അമ്മയുടെ ഉപദേശം

അവള്‍ ബാത്ത്റൂമില്‍ കയറി എല്ലാം കഴുകി വൃത്തിയാക്കി. വസ്ത്രങ്ങള്‍ എടുത്തിട്ടു. നിലത്ത് കിടക്കുന്ന തേന്‍ത്തുള്ളികള്‍ അവള്‍ കണ്ടു. വേഗം ഒരു പൊട്ടത്തുണി എടുത്ത് അവള്‍ അത് തുടച്ചുനീക്കി. കട്ടിലില്‍ അവള്‍ കമിഴ്ന്നു കിടന്നു, കുറെ നേരം.

“മോളേ”, അമ്മയുടെ വിളി കേട്ടാണ് അവള്‍ തലയുയര്‍ത്തിയത്. “ഊം” ഒന്ന് ഉറക്കെ മൂളുക മാത്രമേ അവള്‍ ചെയ്തുള്ളൂ. “എന്ത് പറ്റി?” അമ്മ ചോദിച്ചു. “ഒന്നുമില്ലാ” അവള്‍ പറഞ്ഞു വീണ്ടും കിടപ്പ് തുടര്‍ന്നു. “ഇങ്ങ് എണീറ്റ്‌ വാ” അമ്മ പറഞ്ഞു. അവള്‍ പോയില്ല. പിന്നെയും കിടപ്പ് തുടര്‍ന്നു.

വാതിലില്‍ തട്ട് കേട്ടിട്ടാണ് അവള്‍ പിന്നെ തലയുയര്‍ത്തിയത്. “ഈ നേരത്ത് ഈ പെണ്ണെന്തൊരു കിടപ്പാ! എന്ത് പറ്റി? അശ്രീകരം ഒന്നും കാണിക്കല്ലേ, മോളേ എണീറ്റേ, വിളക്ക് വയ്ക്കാറായി” അച്ഛമ്മയുടെ വാക്കുകള്‍. അവള്‍ വേഗം എണീറ്റു. വാതില്‍ തുറന്നു. “എന്ത് പറ്റി കുട്ടീ” “ഒന്നുമില്ലച്ഛമ്മേ.” അവള്‍ പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു. അമ്മ അടുക്കളയില്‍ തിരക്കിലാണ്. അമ്മയെ നോക്കാന്‍ ഒരു മടി.

“മോളേ, വേഗം കുളിച്ച് വിളക്ക് വയ്ക്കൂ” ഇപ്പോള്‍ വിളക്ക് വയ്ക്കാമോ? അവള്‍ക്കൊരു സംശയം. സാധാരണ യോനിയില്‍ നിന്നും സ്രവങ്ങള്‍ വരുന്ന സമയത്ത് അങ്ങനെ ചെയ്യാത്തതാണ്‌. ഇന്ന് രക്തം ഒന്നും വന്നില്ലെങ്കിലും എന്തോ ഒരു സ്രവം വന്നിരുന്നു. പോരാത്തതിന് മനസ്സില്‍ വേണ്ടാത്ത വിചാരങ്ങളും. ശുദ്ധി ഇല്ലാതായല്ലോ. ഈ അവസരത്തില്‍ വിളക്ക് വയ്ക്കാമോ? അവളുടെ സംശയം സ്വാഭാവികമായിരുന്നു. അമ്മ അവളെ നോക്കി പുഞ്ചിരിച്ചു.
അവളുടെ മനസ്സ് വായിച്ചെന്ന പോലെ പറഞ്ഞു, “ഒന്നുമില്ല മോളെ, നീ പോയി കുളിച്ച് ഡ്രസ്സ്‌ മാറി വിളക്ക് വച്ചോളൂ”. ഭാവിയില്‍ ഭര്‍ത്താവുമായി ബന്ധപ്പെടുന്നത് തെറ്റല്ല എന്നും അതിന് ഒരു അശുദ്ധിയും ഇല്ല എന്നും പറയാതെ പറയുകയായിരുന്നു ആ അമ്മ.

അങ്ങനെ അവളെ പെണ്ണ് കാണാന്‍ ഏതാനും ചെറുക്കന്മാര്‍ വന്നു. എന്ത് കൊണ്ടോ അവള്‍ക്ക് ആരെയും പിടിച്ചില്ല. ഒരുനാള്‍ വന്ന ചെക്കനെ കണ്ട അവള്‍ അറിയാതെ ഒന്ന് ഞെട്ടി. അതേ, താന്‍ മനസ്സില്‍ കണ്ട അതേ രൂപം. ആ കൈകള്‍ അല്ലേ തന്‍റെ നഗ്ന മേനിയില്‍ ഓടി നടന്നത്. തന്‍റെ യോനിയില്‍ സ്ഖലിച്ച ആ ലിംഗം ഇദ്ദേഹത്തിന്‍റെ തന്നെയല്ലേ. തന്‍റെ കയ്യിലും മെയ്യിലും ചുംബനങ്ങള്‍ മൂടിയത് ഈ ചുണ്ടുകളല്ലേ. പെണ്ണ് കാണാന്‍ വന്ന ചെറുക്കനെ കണ്ട അവള്‍ മറ്റേതോ ലോകത്തായി പോയി. അവിടെ പറയുന്നതും നടക്കുന്നതും ഒന്നും അവള്‍ കേട്ടില്ല, കണ്ടില്ല. ചെറുക്കനും പെണ്ണും സംസാരിച്ചോട്ടെ എന്ന് പറഞ്ഞപ്പോള്‍ അവള്‍ ഏതോ മായികലോകത്തില്‍ ചെന്ന് പെട്ടത് പോലെയായി. അവന്‍ പറയുന്നതൊന്നും അവള്‍ കേട്ടില്ല. കണ്‍മിഴിച്ച് നോക്കിയിരുന്നു. ഇടക്ക് അവന്‍ പറയുന്നതിനനുസരിച്ച് മൂളി കൊണ്ടിരുന്നു.

എന്തായാലും കല്യാണം കെങ്കേമമായി നടന്നു. കല്യാണത്തിന് മുന്‍പുള്ള മൂന്ന് മാസങ്ങള്‍ അവര്‍ പരസ്പരം ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അവര്‍ തമ്മിലുള്ള അപരിചിതത്വം അങ്ങനെ ഇല്ലാതായി. ആദ്യ രാത്രിയില്‍ തന്നെ അവര്‍ ചുംബിച്ചു. അവന്‍റെ വിരലുകള്‍ അവളുടെ ദേഹത്ത് ഒരു വീണ മീട്ടുന്നത് പോലെ ഓടി കൊണ്ടിരുന്നു. അവളുടെ ദേഹത്തെ വസ്ത്രങ്ങള്‍ ഓരോന്നായി അവന്‍ അഴിക്കുമ്പോള്‍ ആ വീണ പ്രണയത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും രാഗങ്ങള്‍ ഓരോന്നായി പാടി കൊണ്ടിരുന്നു. അവനും അവളും ഒന്നായി ലയിച്ചു കൊണ്ടിരുന്നു. ഭൂമിയില്‍ ലഭിക്കുന്ന സ്വര്‍ഗീയാനുഭൂതിയിലേക്ക് ഇരുവരും ഒന്നിച്ച് ഊളിയിടാന്‍ ശ്രമിച്ച് കൊണ്ടിരുന്നു. എന്നാല്‍ രണ്ടു പേരുടെയും പരിചയ കുറവ് ഒന്ന് കൊണ്ട് മാത്രം ആ ഇണ ചേരല്‍ മാത്രം നടന്നില്ല. വരും ദിവസങ്ങളിലും അത് ആവര്‍ത്തിച്ചു. എന്നിരുന്നാലും ആ പുതിയ സ്പര്‍ശനങ്ങള്‍ അവര്‍ ആസ്വദിച്ചു.

കല്യാണം കഴിഞ്ഞ് അഞ്ചാം ദിവസം അമ്മ അവളോട്‌ പതിയേ ചോദിച്ചു. “എന്തായി മോളേ? എല്ലാം ശരിയായോ?” “ഇല്ലമ്മേ” ഇതായിരുന്നു അവളുടെ മറുപടി എങ്കിലും അവള്‍ വളരെ സംതൃപ്തയായിരുന്നു. “വേഗമാകട്ടെ. ഇല്ലെങ്കില്‍ അവന്‍റെ ലീവ് ഇപ്പൊ തീരും.” ഇതായിരുന്നു അമ്മയുടെ മറുപടി. “ഞാന്‍ എന്ത് ചെയ്യാനാ?” അവള്‍ പറഞ്ഞു. “പിന്നെ ഞാനാണോ ചെയ്യേണ്ടത്?” അയ്യേ ഈ അമ്മയുടെ ഒരു ചോദ്യം.
“നിനക്ക് ഒട്ടും ഇഷ്ടമില്ലാത്ത കണക്ക് പരീക്ഷ നീ എങ്ങനെയാ ജയിച്ചത്‌? അതും നല്ല മാര്‍ക്കോടെ? ഇത്തിരി കഷ്ടപ്പെട്ടിട്ടും മനസ്സ് വച്ചിട്ടും, ഉറക്കം കളഞ്ഞിട്ടും അല്ലേ?” അമ്മ ഇത്ര മാത്രമേ പറഞ്ഞുള്ളൂ.

അന്ന് രാത്രി അവള്‍ മനസ്സ് വച്ചു. കഷ്ടപ്പെടുകയും ചെയ്തു. ഉറക്കവും കളഞ്ഞു. തലയ്ക്ക് കീഴെ കിടന്ന തലയിണ അന്ന് അവളുടെ അരയ്ക്ക് കീഴെ ആയിരുന്നു. രക്തം പൊടിയുന്ന ആ വേദന പക്ഷെ അവള്‍ സഹിച്ചു. കണ്ണീരും വിയര്‍പ്പും ഉമിനീരും പല തവണ കുടിച്ചിട്ടുള്ള ആ തലയിണ അന്ന് ആദ്യമായി രക്തം കുടിച്ചു.

അവളുടെ ജീവിതം സന്തുഷ്ടമായി തുടര്‍ന്നു. അവര്‍ ഇരുവരും തമ്മില്‍ എന്നും പ്രണയമായിരുന്നു. എട്ട് വര്‍ഷത്തെ ദാമ്പത്യത്തില്‍ രണ്ട് പോന്നോമാനകള്‍ക്ക് അവള്‍ ജന്മം നല്‍കി.

എന്നാല്‍ ഈയിടെയായി അവര്‍ തമ്മില്‍ ഇടയ്ക്ക് പിണക്കം. അമ്മയ്ക്ക് ടെന്‍ഷന്‍ ആയി. എന്നാലും പെട്ടെന്ന് തന്നെ ആ പിണക്കം തീരുന്നത് കൊണ്ട് കൊച്ചു കൊച്ചു സൌന്ദര്യ പിണക്കം മാത്രമെന്ന് അമ്മ ആശ്വസിച്ചു.

എന്നാല്‍ ഒരിക്കല്‍ എല്ലാവരും കൂടി അച്ഛന്‍റെ പെങ്ങളുടെ വീട്ടില്‍ പോയപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി. ചിരിച്ചും കളിച്ചും എല്ലാവരും കൂടി അവിടെ പോയി. സന്തോഷത്തോടെ അവര്‍ ഒന്നിച്ചിരുന്ന് വിഭവ സമൃദ്ധമായ ഉച്ചയൂണ് കഴിച്ചു. പിന്നെ എല്ലാവരും ഓരോ മുറികളില്‍ ഒരു കൊച്ചു ഉച്ച മയക്കം. പിന്നെ ചായ കുടിച്ച് വീട്ടിലേക്ക് മടക്കം. എന്നാല്‍ ചായ കുടിക്കാന്‍ പുറത്തേക്ക് വന്ന മരുമകന്‍റെ ഭാവം കണ്ടിട്ട് അമ്മയ്ക്ക് എന്തോ പന്തിക്കേട്‌ തോന്നി. അതേ, മകളുടെയും ഭാവം ആകെ മാറിയിട്ടുണ്ട്. ചായയുടെയും പലഹാരങ്ങളുടെയും രുചി തീരെ ഇല്ലാതെയായി. പലഹാരങ്ങള്‍ പാത്രത്തില്‍ ബാക്കിയായി.

ചിരിച്ചു കളിച്ചുള്ള പോക്ക് പോലെയായിരുന്നില്ല തിരിച്ച് വീട്ടിലേക്കുള്ള വരവ്. ആകെ ഒരു മൂകത, മൂഡോഫ് കാറില്‍ തളം കെട്ടി കിടന്നു. അനിയത്തി മൂഡ്‌ മാറ്റാന്‍ വേണ്ടി ഓരോന്ന് പറഞ്ഞപ്പോള്‍ അവന്‍ ചൂടായി. നാശം ഒന്ന് മിണ്ടാതിരിക്കൂ, വണ്ടി ഓടിക്കുമ്പോള്‍ എനിക്ക് റോഡില്‍ ശ്രദ്ധിക്കണം. എന്നൊക്കെ പറഞ്ഞു. അവള്‍ കരച്ചിലിന്‍റെ വക്കോളമെത്തി.

വീട്ടില്‍ എത്തിയ പാടേ അവന്‍ ഒന്നും മിണ്ടാതെ കതകടച്ചു കയറി കിടന്നു. അമ്മ അവളെ വിളിച്ചു. തന്‍റെ മുറിയില്‍ കയറി വാതില്‍ അടച്ച് കുറ്റിയിട്ട ശേഷം അവളോട്‌ ചോദിച്ചു, “എന്താ മോളെ, എന്താ പ്രശനം? എന്താ നിങ്ങള്‍ തമ്മില്‍ ഇപ്പോള്‍ ഇടയ്ക്കിടെ പിണക്കം?”

Leave a Reply

Your email address will not be published. Required fields are marked *