നീ ഇത് എന്ത് ഭാവിച്ചാ നൗഷാദ്…ഞാൻ അല്പം താണു…..
ഒന്നുമില്ല…നിനക്കൊന്നും സംഭവിക്കാതെ ഞാൻ നോക്കാം…അതിനെനിക്ക് കഴിയും….നീ ഒരു കാര്യം ചെയ്യ്…..നീ അനിതയെ എനിക്ക് വിട്ടു താ….ഞാൻ നിനക്കീ വീഡിയോ അങ്ങ് തന്നേക്കാം…അത് നിന്റെ മുന്നിൽ വച്ച് ഡിലീറ്റ് ചെയ്യുകയും ചെയ്യാം….
നൗഷാദ്…പ്ലീസ്…എന്റെ കുടുംബം തകർക്കരുത്…ഞാൻ നിന്നെ വന്നു കാണാം….നിനക്ക് വേണ്ടത് തരാം…..നിനക്ക് അനിതയെ അല്ലെ വേണ്ടത്…..ഞാൻ എത്തിക്കാം…..പക്ഷെ എനിക്ക് നീ ഒരാഴ്ചലത്തെ സമയം തരണം…..
ശരി…ഇനി നമ്മൾ ഒരു ഇഷ്യൂവും ഇല്ല….ഒരാഴ്ച….അടുത്ത വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു നീ വരണം അവളുമായി…..അശോകന്റെ വീട്ടിൽ മതി….അതാ സേഫ്….എന്ത് പറയുന്നു….
അത് പിന്നെ പോലീസുകാരുടെ സംരക്ഷണത്തിലല്ലേ വീട്…..
അതൊന്നും പ്രശ്‌നമില്ല…..അതൊക്കെ ഞാൻ ഹാൻഡിൽ ചെയ്തു കൊള്ളാം….
ഒരാഴ്ച വരെ ഞാൻ നിനക്ക് കാര്യം സാധിച്ചു തരുന്നത് വരെ ഈ വീഡിയോ ലീക്ക് ചെയ്യരുത്….പ്ലീസ്…..നീ ഇപ്പോൾ അയച്ചിരിക്കുന്നത് എന്റെ മൊബൈലിൽ ആണ്…..എന്റെ വീട്ടിൽ എല്ലാവരും എന്തെന്നറിയാൻ കാത്തിരിക്കുകയാണ്….നീ വേറെ എന്തെങ്കിലും ഇതിലേക്ക് അയക്കൂ…എനിക്ക് എന്റെ ഭാര്യയെ കാണിക്കാൻ…..ഞാൻ കെഞ്ചി….കാര്യം കാണാൻ കഴുതക്കാലും പിടിക്കണമല്ലോ….
അത്രയേ ഉള്ളോ….നിനക്ക് വേണ്ട നല്ല ഒരു സമഭാവം ഞാൻ അയച്ചുതരാം……
തൊട്ടുപിറകെ എന്റെ ലൈസൻസിന്റെ കോപ്പി അവൻ അയച്ചു…..
ഞാൻ ഞെട്ടി…..
ഇത് നിങ്ങളുടെ കൈവശം…..
അല്ല ശ്രീകുമാർ പോലീസിന്റെ കൈവശം…..
നിങ്ങൾ എന്തുദ്ദേശിച്ചാണ് ഇതൊക്കെ…..
അതൊക്കെ വഴിയേ…..നീ ആദ്യം ഞാൻ പറഞ്ഞത് ചെയ്യ്….
ഞാൻ ഫോൺ കട്ട് ചെയ്തിട്ട് ആലോചിച്ചു…അതിനു മുൻപേ ഉള്ള വീഡിയോയും അവന്റെ ചാറ്റും ഞാൻ ഡിലീറ്റ് ചെയ്തു…ലൈസൻസിന്റെ കോപ്പി മാത്രം ഇട്ടു…..
ഞാൻ തിരികെ വീട്ടിൽ എത്തി….
അവന്റെ മെസ്സേജ് വല്ലതും വന്നോ ശ്രീയേട്ടാ…..നീലിമ തിരക്കി…
വന്നു…അവനെ വിളിച്ചിണക്കെ ഫോൺ എടുക്കുന്നില്ല…..എന്റെ ഡ്രൈവിങ് ലൈസൻസ് ആണ്….അവനു അമ്പതിനായിരം രൂപ കൊടുത്താൽ അത് തിരികെ തരാമെന്നു…..
അതല്ലല്ലോ ശ്രീയേട്ടാ അയാൾ പറഞ്ഞത്…ഒരു വീഡിയോയുടെ കാര്യമാണല്ലോ…..
ഞാൻ മൊബൈൽ ഓണാക്കി എന്റെ ശ്രീമതിയെ വിശ്വസിപ്പിക്കുവാൻ ശ്രമിച്ചു….
കള്ളൻ….അപ്പോൾ അവനായിരിക്കും ഇന്നലെ നമ്മുടെ വീട്ടിൽ കയറിയത്….
ഞാൻ പറഞ്ഞു അതെ…..
സുജ പറഞ്ഞു…ശ്രീയേട്ടാ എന്നെ ഹോസ്പിറ്റലിൽ ഒന്നാക്കാമോ….
നാത്തൂന് വീട്ടിൽ പോകണം എന്നും പറഞ്ഞു വിളിച്ചു….
ഞാൻ അപ്പോഴാണ് ജ്യോതിയുടെ കാര്യം ഓർത്തത്……
പക്ഷെ അപ്പോഴും നൗഷാദ് പറഞ്ഞ കാര്യമാണ് മനസ്സിൽ നിറയെ…..ഒരാഴ്ച്ചയുണ്ടല്ലോ എന്തെങ്കിലും വഴി കാണും….
ഞാൻ സുജയെയും കൊണ്ട് അവളുടെ അമ്മായിയുടെ അടുക്കലേക്കു തിരിച്ചു…സുജ മക്കളെ വീട്ടിൽ നിർത്തി നാളെ വൈകിട്ട് വരാം എന്ന് പറഞ്ഞു…..
ഹോസ്പിറ്റലിൽ എത്തിയപ്പോൾ ജ്യോതി റെഡിയായി നിൽക്കുകയാണ്….എന്താ സുജേ ഇത്…..ഇന്ന് കുടുംബശ്രീക്കാർ ഇത്തിരി പൈസ തരാമെന്നു പറഞ്ഞതാ മൂന്നു മണി മുതൽ അവർ അവിടെ കാത്തു നിൽക്കുന്നു…… ഊം…ഇന്നലെ ഫോണിൽ കൂടി സൊള്ളിയവൻ ആയിരിക്കും ഇന്ന് ജ്യോതിയെ കാത്തു അവിടെ നിൽക്കുന്നത്…ഞാൻ മനസ്സിൽ പറഞ്ഞു….ജ്യോതി എന്നോട് ഒന്ന് ചിരിച്ചിട്ട് ഇറങ്ങി…..ഞാൻ പോകട്ടെ ശ്രീകുമാറെ…ഇത്തിരി തിരക്കിലാ ഞാൻ….ശ്രീകുമാർ ഇപ്പോൾ പോകുമോ….
ആ ഞാനിറങ്ങും ജ്യോതി ഇപ്പോൾ…..
അപ്പോൾ ശരി…സുജയുടെ അച്ഛനെ ഒന്ന് കാണാൻ വരണമെന്നുണ്ട്….പക്ഷെ കണ്ടില്ലേ ഇതാ ഇപ്പോഴത്തെ അവസ്ഥ…..
ഊം….ഞാനൊന്നു മൂളി…..
ജ്യോതി ഇറങ്ങി പോയി…..ഞാൻ സുജയോട് തിരക്കി….കഴിക്കാൻ വല്ലതും വാങ്ങണോ….
വേണ്ട ശ്രീയേട്ടാ…..അമ്മക്കുള്ള ഫുഡ് ഇവിടെ കിട്ടും…കുറെ കഴിയുമ്പോൾ ഞാൻ ക്യാന്റീനിൽ പോയി എന്തെങ്കിലും വാങ്ങി കഴിച്ചു കൊള്ളാം…..നാളെ വൈകിട്ട് മല്ലപ്പള്ളിക്ക് വരുന്നോ ശ്രീയേട്ടൻ…..
എന്തിനാടീ…..
ഓ….ഒന്നുമില്ല ശ്രീയേട്ടാ…ചുമ്മാതെ ഒറ്റക്കിരുന്നു മടുക്കും…ശ്രീയേട്ടൻ വന്നാൽ കുറെ നേരം മിണ്ടിയും പറഞ്ഞും ഇരിക്കാമല്ലോ….
