അരുണിൻറ്റെ തേരോട്ടം – 2 24

പ്രതീക്ഷിച്ചതിനേക്കാൾ ഒരുപടി മുകളിലായിരുന്നു അവര്ക് ആ പുസ്തകം വായിച്ചപ്പോൾ കിട്ടിയ ആനന്ദം .അതുകൊണ്ട് തന്നെ അതിൻറ്റെ ബാക്കി വായിക്കാനായവരുടെ മനം തുടിച്ചു .

അവർ വീണ്ടും ആ പുസ്തകങ്ങൾതിരഞ്ഞിങ്ങി .എന്നാൽ വിഫലമായിരുന്നു ഫലം .ഈ പുസ്തകം അവര്ക് അത്രമേൽ പ്രിയപെട്ടതാണെന്ന് വിഷ്ണുവിൽ നിന്നറിഞ്ഞ അരുൺ വളരെ പ്ലാനിങ്ങോടെയാണ് കരുക്കൾ നീക്കിയത് .നാട്ടിലെവിടെയും കിട്ടാനില്ലാത്ത ഈ പുസ്തകം തൻറ്റെ ഫ്രണ്ട് വഴി ദുബായിൽ നിന്നും വരുത്തിച്ചതാണ് .പത്ത് ഭാഗങ്ങളുള്ള ആ പുസ്തകം മുഴുവൻ അരുണിൻറ്റെ കൈവശം എത്തിയിരുന്നു.

പിറ്റേന്നു കോളജിലെത്തിയ പ്രിൻസിക്ക് ആ പുസ്തകത്തിൻറ്റെ ചിന്ത തന്നെ ആയിരുന്നു മനസ് മുഴുവനും.അങ്ങനെ ഇരിക്കുമ്പോഴാണ് കോളജിലേക്ക് ഒരു കൂട്ടം സമരക്കാർ എത്തിയത് .

എന്നാൽ പ്രിൻസി കോളേജ് വിട്ടില്ല.അവർ അവരുടെ പതിവ് വാശിയിൽ തന്നെ നിന്നു.പ്രിൻസിയോടുള്ള കലിപ്പിൽ സമരക്കാർ കോളേജ് തല്ലിപൊളിക്കാനൊരുങ്ങി .

അപ്പോൾ പ്രിൻസി സെക്യൂരിറ്റിയെ വിളിച്ചു .എന്നാൽ കാര്യങ്ങൾ അവിടെയും നിന്നില്ല എന്ന കണ്ട പ്രിൻസി ആദ്യമായി ഒന്ന് പതറി.തൻറ്റെ കുട്ടികളുടെ മുന്നിൽ നാണംകേട്ട് നിൽക്കേണ്ട അവസ്ഥ ആലോജിച് പ്രിൻസി അകെ തകളർന്നുപോയി.അപ്പോഴാണ് കുട്ടികളുടെ ഇടയിൽ നിന്ന് അരുൺ സമരക്കാരെ ശ്രദ്ധിച്ചത് .

അതിൽ തനിക് പൈചയമുള്ളൊരു കുട്ടി നേതാവും ഉണ്ടായിരുന്നു.അവൻ പ്രിൻസിയെ നോക്കി.അവരുടെ വിളറിവെളുത്ത മുഖം കണ്ടപ്പോൾ അരുണിന് ഒരു ബുദ്ധി തോന്നി,ഇതുതന്നെ അവസരം എന്ന മനസിലാക്കിയ അരുൺ ആയ നേതാവിനടുത്തജക് പോയി .

അപ്പോഴേക്കും സമരക്കാർ കോളജിലെക് കയറിയിരുന്നു.അവൻ ആ നേതാവിനെ മാറ്റി നിർത്തി സംസാരിച്ചു .

വിപിൻ :ഡാ ഇത് നിൻറ്റെ കോളേജ് ആണോ.നീ ഇവിടാനോ പഠിക്കുന്നത്.
അരുൺ:അതേയ് ചേട്ടാ

വിപിൻ :നീ പേടിക്കണ്ട ഇതിപ്പോ വിടീച്ചു തരാം.
അരുൺ:അയ്യോ ചേട്ടാ വിടുവിക്കരുത് എന്ന പറയാനാ ഞാൻ വന്നത് .
വിപിൻ :അതെന്താടാ അങ്ങനൊരു ടോക്ക് .സാധാരണ പിള്ളേരൊക്കെ വൈദീകാണല്ലേ ശ്രെമിക്കുക

അരുൺ :അതല്ല ചേട്ടാ ഇപ്പോ വിടാതിരുന്നാൽ എനിക്ക് കുറച്ച നേട്ടമുണ്ട് .ചേട്ടനും നേട്ടമുണ്ടാകും .ഉറപ്പ്
വിപിൻ :എന്താടാ നീ കാര്യം പറ
അരുൺ:അതൊക്കെ ഞാൻ വിശദമായി പിന്നീട് പറയാം .ഇപ്പോ വൈദീകാതിരിക്കാൻ പറ്റുമോ .

അവർ തമ്മിൽ സംസാരിക്കുന്നതെല്ലാം പ്രിൻസി കാണുന്നുണ്ടായിരുന്നു.അതുതന്നെ ആയിരുന്നു അരുണിനും വേണ്ടത്.
അങ്ങനെ അരുണിൻറ്റെ വാക് വിശ്വസിച്ച് വിപിൻ സമരം പിൻവലിച്ച് വേറെ സ്കൂളിലേക്കു പോയി .

ഇതെല്ലാംകണ്ടു നിന്ന പ്രിൻസി അമ്പരപോടെ അരുണിനെ നോക്കി.തനിക്കുപോലും ഒന്നും ചെയ്യാതെ നാണംകെട്ട് നിന്നിടത്തു അരുൺ ഒരൊച്ചപോലും ഉണ്ടാകാതെ കാര്യങ്ങൾ ഈസിയായി കൈകാര്യം ചെയ്തു.

അത്ഭുതം വിട്ടുമാറാതെ പ്രിൻസി അരുണിനെ ഓഫീസിലേക്കു വിളിപ്പിച്ചു.മറ്റുകുട്ടികളെല്ലാം ക്ലാസ്സിൽ പോയ ശേഷം പ്രിൻസി അരുണിനോട് കാര്യം തിരക്കി.

ഒരു ദിവസത്തെ പഠിപ്പ് മുടങ്ങുന്നതിനെ പറ്റിയും വിദ്യാഭ്യാസത്തിൻറ്റെ മൂല്യങ്ങളെ കുറിച്ചും വാതോരാതെ പറഞ്ഞവൻ വാചകക്കസർത്തുനടത്തി .പഠിപ്പ് മുടങ്ങാതിരിക്കാൻ വേണ്ടി ആണ് താൻ അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിച്ചതെന്നും എല്ലാ പ്രേശ്നങ്ങളും പേടിപ്പിച്ചാൽ തീർക്കാനാകില്ലെന്നും വളരെ സൗമ്യമായി അവൻ പ്രിൻസിയിയോട് പറഞ്ഞു.സാധാരണ അങ്ങനെ പറഞ്ഞാൽ ദേഷ്യം വരുന്ന പ്രിൻസിയിൽ ഇത്തവണ ദേഷ്യമൊന്നും വന്നില്ല.

പഠിപ്പിനോടിത്രയും താല്പര്യമുള്ള കുട്ടിയാണ് അരുണെന്ന് തെറ്റുധരിച്ച പ്രിൻസിക് അവനോടൊരു ചെറിയ മതിപ് തോന്നി.കൂടാതെ ഇന്നത്തെ അവൻറ്റെ കാര്യപ്രാപ്തിയോടുകൂടിയുള്ള അവൻറ്റെ ഇടപെടലും അവരിൽ അവനോട് മതിപ്പുണ്ടാക്കി .എന്നാൽ അതൊന്നും പുറത്തു കാണിക്കാതെ വെരി ഗുഡ് എന്ന് മാത്രം ഗൗരവത്തിൽ പറഞ്ഞുകൊണ്ട് അവനോട് ക്ലാസ്സിലേക്ക് പോകാൻ പറഞ്ഞു .

അങ്ങനെ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ 2 ദിവസം കൂടി കടന്നുപോയി .അന്നൊരു ഞായറാഴ്ചയായിരുന്നു ,വിമലകുമാരി ടീച്ചറുടെ വീട്ടിലേക്ക് വീണ്ടും ഒരു പോസ്റ്റൽ വന്നു .അത് ആ ഹൊറർ സ്റ്റോറിയുടെ 2 ആം ഭാഗമായിരുന്നു.എന്നാൽ ഇത്തവണയും അതാരാണയച്ചതെന്ന് ഒരു സൂചനപോലും അതിലില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *