നീലക്കൊടുവേലി – 1 Like

നീലക്കൊടുവേലി

Neelakoduveli | Author : Fire Blade


സുഹൃത്തുക്കളെ, കുറച്ചധികം കാലങ്ങൾക്ക് ശേഷമാണ് ഞാനൊരു കഥയുമായി വരുന്നത്.മുൻപ് വന്നത് പ്രണയകഥയുമായി ആണെങ്കിൽ ഇതിൽ ഈ സൈറ്റിനു വേണ്ട എല്ലാം ഉണ്ടാകും.. ആദ്യമായാണ് കഥയിൽ ഞാൻ കമ്പി എഴുതുന്നത് എന്നുള്ളതുകൊണ്ട് തന്നെ എത്രത്തോളം നന്നാവുമെന്ന് അറിയില്ല.

ഇവിടെ വന്നിട്ടുള്ള കഥകൾ വായിച്ചുള്ള പരിചയം വെച്ചാണ് കിനാവ് പോലെ എഴുതിയത്… അത് മൂന്നോ നാലോ പാർട്ട്‌ കരുതിയിടത്തു 12 ഓളം എഴുതാൻ കഴിഞ്ഞു.. ഇത് എത്ര പാർട്ട്‌ ഉണ്ടാകുമെന്നു അറിയില്ല, ഇനി മുഴുവനാക്കാൻ കഴിയുമോ എന്നും ഇപ്പോൾ പറയാൻ പറ്റില്ല.അതുകൊണ്ട് തന്നെ ഒരുപാട് പ്രതീക്ഷകൾ വെച്ചു ഇത് വായിക്കരുത്.. പിന്നെ പറയാനുള്ളത് ലോജിക് എന്ന സംഭവം ഒരുപാട് പ്രതീക്ഷിക്കരുത് എന്നാണ്.. ഇതിൽ ഫിക്ഷനും, പ്രണയവും, കാമവും തുടങ്ങി എന്ത് വേണമെങ്കിലും വരാൻ സാധ്യതയുണ്ട് അതെല്ലാം ഒരു സാങ്കൽപ്പിക കഥയായി കണ്ട് ആസ്വദിക്കുക…

മനസ്സിൽ വരുന്നത് അതുപോലെ എഴുതിവെക്കുക എന്നത് മാത്രമാണ് എനിക്ക് അറിയാവുന്നത്.. കഥക്ക് വേണ്ടി അറിവുകൾ തേടുന്ന പരിപാടികളൊന്നും ഇല്ല, മടി അത്രത്തോളം ഉണ്ട്… പണ്ട് ഉണ്ടായിരുന്ന വായനാശീലത്തിൽ നിന്നും ഉള്ള അറിവ് വെച്ചുള്ള കോപ്രായങ്ങളാണ് എല്ലാം.അതുകൊണ്ട് തന്നെ നിങ്ങൾക്ക് അംഗീകരിക്കാൻ പ്രയാസമുള്ള കാര്യങ്ങൾ വായിക്കേണ്ടി വന്നാലും ക്ഷമിക്കുമല്ലോ……അതുപോലെ അക്ഷരതെറ്റുകൾ ഉണ്ടെങ്കിൽ അതുകൂടി ഒന്ന് അഡ്ജസ്റ്റ് ചെയ്യുമല്ലോ..

ഈ കഥയിൽ ഞാൻ പറയാൻ പോകുന്ന എല്ലാം എന്റെ ഭാവന മാത്രമാണെന്നു ഒരിക്കൽ കൂടി ഓർമിപ്പിച്ചു കൊണ്ട് തുടങ്ങുന്നു..


നീലക്കൊടുവേലി

 

“കുഞ്ഞേ….. ഇപ്പൊത്തന്നെ പോണം എന്ന് ഉറപ്പാണോ…?? ”

സിദ്ദുവിന്റെ ഇരു ചുമലിലും കൈകൾ വെച്ച് അവന്റെ മുഖത്തേക്ക് ദൈന്യതയോടെ നോക്കികൊണ്ട്‌ അയാൾ ചോദിച്ചു..

 

“വേണം ശങ്കരൻ മാമ….ഇപ്പൊത്തന്നെ പോയില്ലെങ്കിൽ എനിക്കൊരു സമാധാനം കിട്ടില്ല..”

ചുമലിലിരിക്കുന്ന അയാളുടെ കൈ മാറ്റി അയാളുടെ പുറത്തൊന്നു തട്ടിക്കൊണ്ടു അവൻ അടുക്കള വാതിലിലേക്ക് നോക്കി.

നിറക്കണ്ണുകളുമായി വായപ്പൊത്തി നിൽക്കുന്ന ലക്ഷ്മി അമ്മയുടെ അടുത്തേക്ക് അവൻ നടന്നു…

” തിരിച്ചുവരവിനെക്കുറിച്ച് എനിക്ക് ഈ സമയത്ത് ഒന്നും പറയാൻ പറ്റുന്നില്ല, അറിയാമല്ലോ ഈ പോക്ക് മാത്രമേ ഞാൻ തീരുമാനിക്കുന്നുള്ളൂ, ബാക്കി എല്ലാം വരുന്നപോലെ …. എന്തായാലും എന്റെ മനസ്സിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടു പിടിക്കുന്നത് വരെ ഒരു മടങ്ങി വരവില്ല …. അപ്പൊ…ശെരി,പോയി വരട്ടെ…!! ”

അവരുടെ കൈ പിടിച്ചു കൊണ്ട് അവൻ പുഞ്ചിരിയോടെ പറഞ്ഞു..

മറുത്തൊന്നും പറയാതെ അവർ അനുഗ്രഹിക്കാണെന്ന വണ്ണം മുടിയിലൂടെ തഴുകി സമ്മതമറിയിച്ചു…

അവരെ രണ്ടുപേരെയും നോക്കി ഒന്നുകൂടി പുഞ്ചിരിച്ചുകൊണ്ട് അവൻ തിരിഞ്ഞു , ഒരു മാത്ര കണ്ണെറിഞ്ഞു ഉള്ളിലേക്ക് നോക്കിയപ്പോൾ പ്രതീക്ഷിച്ചത് പോലെ നിർവികാരമായ നാല് കണ്ണുകൾ ഡെയിനിങ് റൂമിൽ കണ്ടെത്തി,

ഒരു നിമിഷം ആലോചിച്ച ശേഷം ചെറിയൊരു നിശ്വാസത്തോടെ സിദ്ധു അവർക്കരികിലേക്ക് നടന്നു..

അവന്റെ വരവ് കണ്ടപ്പോൾ തെല്ലൊരു പരിഭ്രമം ആ രണ്ടു പേരുടെ സുന്ദരമായ കണ്ണുകളിലും പടർന്നു.. അത് മനസിലാക്കിയെന്നോണം ഒരു പുഞ്ചിരിയോടെയാണ് അവൻ അടുത്ത് ചെന്നത്..

” ഓർക്കാൻ മാത്രം നല്ല ഓർമകളൊന്നും എന്നിൽ നിന്നും നിങ്ങൾക്കുണ്ടായിട്ടില്ലെന്നറിയാം, ഇനി തിരിച്ചു വന്നാലും ഇതുപോലെ ആവില്ലെന്നു പറയാനും കഴിയില്ല, പക്ഷെ യാത്ര പറഞ്ഞു പോവാൻ ഒരുപാട് പേരൊന്നും എന്റെ ജീവിതത്തിൽ ഇല്ലാത്തത്കൊണ്ടു വന്നതാണ്…

പറഞ്ഞു തീർന്നപ്പോൾ വളരെ ലോലമായ തലയാട്ടലുകളിലൂടെ അവർ രണ്ടുപേരും സമ്മതമറിയിച്ചു…ഒന്നുകൂടി നോക്കിയപ്പോൾ തന്റെ കണ്ണുകളുമായി ഇടഞ്ഞ സിതാരയുടെ കണ്ണുകൾ പരിഭ്രമത്തോടെ താഴ്ന്നതും അറിയാതെയെന്നോണം അവളുടെ ചുണ്ടുകളെ നാക്ക്‌ നനച്ചു ഒന്നുകൂടി ചുവപ്പിച്ചതും സിദ്ധു കൊതിയോടെ നോക്കി..പെട്ടെന്ന് തന്നെ പിന്തിരിഞ്ഞ സിദ്ധു പുഞ്ചിരിയോടെ തന്നെ വാതിൽ കടന്നു പുറത്തിറങ്ങി…

 

” നിങ്ങൾ വിഷമിക്കരുത്, അനാഥനായ എനിക്ക് നിങ്ങൾ തന്ന സ്നേഹം പകരം വെക്കാനില്ലാത്തതാണ്… അതുകൊണ്ട് തന്നെയാണ് ഞാൻ അഥവാ മടങ്ങി വന്നില്ലെങ്കിൽ ഈ കാണുന്നതെല്ലാം നിങ്ങൾക്ക് വരുന്ന രീതിയിൽ ഇഷ്ടദാനം ചെയ്ത് വെച്ചിരിക്കുന്നത്… സന്തോഷത്തോടെയാണ് ഞാൻ ഇപ്പോൾ പോകുന്നതും…

തിരിച്ചു വരുമെന്ന് വാക്ക് തരാൻ പറ്റാത്തത് കൊണ്ട് വരാൻ ശ്രമിക്കുമെന്ന് മാത്രമേ പറയുന്നുള്ളൂ… ”

തന്റെ ടൂർ ബാഗ് വണ്ടിയിലേക്ക് വെച്ചുകൊണ്ട് അവനത് പറഞ്ഞപ്പോൾ നിർവികാരമായി ചിരി വരുത്താനെ ആ പാവങ്ങൾക്ക് സാധിച്ചുള്ളൂ..

 

അവന്റെ പോക്ക് ശങ്കരനും ലക്ഷ്മിയമ്മക്കും അപ്രതീക്ഷിതമൊന്നും ആയിരുന്നില്ല ,ശങ്കരനു എല്ലാം അറിയാമായിരുന്നു.. കാരണം അയാൾ വിധിയിൽ വിശ്വസിച്ചിരുന്നവനാണ്, പ്രത്യേകിച്ച് പറഞ്ഞാൽ എത്രയോ വർഷങ്ങൾക്ക് മുൻപ് അതായത് സിദ്ധുവിന്റെ മുത്തച്ഛൻ വാസുദേവകൈമൾ സിദ്ധുവിന്റെ ജനനത്തിന് മൂന്പ് തന്നെ പറഞ്ഞിരുന്ന കാര്യമാണ് ഈ കാണുന്ന നിമിഷം..അത് പ്രകാരം ഈ പോക്കിന് ഒരു തിരിച്ചുവരവ് നിർബന്ധമായും ഉണ്ടാകുമെന്നും അയാൾക്ക് അറിയാം .

എന്താണ് നടക്കുന്നതെന്നു മനസിലായില്ല അല്ലേ…? എല്ലാം വഴിയേ പറഞ്ഞു തരാം..

കെട്ടിവെച്ചതെല്ലാം ഒന്നുകൂടി ഉറപ്പുവരുത്തി സിദ്ധു കണ്ണുകൾ കൊണ്ട് അവരോട് യാത്ര പറഞ്ഞു… ശേഷം മാസങ്ങൾ കൊണ്ടു സജ്ജമാക്കിയ 4×4 വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്ത് മുൻപോട്ടെടുത്തു..

ഇരുവശവും വെള്ളാരം കല്ലുകൾ പാകിയ മനോഹരമായ മുറ്റത്തിലൂടെ അവൻ ഓടിച്ചു… ഗേറ്റ് കിടക്കുന്ന വേളയിൽ താൻ പോകുന്നത് സങ്കടത്തോടെ നോക്കിനിൽക്കുന്ന പ്രിയപ്പെട്ടവരേ മിററിലൂടെ നോക്കി മനസ് നിറച്ചുക്കൊണ്ട് അവൻ പാടവക്കിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന ചെമ്മൺ പാതയിലേക്ക് വണ്ടി കേറ്റി…പൊടി പടലങ്ങൾ പറത്തിക്കൊണ്ട് നീങ്ങുന്ന കരുത്തുള്ള തന്റെ വാഹനത്തിൽ സംതൃപ്തനായി അവൻ ഇരുന്നു..

******************

ഇത് സിദ്ദുവിന്റെ കഥയാണ്.. സാധാരണക്കാരനായി ജനിച്ച എന്നാൽ അസാധാരണമായ എന്തെങ്കിലും കഴിവുകൾ വേണമെന്ന് ആഗ്രഹിച്ചു ജീവിക്കുന്ന മലയാളികളിൽ ഒരുവൻ…

ഈ പുറപ്പെട്ടു പോക്കിനെക്കുറിച്ച് പറയുന്നതിന് മുൻപ് പഴയ കാര്യങ്ങൾ കൂടി നിങ്ങൾക്ക് പറഞ്ഞു തരാം… എങ്കിലേ കഥക്ക് ഒരു പൂർണത കിട്ടുകയുള്ളൂ…. സിദ്ധു ജനിച്ച ചിറക്കൽ തറവാട്ടിലെ ഒരാൾക്കൊഴികെ മറ്റുള്ളവർക്കൊന്നും സിദ്ദുവിന്റെ ഈ കഥയുമായി അത്ര വലിയ ബന്ധമൊന്നും ഇല്ല, വാസുദേവകൈമൾ എന്ന മുത്തച്ഛന് ഒഴികെ… അയാളുടെ കഥയിലൂടെ നമുക്ക് സിദദ്ദുവിലേക്കു നീങ്ങാം…

Leave a Reply

Your email address will not be published. Required fields are marked *