ഒരു റോയൽ എൻഫീൽഡ് ആണ് എന്റെ വണ്ടി….. അതും ഇപ്പോളത്തെ ഈ ചവറു പോലെയിറങ്ങുന്ന പുതിയ മോഡൽ അല്ല പഴയ മോഡൽ….
അതായത് വലതുവശത്തു ഗിയർ ഉള്ള റോയൽ എൻഫീൽഡ് 350…. പക്ഷെ വണ്ടി കണ്ട പുത്തനാണെന്നേ ആരും പറയും…… കാരണം അത്രേമ മോഡിഫൈഡ് ആണ്…….
എന്തായാലും ഞാൻ കണ്ട ചുരവും കോപ്പുമൊക്കെ കേറി അവസാനം സ്ഥലം എത്താറായി…..
കേറുന്നതിനു മുന്നേ ഒരു പാക്കറ്റ് കിങ്‌സ് വാങ്ങി അത് മൊത്തം ആ മഞ്ഞത് വലിച്ചു തീർത്തു…..
എന്തായാലും വലി നിർത്താനൊന്നും പോണില്ല…. ഒരു മൂന്നു പെട്ടി കിങ്‌സ് കൂടി വാങ്ങി കയ്യിൽ വെച്ചു…..
വണ്ടിയെടുത്തു ഗൂഗിളണ്ണൻ കാണിച്ചുതന്ന കാട്ടുവഴികളിലൂടെയൊക്കെ ചുറ്റിത്തിരിഞ്ഞ് അവസാനം ഒരു പുഴയുടെ തീരത്തെത്തി….. ഞാൻ ഒന്നിറങ്ങി മുഖവും കയ്യുംകാലുമൊക്കെ കഴുകി….
ഒരു കിങ്‌സ് എടുത്ത് കത്തിച്ചു നല്ല മൂഡ്…മെല്ലെ വണ്ടിടെ മോളിൽ ഇരുന്നു പുഴയും നോക്കിയിരിക്കാൻ ഒരു സുഖം….
കുറച്ചു കഴിഞ്ഞപ്പോൾ അപ്പുറത്ത് ഒരു പെണ്ണ് കുളിക്കാൻ ഇറങ്ങി…..
പുഴ എന്നൊക്കെ പറഞ്ഞാ ഏതോ ഒരു പുഴയുടെ കൈവരി മാത്രാമാണ് ഇത് അതുകൊണ്ട് തന്നെ ഒരുവിധം വ്യക്തമായി എനിക്കവളെ കാണാമായിരുന്നു….
ഒരിത്തിരി മഞ്ഞ് തടസമായുണ്ടായിരുന്നെങ്കിലും അവൾ കുളിക്കാനിറങ്ങുന്നത് ഞാൻ കണ്ടു…..
ഞാൻ ഒന്നും രണ്ടും ചിന്തിക്കാതെ നേരെ വണ്ടിയെടുത്തു അവിടുന്ന് പോയി…..
വേറെ ഒന്നും കൊണ്ടല്ല പെണ്ണെന്ന വർഗത്തോടെ വെറുപ്പായിരുന്നു എനിക്ക് (അമ്മ ഒഴികെ )….
ആ ഞാൻ ഒരു പീറപ്പെണ്ണിന്റെ കുളി സീനും നോക്കി നിക്കുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ….. ?
അങ്ങനെ വണ്ടി എടുത്ത് ഒരു പത്തു പതിനഞ്ചു മിനിറ്റ് പോയപ്പോൾ ഞാൻ സ്ഥലത്തെത്തി…..
കാടിന്റെ നടുക്കായി എക്കോ ഫ്രണ്ട്‌ലി ആയിട്ടുള്ളൊരു റിസോർട്ട് പോലെ തോന്നി….
ഞാൻ നേരെ ഓഫീസിൽ പോയി പേരും അഡ്രസ്സും കൊടുത്തു എൻറോൾ ചെയ്തു…..
അവിടെ ഇരുന്ന പെൺകുട്ടി എന്നെ അതിശയത്തോട് നോക്കി……
“ആദ്യായിട്ട ഒരാൾ സ്വയം നന്നാവണമെന്നു തോന്നി ഇങ്ങോട്ട് ഒറ്റയ്ക്ക് വരുന്നത്…. മിഥുൻ അല്ലെ…..മം കൊള്ളാം…..ഞാൻ ദേവിക… ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു……
“ഞാൻ അതിനു തന്റെ പേര് ചോദിച്ചില്ലല്ലോ….. “ഞാൻ ഇത്തിരി കലിപ്പിൽ പറഞ്ഞു….
“താൻ ചോദിക്കാത്തൊണ്ട് ഞാൻ തന്നെ പറഞ്ഞു….. അതിലെന്താ ഇത്ര തെറ്റ്… വല്യേ ജാഡക്കാരനാണല്ലേ…. ”
“അല്ല തൃശൂർക്കാരനാ….. നിന്ന് ചൊറിയാതെ കാര്യമെന്താച്ചാ പറയാൻ നോക്ക്…… ”
“ഓ ന്നാ ശരി ഡോക്ടർ വിളിക്കുന്നുണ്ട്…. ആദ്യം മാഡത്തെ പോയി കാണ്….
എന്നിട്ട് മാഡം പറയും കാര്യങ്ങളൊക്കെ….. ദാ ആ റൂമിൽ മാഡം ണ്ട്….. ”
ഞാൻ ഒന്നും മിണ്ടാതെ റൂം ലക്ഷ്യമാക്കി നടന്നു…. “ഒരു താങ്ക്സ് പറഞ്ഞൂടെ മാഷേ….. ?” പിന്നിൽനിന്ന് അവൾ വിളിച്ച് കൂവി….
“താങ്ക്സ് കള്ള പട്ടി #%#&$മോളെ ” എന്ന് ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് റൂമിന്റെ വാതിൽ തുറന്ന് അകത്തു കയറി…….
നിഴലൻ
(തുടരും )
——————————————–
പേജ് കുറവാണെന്നറിയാം…. വായനക്കാർ ഈ പ്രാവശ്യത്തേക്കു കൂടി ക്ഷമിക്കണം….. അടുത്ത പാർട്ടിൽ പേജ് കൂട്ടുമെന്ന് ഞാൻ വാക്ക് തരുന്നു……….
