ഞാൻ മാത്രം അല്ലല്ലോ തെറ്റ് ചെയ്തത്… അത് നിങ്ങളുടെ മകൻ കൂടെ ചേർന്നു അല്ലേ.. എന്നിട്ട് ഇങ്ങനെ എന്നെ മാത്രം കുത്തി പറയേണ്ട ആവശ്യം എന്താ.. മാധവ് മുകളിൽ റൂമിൽ ഉണ്ടല്ലോ… അവിടെ പോയ് പറഞ്ഞൂടെ അമ്മക്ക് ഇത്…
അമ്പടി…. നീ ആള് കൊള്ളാല്ലോ…ഇപ്പോഴേ എന്നോട് പോര് എടുക്കാനൊക്കെ തുടങ്ങിയല്ലോ… ആ കൃഷ്ണേട്ടൻ എത്ര പാവമാ, പക്ഷെ നിനക്ക് അല്പം മുറ്റ് കൂടുതൽ ആണല്ലോ…
രാധ അവളെ തുറിച്ചു നോക്കികൊണ്ട് ചോദിച്ചു..
അമ്മേ, ഈ പാല് ഇങ്ങ് തന്നെ… എനിക്ക് രാത്രി പാല് കുടിക്കുന്ന ശീലം ഉണ്ടെന്ന് അമ്മക്ക് അറിയില്ലേ..
രാധയും മീരയും സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ ആണ് പൂജ അവിടേക്ക് വന്നത്.. രാധയുടെ കൈയിൽ ഇരിക്കുന്ന പാൽ വാങ്ങി അവൾ പറഞ്ഞതും അവർ ചിരിയോടെ അത് അവളുടെ കൈയിൽ കൊടുത്തു…
ഓഹ്… മോൾ ചോദിച്ചപ്പോൾ അമ്മക്ക് അത് കൊടുക്കാൻ അറിയാം… എനിക്ക് തരാനാണ് കുഴപ്പം അല്ലേ…
മീര രാധയെ നോക്കി ചീറി…
ഇത് എന്റെ മോളാ… പോരാത്തത്തിന് ഇത് അവളുടെ വീടും… അപ്പോ ഇവിടെ ഉള്ളതൊക്കെ ഇവൾക്കും കൂടെ അവകാശം ഉള്ളതാ.. അതിൽ നീ ഇങ്ങനെ ഒന്നും പറയാൻ നിൽക്കണ്ട…
രാധ പറയുന്നത് കേട്ട് മീര ഒന്ന് പുച്ഛിച്ചു…എങ്കിലും ഒന്നും പറയാൻ പോയില്ല.. അമ്മയ്ക്കും മോൾക്കും അത്രക്ക് നാവാണ്…
അവരെ രണ്ടാളെയും ഒന്ന് ഇരുത്തി നോക്കി മീര മാധവിന്റെ റൂമിലേക്ക് നടന്നു..
