ഞാൻ : ഓഹോ എന്റെ കോമഡി ഊള അല്ലെ. പറ്റത്തില്ല,ഞാൻ കൊണ്ടാക്കില്ല.
ചേച്ചി : എടാ പ്ളീസ് ടാ. ചേച്ചിയുടെ കുട്ടനല്ലെടാ നീ,പ്ലീസ്.
ഞാൻ : മം ശെരി ശെരി . ഞാൻ നോക്കാം.
ചേച്ചി : എടാ നീ ഒരു 4:30 നു വാ. എനിക്ക് ഷോപ്പിംഗിന് കൂടെ പോകണം. കുറച്ചു ഡ്രസ്സ് എടുക്കാനാ.നീ വരുമോ.
ഞാൻ : ഓ ഓ വരാം.
ചേച്ചി : താങ്ക്സ് എടാ. ഉമ്മ
ഞാൻ ഫോൺ കട്ട് ചെയ്തിട്ട് പോകാനായി റെഡിയായി. ഞാൻ കോളേജിലേക്ക് തിരിച്ചു. കോളേജിൽ എത്തി, പരിക്ഷ എഴുതനായി കയറി . ഏതോ തന്തയില്ലാത്തവൻ പിള്ളേരെ തോല്പിക്കാൻ വേണ്ടി ഇട്ട ചോദ്യവും, അതിൽ തോൽക്കുമെന്ന് എനിക്ക് ഉറപ്പായതും ഞാൻ പരിക്ഷ ഹാളിൽ നിന്ന് ഇറങ്ങി.അങ്ങനെ വൈകുന്നേരം ആയി.
ഞാൻ കൂട്ടുകാരോടൊക്കെ രാത്രി 10:30 നു വീട്ടിൽ എത്താൻ പറഞ്ഞു.കോളേജിൽ നിന്ന് ഇറങ്ങി. ഞാൻ നേരെ ചേച്ചിയുടെ ഹോസ്റ്റലിലേക്ക് വിട്ടു.ഞാൻ അവിടെ എത്തിയിട്ട് ചേച്ചിയെ വിളിച്ചു. ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ചേച്ചി പുറത്തിറങ്ങി വന്നു.ചേച്ചി നടന്നുവരുന്നത് ഞാൻ കണ്ടു. ഓഹ് എന്താ സൗന്ദര്യം. ഒരു കറുത്ത ജീൻസും വെള്ള ക്രോപ് – ടോപ്പും അതായിരുന്നു ചേച്ചിയുടെ വേഷം . ചേച്ചിയെ കണ്ടതും എന്റെ മനസ്സിൽ എവിടെനിന്നോ ഒരു സന്തോഷം ഓടിയെത്തി.ഞാൻ അവിടെ നിന്ന് അ സൗന്ദര്യം അസ്വദിച്ചു.ചേച്ചിയെ കണ്ടാൽ ആരായാലും ഒന്ന് നോക്കി പോകും, അത്രയ്ക്ക് സുന്ദരിയാണ് ചേച്ചി.ചേച്ചി എന്റെ അടുത്തേക്ക് വന്നു.
ചേച്ചി : എന്താടാ നോക്കികൊണ്ട് നിൽക്കുന്നെ.
ഞാൻ: മ്മ് . സുന്ദരിയായിട്ടുണ്ട്.
ചേച്ചി : “ഒന്ന് പോടാ ചെക്കാ “ഒരു ചെറിയ നാണത്തോടെ
ഞാൻ : ഓ,ഞാൻ പറഞ്ഞന്നേ ഉള്ളു. കയറു കയറു പോകാം.
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു ഷോപ്പിങ്ങിനായി നേരെ മാളിലേക്ക് വിട്ടു. ഞങ്ങൾ ബൈക്കിൽ ഇരുന്നു പതിയെ വിശേഷങ്ങൾ പറയുവായിരുന്നു.
ചേച്ചി : എക്സാം എങ്ങനെ ഉണ്ടായിരുന്നു.
ഞാൻ : ഇതൊക്കെയെന്ത് എക്സാം. ഞാൻ കാണാത്ത എക്സാമോ.
ചേച്ചി : ഓ അപ്പൊ പൊട്ടുമല്ലേ.
ഞാൻ : മ്മ്! പൊട്ടും.
ചേച്ചി : ആഹാ….അതൊക്കെ പോട്ടെ പുതിയ പെൺപിള്ളേര് വല്ലതും സെറ്റ് ആയോ.
ഞാൻ : ഇല്ല.പക്ഷെ ഒരു പെൺകുട്ടിയെ ടൈംപാസിന് നോക്കുന്നുണ്ട്.
ചേച്ചി :ഓഹോ . ആരാ പെൺകുട്ടി പറ. ഡീറ്റെയിൽസ് ഒക്കെ പോരട്ടെ.
അങ്ങനെ ഞാനും ചേച്ചിയും കുറെ നേരം സംസാരിച്ചു. കുറച്ചു കഴിഞ്ഞു ഞങ്ങൾ മാൾ എത്തി.ചേച്ചിയും ഞാനും കൂടെ ഡ്രസ്സ് സെലക്ട് ചെയ്യാൻ തുടങ്ങി. ചേച്ചി കുറെ ജീൻസും ടോപ്പുമൊക്കെ എടുത്തു.എനിക്കൊരു ഷർട്ടും മേടിച്ചു തന്നു.
8:30 ആയിട്ടും ചേച്ചിയുടെ ഷോപ്പിംഗ് അവസാനിച്ചില്ല.മഴയുടെ ഒരു കോളും ഉണ്ട്.ഫുഡ് കഴിക്കാം എന്നും പറഞ്ഞു ഒരു വിധത്തിൽ ഞാൻ ചേച്ചിയെ അവിടെനിന്നു പുറത്തിറക്കി. അങ്ങനെ ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചിട്ട് ചേച്ചിയുടെ വീട്ടിലേക്കു പുറപ്പെട്ടു.പകുതി ദൂരം എത്തിയപ്പോഴേക്കും നല്ല മഴ. ഞങ്ങൾ പതിയെ ബൈക്ക് സൈഡിലേക്ക് ഒതുക്കി നിർത്തി.അടുത്തുള്ള ഒരു കടയുടെ മുന്നിൽ ഒതുങ്ങി നിന്നു.
ചേച്ചി : ഇനിയിപ്പോൾ എന്ത് ചെയ്യും. നേരം ഒരുപാടു ഇരുട്ടി. നേരത്തെ വീട്ടിൽ കയറിയില്ലെങ്കിൽ ഇന്ന് നല്ല വഴക്ക് കിട്ടും.
ഞാൻ : അങ്ങ് നിന്നു മേടിച്ചോളണം. ഞാൻ അപ്പോഴേ പറഞ്ഞതല്ലേ നേരത്തെയിറങ്ങാൻ. കേട്ടില്ലല്ലോ.
ചേച്ചി : ഞാൻ അറിഞ്ഞോ മഴ പെയ്യുമെന്ന്…. എടാ നമുക്കൊരു കാര്യം ചെയ്യാം. നിന്റെ വീട്ടിലോട്ടു പോകാം അതാകുമ്പോൾ ഇവിടെ അടുത്തല്ലേ.
ഞാൻ : അതൊന്നും ശെരിയാവില്ല.
(“വീട്ടിൽ കുപ്പിയും ഇരിക്കുന്നു,കൂട്ടുകാരും വരും ഇതിപ്പോ പ്രശ്നമാകുമല്ലോ” ഞാൻ മനസ്സിൽ ചിന്തിച്ചു.)
ചേച്ചി : അതെന്താ ശെരിയാവാത്തത്.
ഞാൻ : അത്.. അത്… വലിയമ്മ സമ്മതിക്കില്ലല്ലോ. പിന്നെ എന്റെ വീട്ടിലും ആരുമില്ല.
ചേച്ചി : എടാ നമുക്ക് അങ്ങോട്ട് പോകാമെട. ഇവിടെ അടുത്തല്ലേടാ നിന്റെ വീട്. അമ്മയെ ഞാൻ വിളിച്ചു പറഞ്ഞോളാം.
ഞാൻ : അത് ശെരിയാവത്തില്ല.
ചേച്ചി : എന്നാ പിന്നെ ഞാൻ നിന്റെ അമ്മയെ വിളിച്ചു ചോദിക്കാം.
