ചേച്ചിയുടെ ആ തീഷ്ണതയോടുള്ള നോട്ടം എന്റെ ഉള്ളിലെവിടെയൊക്കെയോ വികാരത്തിന്റെ വേലിയേറ്റങ്ങൾ സൃഷ്ടിച്ചു. പെട്ടെന്ന് ചേച്ചി കണ്ണുകൾ എന്നിൽ നിന്ന് മാറ്റി എന്നോട് പറഞ്ഞു.
” വേഗം നടക്ക്.. മാമൻ അവിടെ കാത്തു നില്കുന്നുണ്ട്…!”
” മ്മ്.. ”
ഒരു മൂളലിലൂടെ ഞാൻ മറുപടി കൊടുത്ത് ചേച്ചിയുടെ മുമ്പിലായി നടന്നു. എന്റെ നടത്തതിന് അല്പം സ്പീഡ് കൂടിയോ എന്ന് തോന്നുന്നു. ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ ചേച്ചി വരുന്നേ ഉണ്ടായിരുന്നുള്ളൂ.. പിന്നെ ചേച്ചിയെ കാത്ത് ഞാൻ അവിടെ നിന്നു..
വീണ്ടും ഞങ്ങൾ ഒപ്പം നടന്നു മുകളിൽ മാമൻ നിക്കുന്നിടത്തെത്തി.
” ഇനിയുമൊരുപാടുണ്ടോ ഏട്ടാ… ”
ചേച്ചിയുടെ ആ ചോദ്യത്തിൽ ചേച്ചിക്ക് നല്ല ക്ഷീണം ഉണ്ടെന്ന് മനസ്സിലായി …
“ഇല്ലെടി.. ഇനി നടക്കാനൊന്നും ഇല്ല. ദേ…ആ കാണുന്നതാ.. ”
ഞാൻ മാമൻ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി. ഒരു വലിയ പറമ്പ്. വലിയ സ്റ്റേടിയങ്ങളിൽ കാണുന്ന പോലെ പച്ച പുല്ലായിരുന്നു അവിടം . ഞങ്ങൾ നേരത്തെ പോലെ തന്നെ ഇരുന്നു. പക്ഷെ ഇപ്പൊ ചേച്ചി അല്പം ഡീസന്റായി.. ചേച്ചി മാമന്റെ തോളിൽ പിടിച്ചാണ് ഇരുന്നിരുന്നത്.
ഞാൻ ബാക്കിലെ കമ്പിയിലും പിടിച്ചിരുന്നു. അങ്ങനെ ഞങ്ങൾ ആ പറമ്പിലെത്തി. ബൈക്കവിടെ നിർത്തി ഞങ്ങൾ ഇറങ്ങി.
” രണ്ടാളും വാ ഞാൻ ഒരു കാര്യം കാണിച്ച് തരാം…. ”
എന്ന് പറഞ്ഞു മാമൻ ഞങ്ങളെ ആ പറമ്പിന്റെ അറ്റത്തേക്ക് കൂട്ടി കൊണ്ട് പോയി. അറ്റത്തെത്തിയതും എന്റെ കണ്ണുകൾ ശെരിക്കും വിടർന്നു. ആ പറമ്പിന്റെ അടിയിലേക്ക് അത്യാവശ്യം താഴ്ച ഉണ്ടായിരുന്നു. അത് ചെന്ന് അവസാനിക്കുന്നത് വശ്യമായി ഒഴുകുന്ന നെല്ലിപ്പുഴയുടെ ഓരത്താണ്. പതിയെ നോക്കി ഇറങ്ങുകയാണെങ്കിൽ പുഴയിലേക്ക് നടന്നു പോകാനുള്ള ദൂരമേ ഉള്ളൂ..
ഞാൻ അദ്‌ഭുദപ്പെട്ടത്തിനേക്കാൾ ചേച്ചി അത് കണ്ടു ത്രില്ലടിച്ചിരുന്നു.
” വൗ..!!!”
ഏട്ടാ… അടിപൊളി സ്ഥലം…
കഷ്ടണ്ട് ട്ടോ.. എന്നെ മുൻപ് ഇങ്ങോട്ടൊന്നും കൊണ്ട് വരാത്തതിന്.. ”
ചേച്ചി അതും പറഞ്ഞു പരിഭവം നാടിച്ചു ..
മാമൻ ചുമ്മാ ചിരിച്ചു. എന്നിട്ട് ഞങ്ങൾക്ക് രണ്ടാൾക്കും അവിടുന്ന് നോക്കിയാൽ
കാണുന്ന മലകളെ കുറിച്ചും മറ്റും പറഞ്ഞു തന്നു. കുറെ നേരം ഞങ്ങൾ ആ പ്രകൃതി ഭംഗി കണ്ടു ആസ്വദിച്ച് അവിടെ ഇരുന്നു. മാമൻ കഴിഞ്ഞ് പോയ കുറെ കഥകൾ തള്ളി മറിച്ചും കൊണ്ടിരുന്നു.
പെട്ടെന്നാണ് തീരെ പ്രതീക്ഷിക്കാതെ ആകാശം മേഘാവൃതമായത്. ഞങ്ങൾ ഒട്ടും പ്രതീക്ഷിക്കാതെ മഴ പെയ്ത് തുടങ്ങി. ഞങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ മഴ കൊണ്ട് നിന്നു. പിന്നെ എന്തോ ഓർത്തപോലെ മാമൻ പറഞ്ഞു.
“വാ… അവിടെ ഒരു അത്തിമരം ഉണ്ട് അതിന്റെ ചുവട്ടിലേക്ക് പോകാം.!”
അതും പറഞ്ഞു മാമൻ പതിയെ ഓടാൻ തുടങ്ങി, ഞാനും ഇന്ദുവേച്ചിയും മാമന്റെ പിന്നാലെ ഓടി..
അത്തിമരത്തിന്റെ അടുത്തെത്തിയപ്പോഴേക്കും ഞങ്ങൾ മൂവരും അത്യാവശ്യം നനഞ്ഞിരുന്നു. അത്തിമരം ഒരു കുടപോലെ ആയിരുന്നു. ഒരു തുള്ളി വെള്ളം അതിന്റെ ഇലകളെ തഴഞ്ഞു ഞങ്ങളെ തോട്ടില്ല. പക്ഷെ അതിന്റെ തടിയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
മരച്ചോട്ടിൽ എത്തിയ ശേഷം ചേച്ചി തന്റെ ഷാൾ കൊണ്ട് തല തൂവർത്തി. മാമൻ മാമന്റെ തല ഉടുത്തിരുന്ന മുണ്ട് കൊണ്ടും തൂവർത്തി . എന്റെ തല തൂവർത്താൻ മാത്രം ഒന്നും ഇല്ല എന്ന് കണ്ടപ്പോൾ ചേച്ചി തന്റെ ഷാൾ മാറിൽ നിന്ന് ഊരാതെ തന്നെ അതിന്റെ ഒരു തല കൊണ്ട് എന്റെ തല തൂവർത്തി തന്നു.
മഴ തോരുന്ന ലക്ഷണമൊന്നും കാണുന്നില്ല.. ചെറിയ ചെറിയ തുള്ളികൾ മരച്ചില്ലകളിലൂടെ ഞങ്ങളെ വീണ്ടും നനച്ചു കൊണ്ടിരുന്നു. മാമൻ മുന്നിലും ഞങ്ങൾ രണ്ടാളും മാമന്റെ പിറകിൽ മരത്തിനോട് ചാരിയുമാണ് നിന്നിരുന്നത്.
മഴയുടെ വന്യത കാരണം ഒരു വൈകുന്നേരത്തെ പ്രതീതിയായി മാറിയിരുന്നു അവിടമാകെ. ആകെ ഒരു ഇരുട്ട് മൂടിയപോലെ. ഞാൻ കൈ കൊണ്ട് ഷർട്ടിന്റെ തലപ്പ് പിടിച്ച് പിഴിഞ്ഞ് കൈ കെട്ടി നിന്നു വിറച്ചു.
ചേച്ചിയും വിറച്ചിട്ടെന്ന പോലെ കൈകൾ കെട്ടിപിടിച്ചിരുന്നു .
