അഴകുള്ള റോജ – 1 1

‘ എന്തായിരുന്നു, ഇന്നലെ രാത്രി ശബ്ദം കേട്ടല്ലോ…?’

‘ ഓ… അതോ… അത് ചേട്ടന്റെ ഒരു തമാശ… അതെന്നും ഉള്ളതാ…. ഇപ്പോ ശീലമായി…’

റഹിയാനത്ത് അത് പറഞ്ഞ് തീരുമ്പോഴേക്കും കണ്ണീര് ഉരുണ്ട് കൂടിയിരുന്നു

‘ എന്താ…. നിങ്ങൾ തമ്മിൽ ഇപ്പോ സ്നേഹമില്ലേ…?’

‘ സ്നേഹം ഒക്കെയായിരുന്നു.. മുമ്പ്…. പിന്നെ പിന്നെ ഒരു കുഞ്ഞിക്കാല്
കാണിക്കുന്നില്ല…. എന്ന് പറഞ്ഞ് വഴക്കായി.. പിന്നെ മൂക്കറ്റം കുടിച്ചു വരാൻ തുടങ്ങി…. ചീത്ത വിളിയും… ഇപ്പോൾ സംശയം കൂടിയാ…. ‘

റഹിയാനത്തിന്റെ കണ്ണിൽ നിന്നും കണ്ണീർ ധാരയായി ഒഴുകി

‘ ആത്മഹത്യ ചെയ്യാൻ പേടിയാ…..’

റഹിയാനത്ത് വിങ്ങിപ്പൊട്ടി….

സമാധാനിപ്പിക്കാൻ അമ്മ വാക്കുകൾ തിരഞ്ഞു

************

അന്ന് രാത്രി പത്ത് മണിയോടെ ശരവണന്റെ പതിവ് കലാപരിപാടികൾ അരങ്ങേറി…

തലേന്നാളത്തേതിൽ നിന്നും വ്യത്യസ്തമായി ഹരിയുടെ വീട്ടുകാർ സാകൂതം വാടക വീട്ടിലെ സംഭവ വികാസങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരുന്നു…

തുടരും

Leave a Reply

Your email address will not be published. Required fields are marked *