അമ്മേ… ഇതിൽ കോരി ഒഴിക്കാൻ ഒന്നും ഇട്ടിട്ടില്ല.. അമ്മ സ്പൂൺ കൊണ്ട് വന്നു കറിയിൽ ഇട്ടു. ഞാൻ ഒന്നും ചെയ്യാതെ അനങ്ങാതെ ഇരുന്നു.. എന്നിട്ട് അമ്മയെ നോക്കി.. ഇങ്ങെനെ ആണെങ്കിൽ ഞാൻ ഒരു വറ്റ് കഴിക്കില്ലെന്ന പോലെ.. അവസാനം അമ്മ വന്നു വിളമ്പി.. അപ്പോൾ ആ കയ്യിലെ ഞാൻ പിടിച്ച കൈത്തണ്ട ഇരുണ്ട് നീലച്ചു കിടക്കുന്നു…
അത് കണ്ടപ്പോൾ എനിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല ഞാൻ ഇരുന്നിടത്തുന്നു എണീക്കാൻ നിന്ന്. അപ്പോൾ അമ്മ എന്റെ തോളിൽ അമർത്തി. എനിക്ക് വയ്യാതിരുന്നിട്ടും ഞാൻ വിളമ്പി തന്നതാണ് നീ കഴിച്ചിട്ട് എണീറ്റാൽ മതി..
ഞാൻ ചത്ത മനസ്സോടെ ഭക്ഷണം കഴിച്ചു.. കഴിച്ചെന്നു വരുത്തി എന്ന് പറയാം എണീറ്റു കൈ കഴുകി… റൂമിലേക്ക് പോയി.
ഇന്നിനി ചോറ് കഴിക്കണ്ട എന്ന് ഞാൻ തീരുമാനിച്ചു. എനിക്കും വിഷമം ഉണ്ടെന്ന് അമ്മയെ അറിയിക്കണം അതാണ് ലക്ഷ്യം. പക്ഷെ വയർ കിടന്ന് തള്ളക്ക് തന്നെ വിളിച്ചു തുടങ്ങി. അച്ഛൻ വിളിച്ചപ്പോ എനിക്ക് വേണ്ട എന്ന് മുകളിൽ നിന്ന് ഉറക്കെ അമ്മ കേൾക്കാൻ വേണ്ടി തന്നെ പറഞ്ഞു . എന്നിട്ട് മുറിയിൽ പോയി കിടന്നു.
അപ്പോൾ വാട്സാപ്പിൽ അമ്മയുടെ ഒരു നോട്ടിഫിക്കേഷൻ.. ഞാൻ എടുത്ത് നോക്കി. വാശി പിടിച്ചിരിക്കണ്ട ഭക്ഷണം വേണേൽ വാ എന്ന് പറഞ്ഞ് അമ്മയുടെ ഒരു വോയിസ് നോട്ട്. ഓഹ് ദൈവം ഉണ്ട്…. വിശന്നിട്ട് കണ്ണ് കാണുന്നില്ല… അമ്മ വിളിക്കേം ചെയ്തു. ഞാൻ കുറെയൊക്കെ ഒക്കെ ആയി. ഒന്ന് മുഖം കഴുകി തുടച്ച് താഴേക്ക് പോയി.. അമ്മ എല്ലാം ഒരുക്കി വച്ചിട്ടുണ്ടായിരുന്നു.. ഞാൻ വന്നു അമ്മയെ വിളിച്ചു..
അമ്മ കിടന്നിരുന്നു ഞാൻ അവരുടെ റൂമിലേക്ക് ഒന്ന് നോക്കി അമ്മ ചെരിഞ്ഞു കിടന്നുറങ്ങുന്നു.. ഞാൻ കേറി ചെന്നു.. അമ്മയുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു. അമ്മ ഉറങ്ങിയിട്ടുണ്ടാവില്ല എനിക്കറിയാമായിരുന്നു.. പതുക്കെ ഞാൻ അമ്മയുടെ കൈ പിടിച്ചു മെല്ലെ നിവർത്തി നോക്കി പുറത്തെ നേരിയ വെളിച്ചതിലും ഞാൻ നോവിച്ച പാട് തെളിഞ് കണ്ടപ്പോൾ എന്റെ ഉള്ളു ഒന്ന് നീറി..
ഞാൻ കൈ പതുകെ പൊന്തിച്ചു പിടിച്ചു അവിടെ ഉമ്മ വച്ചു.. മെല്ലെ.. എന്നിട്ട് കൈ അവിടെ തന്നെ വച്ചു. സോറി അമ്മ എന്ന് ചെവിയിൽ മെല്ലെ പറഞ്ഞു.. എന്നിട്ട് വാതിൽ തുറന്ന് പുറത്തേക്ക് പോയി. ഭക്ഷണം കഴിച്ചു ഞാൻ കിടന്നു…
ഓരോന്ന് ആലോചിച്ചു കിടന്നു. ഉറക്കം വരുന്നില്ല. താൻ എന്തൊക്കെയാണ് ചെയ്യുന്നത്.. ഇന്ന് കാലത്ത് താൻ ചെയ്തത് എന്താ.. ഇപ്പോ ചെയ്തിട്ട് വരുന്നതെന്താ.. താനൊരു മനോരോഗി ആണോ എന്ന് വരെ ഞാൻ ചിന്തിച്ചു.
ഒരു തീരുമാനം ഞാൻ അന്ന് എടുത്തു. അമ്മയെ ഇനി കരയിക്കില്ല അത് എന്തൊക്കെ സംഭവിച്ചാലും… അമ്മക് ഇത്ര നൊന്തു കാണുമെന്ന് ഞാൻ അറിഞ്ഞില്ല. എനിക്ക് എന്താ ഇത് സഹിക്കാൻ പറ്റാത്തത് എന്ന് എനിക്കറിയതായി…
ഒരു വർഷം മുന്നേ ഓണത്തിന് ആ ചരിത്ര ക്ലബ്ബിലെ തടിയനെ ഉണ്ടാപ്പിയുടെ മെക്കട്ട് കാര്യത്തിന് കാനയിൽ ഇട്ട് ചവിട്ടികൂട്ടിയപ്പോൾ പോലീസ് വന്നു ദാസപ്പനെ പൊക്കിയത്,,, പിന്നെ അവൻ എന്റെ വീട് കാണിച്ചു കൊടുത്തപ്പോൾ. അന്ന് ഫിറ്റ് ആയി കിടന്ന അച്ഛന് പകരം ഇറങ്ങി വന്നത് ഈ അമ്മയായിരുന്നു.
ചേട്ടനെ കൊണ്ട് കൂട്ടിയാൽ കൂടില്ല എന്ന് കണ്ട് അമ്മ ഇറങ്ങി വന്നതും നാളെ കാലത്ത് അവൻ എവിടെ ഉണ്ടെങ്കിലും സ്റ്റേഷനിൽ ഹാജരാക്കാമെന്നും അമ്മ പറയുമ്പോൾ,,, ഒട്ടും കുലുങ്ങാതെ തീയായി നിന്ന അമ്മയെ ചേട്ടൻ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് . ആ അമ്മയാണോ ഇത്.. എന്നെ അമ്മ എന്തിനാണ് ഇങ്ങനെ സ്നേഹിക്കുന്നത്. എന്നോട് മാത്രം എന്താ അമ്മ ഒരു പരിധിയിൽ കൂടുതൽ ദേഷ്യപ്പെടാതെ..
അധികം ആയാൽ അപ്പൊ അമ്മ കരയുകയേ ഉള്ളു.. എന്നാൽ അച്ഛന്റെയും ചേട്ടന്റെയും അടുത്ത് ഇതല്ല സ്ഥിതി.. കത്തി കേറി ബഹളം ആകും…
എന്തായാലും ഒന്ന് ഉറപ്പാണ് അമ്മക് എന്നോട് അതിരില്ലാത്ത സ്നേഹമാണ്. എന്നും….. അനുവിനെക്കാൾ നൂറിരട്ടി വരും അത്..
എന്നെ ഒരിക്കലും വിട്ടുകൊടുക്കാത്ത എന്റെ അമ്മ… എനിക്ക് അമ്മയോട് അന്ന് അളവില്ലാതെ സ്നേഹം കൂടി മനസ്സിൽ….
