ഞങ്ങൾ റൂമിൽ കയറി. ശ്യാമിന് ക്ഷീണം ഉള്ളതിനാൽ പെട്ടെന്ന് കിടന്ന് ഉറങ്ങി. ഞാനും അവിടെ കിടന്നു. പക്ഷേ എൻ്റെ മനസ്സിൽ ഇന്ന് നടന്നതും നാളെ നടക്കാൻ ഇരിക്കുന്ന കാര്യങ്ങളും തമ്മിൽ പിടിവലി ആയിരുന്നു.
ഇന്ന് അവൻ എന്നെ ജോലിക്കാരുടെ മുന്നിൽ ഭാര്യ ആയി പരിചയപ്പെടുത്തി. അവരുടെ മുന്നിൽ വച്ച് ഞാനും അവനും ഉമ്മ വച്ചു. എന്തിന്, കളിക്കാൻ വരെ പോയി. കൂടാതെ ഇപ്പോൾ ഹണിമൂണിന് വരെ പോകാൻ പോകുന്നു. എനിക്ക് ഇത് എന്താ സംഭവിക്കുന്നത്.
“അപ്പോൾ എൻ്റെ മക്കളെ പെറ്റു പ്രസവിക്കാൻ സമ്മതം ആണോ?”
“ആ, ഏട്ടൻ്റെ എത്ര മക്കളെ വേണമെങ്കിൽ ഞാൻ പ്രസവിക്കാം.”
ഞാൻ പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നു. ശ്ശേ, ഞാൻ എന്തൊക്കെ ആണ് പറഞ്ഞത്. അവൻ്റെ കൂടെ 3 വർഷം ആണ് ഞാൻ ജീവിക്കേണ്ടത്. അത് മറന്നു കൂടാ. എന്നാൽ ഈ 3 വർഷം അവനെ വേദനിപ്പിക്കാനും പറ്റില്ല. അപ്പോൾ എന്താ ചെയ്യാ?
ഓരോരോ കാര്യങ്ങൾ ഓർത്ത് ഓർത്ത് ഉറങ്ങി പോയി. പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ അദ്ദേഹം എൻ്റെ മുന്നിൽ നിൽക്കുക ആയിരുന്നു.
ശ്യാം: ഗീത, ഓർമ ഇല്ലേ. നാളെ ആണ് നമ്മൾ പോകുന്നെ. ടിക്കറ്റ് ഒക്കെ കിട്ടി. ഇപ്പോൾ ഭക്ഷണം കഴിക്കുന്ന സമയത്ത് നീ ഈ കാര്യം അറിയിക്കണം. നമ്മൾ അവരെ അറിയിക്കാതെ പോവരുത്. അങ്ങനെ പോയാൽ പിന്നീട് നീ തന്നെ അവരുടെ ചോദ്യത്തിന് ഉത്തരം പറയണം. അതുകൊണ്ട് നീ ഇപ്പോൾ തന്നെ അവരോട് കാര്യം പറയണം.
ഞാൻ ആകെ പേടിച്ചു. എന്താ പറയേണ്ടത് എന്നറിയാതെ വേഗം ബാത്ത്‌റൂമിൽ കയറി കരഞ്ഞു. കരഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിന് ഒരു ധൈര്യം വന്നു. എല്ലാം വരുന്ന വഴിക്ക് കാണാം എന്ന് വിചാരിച്ചു. അങ്ങനെ കുളി കഴിഞ്ഞ് ഫുഡ് കഴിക്കുന്ന ടേബിലിൻ്റെ അടുത്തേക്ക് പോയി.
അവിടെ എല്ലാവരും ഉണ്ടായിരുന്നു. ഞാൻ പേടിച്ചു പേടിച്ചു ശ്യാമിൻ്റെ അടുത്ത് പോയി നിന്നു.
അമ്മുമ്മ: മോളെ, എന്താ ഒരു ടെൻഷൻ? മുഖം ആകെ വിഷമം പോലെ.
ഒന്നും ഇല്ല അമ്മുമ്മേ, അത്..
“എന്താ ഗീതേ? കാര്യം പറ” ശാലു ചേച്ചി ചോദിച്ചു.
“അത്.. ഇന്നലെ ഞങ്ങൾ അദ്ദേഹത്തിൻ്റെ പാർടിക്ക് പോയിരുന്നില്ലേ.”
ശാലു: അവിടെ വച്ച് എന്തെങ്കിലും ഉണ്ടായോ?
“ഏയ്യ് ഒന്നും ഉണ്ടായില്ല. പക്ഷേ, അവർ..”
ശാലു: നീ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ.
“അവർ ഞങ്ങൾക്ക് ആയി ഒരു ഹണിമൂൺ പ്ലാൻ ചെയ്തു. നാളെ പോകണം.” ഞാൻ പെട്ടെന്ന് പറഞ്ഞു നിർത്തി.
ശാലു: ഇത് ആയിരുന്നോ കാര്യം. ഇത് ഇങ്ങനെ പേടിക്കാതെ പറയണം.
അച്ഛൻ: ഇത് നടക്കില്ല. അവളെ എവിടയ്ക്കും ഞാൻ പറഞ്ഞ് അയക്കില്ല.
പെട്ടെന്ന് എല്ലാവരും നിശബ്ധരായി.
ശ്യാം: ഞാൻ എൻ്റെ ഭാര്യയെ കൊണ്ട് പോകുന്നതിന് അച്ഛൻ്റെ അനുവാദം വേണ്ടാ.
അമ്മൂമ്മ: അതല്ല മോനെ, നമ്മുടെ വീട്ടിൽ നിന്ന്..
ശ്യാം: അമ്മൂമ്മ, ഞാൻ മുൻപേ പറഞ്ഞതാണ്. എനിക്ക് അമ്മയെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നില്ല എന്ന്. എന്നിട്ട് അമ്മുമ്മ എന്നെ നിർബന്ധിച്ചു. അപ്പോൾ ഞാൻ ഒരു കാര്യം പറഞ്ഞു. ഈ മൂന്ന് വർഷം ഞങ്ങളുടെ ജീവിതത്തിൽ ആരും വരില്ല എന്ന്. എന്നിട്ട് ഇപ്പോൾ.
അച്ഛൻ: അതെ, ഈ കല്യാണം ഈ കുടുംബത്തിൻ്റെ നന്മക്ക് വേണ്ടി ആണ്. അല്ലാതെ നിനക്ക് വേണ്ടി അല്ല.
ശ്യാം: അത് തെറ്റി. അച്ഛൻ്റെ ചേട്ടൻ്റെ പുനർജ്ജന്മം ആണ് ഞാൻ. അപ്പോൾ ആ വലിയച്ചൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് ഞാൻ ഇപ്പോൾ ചെയ്യുന്നേ.
അച്ഛൻ: ഡാ. നിൻ്റെ പ്രവൃത്തികൾ കൂടുതൽ ആവുന്നുണ്ട്. മര്യാദക്ക് അതെല്ലാം നിർത്തണം.
ശ്യാം: അടിപൊളി, ഇങ്ങനെ ഒരു ജീവിതം ഞാൻ വിചാരിച്ചിട്ടില്ല. നിങ്ങൾ ആണ് എല്ലാം തുടങ്ങിയത്. ഞാൻ വേണ്ടാ വേണ്ടാ എന്ന് പറഞ്ഞതാ. അവസാനം എല്ലവരും കൂടി നിർബന്ധിച്ചു കല്യാണം കഴിപ്പിച്ചു. ഇപ്പോൾ എനിക്ക് ഈ ജീവിതം ഇഷ്ടപെട്ട് ജീവിക്കാൻ തുടങ്ങിയപ്പോൾ പറ്റില്ല എന്നോ. നല്ല കഥ. ഇങ്ങനെപറ്റില്ല എന്നായിരുന്നെങ്കിൽ അമ്മൂമ്മ അപ്പോൾ പറ്റില്ല എന്ന് പറയണം ആയിരുന്നു.
അച്ഛൻ: അമ്മൂമ്മ എന്ത് പറ്റില്ല എന്ന് പറയണം. അന്ന് നീ ഇങ്ങനെ ഒക്കെ ചെയ്യും എന്ന് അമ്മക്ക് അറിയോ.

Please publish the new parts . It’s very good story. Waiting for new parts.
അമ്മയെ ലോകത്ത് ആരും ഇത് പോലെ ചെയ്യില്ല ഇങ്ങനെ ചിന്തിക്കുന്നത് പോലും പാപം ആണ്.