ഞാൻ ഒന്ന് കടഞ്ഞ് നോക്കിട്ട്.. ശരി അമ്മ എന്ന് പറഞ്ഞ്.. ഹാളിലേക്ക് വലിഞ്ഞു..ഡൈനിങ്ങ് ടേബിളിൽ ഇരുന്നു
ടി.വി ഓൺ ചെയ്തു , ചാനലിൽ ഒരു ലവ് സോങ്ങ് ഒക്കെ വച്ച് ഞാൻ നോക്കി ഇരിക്കാ..
അമ്മ അപ്പോഴേക്കും വന്ന് ഫുഡും ചായയും മേശപ്പുറത്ത് വച്ചു..
നല്ല വിശപ്പ്,, ഞാൻ കഴിച്ചു തുടങ്ങി.. അമ്മ പോയിട്ടില്ല വിരല് കൊണ്ട് മേശമേല് പതുക്കെ താളം പിടിച്ച് നിക്കാണ്..
എന്റെ അച്ചു.. അതൊന്ന് ശബ്ദം കുറച്ച് വച്ചേ നീ…
ഞാൻ എന്തേ എന്നുള്ള ഭാവത്തിൽ അമ്മയെ നോക്കി… അവസാനം കൈയ്യെത്തിച്ച് അമ്മ റിമോട്ടെടുക്കാൻ ആഞ്ഞു… കുളിച്ചിറങ്ങിയ അമ്മേടെ മണം ഞാൻ ശെരിക്ക് വലിച്ച് കേറ്റി…
അമ്മ ശബ്ദം കുറച്ചു വച്ചു…
എന്നിട്ട് അമ്മ കുനിഞ്ഞ് എന്നോട് ചോദിച്ചു..
നീ എന്താ അച്ചു ഇങ്ങനെ ക്ഷീണിച്ചു വരണ്ടത്. നിന്റെ മുഖം നോക്ക് കവിളൊക്കെ ഒട്ടുന്നുണ്ടല്ലോ.. എന്താ കാര്യം…
ഞാൻ ഒന്ന് ന്തെട്ടി.. എന്നാലും പുറത്ത് കാണിച്ചില്ല…
ഒന്നൂല അമ്മേ. കളിച്ചിട്ട് ആണ്…. ഫുട്ബോളല്ലേ കുറച്ചൊക്കെ കോലം കെട്ടും.. കാര്യമാക്കണ്ട…
ഉം…. അമ്മ ഒന്നിരുത്തി മൂളി…
ഇന്നലെ നീ വന്നപ്പോ നല്ല ബീഡി മണം ഉണ്ടായിരുന്നു. അതും കളിയുടെ ഭാഗമാകുo അല്ലെടാ…
ഞാൻ പരുങ്ങി …. അമ്മ ഒന്ന് പൊയ്കേ എനിക്ക് ഇത് കഴിക്കാൻ സമാധാനം വേണം…
സമാധാനമോ…. നിനക്കെന്തിനാടാ ഇവിടെ ഒരു കുറവ്.. കണ്ണിക്കണ്ടത് വലിച്ചു കേറ്റാനല്ല ഞാൻ കഷ്ടപ്പെട്ട് നിന്നെ ഊട്ടി വലുതാക്കിയത്…
കഴിഞ്ഞാഴ്ച നീ കണ്ണു ചോരച്ച് വന്നപ്പോൾ എനിക്ക് എന്തു സങ്കടമാണ് വന്നതെന്നോ. അന്ന് ഞാൻ കരയാറായത് നീ കണ്ടതല്ലേ. നിന്റെ കണ്ണിലെന്തോ കൊണ്ടെന്ന് വച്ച് എന്റെ നെഞ്ച് പിടച്ചു..
ഇന്നലെയാണ് എനിക്ക് എല്ലാം മനസിലായത് ആ മുടിയൻ ചെക്കനുമായിട്ടുള്ള കൂട്ട് നീ വിട്ടേക്ക്.. ഇല്ലെങ്കിൽ ഞാൻ നിന്നെ തിരിഞ്ഞു നോക്കില്ല നോക്കിക്കോ… തൽകാലം ഞാൻ അച്ചനോട് പറയുന്നില്ല. നീ ഇനി ആവർത്തിച്ചാൽ ഞാൻ പറയും…
എനിക്ക് നിന്നോടുള്ള ഇഷ്ടം കളയണ്ട നീ…
ഞാൻ ഒന്നും മിണ്ടാതെ താഴേക്ക് നോക്കി ഇരുന്നു.. കൈ ഒന്ന് കുടഞ്ഞ് എണീറ്റു..
എടാ… കഴിക്കെടാ .. അമ്മ എന്റെ കൈക്ക് കേറി പ്പിടിച്ചു… ആ നേരത്ത് മനസിലുണ്ടായ ദേഷ്യവും പിടിക്കപ്പെട്ടതിന്റെ വിഷമവും ഒരുമിച്ചു വന്നു. ഞാൻ അമ്മയുടെ കൈ തട്ടി നിലത്തേക്ക് കുടഞ്ഞു..
അത് നേരെ പോയി അടിച്ചത് ടേബിളിലാണ്… ഞാനും ഒന്ന് പകച്ചു അമ്മ മറ്റേ കൈ കൊണ്ട് വാ പൊത്തി കരയാൻ പോകുന്ന പോലെ ആയി…എല്ലാംകൊണ്ടും എനിക്ക് ആകെ വെപ്രാളമായി..
ഞാൻ ഇങ്ങനെ ആവാൻ കാരണം എന്താണെന്ന് ചേട്ടൻ പറഞ്ഞ് അമ്മക്കറിയാമല്ലോ…അമ്മയ്ക്ക് അവളെ ഇഷ്ടമല്ലായിരുന്നു. അത് കൊണ്ട് അമ്മയ്ക് സന്തോഷമേ ഉള്ളൂ.. എന്റെ കാര്യം അങ്ങനെ അല്ല…
അമ്മ കണ്ണിൽ കെട്ടിക്കിടക്കുന്ന കണ്ണീര് വച്ച് എന്നെ നോക്കി നിന്നു. മൂക്ക് ചുവന്ന് മുഖം വീർപ്പിച്ച് കൊണ്ട്.. ഞാൻ അമ്മയെ തള്ളി മാറ്റി കൊണ്ട് കോണിച്ചുവട്ടിലെ വാഷ് ബേസനിലെക്ക് നടന്നു…
പറയുമ്പോ എല്ലാം പറയണം.. നീ ബാoഗ്ലൂര് പോയി മൂന്ന് മാസം ആവുമ്പോഴേക്കും അവൾ പറഞ്ഞില്ലെടാ.. നിന്നെ വേണ്ട എന്ന്…. അമ്മ ദേഷ്യം കൂട്ടി പറഞ്ഞു…
നീ നാട്ടിൽ നിന്ന് പോണേനു മുന്നേ അവൾ അത് മനസ്സിലുറപ്പിച്ചിട്ടുണ്ട്… ആ അവൾക്കു വേണ്ടിയിട്ടാ നീ എന്നെ…
ശരിയാ അവളെ പണ്ടേ എനിക്ക് ഇഷ്ടമല്ല.. ഈ വീട്ടിലേക്ക് അവൾ വരരുത് എനിക്ക്… വാശി ആയിരുന്നു. എന്നാ,..അവളായിട്ട് തന്നെ ഒഴിഞ്ഞു പോയി..
കഴിഞ്ഞോ……
ഉം… കഴിഞ്ഞു.. എന്താ..
ഞാൻ പോവാണ് രാത്രിയേ വരൂ…. എനിക്ക് പ്രാന്ത് പിടിക്കുന്നു.. ഇവിടെ
ആ.. ചെല്ല് ആ മുടിയൻ ചെക്കൻ കാത്തിരിക്കുന്നുണ്ടാവും..
ഇന്നലെത്തെ പോലെയാ നിന്റെ വരവ് എങ്കിൽ ഞാൻ നിന്നെ ശരിയാക്കും…
ഞാൻ മുകളിൽ ചെന്ന് വാതിലടച്ച്… ഉച്ചത്തിൽ തന്നെ, കണ്ണാടിയിൽ നോക്കി….
അച്ചു… നീ..
അവളെ നീ എന്തിനാടാ ഇപ്പഴും.. ഇങ്ങനെ സ്നേഹിക്കുന്നേ….
കൈയ്യിൽ കിട്ടിയ ഷർട്ടും പാന്റും വലിച്ച് കേറ്റി ബൈക്കിന്റെ ചാവിയും പേഴ്സും എടുത്ത് ഞാൻ ഇറങ്ങി…
വാതിൽ തുറന്നപ്പോൾ മുന്നിൽ അമ്മ… ഞാൻ മുഖം കൊടുത്തില്ല…
