അവരാമി പ്രണയം – 1 10

 

അതെ സമയം ഒരു ടെൻഷനും ഇല്ലാതെ റൂമിൽ കണ്ണുകൾ അടച്ചു സുഖ നിദ്രയിൽ ആയിരുന്നു കാശി…

 

ഡിവോഴ്സ് അനുവദിച്ചു കൊണ്ടുള്ള പേപ്പർ കൈയിൽ കിട്ടിയതും നിറഞ്ഞ കണ്ണ് തുടച്ചു കൊണ്ട് മീര, പുറത്തു നിൽക്കുന്ന മാധവിന്റെ അരികിലേക്ക് നടന്നു…

 

ഇവിടുത്തെ നാടകം എല്ലാം കഴിഞ്ഞെങ്കിൽ കയറാൻ നോക്ക്.. മനുഷ്യൻ കുറച്ചു നേരമായി ഇവിടെ പോസ്റ്റ്‌ ആയി നിൽക്കുന്നു…

 

മീരയെ കണ്ടതും തന്റെ ദേഷ്യം നിയന്ത്രിച്ചു കൊണ്ട് മാധവ് ചുറ്റും നോക്കികൊണ്ട് പറഞ്ഞു… അത് കേട്ടതും അവൾ അവന്റെ ബൈക്കിന് പുറകിലേക്ക് കയറി…

 

അവന്റെ പിന്നിൽ ഇരുന്നു പോകുമ്പോൾ ആണ് ആഡംബര കാറിൽ കുടുംബ കോടതിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന കാശിയെ അവൾ കാണുന്നത്.. അത് കണ്ടതും മീരക്ക് വല്ലാത്ത നഷ്ടബോധം തോന്നി…നേരത്തെ ആയിരുന്നു എങ്കിൽ ഇത് പോലുള്ള ആഡംബര കാറിൽ യാത്ര ചെയ്തു ആവശ്യം ഉള്ള അത്രയും പൈസ ചിലവാക്കി ലാവിഷ് ആയിട്ട് നടക്കാമായിരുന്നു… പണത്തിനു ഒരു കുറവും കാശി അവൾക്ക് വച്ചിട്ടില്ലായിരുന്നു…

 

തങ്ങളുടെ നാട്ടിൽ എത്തിയപ്പോൾ റോഡിൽ നിൽക്കുന്നവർ എല്ലാം തങ്ങളെ ചൂണ്ടി ചിരിയോടെ എന്തൊക്കെയോ പറയുന്നത് കണ്ട് മീര മാധവിന്റെ തോളിൽ മുഖം ഒളിപ്പിച്ചു…

 

കഴിഞ്ഞ രണ്ടു മൂന്ന് ആഴ്ച കൊണ്ട് നാട്ടുകാർ എല്ലാം തങ്ങളുടെ കാര്യങ്ങൾ എല്ലാം അറിഞ്ഞിട്ടുണ്ട്… അതിന്റെ കളിയാക്കൽ എല്ലാം സഹിച്ചു ആണ് ഇപ്പോ ജീവിക്കുന്നത് .. മീരക്ക് തന്റെ തല പെരുക്കുന്നത് പോലെ തോന്നി…

 

 

ഏട്ടാ….

 

കണ്ണുകൾ അടച്ചു കിടക്കുന്ന കാശിയുടെ തോളിൽ പിടിച്ചു കൊണ്ട് അടഞ്ഞ ശബ്ദത്തിൽ വിളിച്ചു ചൈത്തു…അത് കേട്ടതും അവൻ വേഗം എഴുന്നേറ്റു അവൾക്ക് നേരെ തിരിഞ്ഞു..

 

എന്താ ഏട്ടാ… സങ്കടം ആണോ..

 

കാശിയുടെ മുഖത്തേക്ക് നോക്കി ചൈത്തു ചോദിച്ചു…

 

അഭി എവിടെ..ഓഫിസിൽ പോയോ..

 

അതിന് മറുപടി കൊടുക്കാതെ കാശി ചോദിച്ചതും അവളുടെ മുഖം ഒന്ന് വാടി..

 

മ്മ് പോയ്‌… ഏട്ടനും കൂടെ ഓഫിസിൽ ഇല്ലാത്തത് അല്ലേ.. ആരെങ്കിലും വേണ്ടേ അവിടെ.

 

ചൈത്തുവിന്റെ ഭർത്താവ് അഭി, കാശിയുടെ ഓഫിസിൽ ആണ് വർക്ക് ചെയ്യുന്നത്… ചൈത്തുവിനെ ഒത്തിരി ഇഷ്ടം ആയ കാശിക്ക് അവളെ മറ്റൊരു വീട്ടിൽ കല്യാണം കഴിച്ചു വിടാൻ താല്പര്യം ഇല്ലായിരുന്നു… അവളുടെ വയ്യായ്ക തന്നെ ആയിരുന്നു കാരണം…

 

അഭിയുടെ വീട്ടുകാരോട് ആദ്യമേ അങ്ങനെ പറഞ്ഞു കൊണ്ട് ആണ് ചൈത്തുവിനെ അഭിക്ക് കല്യാണം കഴിച്ചു കൊടുത്തു ഇവിടെ താമസിപ്പിച്ചത്.. എങ്കിലും ചൈത്തു അഭിയുടെ വീട്ടിൽ പോവുകയും അവിടെ രണ്ടു ദിവസം നിൽക്കുകയും ഒക്കെ ചെയ്യും..

 

വാസുദേവന്റെ ആദ്യ ഭാര്യയിൽ ഉള്ള മക്കൾ ആണ് കാശിയും ചൈത്തുവും…അവർ മരിച്ചു പോയ്‌…

 

രണ്ടാം ഭാര്യ രാധയിൽ ഉള്ള മക്കൾ ആണ് പൂജയും മാധവും… അവരുടെ അമ്മയുടെ എല്ലാ കൊള്ളാത്ത സ്വഭാവവും രണ്ടാൾക്കും കിട്ടിയിട്ടുണ്ട്…

 

ഒരു കാലിന് സ്വാധീനം അല്പം കുറവ് ആയത് കൊണ്ട് നടക്കുമ്പോൾ ചൈത്തുവിനു ഒരു മുടന്ത് ഉണ്ട്… അത് പറഞ്ഞു രാധയും മക്കളും അവളെ കളിയാക്കാറുണ്ട്.. എങ്കിലും ആരോടും ഒന്നും പറയാറില്ല അവൾ..

 

കണ്മുന്നിൽ കാശിയുടെ ജീവിതം തകർന്ന് നിൽക്കുന്നത് കാണുമ്പോൾ വല്ലാത്ത നോവ് തോന്നി അവൾക്ക്…

 

ഡിവോഴ്സ് കിട്ടിയല്ലോ ഏട്ടാ… എന്തായാലും ഇനി എത്രയും പെട്ടന്ന് ഒരു കുട്ടിയെ കണ്ടെത്തി ഏട്ടന്റെ കല്യാണം നടത്തണം… അല്ലാതെ ഇങ്ങനെ ഒറ്റക്ക് നടക്കാൻ ഞാൻ സമ്മതിക്കില്ല…

 

കരച്ചിലോടെ ചൈത്തു പറഞ്ഞത് കേട്ടതും കാശിയുടെ മുഖത്ത് ഗൗരവം നിറഞ്ഞു..

 

നീ റൂമിൽ പോകാൻ നോക്ക് ചൈത്തു.. എനിക്ക് ഇപ്പോ ഇത് സംസാരിക്കാൻ ഒട്ടും താല്പര്യം ഇല്ല…

 

അല്പം ദേഷ്യത്തിൽ കാശി പറഞ്ഞത് കേട്ടതും നിറഞ്ഞ കണ്ണുകളോടെ ചൈത്തു പുറത്തേക്ക് നടന്നു.

 

 

കൃഷ്ണൻ ഒന്നും പറഞ്ഞില്ലല്ലോ… എന്താ തന്റെ അഭിപ്രായം…നാളെ തന്നെ മാധവിന്റെയും മീരയുടെയും കല്ല്യാണം നടത്താമോ… ഡിവോഴ്സ് ഒക്കെ കിട്ടിയ സ്ഥിതിക്ക് ഇതങ്ങു വേഗം നടത്താം…

Leave a Reply

Your email address will not be published. Required fields are marked *