“””””””””””നീ ധൈര്യായിട്ട് ചെല്ല്, കുഞ്ഞമ്മക്ക് ഒരു കുറവും വരാതെ നോക്കിക്കോളാം ഞാൻ……!! പിന്ന ഓപ്പറേഷന്റെ കാര്യം എന്തായി ടാ……??”””””””””
“””””””””ശേഖരൻ സാറ് ഒരു വാക്ക് തന്നിട്ടുണ്ട് തിങ്കളാഴ്ച തന്നെ അമ്മയുടെ ഓപ്പറേഷൻ നടത്തുമെന്ന്……!!””””””””””
“”””””””””അയാളങ്ങനെ ചുമ്മാ വാഗ്ദാനം തരില്ലല്ലോ ദേവാ, പിന്നും ആരെയാ കൊല്ലാൻ പോണേ നീ…..??”””””””””
“”””””””””ചേച്ചി, ചെയ്തതിനൊക്കെ ദൈവം തന്ന ശിക്ഷയാ അകത്ത് കെടക്കണ എന്റമ്മ. എല്ലാം നിർത്തിയതാ, ആ ദേവൻ അന്നേ മരിച്ചതല്ലേ…..??”””””””””
“”””””””””അതല്ലാതെ എന്ത് ജോലിയാ നീ അയാൾക്ക് വേണ്ടി ചെയ്യാൻ പോണേ….??””””””””””
“””””””””ഒക്കെ പറയാം ഞാൻ വന്നിട്ട്…..!! ഒന്ന് മാത്രം മായേച്ചി, ആരെയും വെട്ടാനും കൊല്ലാനുമല്ല എന്റെ പെറ്റമ്മയാണേ സത്യം…….!!”””””””””
ചേച്ചി പറഞ്ഞതും ശെരിയാ, ഒരുകാലത്ത് സാറിന് വേണ്ടി കൊല്ലാനും ചാവാനും മടിയില്ലാത്തവൻ ആയിരുന്നു ഞാൻ. സാറിന്റെ വലം കൈ. മോളെ കമന്റ് അടിച്ച കോളേജ് പയ്യനേ വീട്ടിൽ കേറി പണിതതായിരുന്നു എന്റെ പേരിലുള്ള ആദ്യ കേസ്. പിന്നെപ്പോഴോ സാറും ഞാനുമായി തെറ്റി. അതിൽ പിന്നെ പഴേ പോലുള്ള ബന്ധം ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു. എന്നിരുന്നാലും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ സാറെന്നും കൂടെ തന്നുണ്ടായിരുന്നു.
“”””””””””ഞാൻ വിശ്വസിക്കുവാ ദേവാ, നീ പോയിട്ട് വാ…….!!”””””””””
ഞാനാ നശിച്ച കഴിഞ്ഞ ജന്മം മറക്കാനാഗ്രഹിക്കുവാ……!!
✨️ ……………………………. ✨️
“”””””””””അഹ്, ദേവാ നീ എവിടെ എത്തി…..??”””””””””
“”””””””””ഞാൻ സാറിന്റെ വീട്ടിലോട്ട് വന്നോണ്ടിരിക്കുവാ.”””””””””
“”””””””””എടാ നീ എന്റെ വീട്ടിലോട്ടല്ല, ബസ്സ് സ്റ്റോപ്പിലോട്ട് വാ……!!””””””””””
“””””””””ശെരി സാർ…..!! പിന്നെ എന്റെലധികം പൈസയൊന്നുമില്ല…..”””””””””””
“”””””””””അതൊന്നും ഒരു വിഷയമേ അല്ല. പൈസയൊക്കെ എന്റേലുണ്ട്., ഞാൻ തന്നോളം……!!”””””””””
ആശ്വാസ വാക്കുകൾ പറഞ്ഞ് സാറ് മറുതലക്കൽ ഫോൺ കട്ട് ചെയ്തപ്പോ ഞാൻ തിടുക്കത്തിൽ ബസ്സ് സ്റ്റോപ്പ് ലക്ഷ്യമായി നടന്നു.
“””””””””ദേവാ വന്നിട്ട് കൊറേ നേരമായോ….??””””””””
“”””””””ഏയ്, ഒരഞ്ചു മിനിറ്റവും……!!””””””””
“””””””””Mm, ദാ ഇത് വച്ചോ. ബസ്സിപ്പോ വരും. ഒന്ന് രണ്ട് മണിക്കൂറത്തെ യാത്രേയുള്ളൂ. ഇരുട്ട് വീഴും മുന്നേ അങ്ങ് എത്തും……!!”””””””
“”””””””””സാർ……,”””””””””
“”””””””ഞാൻ പറഞ്ഞതല്ലേ ദേവാ അമ്മക്കൊന്നും വരില്ല…….!! എന്റെ വക്കാത്……..!!””””””””
“”””””””””എനിക്ക് വിശ്വാസം ഉണ്ട് സാർ…..!!””””””””
“”””””””””ബസ്സിപ്പോ വരും. എനിക്ക് ഗോഡൗൺ വരെയൊന്ന് പോണം. അഡ്രസ്സ് ഞാൻ നിനക്ക് വാട്സാപ്പ് ചെയ്തിട്ടുണ്ട്.””””””””””
“””””””””””Mm ശെരി സാർ……”””””””””
സാർ പോയി രണ്ട് മിനിറ്റിനുള്ളിൽ തന്നെ ബസ്സും വന്നു.
നല്ല ഷീണമുണ്ടായിരുന്നെനിക്ക്. അതിനാൽ തന്നെ സീറ്റ് കിട്ടിയതും മയങ്ങി പോയി…..!!
പെട്ടന്നുണ്ടായ ബ്രേക്ക് പിടുത്തമാണ് എന്നേയുണർത്തിയത്. അടുത്ത സ്റ്റോപ്പ് എനിക്കിറങ്ങാനുള്ളതാ. കണ്ടക്റ്ററോട് ചോദിച്ച് മനസ്സിലാക്കി. തോളിൽ നിന്നും ഊർന്ന് വീണ ബാഗിന്റെ വള്ളി നേരെ പിടിച്ചിട്ട് ഞാൻ സീറ്റിൽ നിന്നുമെഴുന്നേറ്റു.
ബസ്സിറങ്ങി നടക്കാൻ തുടങ്ങിട്ടിപ്പോ ഒരു മണിക്കൂറോളമായി. ഒരു ഓട്ടോ പോയിട്ട് ലിഫ്റ്റ് ചോദിക്കാനായി ഒരു ബൈക്ക് പോലും എന്റെ കണ്ണിൽ പെട്ടില്ല. വീണ്ടും നടന്നു. വാട്സാപ്പിൽ ഇട്ട് തന്ന ലൊക്കേഷൻ നോക്കി നോക്കി…….,!!
ഇതിനിടയിൽ ഒന്ന് രണ്ട് പ്രാവശ്യം സാറിനെ വിളിച്ചിരുന്നു. നേരം ഇരുട്ടി തുടങ്ങി. ചെറിയ ചെറിയ കടകൾ ഓരങ്ങളിൽ കണ്ടു. അതിൽ ചിലത് അടക്കാനായി നിൽക്കുന്നു. പിന്നുള്ളത് പെട്ടിക്കടകൾ.
“””””””””ചേട്ടാ ഒരു സിഗരറ്റ്…..””””””””
“”””””””””ഏതാ വേണ്ടേ…….??”””””””””
“”””””””””മിനി ഗോൾഡ്……!!””””””””
അടുത്ത് കണ്ട ഒരു പെട്ടിക്കടയിൽ കേറി ഒരു സിഗരറ്റ് കത്തിച്ചു. മഴക്കുള്ള കോളുള്ളത് കൊണ്ടാണോ അതോ അതാ നാട്ടിന്റെ പ്രത്യേകത ആണോ എന്നറിയില്ല മൂടൽ മഞ്ഞും നല്ല കുളിരും ഉണ്ടായിരുന്നു.
