അവളറിയാതെ – 2 Like

ഞാൻ പെട്ടന്ന് സ്വബോധം വീണ്ടെടുത്ത അച്ഛനെ കെട്ടിപിടിച്ചു…… അപ്പോളേക്കും അമ്മ ഉമ്മറത്തുനിന്നു ഇതെല്ലാം കണ്ടു കണ്ണീർ തുടച്ചു മുഖത്തൊരു ചിരി വിടർത്തി……

യുഗാന്തരങ്ങൾക്കു ശേഷം എന്റെ അമ്മയുടെ മുഖത്തൊരു ആശ്വാസത്തോടെയുള്ള ചിരി,മനസ്സുനിറഞ്ഞൊരു ചിരി തെളിഞ്ഞു…….
ഇതിനപ്പുറം എന്താണ് എനിക്ക് വേണ്ടത്…..

ഞാൻ അച്ഛനെയും കൂട്ടി വീടിന്റെ അകത്തേക്ക് തന്നെ കേറി….. എന്നിട്ട് ഞങ്ങൾ മൂന്നുപേരും കൂടി ഹാളിലെ സോഫയിൽ ഇരുന്നു…..

ആരും ഒന്നും മിണ്ടുന്നില്ലയെങ്കിലും മൗനമായി ഒരായിരം കാര്യങ്ങ്ൾ ഞങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു…….
അവസാനം അച്ഛൻ തന്നെ തുടങ്ങി…… “ഡാ നീ ഓഫീസിലേക്ക് ലീവ് നു വിളിച്ചു പറ ….ഒരു രണ്ടാഴ്ചത്തേക്ക്…… ” ഞാൻ ഒന്ന് ഞെട്ടി.

“രണ്ടാഴ്ചയോ….. ?എന്തിനാ കുട്ടേട്ടാ രണ്ടാഴ്ച ലീവ് എടുക്കണേ ?” അമ്മ എനിക്ക് മുന്നെക്കേറി ചോദിച്ചു.

“നമ്മടെ നാനേട്ടന്റെ മോളില്ലേ അഞ്ജന , അവളിപ്പോ നാട്ടിൽ നല്ലൊരു ഹോസ്പിറ്റൽ തുടങ്ങിയിട്ടുണ്ട്.അങ്ങോട്ടൊന്നു പോണം നമുക്ക്.”

നാനേട്ടന്….. അതായത് നാരായണേട്ടൻ….. അച്ഛൻ പണ്ട് ബോംബായിലായിരുന്നപ്പോ അച്ഛന്റെ ഒപ്പം അവിടെ ണ്ടായിരുന്ന ഒരു ഏട്ടൻ…..
ആൾ പറഞ്ഞുവരുമ്പോ അച്ഛന്റെ ഒരു ബന്ധു കൂടിയാണ്……

ഞാൻ ചെറുപ്പത്തിൽ ബോംബായിലായിരുന്നു, ഒരു നാല് മുതൽ അഞ്ചുവയസ്സ് വരെ…..
പക്ഷെ ഇങ്ങനെ ഒരു മോളെക്കുറിച്ചു ഞാൻ കേട്ടട്ടില്ലല്ലോ…… ?

അച്ഛൻ എന്നെ നോക്കി… ആ മുഖത്തു പഴയ ആ പ്രസരിപ്പ് തിരിച്ചു വന്നതായെനിക്ക് തോന്നി…..

“അത് അച്ഛാ… എനിക്ക് ചില അര്ജന്റ് വർക്ക്സ് ണ്ട്….”

“അതൊന്നും പറഞ്ഞാൽ പറ്റില്ല…. ഇനി നിന്നെ ഇങ്ങനെ വിട്ടാൽ പറ്റില്ല… ”
അച്ഛൻ ഏറെ നാളുകൾക്കു ശേഷം എന്നെ ശാസിക്കുന്നത് കേട്ടപ്പോൾ എന്തെന്നില്ലാത്തൊരു സന്തോഷം തോന്നി….

ഈ ലോകത്ത് എനിക്കുവേണ്ടി മാത്രം ജീവിക്കുന്ന രണ്ടാത്മാക്കളുടെ കാര്യം ഞാൻ മറന്നുപോയിരുന്നു…..

“എന്താ അപ്പൂ ഇങ്ങനെ കരയണേ…. അയ്യേ മോശം മോശം…. ഞാൻ പറഞ്ഞത് വല്ലതും നീ കേട്ട്വോ…… ?”
അച്ഛൻ എന്റെ അടുത്ത് വന്നിരുന്നു തോളത്തു കയ്യിട്ടു സമാധാനിപ്പിക്കുകയായിരുന്നു…….

ഞാൻ കരഞ്ഞോ…. ? എപ്പോ… ? ശരിയാണല്ലോ ദാ കണ്ണിന്നു തുള്ളിക്കൊരു കുടമെന്നപ്പോലെ ഊർന്നിറങ്ങുന്ന…..
ഞാൻ അച്ഛനെ ഒന്ന്കൂടി കെട്ടിപിടിച്ചു………….
അച്ഛൻ എന്റെ തലയിൽ മെല്ലെ വിരലൊടിച്ചുകൊണ്ട് പറഞ്ഞു….. “നീ പോണം മോനെ നീ അവിടെ പോയി നന്നാവണം….. ആ പഴയ അപ്പുവായി തിരിച്ചുവരണം….. ”

നന്നാവാനോ…. ?എവിടെ പോവാൻ ?എങ്ങനെ നന്നാവാൻ ?ഈശ്വരാ അച്ഛൻ എന്താ അപ്പൊ പറഞ്ഞോണ്ടിരുന്നേ ?

ഞാൻ അച്ഛനെ വിട്ടു, മുഖത്തേക്ക് നോക്കി…. എന്റെ മുഖഭാവം കണ്ടിട്ടാവണം അച്ഛന് കാര്യം മനസ്സിലായി……

“ഒന്നുമില്ലെടാ അവൾ അവരുടെ നാട്ടിൽ ഒരു ഡീഅഡിക്ഷന് സെന്റർ നടത്തുന്നുണ്ട്… അവിടെ നീ ഒന്ന് പോയി നിക്കണം….. ”

“അച്ഛാ അതിനു ഞാൻ ഇനി….. ”

“നീ ഇനി കുടിക്കില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല….നിന്റെ ലൈഫിനോട് നിനക്കുതന്നെയുള്ള ഈ ആറ്റിട്യൂട് ഒന്ന് മാറ്റണം…. നീ എതിർത്തൊന്നും പറയണ്ടാ…..വത്സലേ ആ ഫോണിൽ അവർക്കൊന്ന് വിളിച്ചു പറഞ്ഞേര് ഇവന് വരുന്നുണ്ടെന്നു…… ”
എതിർത്തൊരു വാക്ക് പറയാൻ എനിക്ക് തോന്നിയില്ല കാരണം അത്രയ്ക്ക് സ്നേഹമുണ്ടായിരുന്നു അവരുടെ കണ്ണുകളിൽ……

ഞാൻ ഓൺ ദ സ്പോട് ഫോൺ എടുത്ത് ഓഫീസിൽ വിളിച്ചു ലീവ് പറഞ്ഞു…….
പിന്നെ എല്ലാം ചടപടെചടപടേന്നായിരുന്നു…

ഇടുക്കിയിലേതോ ഒരു കാടിന്റെ നടുക്കാണ് സ്ഥലം….. ഞാൻ ഒറ്റയ്ക്ക് പോയ്കോളാം എന്ന് പറഞ്ഞപ്പോൾ അച്ഛൻ
എതിർത്തില്ല കാരണം അച്ഛനറിയാമായിരുന്നു ഞാൻ അച്ഛൻ പറഞ്ഞ ഈ വാക്ക് ധിക്കരിക്കില്ലെന്നു…..

അങ്ങനെ അവരുടെ ഓഫീസ് നമ്പർ തന്നു…. ഞാൻ നേരെ വിളിച്ചു ആരോ ഫോൺ എടുത്തു കാര്യങ്ങൾ പറഞ്ഞു ഞാൻ എന്റെ വാട്സ്ആപ്പ് നമ്പർ കൊടുത്തു…….
അവർ അതിലേക്കു ലൊക്കേഷൻ അയച്ചുതന്നു…..
പറഞ്ഞപോലെ തന്നെ കാടിന്റെ ഒക്കെ നടുക്ക് എന്നാലും ഗൂഗിളണ്ണൻ വഴി കാണിച്ചുതന്നു…..
അങ്ങനെ എന്റെ വണ്ടി എടുത്ത് ഞാൻ മെല്ലെ യാത്ര തുടങ്ങി……..

Leave a Reply

Your email address will not be published. Required fields are marked *