അമ്മയും മോളും ഞാനും 123അടിപൊളി 

അമ്മയും മോളും ഞാനും

Ammayum Molum Njaanum | Author : Deepu


കൊറേ കാലമായി ഞാൻ കഥയൊക്കെ എഴുതിയിട്ട്.. ജോലി തിരക്കുകൾ കാരണം എഴുതാൻ സമയം കിട്ടാറില്ല…

 

എന്റെ പേര് ദീപു… വയസ് 28..ചെറുപ്പത്തിലേ അനാഥൻ ആയതുകൊണ്ട് ചോദിക്കാനും പറയാനും ആരും ഇല്ലായിരുന്നു. പിന്നെ ജോലി എന്തെന്ന് വെച്ചാൽ ഒരു ഊരുതെണ്ടിയെ പോലെ അലയുക. 6 മാസം ജോലിചെയ്യകയും 6 മാസം കിട്ടിയപൈസേകൊണ്ട് എൻജോയ് ചെയുകയാണ് എന്റെ കാര്യങ്ങൾ. അങ്ങനെ സ്വന്തമായി ഒരു കല്യാണം കഴിച്ചുള്ള ജീവിതം ഉണ്ടാവില്ല എന്ന് സ്വയം മനസിലാക്കിയിരുന്നു.

കാരണം അനാഥനായ ആർക്കും ആരും പെണ്ണ് കൊടുക്കില്ലല്ലോ.അങ്ങനെ ജീവിതം മടുത്തുതുടങ്ങി. ജോലി എടുക്കുന്നത് പൈസക്കും താമസത്തിനും വേണ്ടി ആയിരുന്നു. അങ്ങനെ കുറെ കാലം കൊച്ചിയിലെ ഹോട്ടലിൽ ജോലിക്ക് നിന്നു. ഒരു ഹോട്ടലിലെ എല്ലാ പണികളും എനിക്ക് അറിയാമായിരുന്നു.

എന്റെ പെരുമാറ്റം കൊണ്ടും അധ്വാനം കൊണ്ടും എല്ലാർക്കും എന്നെ ഇഷ്ട്ടപെട്ടു തുടങ്ങി. അവിടെത്തെ ഹോട്ടലിലെ എല്ലാവർക്കും അറിയാം ഞാൻ ആറുമാസം ജോലിക്ക് പോയി കഴിഞ്ഞാൽ ആറുമാസം ജോലി വിട്ടു കറങ്ങാൻ പോകുന്നതുമെല്ലാം. അതിനു ശേഷം വീണ്ടും ഹോട്ടലിലേക്ക് വന്ന് പണിക്കു കയറൂം. അങ്ങനെ ഇരിക്കെ ഒരു ഞായറാഴ്ച ലീവ് എടുത്തു കൊച്ചി ലുലു മാളിൽ പോകാൻ തീരുമാനിച്ചു.

ബസ് കയറി ഇടപ്പള്ളിയിലേക്ക്. ആദ്യമായിട്ട് ആണ് ലുലു മാളിൽ പോകുന്നത്. ബസിൽ ആണെങ്കിൽ തിരക്കൊന്നുമില്ലെങ്കിലും ഇരിക്കാൻ സീറ്റ് ഇല്ല. എനിക്ക് ആണെങ്കിൽ ഹോട്ടലിൽ നിന്ന് നിന്ന് എവിടേലും പോയി ഒന്ന് ഇരുന്നാൽ മതിയായിരുന്നു. ഞാൻ എല്ലാ സീറ്റിലേക്കും കണ്ണോടിച്ചു.

മുന്നിൽ ഒരു സീറ്റ് ഒഴിവുണ്ട്. അവിടെ ഒരു സ്ത്രീ ഇരിപ്പുണ്ട്. അവരോട് അടുത്തുള്ള സീറ്റിൽ ഇരുന്നോട്ടെ എന്ന് ചോദിച്ചാലോ എന്ന് വിചാരിച്ചു. പക്ഷെ അതിനുള്ള ധൈര്യം ഇല്ലാതെ പോയി. കുറച്ചു നേരം അങ്ങനെ നിന്നെങ്കിലും ആരും എണീക്കാതെ ആയതോടെ എന്തായാലും വേണ്ടിയില്ല.

ആ സ്ത്രിയുടെ അടുത്തുള്ള സീറ്റിൽ ഇരുന്നേ പറ്റു എന്ന അവസ്ഥയായി. ഞാൻ പതിയെ മുന്നോട്ടു നടന്നു ആ ചേച്ചിയെ നോക്കി. പുള്ളിക്കാരി പുറത്തെ കാഴ്ചകൾ ഒക്കെ കണ്ടു കൊണ്ടിരിക്കുകയാണ്. ആൾക്ക് ഒരു 35 വയസ് പ്രായം വരും നല്ല വെളുത്ത സ്ത്രീ അത്യാവശ്യം നല്ല തടിയും.

ഞാൻ അവരുടെ അടുത്തേക്ക് ചെന്ന് ഇരുന്നോട്ടെ എന്ന് ചോദിച്ചു. അവർ എന്നെ നോക്കി ഒരു ചെറു പുഞ്ചിരി തന്ന്. സീറ്റിൽ വെച്ച ബാഗ് മടിയിലേക്ക് വെച്ച് ഇരുന്നോളാൻ പറഞ്ഞു.

ഞാൻ കേൾക്കേണ്ട താമസം വേഗം ഇരുന്നു. ഹോ ഇന്നത്തെ ദിവസം ഇരുന്നിട്ടെ ഇല്ല ഇരുന്നപ്പോൾ എന്താ സമാധാനം. ഞാൻ അങ്ങനെ കുറച്ചു നേരം പുറത്തെ കാഴ്ചകൾ ഒക്കെ കണ്ടു. കൂടെ ഉള്ള ചേച്ചിയുടെ പെർഫ്യൂംന്റെ മണം എനിക്ക് നന്നായി ഇഷ്ട്ടപെട്ടു.

കുറെ നേരം ഇരുന്നപ്പോഴേക്കും ഞാൻ അറിയാതെ തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഒരു ശബ്ദം എന്റെ ചെവിയിലേക്ക്. “എവിടെയാ ഇറങ്ങേണ്ടത്” ഞാൻ ഉറക്കത്തിൽ നിന്നും എഴുനേറ്റു.

അപ്പോഴാണ് എനിക്ക് ഓർമ വന്നത് ഞാൻ ഇത്രെയും നേരം ഉറങ്ങിയത് ആ ചേച്ചിയുടെ തോളിൽ ചാരി കിടന്നുകൊണ്ട് ആണ്. ആ ചേച്ചി മറുത്തു ഒന്നും പറയാണ്ടേ എന്നോട് വീണ്ടും ചോദ്യം ചോദിച്ചു.

ഞാൻ പറഞ്ഞു ഇടപ്പള്ളി. ചേച്ചി പറഞ്ഞു.. “ആഹ് അതിന് ഇനിയും സമയമുണ്ട് ഉറങ്ങിക്കോളൂ” ഞാൻ ചേച്ചിയോട് സോറി പറഞ്ഞു. ചേച്ചി കേട്ടതും എന്നോട് “എന്തിനാ സോറി പറയുന്നത് ”

ഞാൻ: ഞാൻ തോളിൽ കിടന്നു ഉറങ്ങിയതിന്…

ചേച്ചി : അതിനെന്താ.. ഞാൻ വിചാരിച്ചു അറിഞ്ഞുകൊണ്ട് ആണ് തോളിൽ കിടന്ന് ഉറങ്ങിയത് എന്ന് ചിലർ അങ്ങനെയും ഉണ്ടല്ലോ…

ഞാൻ : അറിഞ്ഞുകൊണ്ടല്ല ചേച്ചി… അറിയാതെ ഉറങ്ങിപോയതാണ്.

ചേച്ചി : എനിക്ക് മനസിലായി.. നല്ല ക്ഷീണം ഉണ്ട് അത് മുഖതും കാണാനുണ്ട്…മോൻ എന്താ ചെയുന്നത് പടിക്കുകയാണോ അതോ ജോലി ചെയ്യുകയാണോ..

ഞാൻ : ജോലി ആണ് ചേച്ചി..

ചേച്ചി : എന്താണ് ജോലി..

ഞാൻ : ഹോട്ടലിലെ ജോലി ആണ്..

ചേച്ചി: വീട്ടിൽ ആരൊക്കെ ഉണ്ട്..

ഞാൻ: അങ്ങനെ ആരും ഇതുവരെ ഇല്ല.. ഞാൻ ഒരു അനാഥൻ ആണ്. പിന്നെ ഇവിടെത്തെ ഒരു ഹോട്ടലിൽ ജോലി ചെയ്തുജീവിക്കുന്നു.

 

എന്റെ കാര്യങ്ങൾ എല്ലാം ഞാൻ അവരോട് തുറന്ന് പറഞ്ഞു. അത്രെയും നേരംചിരിച്ചുകൊണ്ട് കേട്ടുനിന്ന അവർ എന്റെ കഥകൾ കേട്ടപ്പോൾ കണ്ണുനിറയുന്നത് കണ്ടു. എന്റെ ചെറുപ്പം മുതലേ ഉള്ള കാര്യങ്ങൾ എന്നോട് ചോദിച്ചു.

 

ചേച്ചി : മോനെ ഇത്രെയും കഷ്ടപ്പെട്ട് ജീവിക്കുന്ന ആളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല..

ഞാൻ : അങ്ങനെ കഷ്ടപ്പാട് ഒന്നും ഇല്ല.. ചെറുപ്പത്തിൽ ഭക്ഷണംകഴിക്കാൻ വേണ്ടി കൊറേ അനുഭവിച്ചു. ഇപ്പോ ഒരു പണിയുണ്ട് അതുകൊണ്ട് കൊറേ പ്രേശ്നങ്ങൾ മാറി.

ചേച്ചി : മോന്റെ പേരെന്താ…

ഞാൻ : ദീപു..

ചേച്ചി : ഞാൻ എന്റെ നമ്പർ തരാം ഇപ്പോ എന്ത് ആവിശ്യം ഉണ്ടെങ്കിലും വിളിക്കാം..

എനിക്ക് അവരുടെ കയ്യിലുള്ള ഒരു പേപ്പറിൽ സ്വന്തം നമ്പറും പേരും എഴുതി എന്റെ കയ്യിൽ തന്നു. ഞാൻ അത് എടുത്തു വായിച്ചു. അതിൽ സ്മിത എന്ന് പേര് എഴുതി വെച്ചിട്ടുണ്ട്. അങ്ങനെ ചേച്ചി അടുത്ത സ്റ്റോപ്പിൽ ഇറങ്ങിപോയി. ഞാൻ അങ്ങനെ ലുലു മാൾ കാണാനുള്ള ആവേശത്തിൽ ഇടപ്പള്ളി ഇറങ്ങിയതും വേഗം മാളിലേക്ക് കയറി അവിടെ മൊത്തം ചുറ്റിയടിച്ചു നടന്നു.

ലുലു മാൾ കണ്ടതിന്റെ സന്തോഷത്തിൽ ഞാൻ ആ ചേച്ചി തന്ന നമ്പർ ഒക്കെ മറന്നുപോയി. രാത്രി വളരെ താമസിച്ചു ഹോട്ടലിൽ എത്തി. അവിടെത്തന്നെ ആണ് ഞാൻ കിടക്കുന്ന മുറിയും. ഡ്രസ്സ്‌ മാറ്റിയപ്പോൾ അതിൽ നിന്നും ആ ചേച്ചി തന്ന കടലാസ് കഷ്ണം താഴോട്ട് വീണു. ഞാൻ അത് ഒന്ന് നോക്കി എന്റെ അലമാരയിലേക്ക് വെച്ച്. അങ്ങനെ കാലങ്ങൾ കടന്നുപോയി ഹോട്ടലിലെ ജോലി മടുത്തു തുടങ്ങി.

കാരണം പഴയ സഹപ്രവർത്തകർ ഒക്കെ മാറി പിന്നെ ഹോട്ടലിന്റെ മാനേജമെന്റ് പൂർണമായും മാറി. ഇപ്പോ ഏകദേശം ആറുമാസം ആവാനായി. എനിക്ക് ഒരു ആറുമാസം ലീവ് എടുക്കണം.. അങ്ങനെ ഞാൻ കയ്യിൽ സമ്പാദിച്ച പൈസ കൊണ്ട് കൊറേ സ്ഥലങ്ങൾ കറങ്ങാൻ വേണ്ടി തീരുമാനിച്ചു.

കേരളത്തിലും നോർത്തിന്ത്യൻയിലും എല്ലാം കറങ്ങി ഒരു നാല് മാസം ചുറ്റിയടിച്ചു. തിരിച്ചു ഹോട്ടലിലേക്ക് വന്നപ്പോ പുതിയമനെജ്‌മെന്റ് എന്റെ ജോലി വേറെ ഏതോ ഹിന്ദിക്കാരനു കൊടുത്തു. ഞാൻ കൊറേ പ്രാവിശ്യം മാനേജരോട് സംസാരിച്ചു. അയാൾക്ക് എന്റെ പകുതി പൈസ മാത്രം കൊടുത്താൽ മതി അതുകൊണ്ട് എനിക്ക് ഇവിടെ ജോലി ഇല്ല എന്ന് ആണ് പറഞ്ഞത്.

അങ്ങനെ എന്റെ സാധനങ്ങൾ ഒക്കെ എടുത്തു ഞാൻ അവിടെ നിന്ന് ഇറങ്ങി. മൂന്നു നാല് ദിവസം അവിടെയും ഇവിടെയും ഒക്കെ നിന്ന് കയ്യിലുള്ള പൈസ മൊത്തം തീർന്ന്. വിശന്നിട്ടും കിടക്കാൻ സ്ഥലമില്ലാഞ്ഞിട്ടും ആകെ ഒരു എത്തുമ്പിടിയും കിട്ടാതെ ആയി. എന്ത് ചെയ്യും എന്ന് വിചാരിച്ചു നിക്കുമ്പോ അപ്പോഴാണ് എനിക്ക് ആ ചേച്ചി തന്ന നമ്പർ ഓർമ വന്നത്.

1 Comment

Add a Comment
  1. നന്നായിട്ടുണ്ട് next part പെട്ടന്ന് വരുമോ

Leave a Reply

Your email address will not be published. Required fields are marked *