“അറിയാം..” അയാൾ മൂളി. കണ്ണൻ ഞെട്ടി!
“നീ ഇപ്പോഴല്ലെ കണ്ടത്? ഞാൻ മാസങ്ങൾക്ക് മുൻപേ കണ്ട് ബോധിച്ചതാ.”
“എന്നിട്ട് എന്താ അച്ഛാ ഒന്നും ചെയ്യാഞ്ഞത്?”
അച്ഛൻ മിണ്ടിയില്ല.
“പറ അച്ഛാ..” ചരിഞ്ഞുകിടന്ന അച്ഛനെ പിടിച്ച് കണ്ണൻ നേരെയാക്കിയതും, അച്ഛൻ്റെ കണ്ണുകളിൽനിന്ന് കണ്ണീർ ദാര-ദാരയായി ഒഴുകുന്നു.
“അച്ഛാ കരയാണൊ?”
“ഏയ്യ്..” അയാൾ കണ്ണീർ തുടച്ചു.
“അച്ഛൻ കരയേണ്ടി വരുമെന്ന് ഞാൻ അന്നേ സൂചിപ്പിച്ചതല്ലേ അച്ഛാ”
“അവളെ..അവളെ ഞാൻ അത്രക്കും സ്നേഹിച്ചുപോയടാ” ഇത് പറഞ്ഞിട്ട് അയാൾ ഉറക്കെ പൊട്ടിക്കരഞ്ഞു.
കണ്ണൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല! വീണ്ടും വീണ്ടും അയാൾ തുടരെ ഏങ്ങി കരഞ്ഞു.
“നിനക്ക് അറിയൊ? അവൾക്ക് മാപ്പ് കൊടുത്ത അന്ന്, ഞാൻ മഹിയെ കാണാൻ പോയിരുന്നു. അവളെ ഇനി ശല്യപ്പെടുത്തരുതെന്ന താക്കീതിന്, എൻ്റെ മുഖത്തു നോക്കി അവൻ പറഞ്ഞ വാക്കുകൾ, ഇന്നും ഞെഞ്ചിൽ തറക്കുന്നു..”
“ചെറിയച്ഛൻ എന്ത് പറഞ്ഞു?”
“എന്നേക്കാൾ കൂടുതൽ അവൾ അവൻ്റെ കൂടെ കിടന്നിട്ടുണ്ടെന്നും! എത്ര അകലാൻ നോക്കിയാലും, ഒരു കാന്തം പോലെ അവൾ തന്നിലേക്ക് വന്നു ചേരുമെന്നും! അവൾക്ക് തന്നോട് ട്രൂ ലവ് ആണെന്നും! എനിക്കെന്നല്ല, ഈ ലോകത്തിലെ ഒരു ശക്തിക്കും അവരെ പിരിക്കാൻ കഴിയില്ലെന്നുമൊക്കെ അവൻ പറഞ്ഞു..”
“എന്നിട്ട്??”
“മറ്റു നിവർത്തി ഇല്ലാതെ ഞാൻ അവൻ്റെ കാലിൽ വീണു കരഞ്ഞു..”
“അച്ഛാ..ശ്ശെ..”
“അതെ മോനെ, ആരുടെയും കാൽക്കൽ വീഴാത്ത ഞാൻ, അവൾക്ക് വേണ്ടി അവൻ്റെ മുൻപിൽ വീണു, എന്നിട്ടും അവൻ എന്നെ തള്ളിമാറ്റി പോയി..” അയാൾ വീണ്ടും ഏങ്ങി.
“കരയാതെ അച്ഛാ..”
“ഏയ്യ്, അച്ഛന് വിഷമമില്ലടാ! മാറ്റാരുടെയും കൂടെയല്ലല്ലൊ, എൻ്റെ സ്വന്തം അനിയൻ്റെ കൂടെയല്ലെ, സാരില്ല! അവർ സന്തോഷിക്കട്ടെ..”
“അച്ഛാ, അച്ഛൻ ഇത്രേയും പാവായി പോയല്ലോ..”
“അവൾ വരാൻ നേരായി, മോൻ പോയി കിടന്നോ, കണ്ടതായിട്ട് നടിക്കണ്ട” കണ്ണീർ തുടച്ച് അയാൾ പറഞ്ഞു.
തിരിച്ച് കോണിപ്പടി കയറും മുൻപ്, ഒരു തവണ കൂടെ കണ്ണൻ അവരുടെ മുറിയിലേക്ക് ഒന്ന് നോക്കി. എല്ലാം കഴിഞ്ഞ് അവർ വസ്ത്രം ധരിക്കുന്നു.
ഇങ്ങനൊരു അമ്മയുടെ മകനായി ജനിക്കേണ്ടി വന്നതിൽ പുച്ഛത്തോടെ കണ്ണൻ മുകളിലേക്ക് പോയ ഉടൻ, അവർ രണ്ടും മുറിയിൽനിന്ന് ഇറങ്ങി മുൻവാതിലിൻ്റെ അടുത്തേക്ക് വന്നു. നെറ്റിമേൽ ഒരു സ്നേഹചുംബനം പകർന്ന്, മഹിയെ യാത്രയാക്കി റാണി വാതിൽ അടച്ചു.
“ഭഗവാനെ കാത്തോളണേ..” നെഞ്ചിൽ കൈ വെച്ച് ഒന്ന് പ്രാർത്ഥിച്ചിട്ട്, ശബ്ദമുണ്ടാക്കാതെ അവൾ വന്ന് ഭർത്താവിൻ്റെ അരുകിൽ ചേർന്നു.
“എവിടെ പോയിരുന്നു ടി?” മറുവശം ചരിഞ്ഞു കിടന്ന് അയാൾ ചോദിച്ചു.
“അ..അത്, ഞാൻ ഒന്ന് വെള്ളം കുടിക്കാൻ..” അവൾ മൊഴിഞ്ഞു.
“ഓ..”
“ഏട്ടാ..”
“മ് പറയടി..”
“ഐ ലവ് യൂ ഏട്ടാ..”
“മ്..ഐ ലവ് യൂ ടൂ ടി..” അയാളുടെ കണ്ണിൽനിന്ന് അവസാനമായി ഒരു തുള്ളി ഒഴുകി തലയിണമേൽ പതിച്ചു.
(ശുഭം)
***
ഇതൊരു യഥാർത്ഥ അനുഭവ കഥയാണ്.
