിന്നും രക്ഷ പെട്ട് അല്ലേ ?

ഞാൻ: മ്മ്‌.അ ചേട്ടൻ ഉള്ളത് കൊണ്ട് രക്ഷ പെട്ടു.

ധന്യ : സൂക്ഷിച്ചോ. ഇതിന്റെ പേരും പറഞ്ഞു ഇനി പ്രപ്പോസ് എങ്ങാനും ചെയ്യാൻ ആയിരിക്കും..

ഞാൻ: ദൈവമേ..അങ്ങനെ ഒന്നും സംഭവിക്കല്ലെ..

അശ്വതി : പ്രപ്പോസ്‌ ചെയ്യുവനെങ്കിൽ നീ അങ്ങ് സമ്മധിച്ചേക്കണം. ഞാൻ ആയിരുന്നെങ്കിൽ അപ്പോൽ തന്നെ ഒക്കെ പറഞ്ഞേനെ..yanth ഗ്ലമെറാ അ ചേട്ടനെ കാണാൻ.

ഞാൻ: ഒന്ന് പോയെടി..

ഞാൻ ആലോചിച്ചു. ശരിയാണ് കാണാൻ നല്ല സുന്ദരൻ ആണ്. ഏത് പെണ്ണും ആഗ്രഹിക്കും അതുപോലൊരു ചേട്ടനെ..

വേണ്ട. മനസ്സിൽ അങ്ങനെ ഉള്ള ഒരു ചിന്തയും വേണ്ട.. പഠിക്കുക.. ജയിക്കുക.. ജോലി നേടി വീട്ടുകാരെ നോക്കുക..അത് മാത്രം ആയിരിക്കണം ലക്ഷ്യം. അങ്ങനെ ക്ലാസ്സും ഹോസ്റ്റലിലും ആയിട്ട് ജീവിതം മുൻപോട്ട് പൊയ്ക്കൊണ്ടെ ഇരുന്നു. ആറു മാസം കഴിഞ്ഞ് പോയത് അറിഞ്ഞതേയില്ല… ഇടയ്ക്ക് അ ചേട്ടനെ കാണുകയും ചെയ്യും കാണുമ്പോൾ ഒരു ചിരി സമ്മാനിക്കുകയും ചെയ്യും. അ ചേട്ടനെ പറ്റി ഒന്ന് തിരക്കി നോക്കി.

അറിഞ്ഞപ്പോൾ അൽഭുതം തോന്നി. പേര് വൈഷ്ണവ്. ഉണ്ണി എന്ന് വിളിക്കും. പുള്ളി അസ്സൽ ഒരു ഫോട്ടോ ഗ്രഫർ ആണ്. പുള്ളിയുടെ ഫോട്ടോസ് നേ കുറിച്ച്
എല്ലാവർക്കും നല്ല അഭിപ്രായമാണ്. ഉണ്ണിയേട്ടൻ ന്റെ പിറകെ കോളജിലെ പെൺകുട്ടികൾ കുറെ പേർ നടന്നതാണ്. ഏകദേശം ഒരു 8-9 പേരെങ്കിലും.. ആർക്കും പിടി കൊടുത്തിട്ടില്ല എന്നാണ് കെട്ടറിവും. പുള്ളിയെ പ്രപ്പോസ്സ്‌ ചെയ്തവരിൽ നെഗറ്റീവ് മറുപടി കിട്ടിയിട്ട് 4_5പേര് അ കോളേജ് വിട്ടു പോയി എന്ന് വരെ പറഞ്ഞു കേൾക്കുന്നു.

ശരിയാണോ എന്ന് അറിയില്ല.. എന്തായാലും നമ്മളൊക്കെ വിചാരിക്കുന്ന തിലും എത്രയോ മുകളിൽ ആണ് പുള്ളി എന്ന് മനസ്സിലായി..അങ്ങനെ ഫസ്റ്റ് sem എക്സാം ഒക്കെ നടന്നു കൊണ്ടിരിക്കുന്നു. ലാസ്റ്റ് sem എക്സാം കഴിഞ്ഞു ഹോസ്റ്റലിലേക്ക് പോകുമ്പോൾ പിറകെ നിന്നും ഒരു വിളി.. അമൃത …ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ പിറകിൽ ദേ ഉണ്ണിയേട്ടൻ.
ആകെ അമ്പരന്നു പോയി ഞാൻ.

എന്റെ അടുത്ത് വന്നു എന്നെ അമൃത ..അമൃത എന്നൊക്കെ വിളിച്ചു .. ഞാൻ അതൊന്നും ശ്രദ്ധിക്കുന്നത് പോലുമില്ല. എന്നെ തട്ടി വിളിചിട്ട്‌ ചോദിച്ചു. താൻ ഈ ലോകത്തെങ്ങും അല്ലേ..

ഞാൻ: ആകെ ഞെട്ടി തിരിഞ്ഞു..”എന്താ ചോദിച്ചത്”…

ഉണ്ണി: അദ്യം താൻ സ്വപ്ന ലോകത്ത് നിന്നും ഇങ്ങോട്ട് വാ..

ഞാൻ ആകെ ചമ്മി കൊണ്ട് : മ്മ്‌.

ഉണ്ണി: എങ്ങനെ ഉണ്ടായിരുന്നു എക്സാം?
ഞാൻ: കുഴപ്പമില്ലാരുന്ന്..

ഉണ്ണി: ചേർത്തലയിൽ ആണല്ലേ വീട്.?
ഞാൻ: അതെങ്ങനെ മനസിലായി..
ഉണ്ണി: അതൊക്കെ അറിയാം.. ചേർത്തലയിൽ ആണ് വീട്. ഇവിടെ ഹോസ്റ്റലിൽ നിന്നും വരുന്നു.

ഞാൻ: ഉണ്ണിയേട്ടന്റെ വീട് എവിടാ?
ഉണ്ണി: എന്റെ വീട് ഇവിടുന്ന് ഒരു അഞ്ചു k.മീറ്റർ ദൂരം ഉണ്ട്..
ഞാൻ: മ്മ്‌.. ഇപ്പൊ എവിടെ പോകുവാ..?
ഉണ്ണി: ഞാൻ തന്നെ കാണാൻ വന്നതാണ്.

ഞാൻ: എന്നെയോ ? എന്തിന്?
ഉണ്ണി: വളച്ചു കെട്ടാതെ കാര്യം പറയാം..! എനിക്ക് തന്നേ ഇഷ്ടമാണ്. ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. പിന്നെ അന്നേ പറഞാൽ താൻ വെറും ഫാൻസി ആയി എടുക്കുമോ എന്ന് കരുതിയാണ് ഞാൻ പറയാതിരുന്നത്.

ഞാൻ ആകെ ഷോക്ക് ആയി നിന്നുപോയി.

ഞാൻ: അത് …
ഉണ്ണി: മറുപടി ഇപ്പൊ പറയണം എന്നില്ല.. പതിയെ ആലോചിച്ച് കോളേജിൽ വരുമ്പോൾ പറഞ്ഞാൽ മതി. ഞാൻ വെയ്റ്റ് ചെയ്തൊള്ളാം..പിന്നെ മറുപടി എന്തായാലും പറയണം അത് യെസ് ആയാലും നോ ആയാലും..

ഇത്രയും പറഞ്ഞു ഉണ്ണി നടന്നകന്നു.. ഞാൻ എന്ത് പറയണം എന്നറിയാതെ ഹോസ്റ്റലിലേക്ക് നടന്നു. അവിടെ ചെല്ലുമ്പോൾ അശ്വതിയും ധന്യയും വീട്ടിലേക്ക് പോയിരുന്നു. മനസ്സിൽ ഉണ്ണി പറഞ്ഞ കാര്യങ്ങളാണ് മുഴുവൻ. എന്ത് പറയും എന്ത് ചെയ്യും എന്നാലോചിച്ചു കട്ടിലിൽ കിടന്നത് മാത്രമേ ഓർമയുള്ളു.
ഫോൺ ബെൽ അടിക്കുന്ന സൗണ്ട് കേട്ടാണ് ഞാൻ ഉണർന്നത്. ചാടി എഴുന്നേറ്റ് നോക്കുമ്പോൾ അച്ഛൻ…

Leave a Reply

Your email address will not be published. Required fields are marked *